ജാനി – 4 3

ജെയ്സൺ :വളരെ പ്രധാനപെട്ടോരു കാര്യമാ ഒഴിവാക്കാൻ പറ്റില്ല നമുക്ക് നാളെ പോകാം

ദേവ് :ഈ ഇടയായി നിനക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ അല്പം കൂടുന്നുണ്ട് എന്തായാലും ശെരി നാളെയെങ്കിൽ നാളെ എന്നാൽ എല്ലാരും വാ നമുക്ക് ഇറങ്ങാം

*********************************************

വൈകുന്നേരം ജാനി സെൻട്രൽ പാർക്കിൽ

ജാനി :അവനെ കാണുനില്ലല്ലോ ഇനി അവൻ വരാതിരിക്കുമോ

“ലാൻഡ്രി “പെട്ടെന്നാണ് ജാനി പുറകിൽ നിന്ന് ആ വിളി കേട്ടത്

ജൈസൺ :കാത്ത് നിന്ന് മടുത്തോ ജാനി

ജാനി :നീ എന്താ താമസ്സിച്ചത്

ജെയ്സൺ :താമസ്സിച്ചെന്നോ ഇപ്പോൾ 7മണി ആയതല്ലേ ഉള്ളു പിന്നെ ഞാൻ കാത്തു നിന്നതു വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ല

ജാനി :ഉം ശെരി വാ പോകാം

ജൈസൺ :എങ്ങോട്ട് പോകാമെന്നാ

ജാനി :നമുക്ക് കുറച്ച് നടക്കാം നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ തീർക്കണ്ടേ

ജൈസൺ :അതിന് നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ

ജാനി :അത് നീ പറഞ്ഞാൽ മതിയോ വേഗം വന്നേ സമയം വൈകുന്നു

ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു ജൈസൺ വേഗം തന്നെ ജാനിയോടൊപ്പം നടക്കാൻ തുടങ്ങി ഇരുവരും ഒന്നും മിണ്ടാതെ അല്പ ദൂരം നടന്നു

ജാനി :താങ്ക്സ് ജൈസാ

ജൈസൺ :എന്തിന്

ജാനി :നീ എനിക്കാ സ്വിമ്മിങ് ഗ്ലാസ്‌ തന്നില്ലേ അതിന് തന്നെയാ
ജൈസൺ :ഓഹ് അതിന് താങ്ക്സിന്റെയൊന്നും ആവശ്യമില്ല നീ എന്നെയും സഹായിച്ചിട്ടുണ്ടല്ലോ അതിരിക്കട്ടെ ഇന്നത്തെ എന്റെ പ്രഫോമെൻസ് എങ്ങനെ ഉണ്ടായിരുന്നു

ജാനി :എന്ത് പ്രഫോമെൻസ്

ജൈസൺ :പൂൾ ഏരിയയിൽ വച്ചുള്ള എന്റെ പ്രഫോമെൻസ്

ജാനി :അതിനെ പറ്റി എന്നെ ഇനി ഓർമിപ്പിക്കുരുത് എന്റെ നല്ല ജീവൻ അങ്ങ് പോയി ഞാൻ എത്ര പിടിച്ചേന്ന് അറിയാമോ

ജൈസൺ :അതൊക്കെ ഈ ജെയ്സന്റെ ഓരോ നമ്പറുകൾ അല്ലേ ലാൻഡ്രി

ജാനി :ഇതൊക്കെ വീട്ടുകാർ നല്ലത് തന്നു വളർത്താതതിന്റെ കേടാ എനിക്ക് അറിയാത്തതു കൊണ്ട് ചോദിക്കുവാ നീ നല്ലവനാണോ അതോ തെമ്മാടിയാണോ

ജൈസൺ :നിനക്കെന്താ തോന്നുന്നത്

ജാനി :ഞാനും ഇപ്പോൾ ഫുൾ കൺഫ്യൂഷനിലാ എനിക്കും ഒന്നും അങ്ങോട്ട്‌ മനസ്സിലാകുന്നില്ല

ജൈസൺ :മനസ്സിലാക്കാൻ ഒന്നുമില്ല ഞാനൊരു പഞ്ചപാവമാണ്

ജാനി :അയ്യോ കണ്ടാലും മതി അല്ല എങ്ങനെ വെറുതെ നടന്നാൽ മതിയോ വാ നമുക്ക് രണ്ട് ചായ കുടിക്കാം

