ജാനി – 6 5

അല്പസമയത്തിനു ശേഷം

ജാനി :എത്താറായോ ജൈസാ

ജെയ്സൺ :കുറച്ച് ദൂരം കൂടി ഉണ്ട്

ജാനി :ജോ നമ്മൾ എങ്ങോട്ടേക്കാ ഈ പോകുന്നത്

ജോ :കടൽ തീരത്ത് നമ്മുടെ ജെയ്സനു ഒരു റിസോർട്ട് ഉണ്ട് അങ്ങോട്ടേക്കാണെന്നാ അവമ്മാർ പറഞ്ഞത്

ജാനി :റിസോർട്ടോ എന്തിനാ അങ്ങോട്ടോക്കെ പോകുന്നത്

ജോ :എന്താ ജാനി പേടിയാകുന്നുണ്ടോ

ജാനി :എനിക്ക് ഒരു പേടിയുമില്ല എന്ത് വന്നാലും എന്നെ രക്ഷിക്കാൻ നീ കൂടെ ഉണ്ടല്ലോ

ജെയ്സൺ :അവൻ മാത്രമല്ല ഞാനും

ഇതേ സമയം ദേവിന്റെ കാറിനു പുറകിലിരുന്നുകൊണ്ട് സീറ്റ്‌എല്ലാം തൊട്ട് നോക്കുകയായിരുന്നു ജിൻസി

ജിൻസി :സീറ്റ്‌ ഒക്കെ നല്ല പഞ്ഞിപോലുണ്ട് അല്ലേ മെറിനെ

ദേവ് :നീ എന്താ ഈ കാണിക്കുന്നത് ഈ സീറ്റ്‌ എല്ലാം ചീത്തയാക്കുമോ

ജിൻസി :ഒന്ന് തൊട്ടാൽ ചീത്തയാകുന്നതാണെങ്കിൽ അങ്ങ് ചീത്തയാകട്ടെ

ദേവ് :നിനക്ക് അതൊക്കെ പറയാം ഇത് എത്ര രൂപയുടെ കാർ ആണെന്ന് അറിയാമോ അല്ല നിനക്കെങ്ങനെ അറിയാനാണു നീ ഇതുവരെ ഒരു കാറിലെങ്കിലും കയറിയിട്ടുണ്ടോ

ജിൻസി :ലോകത്ത് നിനക്ക് മാത്രമല്ല കാർ ഉള്ളത് (ചെറ്റ )ഇത്രയും പറഞ്ഞു ജിൻസി ദേവിനെ തുറച്ചുനോക്കി

ദേവ് :എന്താടി നോക്കുന്നേ

ജിൻസി :ഒന്നുമില്ലേ താൻ നേരെ നോക്കി ഒന്ന് വണ്ടിയോടിക്ക്‌

അല്പസമയത്തിനുള്ളിൽ തന്നെ അവർ റിസോർട്ടിനു മുൻപിൽ എത്തി എല്ലാവരും കാറിൽ നിന്നിറങ്ങി ചുറ്റും വീക്ഷിക്കാൻ തുടങ്ങി

ജെയ്സൺ :എങ്ങനെയുണ്ട് സ്ഥലം

മെറിൻ :സൂപ്പർ ജൈസാ

ജിൻസി :ഓഹ് സൂപ്പർ ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ടല്ലോ

ജൈസൺ :അതെ ഒരുപാട് സ്ഥലങ്ങളുണ്ട് ആദ്യം നമുക്ക് റിസോർട്ടിൽ ചെന്ന് സാധനങ്ങൾഒക്കെ വെക്കാം അതിനു ശേഷം എല്ലായിടവും ചുറ്റികാണാം

അവർ വേഗം തന്നെ റിസോർട്ടിലേക്ക് നടന്നു

അല്പസമയത്തിനു ശേഷം

ജെയ്സൺ :ദാ അവിടെയാണ് ലേഡീസിനുള്ള റൂം ദാ ഇത് ഞങ്ങക്കുള്ള റൂം നിങ്ങൾ വേഗം സാധനങ്ങളൊക്കെ കൊണ്ട് വച്ചിട്ട് വാ

