ഇത്രയും പറഞ്ഞു ജോ ബെഡിലേക്ക് കിടന്നു കൂടെ ജെയ്സനും
രാത്രി ദേവും കിരണും
ദേവ് :എടാ നീ പറഞ്ഞത് സത്യമാണോ
കിരൺ :അതേടാ ജെയ്സനെ കാണാനില്ല
ദേവ് :മൈര് ഇവൻ ഇത് എവിടെയാ പോയത് നീ എല്ലായിടത്തും അനേഷിച്ചോ
കിരൺ :അനേഷിചെടാ അവൻ ഒരിടത്തും ചെന്നിട്ടില്ല പിന്നെ ഫോണും സ്വിച്ച് ഓഫാ
ദേവ് :ഇവനെ കൊണ്ട് ജോ ജോയെ വിളിച്ചു നോക്കിയോ
കിരൺ :ഇല്ലെടാ
ദേവ് വേഗം ഫോൺ എടുത്ത് ജോയെ വിളിച്ചു
“നാശം എടുക്കുന്നില്ല വാടാ നമുക്ക് അങ്ങോട്ട് പോകാം ”
അല്പനേരത്തിന് ശേഷം കിരണും ദേവും ജെയ്സന്റെ വീട്ടിൽ
കിരൺ :അവൻ ഇവിടെ കാണില്ലെടാ
ദേവ് :ജോക്ക് എന്തെങ്കിലും അറിയാമെങ്കിലോ
അവർ രണ്ട് പേരും ജോയുടെ റൂമിലേക്ക് കയറി അവിടെ അവർ കണ്ടത് കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ജോയെയും ജെയ്സനേയുമാണ്
ദേവ് :മൈരുകൾ കിടക്കണത് കണ്ടില്ലേ നമ്മൾ ഇപ്പോൾ ആരായി
കിരൺ :ദാ നോക്കെടാ നമ്മളെ വിളിക്കാതെ രണ്ടെണ്ണവും കൂടി എത്ര കുപ്പിയാ തീർത്തതെന്ന്
ദേവ് :ചവിട്ടി എഴുനേൽപ്പിക്കെടാ രണ്ടെണ്ണത്തിനേയും
കിരൺ വേഗം തന്നെ രണ്ട് പേരെയും തള്ളി താഴേക്കിട്ടു
ജെയ്സൺ :ഹാ ഏതവനാടാ അത്
ദേവ് :നിന്റെ തന്ത മൈരെ മനുഷ്യൻ എത്ര പേടിച്ചന്ന് അറിയാമൊടാ നിനക്ക്
ജെയ്സൺ :സോറി ടാ
കിരൺ :ജോ നിനക്കും ഞങ്ങളെ വിളിക്കാൻ തോന്നിയില്ലല്ലോടാ പട്ടി
ജോ :പോട്ടെടാ അടുത്ത തവണയാകട്ടെ അല്ലേ ജെയ്സസാ
കിരൺ :ഇവിടെ എന്ത് അത്ഭുതമാടാ ഈ ഉണ്ടായത് നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നോ
ജെയ്സൺ :നമ്മൾ തമ്മിൽ അതിന് എന്ത് പ്രശ്നം
കിരൺ :പ്രശ്നം ഇല്ലേ
ദേവ് :മതിയെടാ നിന്റെയൊക്കെ ഉണ്ടാക്കിയാ അഭിനയം
ജോ :വാടാ വന്നിരിക്ക്
ദേവ് :എന്തിന് ഇനി നീയൊക്കെ വീണ്ടും ആ ജാനിയുടെ പേരിൽ തല്ല് കൂടില്ലെന്ന് ആരു കണ്ടു
ജോ :ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെടാ ജാനി ഇപ്പോൾ ഇവന്റെ പെണ്ണാ
കിരൺ :ഇതൊക്കെ ഇപ്പോ
ജോ :അതൊക്കെ നടന്നു
ദേവ് :അതിന് ജാനി സമ്മതിച്ചോ
ദേവ് :അവൾക്ക് ഇവനെ ഇഷ്ടമാ അത് ഞാൻ തെളിയിച്ചു തരാം നിങ്ങളൊക്കെ എന്റെ കൂടെ നിന്ന് തന്നാൽ മതി