ജാനി അടുത്ത് കണ്ട ചായ കടയിലേക്ക് ജെയ്‌സണെയും കൊണ്ട് കയറി

ജെയ്സൺ :ഇവിടുന്നാണോ നമ്മൾ ചായ കുടിക്കുന്നത് ഞാൻ ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്നോന്നും കഴിക്കാറില്ല നമുക്ക് വേറേ വല്ലയിടത്തും പോകാം

ജാനി :ഹോ സാർ വലിയ vip ആണെന്നുള്ള കാര്യം ഞാൻ അങ്ങ് മറന്നു കുട്ടുമോന് ഫൈവ് സ്റ്റാർ ഹോട്ടലേ പറ്റുള്ളൂവല്ലേ

ജൈസൺ :എന്നെ ഇങ്ങനെ വിളിക്കാരുതെന്ന് ഞാൻ പറഞ്ഞതല്ലേ

ജാനി :അപ്പോൾ നിനക്ക് എന്റെ ഫ്രണ്ട് ആകേണ്ട

ജെയ്സൺ :പിന്നെ വേണ്ടേ

ജാനി :എങ്കിൽ മര്യാദക്ക് ഇവിടെ വന്നിരുന്നു ചായ കുടിക്കാൻ നോക്ക്

ജെയ്സൺ :ശെരി ശെരി ഞാൻ കുടിച്ചോളാം

ജൈസൺ പതിയെ ജാനിയുടെ അടുത്തിരുന്ന് ചായ കപ്പ് കയ്യിലെടുത്തു

ജെയ്സൺ :ഇവർക്ക് വേറേ നല്ല ഗ്ലാസ്‌ ഒന്നും കയ്യിലില്ലേ

ജാനി :ഇതിനെന്താ കുഴപ്പം

ജെയ്സൺ :അല്ല കാണാൻ ഒരു ഭംഗി ഇല്ല

ജാനി :നമ്മൾ രണ്ട് പേരും ഫ്രണ്ട്‌സ് ആകുന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല

ജെയ്സൺ :ഹേയ് ഞാൻ വെറുതെ പറഞ്ഞതല്ലേ അല്ലെങ്കിൽ തന്നെ ഗ്ലാസിലൊക്കെ എന്തിരിക്കുന്നു

ജാനി :എന്നാൽ മോൻ വേഗം കുടിക്കാൻ നോക്ക്

ജെയ്സൺ പതിയെ ചായ കുടിക്കാൻ തുടങ്ങി
ജെയ്സൺ :ഇത് കൊള്ളാല്ലോ ലാൻഡ്രി ഞാൻ കരുതിയതിനേക്കാൾ രുചിയുണ്ട്

ജാനി :ഇഷ്ടപെട്ടോ അത് വലിയ അത്ഭുതമാണല്ലോ എന്തെങ്കിലും വേണമെങ്കിൽ വാങ്ങിച്ചു കഴിച്ചോ ഇന്ന്‌ എന്റെ ചിലവാണ്

ജൈസൺ :എന്നാൽ ഒരു കൈ നോക്കികളയാം

അല്പനേരത്തിനു ശേഷം ജാനിയും ജൈസാനും കടയിൽ നിന്ന് പുറത്തേക്കിറങ്ങി നടക്കുവാൻ തുടങ്ങി

ജാനി :നിന്റെ ഡ്രസ്സ്‌ നന്നായിട്ടുണ്ട് ജൈസാ

ജൈസൺ :താക്സ് ജാനി പക്ഷെ നിന്റെ ഡ്രസ്സ്‌ അത്ര പോര

ജാനി :അതെന്താ

ജൈസൺ :നിനക്ക് ആ സ്വിമ്മിംഗ് സ്യുട്ട് ആണ് നന്നായി ചേരുന്നത്

Leave a Reply

Your email address will not be published. Required fields are marked *