ദേവ് :മുഖത്തു ചതവും മുറിവുമൊക്കെ പറ്റിയിട്ടുണ്ട് ഇപ്പോൾ മുറിവ് ഡ്രസ്സ് ചെയ്തുകൊണ്ടിരിക്കുവാ വേറേ കുഴപ്പമൊന്നുമില്ല പിന്നെ അവൻ വല്ലതും പറഞ്ഞോ
കിരൺ :എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ജോയെന്നോ ജാനിന്നോ പിന്നെ ജോയോട് പറ്റുമെങ്കിൽ കുറച്ച് ദിവസത്തേക്ക് കോളേജിൽ വരണ്ടാ എന്ന് പറഞ്ഞെക്ക് ജെയ്സൺ ആകെ വട്ടിളകിയിരിക്കുകയാ അവൻ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല
ദേവ് :അവന്റെ കഴപ്പ് ഇതുവരെ മാറിയില്ലേ ശെരി ഞാൻ നോക്കികൊള്ളാം നീ വെക്ക്
ഫോൺ വെച്ച ശേഷം ദേവ് നേരെ ജോയുടെ അടുത്തേക്ക് എത്തി
ദേവ് :ഇപ്പോൾ എങ്ങനെയുണ്ട് ജോ
ജോ :എനിക്ക് ഒന്നുമില്ലടാ ജെയ്സനെ പറ്റി വല്ലതും അറിഞ്ഞോ
ദേവ് :അവനോട് പോകാൻ പറ ജോ നമുക്ക് എന്റെ വീട്ടിൽ പോകാം
ജോ :അത് വേണ്ടടാ നിന്റെ അച്ഛനും അമ്മയും എന്നെ ഈ കൊലത്തിൽ
കാണണ്ട നീ എന്നെ എന്റെ വീട്ടിൽ ഒന്ന് വിട്ടാൽ മതി
ദേവ് :ഉം നമുക്ക് ആലോചിക്കാം ജാനി നീ എന്നോടടൊപ്പം ഒന്ന് വന്നേ
ദേവ് ജാനിയെയും കൊണ്ട് അല്പം മാറി നിന്നു
ജാനി :എന്താ ദേവ്
ദേവ് :ഇന്ന് എന്താണ് ഉണ്ടായത് എന്നൊന്നും എനിക്കറിയില്ല പക്ഷെ ഒരു കാര്യം അറിയാം എല്ലാത്തിനും കാരണം നീയാണെന്ന്
ജാനി :ദേവ് ഞാൻ..
ദേവ് :നീ വരുന്നതിന് മുൻപ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ആദ്യമായാ ഞങ്ങൾ തമ്മിൽ തല്ല് ഉണ്ടാകുന്നത്
ജാനി :ഞാൻ എന്ത് ചെയ്യാനാണ് ദേവ് ഇങ്ങനെയൊക്കെ…
വേഗം തന്നെ ജാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
ദേവ് :നീ കരയാൻ വേണ്ടി പറഞ്ഞതല്ല ജാനി പക്ഷേ ഇത് ഇങ്ങനെ തുടർന്നാൽ പറ്റില്ല നീ ഒരു തീരുമാനം എടുക്കേണ്ട സമയമായി നിനക്ക് മനസ്സിലായികാണുമെന്ന് കരുതുന്നു
എന്നാൽ ശെരി എല്ലാരും വാ
മെറിൻ :ഞാൻ ഇവിടെ നിന്ന് വീട്ടിലേക്ക് പോയേക്കാം ദേവ് അധികം ദൂരമില്ലല്ലോ
ദേവ് :ശെരി എങ്കിൽ അങ്ങനെയാകട്ടെ
ദേവ് മറ്റുള്ളവയും കൂട്ടി കാറിലേക്ക് കയറി
ദേവ് :അപ്പോൾ ആദ്യം ജാനിയെയും ജിൻസിയേയും ഇറക്കാം പിന്നെ നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം അത് പോരെ ജോ
