ജാനി – 7

ജാനി :ജെയ്സൺ ഒരു പാവമാ ജോ എല്ലാത്തിനും ഞാനാ കാരണം ഞാൻ അവനുമായി കൂടുതൽ അടുക്കാൻ പാടില്ലായിരുന്നു അവന് എന്നോടുള്ള ഇഷ്ടം അറിഞ്ഞിട്ടും ഞാൻ അവനെ അകറ്റി നിർത്തിയില്ല

ജോ :നിനക്ക് ജെയ്സനെ ഇഷ്ടമാണല്ലേ ജാനി

ജാനി ജോയെ കെട്ടിപിടിച്ചു കൂടുതൽ ഒച്ചത്തിൽ കരയാൻ തുടങ്ങി

“ജെയ്സൺ ഒരു കൊച്ചു കുട്ടിയെ പോലെയാ ഞാൻ കാരണം അവൻ ഒരുപാട് തകർന്നു പോയി എല്ലാത്തിനും കാരണക്കാരി ഞാനാ ഞാൻ മാത്രം നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം ജോ പക്ഷെ.. ”

ജോ പതുക്കെ തന്റെ കയ്യിലുണ്ടാരുന്ന റിംഗ് തിരികെ പോക്കറ്റിലേക്ക് തന്നെ വച്ചു

ജോ :കരയണ്ട ജാനി എനിക്ക് മനസ്സിലാകും എന്നെയോർത്ത് നീ വിഷമിക്കണ്ട നീ എനിക്കൊരു നല്ല ഫ്രണ്ട് മാത്രമാണ് ഇന്നലെ പെട്ടെന്ന് എന്തൊ അങ്ങനെ സംഭവവിച്ചു പോയതാണ് അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല അതുകൊണ്ട് കരയാതെ എത്രയും പെട്ടെന്ന് പഴയ ജാനി ആകാൻ നോക്ക്‌ ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ആ പഴയ ജാനിയുടെ ഫാൻ ആണെന്ന് അപ്പോൾ ശെരി ജാനി വേഗം ക്ലാസ്സിലേക്ക് ചെല്ലാൻ നോക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് നമുക്ക് എല്ലാം ശെരിയാക്കാമെന്നേ ഇത്രയും പറഞ്ഞു ജോ പടികെട്ടുകൾ ഇറങ്ങാൻ തുടങ്ങി അപ്പോഴേക്കും അവൻ അത്ര നേരവും അടക്കി വെച്ചിരുന്ന സങ്കടം കണ്ണീരായി പുറത്തേക്കു വന്നിരുന്നു ജോ പതിയെ തന്റെ പോക്കറ്റിൽ നിന്ന് റിംഗ് പുറത്തേക്കെടുത്ത് അതിലേക്ക്‌ നോക്കിയ ശേഷം അത് ദൂരേക്ക് വലിച്ചെറിഞ്ഞു ശേഷം നിറഞ്ഞോഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് കോളേജിനു പുറത്തേക്കു നടന്നു
ഇതേ സമയം ദേവ് ജെയ്സന്റെയും കിരണിന്റെയും അരികിൽ

ദേവ് :എന്താ ജൈസാ നിന്റെ ഉദ്ദേശം

ജെയ്സൺ :നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് അവനോടൊപ്പം പോയികൂടായിരുന്നോ

ദേവ് :എനിക്ക് നീയും അവനും ഒരുപോലെയാ നീ ഇന്നലെ കാണിച്ചതുണ്ടല്ലോ അത് അല്പം കൂടി പോയി അതുകൊണ്ട് തന്നെയാ നിനക്കിട്ടു ഒന്ന് പൊട്ടിച്ചതും

ജെയ്സൺ :നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോയേ ദേവ് ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നമാ അത് ഞങ്ങൾ തീർത്തുകൊള്ളാം നീ ഇടയിൽ കയറി ഉണ്ടാക്കേണ്ട

ദേവ് :നമുക്കിടയിൽ എപ്പോഴാടാ നിന്റെ പ്രശ്നം എന്റെ പ്രശ്നം എന്നിങ്ങനെയൊക്കെ വേർതിരിവുകൾ ഉണ്ടായത് നമ്മൾ എല്ലാ കാര്യങ്ങളും ഒന്നിച്ചല്ലേ ചെയ്തിരുന്നത്

