ജാനി :ഞാൻ ജോയെ കുറിച്ച് ആലോചിക്കുകയായിരുന്നു അവനു എന്തൊ പറ്റിയിട്ടുണ്ട് രാവിലെ മുതൽ അവൻ എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്
മെറിൻ :എനിക്കും തോന്നി വന്നപ്പോഴുള്ള സന്തോഷമൊക്കെ അഭിനയമായിരുന്നെന്നാ എനിക്ക് തോന്നുന്നത്
ജാനി :അവനാണെങ്കിൽ ആരോടും ഒന്നും വിട്ടു പറയുന്നുമില്ല ഇനിയിപ്പോൾ എന്താ ചെയ്യുക
മെറിൻ :ജാനി നീ അവനോട് രഹസ്യമായി ചോദിച്ചുനോക്ക് ചിലപ്പോൾ അവൻ പറയും
ജാനി :അതിനവനെ ഒറ്റക്ക് കിട്ടണ്ടേ ഉം അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത് മെറിനെ നീ ക്ലാസ്സിലേക്ക് വിട്ടോ ഞാൻ ഇപ്പോൾ വന്നേക്കാം
മെറിൻ :എവിടെ പോകുവാടി ഒന്ന് പറഞ്ഞിട്ടു പോ
ജാനി :അതൊക്കെ വന്നിട്ടു പറയാം
ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു അവൾ നേരെ ചെന്നത് പഴയ റസ്റ്റ് റൂമിലേക്കായിരുന്നു അവിടെ എത്തിയ ജാനി കണ്ടത് ബെഞ്ചിൽ ഒറ്റക്കിരുന്ന് എന്തൊ ചിന്തിക്കുന്ന ജോയെയാണ് ജാനി വേഗം ജോയുടെ അടുത്തിരുന്നു
ജാനി :എനിക്കറിയാമായിരുന്നു നീ ഇവിടെ തന്നെ കാണുമെന്ന്
ജോ :എന്താ ജാനി ക്ലാസ്സിൽ കയറിയില്ലേ
ജാനി :ഇല്ല എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാണം എന്ന് തോന്നി
ജോ :എന്താ ജാനി കാര്യം
ജാനി :നിനക്കെന്താ ജോ പറ്റിയത്
ജോ :എനിക്കെന്ത് പറ്റാൻ
ജാനി :വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാ നീ പഴയ ജോയെ അല്ല നിനക്ക് എന്തൊ പറ്റിയിട്ടുണ്ട് എന്തായാലും എന്നോട് പറയ് ജോ
ജോ :നീ എന്തൊക്കെയാ ജാനി ഈ പറയുന്നത് എനിക്ക് ഒരു മാറ്റവും ഇല്ല അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ
ജാനി :പിന്നെന്തിനാ നീ എപ്പോഴും മൂഡോഫ് ആയി ഇരിക്കുന്നത്
ജോ :ഹേയ് ഒന്നുമില്ല..
പെട്ടെന്നാണ് ജോ ജാനിയുടെ കഴുത്തിൽ ജെയ്സൺ നൽകിയ ലോക്കറ്റ് കണ്ടത് ജോ പതിയെ അതിൽ തൊട്ടു
ജോ :നിനക്കിത് നന്നായി ചേരുന്നുണ്ട് ജാനി
ജാനി :ജെയ്സന്റെ ഓരോ വട്ടുകളാ വെറുതെ കാശ് കളയാൻ
ജോ :ഞാൻ വരാൻ ഒരുപാട് വൈകിപോയല്ലേ ജാനി
ജാനി :എന്താ ജോ അങ്ങനെ..
