ജെയ്സൺ :അതൊക്കെയുണ്ട്
ജാനി :അതെന്തെങ്കിലുമാകട്ടെ നീ വാ നമുക്ക് കടൽ തിര കൊള്ളാം
ജെയ്സൺ :ഹേയ് ഞാൻ ഇല്ല നീ പൊക്കോ
ജാനി :എന്താ പേടിയാണോ
ജെയ്സൺ :ഹേയ് പേടിയൊന്നുമില്ല
ജാനി :വരുന്നേങ്കിൽ വാ ഞാൻ എന്തായാലും പോകുവാ
ജാനി വേഗം കടലിനടുത്തേക്ക് ഇറങ്ങി നിന്ന് തിരകൊള്ളാൻ തുടങ്ങി ഇത് കണ്ട് ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി അവളുടെ കൈകളെ കോർത്തു പിടിച്ചു
ജെയ്സൺ :ഇപ്പോൾ നല്ല ഫീലുണ്ട് നിനക്കെന്ത് തോന്നുന്നു ജാനി
ജാനി :നിന്റെ മണ്ടക്ക് രണ്ടെണ്ണം തരാൻ തോന്നുന്നു വാ നമുക്ക് പോകാം തിര കൊണ്ടതൊക്കെ മതി
ഇത്രയും പറഞ്ഞു അവൾ തിരികെ നടന്നു കുറച്ചു മണിക്കൂറുകൾക്ക് ശേഷം റിസോർട്ടിനു മുൻപിൽ
കിരൺ :നിങ്ങൾ രണ്ട് പേരും ഇതെങ്ങോട്ടേക്കാ മുങ്ങിയത്
ജെയ്സൺ :ഞാൻ ലാൻഡ്രിയെ ഒന്ന് കടലുകാണിക്കാൻ കൊണ്ട് പോയതാ
കിരൺ :നീ ആള് കൊള്ളാല്ലോ ജൈസാ
ദേവ് :അതൊക്കെ വിട് ആരൊക്കെ വോളിബോൾ കളിക്കാനുണ്ട്
കിരൺ :ഞാൻ പിന്നെ നമുക്ക് ടീം ആയി കളിക്കാം
ജാനി :എങ്കിൽ ഞാനും ജോയും ടീം
ജെയ്സൺ :അപ്പൊ ഞാനോ
ദേവ് :ബെസ്റ്റ് വോളിബോൾ അതും നീ അന്ന് കൈ ഒടിഞ്ഞു കിടന്നതോന്നും മറന്നിട്ടില്ലല്ലോ നീ പുറത്തിരുന്നാൽ മതി
കിരൺ :എങ്കിൽ ഞാനും മെറിനും ടീം ദേവ് ജിൻസിയെ എടുത്തോ
ദേവ് :അത് പറ്റില്ല ഞാനും മെറിനും ടീം ആയിക്കോള്ളാം
കിരൺ :ഞാൻ ടീം വിളിച്ചു കഴിഞ്ഞു ഇനി മാറ്റാൻ പറ്റില്ല
ജിൻസി :നിങ്ങളൊന്നും വിഷമക്കണ്ട ഞാൻ കളിക്കുനില്ല പോരെ
ഇത്രയും പറഞ്ഞു വിഷമത്തോടെ ജിൻസി ജെയ്സനടുത്തേക്ക് പോയിരുന്നു
ജോ :എന്താടാ നീയൊക്കെ കാണിക്കുന്നത് അവൾക്ക് വിഷമമായെന്ന് തോന്നുന്നു
ജാനി വേഗം ജിൻസിയുടെ അടുത്തേക്ക് എത്തി
ജാനി :എന്താ ജിൻസി നീ വന്നേ നീയും ജോയും ടീം ആയിക്കോ ജോ സൂപ്പർ ആയി കളിക്കും
ജെയ്സൺ :അങ്ങനെയാണെങ്കിൽ നമുക്ക് ടീം ആകാം ജാനി
ജാനി :ഒന്ന് മിണ്ടാതിരിക്ക് മണ്ടൻ ജൈസാ
ജിൻസി :ഞാൻ ഇല്ല ജാനി ഞാൻ ഇങ്ങോട്ടേക്ക് വരാൻ പാടില്ലായിരുന്നു ഇവരൊക്കെ വലിയ ആളുകളാ ഒരുപാടായി ഞാൻ അപമാനം സഹിക്കുന്നു ഇനി വയ്യ