ജെയ്സൺ :എന്നാൽ ഇനി മുതൽ അങ്ങനെ വേണ്ട നിനക്ക് നിന്റെ കാര്യം എനിക്ക് എന്റെ കാര്യം പിന്നെ ജോയെ സംരക്ഷിക്കാം എന്ന് നീ കരുതണ്ട ഞാൻ അവനെ വിടത്തില്ല

ദേവ് :നീ എന്ത് ഉണ്ടാക്കുമെന്നാടാ ഈ പറയുന്നേ അവനെ കൊല്ലുമോ എങ്കിൽ അതങ്ങ് ചെയ്യ് അതോടെ നിന്റെ പ്രശ്നമൊക്കെ അങ്ങ് തീരുമല്ലോ അല്ലേ

ജെയ്സൺ ഒന്നും മിണ്ടാതെ നിശബ്ദനായി തന്നെ നിന്നു

ദേവ് :എന്താടാ ഒന്നും മിണ്ടാത്തതു നാവിറങ്ങി പോയോ അവനു നമ്മളല്ലാതെ ആരാടാ ജൈസാ ഉള്ളത് നീ പണ്ടത്തെ കാര്യങ്ങൾളൊക്കെ ഇത്ര വേഗം മറന്നോ പണ്ട് നമ്മൾ കുഞ്ഞായിരുന്നപ്പോൾ ജോക്ക് ഒരു തടിയിൽ ഉണ്ടാക്കിയ കാറിന്റെ ടോയ് ഉണ്ടായിരുന്നു അവന്റെ അമ്മ അവന്റെ പിറന്നാളിന് സമ്മാനമായി നൽകിയ ഒന്ന് അത് കണ്ട പാടെ നിനക്കതു വേണം എന്ന് പറഞ്ഞു എന്നാൽ അവനും അത് അത്രക്ക്‌ ഇഷ്ടമായിരുന്നു അത് കൊണ്ട് തന്നെ നിനക്ക് അത് പോലുള്ള വേറൊരെണ്ണം വാങ്ങി തരാം എന്നവൻ പറഞ്ഞു പക്ഷേ നീ അന്നും ഇതേ സ്വഭാവക്കാരനായിരുന്നു നിനക്ക് അത് തന്നെ വേണമെന്ന് നീ വാശി പിടിച്ചു അവസാനം അവനു അത്രക്ക്‌ പ്രിയപ്പെട്ട ആ കാർ നിനക്കവൻ തന്നു അത് എന്ത് കൊണ്ടാണെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാരണം അതിനേക്കാൾ ഒക്കെ അവനു പ്രിയപ്പെട്ടതു നീ ആയിരുന്നു ആ അവനെയടാ നീ പട്ടിയെ പോലെ തല്ലി ചതച്ചത് നീ എന്താന്നു വെച്ചാൽ ചെയ്തോ ജൈസാ ഞാൻ ഇനി നിന്നെ തടയില്ല

ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്നും നടന്നകന്നു ജെയ്സന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓരോന്നായി വരുവാൻ തുടങ്ങി
ജെയ്സൺ :ടാ കിരണേ ഞാൻ ചെയ്തു കൂടിപോയോ

കിരൺ :എന്താ കുറഞ്ഞു പോയെങ്കിൽ വീണ്ടും പോയി കൊടുക്കാനാണോ

ജെയ്സൺ :ജോ അവൻ സത്യത്തിൽ എനിക്ക് സഹിക്കാൻ പറ്റാത്തോണ്ടാടാ

കിരൺ :അപ്പോൾ ഒരു പെണ്ണിന്റെ വിലയെ നീ നമ്മുടെ ഫ്രണ്ട്ഷിപ്പിന് തന്നിട്ടുള്ളു അല്ലേ

ജെയ്സൺ :അവനിപ്പോൾ എങ്ങനെയുണ്ടെടാ

കിരൺ :എനിക്കെങ്ങനെ അറിയാം എന്തായാലും നന്നായിരിക്കാൻ ഒരു വഴിയുമില്ല അമ്മാതിരി ഇടിയല്ലേ നീ ഇടിച്ചതു