കിരൺ :പിന്നെന്താ ആദ്യം നമുക്ക് രണ്ട് കുപ്പി എടുക്കാം എന്നിട്ടാകാം ബാക്കി
*********************************************
പിറ്റെ ദിവസം ജാനി ബേക്കറിയിലേക്ക് പോകുന്ന വഴി പെട്ടെന്നാണ് അവളുടെ മുൻപിൽ ഒരു കാർ വന്ന് നിന്നത് പെട്ടെന്ന് കാറിന്റെ വാതിൽ തുറന്ന് രണ്ട് കൈകൾ ജാനിയെ അതിനുള്ളിലേക്ക് വലിച്ചു കയറ്റി
ജാനി :ജൈസാ നീ എന്താ ഈ കാണിക്കുന്നത് എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത്
ജെയ്സൺ :പേടിക്കണ്ട ജാനി ഞാൻ നിന്നെ ഒന്നും ചെയ്യില്ല എനിക്ക് ചില
കാര്യങ്ങൾ പറയണം അത്ര ഉള്ളു
ഇത്രയും പറഞ്ഞു ജെയ്സൺ വേഗം കാർ മുൻപോട്ട് എടുത്തു അല്പസമയത്തിനുള്ളിൽ തന്നെ ജെയ്സൺ കാറുമായി ജെയ്സൺ കൺവെൻഷൻ സെന്ററിനു മുൻപിലെത്തി
ജാനി :നമ്മളെന്താ ഇവിടെ
ജെയ്സൺ :എനിക്ക് നിന്നോട് ഒറ്റക്ക് ഒന്ന് സംസാരിക്കണം അതിന് പറ്റിയ സ്ഥലം ഇതാണെന്ന് തോന്നി എന്റെ കൂടെ വാ
എന്നാൽ ജാനി ജെയ്സനോടൊപ്പം പോകാതെ മടിച്ചു നിന്നു പെട്ടെന്ന് തന്നെ ജൈസൺ ജാനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവർ എത്തി ചേർന്നത് വിജനമായ ഒരു ഹാളിലേക്കായിരുന്നു
ജാനി :എന്തിനാ ജൈസാ എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് എനിക്ക് പേടിയാകുന്നുണ്ട് എനിക്ക് പോകണം
ജെയ്സൺ :ഇനി നീ എന്നെ കണ്ട് പേടിക്കേണ്ടി വരില്ല ജാനി ഇനി ഞാൻ നിന്റെ കൺവെട്ടത്തെക്കുപോലും വരില്ല ഇത് പറയാൻ മാത്രമാണ് ഞാൻ നിന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്
ജാനി :നീ എന്തൊക്കെയാ ജൈസാ ഈ പറയുന്നത്
ജെയ്സൺ :എനിക്ക് എന്റെ തെറ്റുകൾ എല്ലാം മനസ്സിലായി ജാനി ഞാൻ എത്രത്തോളം മോശപ്പെട്ടവനാണെന്നും ഞാൻ മനസ്സിലാക്കി അതുകൊണ്ട് തന്നെ ഞാൻ ഇവിടുന്നു പോകാൻ തീരുമാനിച്ചു
ജാനി :പോകാനോ
ജെയ്സൺ :അതേ ജാനി ഞാൻ എന്റെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് പോകുകയാണ് മലേഷ്യയിലേക്ക് ഇനിയൊരിക്കലും ആർക്കുമോരും ശല്യമാകാൻ ഞാൻ ഇങ്ങോട്ടേക്ക് വരില്ല ജാനി എല്ലാത്തിനും ഒരുപാട് സോറി
