ജാനി – 6 5

ജാനി :എന്താ ജോ

ജോ :അവിടെ ചെന്ന ശേഷം സോഫിയെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു എന്നാൽ അതിനു സാധിച്ചില്ല ഒടുവിൽ ഞാൻ അവിടെയുള്ള അവളുടെ വീട്ടിലേക്ക്‌ ചെന്നു എന്നാൽ അവിടെ അവൾ ഉണ്ടായിരുന്നില്ല അവിടെ വച്ച് അവളുടെ അച്ഛനും അമ്മയും എന്റെ കാലുപിടിക്കുകയുണ്ടായി അവളുടെ കല്യാണമാണെന്ന് ഞാൻ അവളുടെ ഭാവിക്ക്‌ തടസ്സം നിൽക്കരുതെന്ന് ഞാൻ കാരണം അവളുടെ ഒരുപാട് ആലോചനകൾ മുടങ്ങിപോയെന്ന് അതുകൊണ്ട് മാത്രമാണ് അവർ നാടുപേക്ഷിച്ച് അങ്ങോട്ടേക്ക് പോയതെന്ന് പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല സോഫി അവൾക്കെങ്കിലും എന്നോടിത് പറയാമായിരുന്നു എങ്കിൽ ഞാൻ അവളിൽ നിന്ന് അല്പം അകലം പാലിച്ചേനെ അവളുടെ അച്ഛനും അമ്മയും അവർക്ക് കുഞ്ഞുനാളിലേ മുതൽ എന്നെ വലിയ ഇഷ്ടമായിരുന്നു പക്ഷെ ഞാൻ കാരണം അവരെല്ലാം ഒരുപാട് വേദനിച്ചു എന്നെ സ്നേഹിക്കുന്നവർക്കെല്ലാം വേദന മാത്രമാണ് കിട്ടുന്നത് ജാനി

ജോയുടെ കണ്ണുകൾ നിറഞ്ഞോഴുകി

ജാനി :അങ്ങനെയല്ല ജോ നീ ഇങ്ങനെ സ്വയം കുറ്റപെടുത്തരുത്

ജാനി പതിയെ തന്റെ കയ്യിലിരുന്ന പൂകൂട ജോക്ക് നൽകി

ജാനി :നീ ഇതിലെ പൂക്കളെ പോലെയാണ് ജോ സ്വന്തം വേദന പുറത്ത് കാണിക്കാതെ നീ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു നിന്നെ പോലെ ഒരു നല്ലൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ജോ

ഇത്രയും പറഞ്ഞു ജാനി പതിയെ ജോയുടെ കണ്ണുകൾ തുടച്ചു പെട്ടെന്ന് തന്നെ ജോ ജാനിയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു ശേഷം പതിയെ അവളുടെ ചുണ്ടുകളിൽ മുത്തമിട്ടു

അഞ്ചുമിനിറ്റ് മുൻപ്

ജെയ്സൺ :ജിൻസി ജാനി എവിടെ

ജിൻസി :അറിയില്ല ജൈസാ ഇപ്പോ വരാമെന്ന് പറഞ്ഞു പുറത്തേക്കു പോയതാ

ജെയ്സൺ :ഈ ലാൻഡ്രി ഈ രാത്രി ഇത് എവിടെ പോയതാ

ജൈസൺ പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് അവൻ കടൽ തീരത്ത് രണ്ട് പേർ ഇരിക്കുന്നത് ശ്രദ്ധിച്ചത്

ജെയ്സൺ :അത് ജോയും ജാനിയുമല്ലേ ജാനി അവനോടൊപ്പം ഇരിക്കുക്കുകയായിരുന്നോ

ജെയ്സൺ വേഗം അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി പെട്ടെന്നാണ് ജോ ജാനിയുടെ ചുണ്ടുകളിൽ മുത്തമിട്ടത് ഇത് കണ്ട ജെയ്സന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ചു വന്നുചേർന്നു
“ടാ “ജെയ്സൺ അലറി

