മെറിൻ :എങ്കിൽ ആദ്യം അത് തന്നെ മതി
ജെയ്സൺ :അതൊന്നും പറ്റില്ല
ജിൻസി :എന്താ ജൈസാ ഇതൊക്കെ ഒരു രസമല്ലേ
ദേവ് :അവൻ കളിക്കാൻ സമ്മതിക്കാത്തതിന് ഒരു കാരണമുണ്ട് ജിൻസി
ജെയ്സൺ :വേണ്ട ദേവ്
ജാനി :എന്താ ദേവ്
ദേവ് :നമ്മുടെ ജെയ്സൺ ഇല്ലേ പെണ്ണായിട്ടാ അന്ന് അഭിനയിച്ചത്
ജാനി :സത്യമാണോ ജൈസാ
ജെയ്സൺ :ഇവന്മാർർക്ക് വട്ടാ
ദേവ് :സത്യമാണ് ജാനി അന്ന് ജെയ്സനെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു
ജാനി :ജൈസാ പ്ലീസ് ഒന്ന് കളിക്ക് കാണട്ടേ ജോ നീ ഒന്ന് പറ
ജോ :ജാനി ഒരുപാട് നാളായില്ലേ ഞാനും അവനും സ്റ്റെപ് ഒക്കെ മറന്നു പോയി
ജാനി :ഉള്ള സ്റ്റെപ് ഒക്കെ മതി ഒന്ന് കളിക്ക് പ്ലീസ്
ജെയ്സൺ :ശെരി കളിക്കാം ജാനി പറഞ്ഞതു കൊണ്ട് മാത്രം പിന്നെ ആരും എന്നെ നോക്കി ചിരിക്കരുത്
ജാനി :ഇല്ല ഉറപ്പ്
ജെയ്സൺ :എങ്കിൽ ശെരി വാ ജോ നമുക്ക് ഒരു കൈ നോക്കാം കിരണേ പാട്ട് സെറ്റ് ആക്കിക്കൊ
പെട്ടെന്ന് തന്നെ ജോയും ജെയ്‌സണും സ്റ്റേജിൽ കയറി ഡാൻസ് തുടങ്ങി
അല്പനേരത്തിനു ശേഷം
ജെയ്സൺ :എങ്ങനെ ഉണ്ടായിരുന്നു ഡാൻസ്
ജാനി :രണ്ട് പേരും പൊളിച്ചു
മെറിൻ :ജൈസാ സത്യത്തിൽ നീ പെണ്ണായി ജെനിക്കേണ്ടതായിരുന്നു
ജെയ്സൺ :പോയേ പോയേ വേഗം ഇനി നിങ്ങളോക്കെ ഓരോ ഐറ്റം കാണിക്ക്
അവർ ഓരോരുത്തരായി ഓരോ പരുപാടികൾ അവതരിപ്പിക്കാൻ തുടങ്ങി അവസാനം എല്ലാവരും ഒന്നിച്ചുള്ള ഒരു ഡാൻസിനു ശേഷം അവർ റൂമിലേക്ക് പോയി
രാത്രി എല്ലാവരും ആണുങ്ങളുടെ റൂമിൽ
ജിൻസി :അങ്ങനെ ജെയ്സൺ വീണ്ടും തോറ്റു
ജെയ്സൺ :നീയൊക്കെ നല്ല കള്ളകളിയാ ചീട്ട് എവിടെയൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നത്
കിരൺ :ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ
ജെയ്സൺ പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി
ജെയ്സൺ :അയ്യോ സമയം 8 ആവാറായി എല്ലാവരും പുറത്തേക്കു വാ എനിക്ക് ഒരു കാര്യം കാണിക്കാനുണ്ട്
ദേവ് :എന്ത് കാര്യം അതൊക്കെ ഉണ്ട് നിങ്ങൾ വാ
വേഗം തന്നെ എല്ലാവരും റൂമിനു പുറത്തേക്ക് ഇറങ്ങി ജെയ്സനു പുറകേ നടന്നു ജെയ്സൺ അവരെ കുറച്ചേ മുകളിലായുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി
ജാനി :എന്താ ജൈസാ ഇത് ഇവിടെ ഒന്നും കാണുന്നില്ലല്ലോ
ജെയ്സൺ :ഞാൻ പറഞ്ഞിരുന്നില്ലേ നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന് അതിവിടെയാണ്
ജാനി :എന്നിട്ട് എവിടെ
ജെയ്സൺ :നീ മുകളിലേക്ക് നോക്കിയെ
ജാനി പതിയെ ആകാശത്തിലേക്ക് നോക്കി
പെട്ടെന്ന് തന്നെ മുകളിൽ ഫയർ വർക്കുകൾ തെളിയാൻ തുടങ്ങി മനോഹരരമായ വിവിധ നിറത്തിൽ അവ ആകാശത്ത് പൊട്ടിച്ചിതറി
10 മിനിട്ടോളം ഇത് തുടർന്നു
ജാനി :നല്ല ഭംഗി ഉണ്ടായിരുന്നു ജൈസാ ഈ സമ്മാനം ഞാൻ ഒരിക്കലും മറക്കില്ല
ജെയ്സൺ :ഇനിയും കഴിഞ്ഞിട്ടില്ല ജാനി അങ്ങോട്ട് നോക്ക്
പെട്ടെന്ന് തന്നെ മുകളിൽ ഒരു പൊട്ടിതെറി കൂടി ഉണ്ടായി ശേഷം ഒരു ആകാശത്ത് ഒരു ലവ് ചിഹ്നം പ്രത്യക്ഷപ്പെട്ടു ശേഷം അതിനുള്ളിൽ ജാനിയുടെ പേരും ജാനി ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു
ജാനി :ജൈസാ..
ജെയ്സൺ :ഇപ്പോൾ ഒന്നും പറയണ്ട നാളെ നമുക്ക് സംസാരിക്കാം
ഇതിനു ശേഷം എല്ലാവരും റൂമിലേക്ക് മടങ്ങി റൂമിലെത്തിയ ജാനി പെട്ടെന്നാണ് താൻ വാങ്ങിയ പൂകൂടയെ കുറച്ചു ഓർത്തത് അവൾ അതുമായി വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി
ജിൻസി :എങ്ങോട്ടാ ജാനി
ജാനി :ഞാൻ ഇപ്പോൾ വരാം
ജാനി പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് അവൾ ഒറ്റക്ക് മുൻപോട്ട് നടന്നു പോകുന്ന ജോയെ കണ്ടത് അവൾ പതിയെ അവനു പുറകേ നടന്നു ജോ ചെന്നത് കടൽ തീരത്തേക്കായിരുന്നു അവിടേക്ക് എത്തിയ ജോ പതിയെ മണ്ണിൽ ഇരുന്ന് കടലിനെ നോക്കി എന്തൊക്കെയോ ആലോചിക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ ജാനി ജോയുടെ അടുക്കൽ വന്നിരുന്നു
ജാനി :എന്താ ജോ കടലിന്റെ ഭംഗി അസ്വതിക്കുകയാണോ
ജോ :നീ ഉറങ്ങിയില്ലേ ജാനി
ജാനി :ഇല്ല ഇനി പറ എന്താ പ്രശ്നം uk യിൽ എന്താ നടന്നത്
ജോ :ഒന്നുമില്ല ജാനി
ജാനി :കള്ളം പറയണ്ട ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത് അങ്ങനെയാണെങ്കിൽ പറ
ജോ :അത് ജാനി ഞാൻ അങ്ങോട്ടേക്ക് പോകാൻ പാടില്ലായിരുന്നു