ജോ :ശെരി ദേവ്
ജാനി :വേണ്ട ദേവ് ജോ ഒറ്റക്കല്ലേ ഞാൻ അവനോടൊപ്പം ഇരിക്കാം
ദേവ് :വേണ്ട ജാനി അവന്റ കൂടെ ഞാൻ ഇരുന്നോളാം അതോർത്തു നീ വിഷമിക്കണ്ട
ഇത്രയും പറഞ്ഞു ദേവ് വണ്ടി വേഗത്തിൽ മുൻപോട്ടു പായിച്ചു
ജാനിയേയും ജിൻസിയേയും ഇറക്കിയ ശേഷം ദേവും ജോയും ജോയുടെ വീട്ടിൽ
ജോ :ഇപ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല ദേവ് വേണമെങ്കിൽ നീ പൊക്കോ
ദേവ് :അതൊന്നും സാരമില്ല ഇന്ന് ഞാൻ എങ്ങോട്ടേക്കും പോകുന്നില്ല
ജോ :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ
ദേവ് പതിയെ ജോയുടെ അടുത്തേക്ക് എത്തി അവന്റ മുഖത്തേക്ക് നോക്കി
ദേവ് :ഇരിക്കുന്ന കോലം കണ്ടില്ലേ നീ എന്തിനാടാ പട്ടിയെ പോലെ നിന്ന് തല്ല് കൊണ്ടതു നിനക്ക് രണ്ടെണ്ണം കൊടുത്തു കൂടായിരുന്നോ
ജോ :എല്ലാം എന്റെ തെറ്റാടാ ജെയ്സനും ജാനിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ
ദേവ് :ജെയ്സനും ജാനിയും ഇഷ്ടത്തിലോ ഇതൊക്കെ നിന്നോട് ആരാടാ പറഞ്ഞതു ജെയ്സൺ ആയിരിക്കുമല്ലേ പുല്ല് എന്തെങ്കിലുമാകട്ടെ നീ കിടക്കാൻ നോക്ക് ഞാൻ അപ്പുറത്ത് ഉണ്ടാകും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്
ഇത്രയും പറഞ്ഞു ദേവ് റൂമിന് പുറത്തേക്കു പോയി
ജോ പതിയെ ബെഡിലേക്ക് കിടന്നു ഉറങ്ങുവാനായി ശ്രമിച്ചെങ്കിലും അവനതിന് സാധിച്ചില്ല അവന്റെ മനസ്സിൽ മുഴുവൻ ജെയ്സന്റെ വാക്കുകൾ ആയിരുന്നു
“നീ അനുഭവിക്കാൻ പോകുന്നത്തേ ഉള്ളു നീ മാത്രമല്ല ഈ നായയും ”
ജോയുടെ മനസ്സിൽ ഇത് മുഴങ്ങികൊണ്ടേയിരുന്നു
പിറ്റേന്ന് രാവിലെ ജോയുടെ വീട്
ദേവ് :നീ എന്താ ജോ ഈ കാണിക്കുന്നത് നീ ഇപ്പോൾ കോളേജിലേക്ക് വരണ്ട ജെയ്സന്റെ ദേഷ്യമൊക്കെ ഒന്ന് തണുക്കട്ടെ ഞാൻ എല്ലാം ശെരിയാക്കുന്നത് വരെ നീയൊന്നു കാത്തിരിക്ക്
ജോ :ജെയ്സൺ എന്നെ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടെ എനിക്കൊരു പ്രശ്നവും മില്ല എനിക്കിന്ന് കോളേജിൽ വന്നേ പറ്റു
ദേവ് :നിനക്ക് വയ്യാത്തതല്ലേ ജോ
ജോ :എനിക്കൊരു കുഴപ്പവുമില്ല ദേവ് എന്ത് വന്നാലും ഞാൻ നോക്കികൊള്ളാം