അല്പസമയത്തിനു ശേഷം അവരെല്ലാവരും റിസോർട്ടിനു മുൻപിൽ ഒത്തുകൂടി

ജെയ്സൺ :അപ്പൊ നമുക്ക് തുടങ്ങാം
ജോ :ആദ്യം എങ്ങോട്ടേക്ക്‌ പോകാനാ പരുപാടി

ജെയ്സൺ :ആദ്യം നമുക്ക് ഇവിടെയുള്ള സ്റ്റോറുകളെല്ലാം ചുറ്റികാണാം വാ

അവരെല്ലാവരും റിസോർട്ടിനു ചുറ്റുമുള്ള പല കടകളിലും കയറി ഓരോന്ന് നോക്കുവാൻ തുടങ്ങി ജാനിയും എത്തരത്തിൽ ഓരോന്ന് നോക്കി നിന്നു എന്നാൽ പെട്ടെന്ന് തന്നെ ജെയ്സൺ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു

ജാനി :ജൈസാ അവരൊന്നും വന്നിട്ടില്ല

ജെയ്സൺ :അത് സാരമില്ല നീ എന്റെ കൂടെ വരാൻ നോക്ക് നമുക്ക് കടലുകണ്ടിട്ട് വേഗം വരാം

ജാനി :എങ്കിൽ അവരെ കൂടി വിളിക്കാം

ജെയ്സൺ :അവരൊക്കെ വന്നോളും ആദ്യം നമുക്ക് പോകാം നീ വരാൻ നോക്ക്

ജെയ്സൺ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു പെട്ടെന്നാണ് ജാനി ഒരു കടക്കുമുൻപിൽ നിന്നത്

ജെയ്സൺ :എന്താ ജാനി

ജാനി പതിയെ കടക്കു പുറത്തു വച്ചിരുന്നാ ഒരു പൂകൂട കയ്യിലെടുത്തു

ജെയ്സൺ :എന്താ അത് ഇഷ്ടപ്പെട്ടോ

ജാനി :ഉം കൊള്ളാം

ജെയ്സൺ :എന്നാൽ നീ അത് എടുത്തോ ഞാൻ പൈസ കൊടുക്കാം

ജാനി :വേണ്ട ജൈസാ എന്റെ കയ്യിൽ കാശുണ്ട് ഇത് ഞാൻ തന്നെ വാങ്ങാം

ജെയ്സൺ :ശെരി നീ വാങ്ങിച്ചോ

ജാനി വേഗം പൂകൂടയും വാങ്ങി മുൻപോട്ടു നടന്നു അവർ പെട്ടെന്ന് തന്നെ കടൽ തീരത്തിനടുത്തെത്തി

ജെയ്സൺ :ആ പൂകൂട നീ ആർക്കു വേണ്ടി വാങ്ങിയതാ

ജാനി :അതൊക്കെയുണ്ട്

ജെയ്സൺ :ശെരി പറയണ്ട വാ നമുക്ക് കടൽ കാണാം

ജെയ്സൺ വേഗം ജാനിയേയും കൊണ്ട് കടലിനടുത്തേക്ക് പോയി

ജൈസൺ :ജാനി നിനക്കോരു സൂത്രം കാണണോ

ജാനി :എന്ത് സൂത്രം

ജെയ്സൺ :ദാ കണ്ടോ

ഇത്രയും പറഞ്ഞു ജെയ്സൺ കടലിൽ നോക്കി ഉച്ചത്തിൽ വിളിച്ചു കൂവാൻ തുടങ്ങി

“ജാനി ഐ ലവ് യു ”

“ജാനി ഐ ലവ് യു ”

ജാനി :നിർത്ത് ജൈസാ ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്

ജാനി :ശ്രദ്ധിക്കട്ടെ എനിക്കൊരു കുഴപ്പവുമില്ല

ജാനി :നീ ഒരിക്കലും നന്നാവില്ല ജൈസാ

ജെയ്സൺ :ജാനി ഇന്ന്‌ ഞാൻ നിനക്ക് വേണ്ടി മറ്റൊരു സർപ്രൈസ് കൂടി ഒരുക്കി വച്ചിട്ടുണ്ട്
ജാനി :എന്ത് സർപ്രൈസ്

Leave a Reply

Your email address will not be published. Required fields are marked *