ജെയ്സൺ പിന്നെ കിരണിനോട്‌ ഒന്നും ചോദിച്ചില്ല അവൻ മൗനമായി തന്നെ ഇരുന്നു

കിരൺ :എന്താടാ ഒന്നും മിണ്ടാത്തതു

എന്നാൽ ജെയ്സൺ മറുപടി ഒന്നും നൽകാതെ അവിടെ നിന്ന് നടന്നകന്നു

വൈകുന്നേരം ജോ തന്റെ ബെഡിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് കിടക്കുകയായിരുന്നു പെട്ടെന്നാണ് അവൻ വീടിനുള്ളിൽ എന്തൊ ശബ്ദം കേട്ടത്

ജോ :ജൈസാ കേറി വന്നോ

പെട്ടെന്ന് തന്നെ ജെയ്സൺ കയ്യിൽ ഒരു കിറ്റുമായി ജോയുടെ റൂമിലേക്ക്‌ കയറി

ജോ :എന്തിനാടാ തല താഴ്ത്തി നിൽക്കുന്നത്

ജെയ്സൺ പതിയെ കയ്യിലുള്ള കിറ്റ് മേശപുറത്തു വെച്ച ശേഷം ജോയുടെ അരികിൽ ഇരുന്നു

ജെയ്സൺ :ജോ ഞാൻ

ജോ :കുഴപ്പപ്പമില്ലേടാ വേറേയാരുമല്ലല്ലോ നീയല്ലേ അതുകൊണ്ട് സാരമില്ല

ജെയ്സൺ പതിയെ ജോയുടെ മുഖത്തെ പാടുകളിലേക്ക് നോക്കി

ജെയ്സൺ :നിനക്ക് വേദനയുണ്ടോടാ

അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

ജോ :നീ എന്തിനാടാ കരയുന്നത് ഇതൊന്നും എനിക്ക് ഒന്നുമല്ല അതിരിക്കട്ടെ നീ
എന്താ ആ കിറ്റിൽ കൊണ്ട് വന്നത്

ജെയ്സൺ :അത് കുറച്ച് ബിയറാ നമ്മൾ ഒന്നിച്ച് കുടിച്ചിട്ട് ഒരുപാട് നാളായല്ലോ

ജോ :ഉം അത് നന്നായി ഏതായാലും നീ പൊട്ടിക്ക് നമുക്ക് കുടിക്കാം

ജെയ്സൺ വേഗം തന്നെ ബിയർ പൊട്ടിച്ചു ഇരുവരും ഒന്നിച്ചിരുന്ന് കുടിക്കാൻ തുടങ്ങി

അല്പസമയത്തിന് ശേഷം

ജെയ്സൺ :ടാ ജോ എന്നോട് ക്ഷമിക്കടാ ഞാൻ ഒരു മണ്ടനാ അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുമോ ജാനി അവൾ നിനക്കാടാ ചേരുന്നത് ജാനി ജോ നല്ല ചേർച്ചയുണ്ട് നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും എന്താ പോരെ

ജോ :അതൊന്നും ഇനി നടക്കില്ലടാ

ജെയ്സൺ :നടക്കില്ലേ അതെന്താ

ജോ :അവളുടെ മനസ്സിൽ വേറൊരാളുണ്ട്

ജെയ്സൺ :ഏതാടാ അവൻ അവന്റ കാര്യം ഞാൻ നോക്കികൊള്ളാം

ജോ :അത് നീ തന്നെയാടാ പുല്ലേ

ജെയ്സൺ :എന്താ

ജോ :അവൾക്ക് നിന്നെയാ ഇഷ്ടം അവൾക്ക് നിന്നെ ജീവനാടാ

ജെയ്സൺ :നീ പോയേ ജോ എന്നെ അതും അവൾ നിനക്ക് അങ്ങനെ പെട്ടെന്ന് തലക്ക് പിടിക്കാത്തതാണല്ലോ

ജോ :സത്യമാടാ

ജെയ്സൺ :അങ്ങനെ അവൾ പറഞ്ഞോ

ജോ :ഇല്ല പക്ഷേ എനിക്ക് മനസ്സിലായി വേണമെങ്കിൽ ഞാൻ തെളിയിച്ചു തരാം

ജെയ്സൺ :വേണ്ടടാ ഞാൻ അവൾക്ക് ചേരില്ലെടാ

ജോ :അത് നീ മാത്രം പറഞ്ഞാൽ മതിയോ

Leave a Reply

Your email address will not be published. Required fields are marked *