കഴിഞ്ഞ പാർട്ട് എല്ലാവരേയും നിരാശപ്പെടുത്തി എന്നറിയാം ഒരുപാട് ഹേറ്റ് കമന്റ്സ് ഉണ്ടായി പക്ഷേ അതൊന്നും ഞാൻ പ്രശ്നമായി എടുക്കുന്നില്ല നിങ്ങൾ ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി കഥ തീരും വരേ എല്ലാവരും കൂടെ ഉണ്ടാകുമെന്ന് കരുതുന്നു
“എല്ലാരും ഇപ്പോൾ ഇറങ്ങിക്കൊളണം ഇവിടുന്നു വാടാ കിരണേ ”
ഇത്രയും പറഞ്ഞു ജെയ്സൺ കിരണുമായി അവിടെ നിന്ന് മടങ്ങി
ജാനി വേഗം തന്നെ താഴെ വീണു കിടക്കുന്ന ജോയെ പതിയെ എഴുന്നേൽപ്പിച്ചു അവൾക്ക് കരച്ചിൽ അടക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജാനി വീണ്ടും ഉറക്കെ കരയാൻ തുടങ്ങി
ജോ : എനിക്ക് ഒന്നുമില്ല ജാനി നീ ഇങ്ങനെ കരയല്ലേ
എന്നാൽ ജാനി കൂടുതൽ ഉച്ചത്തിൽ കരയുവാൻ തുടങ്ങി
ദേവ് വേഗം ജോയുടെ അടുത്തേക്ക് എത്തി
ദേവ് :ഈ ഉണ്ടാക്കിയ കരച്ചിൽ ഒന്ന് നിർത്തുന്നുണ്ടോ ഇത് കേട്ടാൽ നിന്റെ ആരോ ചത്തെന്ന് തോന്നുമല്ലോ
ജോ :നീ എന്തിനാടാ അവളോട് ദേഷ്യപ്പെടുന്നത് അവൾ ഒരു തെറ്റും ചെയ്തില്ലല്ലോ
ദേവ് :അതെ ആരും ഒരു തെറ്റും ചെയ്തിട്ടില്ല അപ്പോൾ ഇതെല്ലാം താനേ അങ്ങ് ഉണ്ടായതാണ് അല്ലേ നാശം ഏത് നേരത്താണാവോ ഇങ്ങോട്ടേക്ക് കെട്ടിഎടുക്കാൻ തോന്നിയത്
ഇത്രയും പറഞ്ഞു ദേവ് എല്ലാരെയും ഒന്ന് കൂടി നോക്കി
“എന്തിനാ ഇങ്ങനെ നോക്കി നിൽക്കുന്നത് പോയി വണ്ടിയിൽ കയറിക്കോ ഇനി ഇവിടെ നിന്നിട്ട് എന്തിനാ “
ദേവ് ജോയെ താങ്ങി പതിയെ വണ്ടിയുടെ പുറകിൽ ഇരുത്തി ജാനിയും മെറിനും ജോയോടൊപ്പം പുറകിലേക്ക് കയറി ജിൻസി ദേവിനോടൊപ്പം മുൻപിലും ദേവ് പതിയെ വണ്ടി മുൻപോട്ടെടുത്തു
ജാനി :നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം ദേവ് ജോക്ക് ഒട്ടും വയ്യ
ജാനി യേങ്ങിക്കൊണ്ട് പറഞ്ഞു
ദേവ് :അങ്ങോട്ടേക്ക് തന്നെയാ പോകുന്നത്
ജോ :ഹോസ്പിറ്റലിൽ ഒന്നും പോകണ്ട എന്നെ ഒന്ന് വീട്ടിൽ വിട്ടാൽ മതി
ദേവ് :അടങ്ങി ഇരുന്നോ മൈരെ ഞാൻ എന്ത് പറയുന്നോ അതങ്ങു കേട്ടാൽ മതി
ഇത്രയും പറഞ്ഞു ദേവ് വണ്ടി കൂടുതൽ വേഗത്തിൽ പായിച്ചു ജിൻസി പതിയെ ദേവിന്റെ മുഖത്തേക്ക് നോക്കി