ജോ :ഹേയ് ഒന്നുമില്ല ജാനി അല്ലെങ്കിലും ഞാൻ എപ്പോഴും അങ്ങനെയായിപോയി
ഇത്രയും പറഞ്ഞു ജാനിയുടെ തലയിൽ ചെറുതായി തലോടിയ ശേഷം ജോ അവിടെ നിന്നും പുറത്തേക്കു നടന്നു
വൈകുന്നേരം ജെയ്സനും കിരണും ദേവിനടുത്ത്
ജെയ്സൺ :ദേവ് ജോ തിരിച്ചു വന്നതാഘോഷിക്കാനും ജാനിയുടെ വിജയം ആഘോഷിക്കാനും എന്റെ കയ്യിൽ ഒരു ഉഗ്രൻ പ്ലാൻ ഉണ്ട്
ദേവ് :പ്ലാനോ
കിരൺ :അതേടാ നമ്മൾ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് പോകുന്നു
ദേവ് :ട്രിപ്പോ എങ്ങോട്ടേക്ക്
ജെയ്സൺ :വേറേ എങ്ങോട്ട് എന്റെ ബീച്ച് റിസോർട്ടിലേക്ക് അവിടെ പോയിട്ട് കുറേ നാളായില്ലേ നമ്മൾ എല്ലാവരും ചേർന്ന് രണ്ട് ദിവസം അവിടെ ചിലവഴിക്കുന്നു
ദേവ് :സംഗതി കൊള്ളാം പക്ഷെ
കിരൺ :ഒരു പക്ഷെയുമില്ല നമ്മൾ അവിടെ പോകുന്നു അടിച്ചു പൊളിക്കുന്നു
ജെയ്സൺ :എങ്കിൽ ശെരി കിരണേ നീ പോയി ജോയോട് കാര്യം പറയ് ഞാൻ ജാനിയെ കണ്ടിട്ട് വരാം
ഇതേ സമയം മെറിനോടൊപ്പം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ജാനി പെട്ടെന്നാണ് അവിടെക്ക് ജെയ്സൺ എത്തിയത്
ജെയ്സൺ :ലാൻഡ്രി നിന്റെ വിജയം ആഘോഷിക്കാൻ ഞാൻ ഒരു ഉഗ്രൻ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്
ജാനി :ആരോട് ചോദിച്ചിട്ട്
ജെയ്സൺ :ഓഹ് ഈ ലാൻഡ്രിടെ ഒരു കാര്യം രണ്ട് ദിവസത്തെ കാര്യമേ ഉള്ളു നാളെ രാവിലെ പോയാൽ പിറ്റേന്ന് വൈകുന്നേരം തിരിച്ചു വരാം
മെറിൻ :സൂപ്പർ ജൈസാ ഞാനും കൂടി വന്നോട്ടെ
ജെയ്സൺ :നീ ഇല്ലാതെ എന്ത് ആഘോഷം നീയും ഞങ്ങളോടൊപ്പം വരുന്നുണ്ട്
ജാനി :എല്ലാം നിങ്ങൾ അങ്ങ് തീരുമാനിച്ചാൽ മതിയോ എനിക്കൊന്നും പറ്റില്ല എന്നെ അമ്മ കൊല്ലും
ജെയ്സൺ :അമ്മയോട് കോളേജ് ടൂർ ആണെന്നോ മറ്റൊ പറയ് പിന്നെ വേണമെങ്കിൽ നിന്റെ മറ്റേ കൂട്ടുകാരിയില്ലേ അവളെയും വിളിച്ചോ
ജാനി :ഇതൊന്നും നടക്കില്ല ജൈസാ രണ്ട് ദിവസം അതും ആണുങ്ങളുടെ കൂടെ അമ്മ അറിഞ്ഞാൽ അത് മതി ഓർക്കാൻ കൂടി വയ്യ
ജെയ്സൺ :എന്താ ജാനി നിനക്കെന്നെ അത്രക്ക് വിശ്വാസമില്ലേ
ജാനി :വിശ്വാസത്തിന്റെ കാര്യമല്ല ജൈസാ ഇത് ശെരിയല്ല അതുകൊണ്ടാ