ശബ്ദം കേട്ട ജോ ജാനിയെ വിട്ടുമാറി പുറകിലേക്ക്‌ നോക്കി വർദ്ധിച്ച ദേഷ്യത്തോടെ ഓടി അടുത്ത ജെയ്സൺ ജോയെ ചവിട്ടി വീഴ്ത്തി

“എന്റെ പെണ്ണിനെ തൊടുന്നോടാ മൈരെ ”

ജോ :ജൈസാ ഞാൻ

ജെയ്സൺ വീണ്ടും ജോയെ ഇടിച്ചു വീഴ്ത്തി

ജാനി :വേണ്ട ജൈസാ വിട് പ്ലീസ്

ജാനി ജെയ്സനെ പിടിച്ചു മാറ്റൻ ശ്രമിച്ചു

ജെയ്സൺ :മാറി നിൽക്കെടി നീ എന്താടി എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതിയോ

ജാനി തള്ളി മാറ്റിയ ജെയ്സൺ നിലത്തുവീണ ജോയുയുടെ മുഖത്തേക്ക് വീണ്ടും വീണ്ടും ഇടിക്കാൻ തുടങ്ങി

“ചാകേടാ മൈരെ ”

ഇത് കണ്ട് ജാനി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി ശബ്ദം കേട്ട് പെട്ടെന്ന് തന്നെ അവിടെക്ക്‌ ബാക്കിയുള്ള വരും എത്തി ചേർന്നു ദേവും കിരണും വേഗം തന്നെ ജെയ്സനെ പിടിച്ചു മാറ്റി

ജെയ്സൺ :വിടെടാ മൈരുകളെ എനിക്കവനെ കൊല്ലണം

ദേവ് :അടങ് ജൈസാ

കിരൺ :വേണ്ട അളിയാ പ്ലീസ്

ഇതേ സമയം ജാനി വേഗം ജോയുടെ അടുത്തേക്ക് എത്തി അവനെ പതിയെ എഴുനേൽപ്പിച്ചു

ജാനി :ജോ..

ജോ :ഹേയ് എനിക്കോന്നുമില്ല

ഇത് കണ്ട ജെയ്സൺ ദേവിനെയും കിരണിനെയും തള്ളി മാറ്റിയ ശേഷം ജോയെ വീണ്ടും ചവിട്ടി വീഴ്ത്തി

“ഇനി അവനെ തൊട്ടാൽ ഞാൻ ആരാണെന്നു നീ അറിയും ജൈസാ ”

ഇത്രയും പറഞ്ഞു ദേവ് ജെയ്സന്റെ കുത്തിനു പിടിച്ചു

ജെയ്സൺ :എന്നാൽ നീ ഉണ്ടാക്കേടാ

ഇത്രയും പറഞ്ഞു ജെയ്സൺ ദേവിനേ തള്ളി മാറ്റി

കലി ഇളകിയ ദേവ് ജെയ്സന്റെ കാരണത്തു തന്നെ ഒന്ന് പൊട്ടിച്ചു

അതോടു കൂടി ജെയ്സൺ നിശബ്ദനായി അവന്റെ കണ്ണുകൾ നിറഞ്ഞോഴുകി ശേഷം അവൻ ജാനിയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :നിനക്ക് വേണ്ടി ഞാൻ എന്തൊക്കെയാടി മൈരെ ചെയ്തത് എന്നിട്ടും…നിന്നെയാണല്ലോടി ഞാൻ സ്നേഹിച്ചത്

ജാനി :ജൈസാ

ജെയ്സൺ :നിർത്തെടി എന്തെങ്കിലും മിണ്ടിയാൽ കൊന്നുകളയും ഞാൻ നിനക്കൊന്നും ഈ ജെയ്സനെ ശെരിക്കറിയില്ല നീ അനുഭവിക്കാൻ പോകുന്നതെയുള്ളു നീ മാത്രമല്ല ദാ ഈ നായയും
ജെയ്സൺ ജോയെ ചൂണ്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *