ജാനി :ജൈസാ
ജെയ്സൺ :ഇപ്പോൾ ശെരി ജാനി ഇന്ന് ഉച്ചക്കാണ് ഫ്ലൈറ്റ് ഇനി നിന്റെ മുൻപിൽ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം
ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടേക്ക് നടന്നു
ജാനി :ജൈസാ നിൽക്ക് ജൈസാ
എന്നാൽ ജെയ്സൺ തിരിഞ്ഞു നോക്കാതെ നടന്നു ജാനി വേഗം ജെയ്സനടുത്തേക്ക് ഓടി ശേഷം അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു
ജാനി :പോകല്ലേ ജൈസാ പ്ലീസ് എനിക്ക് നിന്നെ വേണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്
ഇത്രയും പറഞ്ഞു ജാനി കരയുവാൻ തുടങ്ങി ജെയ്സൺ പതിയെ ജാനിയുടെ കൈകൾ വിടുവിച്ച ശേഷം അവളുടെ മുഖത്തേക്ക് നോക്കി
ജെയ്സൺ :ഒന്ന് കൂടി പറ
ജാനി :ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ജൈസാ
ജെയ്സൺ :ഇത് കേൾക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയാമോ ജാനി
ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയെ തന്റെ മാറോട് ചേർത്തു
പെട്ടെന്ന് തന്നെ കൈകൾ കൊട്ടികൊണ്ട് അവിടേക്ക് ജോയും കിരണും ദേവും എത്തിചേർന്നു ജാനി വേഗം തന്നെ ജെയ്സനെ വിട്ടുമാറി അത്ഭുതത്തോടെ അവരെ നോക്കി
കിരൺ :എന്താ ജാനി നോക്കുന്നേ എല്ലാം ഞങ്ങളുടെ പ്ലാൻ ആയിരുന്നു നിന്റെ ഉള്ളിലേ സ്നേഹം പുറത്തു കൊണ്ട് വരാൻ
ജാനി വേഗം ജൈസന്റെ മുഖത്തേക്ക് നോക്കി
ജെയ്സൺ :സോറി ജാനി എല്ലാം ജോയുടെ ഐഡിയയാ
ജാനി :ജോ അപ്പോൾ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ
ജോ :അതൊക്കെ എപ്പോഴേ തീർന്നു ജാനി ഞാൻ നിന്നോട് പറഞ്ഞതല്ലേ ജാനി ഞാൻ എല്ലാം ശെരിയക്കുമെന്ന് നിനക്കുള്ള എന്റെ സമ്മാനമാണിത്
കിരൺ :എല്ലാത്തിനും നന്ദി പറയേണ്ടത് ദേവിനോടാ അവൻ ആ കാറിന്റെ കഥ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു
ജോ :അപ്പോൾ ശെരി അവർക്ക് എന്തെങ്കിലും പരസ്പരം പറയുവാൻ കാണും നമുക്ക് അങ്ങോട്ടേക്ക് മാറി നിൽക്കാം ഇത്രയും പറഞ്ഞു ജോ പുറത്തേക്കു നടന്നു
കുറച്ച് സമയത്തിനുള്ളിൽ തന്നെ ജോയുടെ അടുത്തേക്ക് ദേവ് എത്തിചേർന്നു
ദേവ് :നിന്റെ മനസ്സ് നോവുന്നത് എനിക്ക് കാണാമേടാ ജോ നീ എന്തിനാടാ അവളെ വിട്ടുകൊടുത്തത് നീ ആയിരുന്നു അവൾക്ക് ചേർന്നവൻ
ജോ :ഇതാണെടാ അതിന്റ ശെരി അവർക്ക് പരസ്പരം ഇഷ്ടമാണ് അതിനിടയിൽ ഞാൻ വേണ്ട പിന്നെ കിരൺ എന്തൊ കാറിന്റെ കാര്യം പറയുന്നത് കേട്ടു അതെന്താ
ദേവ് :അത് നിന്റെ ആ പഴയ തടി കാറിന്റെ കാര്യമാ
ജോ :ഏത് ഞാൻ ജെയ്സന് പണ്ട് കൊടുത്തതോ
ദേവ് :അതേ അതിനെ പറ്റി ഓർക്കുമ്പോഴാ എനിക്ക് ഭയം അന്നും അവൻ ഇത് പോലെ തന്നെയാ വാശി പിടിച്ചത് നീ അവനു ആ കാർ കൊടുക്കുകയും ചെയ്തു എന്നിട്ട് എന്താണ് സംഭവിച്ചത് എന്ന് നിനക്ക് അറിയാല്ലോ ജോ അതിനോടുള്ള അവന്റ ഇഷ്ടം തീർന്നപ്പോൾ അവൻ അതിനെ പുല്ലുപോലെ കുപ്പതോട്ടിയിലേക്ക് വലിച്ചെറിഞ്ഞു
ദേവിന്റെ വാക്കുകൾ കേട്ട ജോയുടെ മുഖം പെട്ടെന്ന് മാറി
ഇന്റർ വെൽ ❤️💙❤️
തുടരും….
ഈ പാർട്ട് എങ്ങനെ ഉണ്ട് എന്നൊന്നും എനിക്കറിയില്ല പലരെയും ഇത് ചിലപ്പോൾ നിരാശ പെടുത്തിയേക്കാം പക്ഷെ ഈ കഥ ഇങ്ങനെയാണ് നിങ്ങൾ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക അടുത്തത് വിച്ച് ആയിരിക്കും ജാനി എഴുതി എഴുതി വിച്ച് എഴുതുവാനുള്ള ടച്ച് വിട്ട് പോകുന്നു അതുകൊണ്ട് അടുത്തത് അത് തന്നെയായിരിക്കും
വിച്ച് അടുത്ത ഭാഗം
“ദയവ് ചെയ്തു എന്നെ തിന്നല്ലേ പിശാചേ ”
“അതേ സാമുൽ നമുക്കൊരു വഴി തുറന്ന് കിട്ടിയിരിക്കുന്നു ”
“അമ്മായി ഈ യിടയായി ഞാൻ സ്വപ്നത്തിൽ ഒരു പെൺ കുട്ടിയുടെ ശബ്ദം കേൾക്കുന്നു ”
“എനിക്കിപ്പോൾ ഒരുകാര്യം നന്നായി മനസ്സിലായി ചേട്ടാ എന്റെ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ മരണപെടുക തന്നെ വേണം “