ദേവ് :എന്താടി നോക്കുന്നേ
ജിൻസി ഒന്നും മിണ്ടാതെ നിശബ്ദയായി നിന്നു
അല്പനേരത്തിനുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിനു മുൻപിൽ എത്തി
ദേവ് ജോയെ പതിയെ താങ്ങി നടത്തുവാൻ ശ്രമിച്ചു
ജോ :എനിക്ക് നടക്കാനോക്കെ ആവും ദേവ് മുഖത്ത് ചെറിയ വേദന അത്രെ ഉള്ളു
ദേവ് :എങ്ങനെ വേദനിക്കാതിരിക്കും അമ്മാതിരി ഇടിയല്ലേ അവൻ ഇടിച്ചത് എന്തായാലും വാ നമുക്ക് ഡോക്ടറെ കാണാം
അവർ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു
ഇതേ സമയം ജൈസനനും കിരണും ജെയ്സന്റെ വീട്ടിൽ
കിരൺ : അളിയാ ഈ കുടിയൊന്നു നിർത്ത്
ജെയ്സൺ :അത് പറയാൻ നീ ആരാടാ മൈരെ
കിരൺ :മതി ജൈസാ ഇപ്പോൾ തന്നെ നീ ഓവറാ
ജെയ്സൺ :ജോ അവൻ എനിക്ക് ഓർക്കാൻ കൂടി വയ്യ
കിരൺ :അതിന് മാത്രം അവൻ ഏതാടാ ചെയ്തത് അവന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് പോലും സഹിച്ചില്ല എന്തൊക്കെയായാലും അവൻ നമ്മുടെ ഫ്രണ്ട് അല്ലേടാ
ജെയ്സൺ :അത് അവൻ ഓർത്തോ എന്നോട് അവൻ ചെയ്തത് എനിക്ക് ഒരിക്കലും
പൊറുക്കാൻ പറ്റില്ല അവനെ ഞാൻ വെറുതെ വിടാനും പോകുന്നില്ല
കിരൺ :വേണ്ടടാ ജൈസാ അവനു എല്ലാരെക്കാളും ഇഷ്ടം നിന്നോടാടാ അതെനിക്ക് നന്നായി അറിയാം
ജെയ്സൺ :നിർത്തിക്കൊ കിരണേ എനിക്ക് ഒന്നും കേൾക്കണ്ട നിനക്ക് അവനെ മതിയെങ്കിൽ അവന്റ അടുത്തേക്ക് പൊക്കോ എനിക്ക് ഒരുത്തനേം വേണ്ട ജാനി… ആ എനിക്ക് വട്ട് പിടിക്കുന്നു
കിരൺ വേഗം ജെയ്സന്റെ കയ്യിലുണ്ടായിരുന്ന കുപ്പി പിടിച്ചു വാങ്ങി
കിരൺ :മതി ജൈസാ കിടക്കാൻ നോക്ക് എങ്കിൽ നിനക്ക് കുറച്ച് സമാധാനം കിട്ടും
ജെയ്സൺ :സമാധാനമോ അതൊക്കെ എപ്പഴേ….
ജെയ്സൺ പതിയെ മയക്കത്തിലേക്ക് വഴുതി വീണു
പെട്ടെന്നായിരുന്നു കിരണിന്റെ ഫോൺ റിങ് ചെയ്തത് കിരൺ വേഗം ഫോൺ എടുത്തു
കിരൺ :പറ ദേവ്
ദേവ് :അവന്റ അവസ്ഥ ഇപ്പോ എങ്ങനെയുണ്ട്
കിരൺ :വലിയ കഷ്ടമാ ദേവ് ഇത്രനേരം കുടിയായിരുന്നു പിന്നെ മുടിഞ്ഞ തെറി വിളിയും ഇപ്പോൾ ഒന്ന് മയങ്ങിയതെയുള്ളു ജോക്ക് എങ്ങനെയുണ്ട്