ഇത്രയും പറഞ്ഞു ജിൻസി കരയാൻ തുടങ്ങി
മെറിൻ :ജിൻസി കരയുകയാണല്ലോ നീയാ എല്ലാത്തിനും കാരണം
കിരൺ :ഞാൻ എന്ത് ചെയ്തെന്നാ ഈ ദേവ് അല്ലേ അവളെ എപ്പോഴും അപമാനിച്ചു കൊണ്ടിരിക്കുന്നത്
മെറിൻ :ശെരിയാ കാറിൽ വെച്ചും അവളെ കുറേ പറഞ്ഞു
ദേവ് :ഓഹ് നീ വല്യ മാന്യൻ നീയും അവളെ വേണ്ട എന്നല്ലേ പറഞ്ഞത്
ഇത്രയും പറഞ്ഞു ദേവ് ജിൻസിയുടെയും ജാനിയുടെയും അടുത്തേക്ക് എത്തി
ദേവ് :ഇവിടെ എന്താ പ്രശ്നം
ജാനി :നിങ്ങളൊക്കെ തന്നെയാ കാരണം ഇവൾക്കിപ്പോൾ വീട്ടിൽ പോകണമെന്ന്
ദേവ് :ജിൻസി നമ്മൾ രണ്ടും ടീം നീ വാ
ജിൻസി :ഞാൻ ഇല്ല
ദേവ് ഉടനെ ജിൻസിയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടന്നു
ജിൻസി :കയ്യിന്ന് വിട്
ദേവ് :നീ വാ നമുക്ക് അവരെ പൊട്ടിക്കാം
ഇത്രയും പറഞ്ഞു ദേവ് ജിൻസിയെ കളികളത്തിലേക്ക് കൊണ്ട് പോയി
ദേവ് :കിരണേ വാ തുടങ്ങാം ജിൻസി നോക്കി നിന്നോ എന്ത് വന്നാലും വിട്ട് കൊടുക്കരുത് വേഗം തന്നെ അവർ കളി ആരംഭിച്ചു
അല്പസമയത്തിനു ശേഷം
ദേവ് :സൂപ്പർ ജിൻസി അങ്ങനെ തന്നെ ഇനി ഒരു പോയിന്റ് കൂടി
ഇത് കേട്ട ജിൻസി ബോൾ വളരെ ശക്തിയിൽ അടിച്ചു അത് നേരെ കിരണിന്റെ ദേഹത്ത് തട്ടി നിലത്തേക്ക് വീണു
ദേവ് :പൊളിച്ചു ജിൻസി നമ്മൾ ജയിച്ചു
കിരൺ :മര്യാദക്ക് ജിൻസിയെ ടീമിൽ എടുത്താൽ മതിയായിരുന്നു
മെറിൻ :അയ്യോ എല്ലാ ബോളും കൊണ്ട് കളഞ്ഞിട്ട് നിന്ന് പ്രസങ്ങിക്കുന്നു
ദേവ് :മതി മതി കിരണേ മാറിക്കോ ഇനി അടുത്ത ടീം വാ
പെട്ടെന്ന് തന്നെ ജോയും ജാനിയും അങ്ങോട്ടേക്ക് എത്തി
ദേവ് :ജിൻസി ഇങ്ങോട്ട് വാ
ദേവ് ജിൻസിയെ അടുത്തേക്ക് വിളിച്ചു ജിൻസി പതിയെ ദേവിന്റെ അടുത്തേക്ക് എത്തി
ജിൻസി :എന്താ
ദേവ് :ജോ നല്ല കളിക്കാരനാ സൂക്ഷിച്ചു കളിക്കണം ഇല്ലെങ്കിൽ നമ്മൾ പൊട്ടും പിന്നെ നേരത്തെ നടന്നതിനോക്കെ സോറി നിനക്ക് അത്രയും വിഷമമാകുമെന്ന് ഞാൻ കരുതിയില്ല
ജോ :രഹസ്യം പറഞ്ഞതൊക്കെ മതി രണ്ടുപേരും കളിക്കാൻ നോക്ക്
