ജാനി – 6 5

ജെയ്സൺ :എനിക്കൊന്നും കേൾക്കണ്ട നാളെ നമ്മൾ പോകുന്നു രാവിലെ 10 മണിക്ക് റെഡിയായി കോളേജിനടുത്തേക്ക്‌ വന്നേക്കണം ഞങ്ങൾ എല്ലാവരും കാത്തു നിൽക്കും

ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു

മെറിൻ :നമുക്ക് പോയാലോ ജാനി നല്ല രസമായിരിക്കും

ജാനി :നീയൊന്ന് മിണ്ടാതെ ഇരുന്നേ ഇതൊന്നും നടക്കില്ല

മെറിൻ :എന്താ ജാനി ഇത് ഇത് നല്ലൊരു ട്രിപ്പ് ആയിരിക്കും പിന്നെ ഈ ട്രിപ്പ്‌ കൊണ്ട് വേറൊരു ഗുണം കൂടി ഉണ്ട് നമ്മുടെ ജോയുടെ മൂഡോഫും നമുക്ക് മാറ്റിഎടുക്കാം പ്ലീസ് ജാനി സമ്മതിക്ക്‌

ജാനി :പക്ഷേ

മെറിൻ :ഒരു പക്ഷേയുമില്ല നാളെ നീ വരുന്നു പിന്നെ ജിൻസിയെ കൂടി വിളിച്ചു നോക്ക് അവൾകൂടി വന്നാൽ കൂടുതൽ രസമായിരിക്കും

******************************************* പിറ്റേന്ന് രാവിലെ ഡെവിൾസ് ഗ്യാങ് കോളേജിനു മുൻപിൽ

ജെയ്സൺ :10മണി കഴിഞ്ഞല്ലോ ഇവരിത് എവിടെ പോയി കിടക്കുന്നു

ദേവ് :അവരൊന്നും വരാൻ പോകുന്നില്ല നീ വാ നമുക്ക് പോകാം

ജെയ്സൺ :നിൽക്കെടാ കുറച്ച് നേരം കൂടി നോക്കാം

കിരൺ :ഇനി എന്ത് നോക്കാനാടാ അവളുമാരോന്നും വരില്ല ഇവൻ പറഞ്ഞതു പോലെ നമുക്ക് മാത്രം പോയിട്ടു വരാം

ജോ :ജൈസാ ദേ അവർ വരുന്നുണ്ട്

ജെയ്സൺ വേഗം അങ്ങോട്ടേക്ക് നോക്കി

കിരൺ :ജാനിയും മെറിനും മാത്രമല്ല ജിൻസിയും കൂടെയുണ്ട്

ദേവ് :മൈര് അവളെ ആരാടാ വിളിക്കാൻ പറഞ്ഞത് അവളുണ്ടെങ്കിൽ ഞാൻ അങ്ങോട്ടേക്കില്ല

കിരൺ :അതെന്താ നിനക്ക് അവളെ പേടിയാണോ

ദേവ് :പേടിയോ എനിക്കോ ഒന്ന് പോടാ

കിരൺ :എങ്കിൽ ഞങ്ങളുടെ കൂടെ മിണ്ടാതെ വരാൻ നോക്ക്

പെട്ടെന്ന് തന്നെ ജാനിയും കൂട്ടുകാരും അവരുടെ അടുത്തേക്ക് എത്തി

ദേവ് :എത്ര നേരമായി ഞങ്ങൾ ഇവിടെ കാത്തുനിൽക്കുന്നു നിങ്ങൾക്ക് ഇത്തിരി നേരത്തേ വന്നാൽ എന്താ

ജിൻസി :വന്നപാടെ ദേവൻ സാർ ഭരണം തുടങ്ങിയല്ലോ

ദേവ് :ദേവൻ അല്ല ദേവ്

ജെയ്സൺ :നിനക്കെന്താ ദേവ് ഏതായാലും ഇവർ വന്നില്ലേ വാ നമുക്ക് വേഗം പോകാം
ജാനി പതിയെ കുറച്ചു മാറി നിന്ന ജോയുടെ അടുത്തേക്ക് എത്തി

ജാനി :എന്താ ജോ ഒരു സന്തോഷമില്ലാത്തത്

ജോ :എന്താണെന്ന് അറിയില്ല ജാനി ട്രിപ്പ്‌ പോകാനോന്നും എനിക്കൊരു മൂടില്ല ഞാൻ ഇവമ്മാരോട് ആകുന്നത് പോലെ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന് ഇവർ കേൾക്കണ്ടെ

ജാനി :മൂടോക്കെ നമുക്ക് ശെരിയാക്കാം ജോ അതിനു വേണ്ടികൂടിയാ നമ്മൾ ഈ ട്രിപ്പിനു പോകുന്നത്

ജോ :ജാനി നീ വീട്ടിൽ എന്താ പറഞ്ഞത്

ജാനി :കോളേജ് ടൂർ എന്ന് പറഞ്ഞാ ഇറങ്ങിയത് വീട്ടിലെ കാര്യം ഓർക്കുമ്പോൾ എപ്പോഴും പേടിയാകുന്നുണ്ട്

ജെയ്സൺ :എന്നാൽ ശെരി നമുക്ക് പോകാം പകുതി പേർ എന്റെ കാറിൽ കയറിക്കൊ ബാക്കിയുള്ളവർ ദേവിന്റെ കാറിലും ജെയ്സൺ വേഗം കാറിന്റെ മുൻപിൽ കയറിയ ശേഷം ജാനിയെ അങ്ങോട്ടേക്ക് വിളിച്ചു എന്നാൽ കിരൺ വേഗം തന്നെ ജെയ്സനോടൊപ്പം ഫ്രണ്ട്സീറ്റിൽ കയറി

ജെയ്സൺ :എടാ പോയി പുറകിൽ ഇരിക്ക്‌ ഇവിടെ ജാനിയിരിക്കട്ടെ

കിരൺ :ജാനി നീ ഫ്രണ്ടിൽ ഇരിക്കുന്നുണ്ടോ

ജാനി :ഇല്ല കിരൺ ഞാനും ജോയും പുറകിൽ ഇരുന്നുകൊള്ളാം

ഇത്രയും പറഞ്ഞു ജാനി ജോയെയും കൊണ്ട് കാറിന്റെ പുറകിൽ കയറി

ജെയ്സൺ :(നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മൈരെ )

കിരൺ :എന്തടാ വല്ലതും പറയാനുണ്ടെങ്കിൽ ഉറക്കെ പറ

ജെയ്സൺ :ഒന്നുമില്ല എന്റെ പൊന്നളിയാ അപ്പോൾ എല്ലാവരും റെഡിയല്ലേ എന്നാൽ നമുക്ക് ഇറങ്ങാം

ഇതേ സമയം ദേവിന്റെ കാറിനു മുൻപിൽ ജിൻസിയും മെറിനും

ദേവ് :മെറിനെ നീ ഫ്രണ്ടിൽ കയറിക്കൊ ബേക്കറി നീ പുറകിൽ പോയി കയറു

മെറിൻ :വേണ്ട ദേവ് ഞാനും അവളോടൊപ്പം പുറകിൽ ഇരിക്കാം അവളെ ഒറ്റക്ക് ഇരുത്തണ്ട

ദേവ് :അപ്പോൾ ഞാൻ നിങ്ങളുടെ ഡ്രൈവർ ആകണമെന്നാണോ

ജെയ്സൺ :ടാ ദേവേ വേഗം വേണ്ടിഎടുക്കു സമയമായി

ഇത് കേട്ടയുടനേ ജിൻസിയും മെറിനും വേഗം കാറിന്റെ പുറകിൽ കയറി

ദേവ് :നാശം

ദേവ് പതിയെ വണ്ടിയിൽ കയറി ഇതേ സമയം ജെയ്സൺ കാർ മുൻപോട്ടെടുത്തു

ജിൻസി :ദാ അവരു പോയി വേഗം വേണ്ടിയെടുക്ക് ഡ്രൈവർ
ദേവ് :ഡ്രൈവർ നിന്റെ..

ഇത്രയും പറഞ്ഞു ദേവ് വണ്ടി വേഗത്തിൽ മുൻപോട്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *