ജാനി – 7 Like

ജോ :ഹേയ് കുഴപ്പമൊന്നുമില്ല മെറിൻ ജാനി..

മെറിൻ :അവൾ മുകളിലുണ്ട് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞു പോയതാ വന്നത് മുതൽ ഇവിടെയുള്ളവരോന്നും ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല പുറകേ പുറകേ നടന്ന് ശല്യം ചെയ്യുകയാ

ജോ :ശെരി ഞാൻ അവളെയൊന്നു കണ്ടിട്ടു വരാം

തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന റിംഗ് കയ്യിൽ എടുത്ത ശേഷം ജോ പതിയെ പടികെട്ടുകൾ കയറി മുകളിലേക്ക്‌ നടന്നു അവിടെ എത്തിയ അവൻ കണ്ടത് ജെയ്സൺ നൽകിയ ലോക്കറ്റും കയ്യിൽ പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ജാനിയെയാണ് ജോ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

“ജാനി ”

ജാനി വേഗം തന്റെ കണ്ണുകൾ തുടച്ച ശേഷം ജോയെ നോക്കി ജോ പതിയെ ജാനിയുടെ അടുത്തിരുന്നു

ജോ :എന്നോട് ക്ഷമിക്ക്‌ ജാനി ഇന്നലെ ഞാൻ

ജാനി :വേണ്ട ജോ ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടതു ഞാൻ ഇന്നലെ ആ ട്രിപ്പിന് വരാൻ പാടില്ലായിരുന്നു അതാണ് എല്ലാത്തിനും കാരണം ഞാൻ ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് കരുതി..
ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

ജോ :കരയാതെ ജാനി നടക്കേണ്ടതൊക്കെ നടന്നു ജെയ്സൺ അവൻ അങ്ങനെയാ പെട്ടെന്ന് ദേഷ്യം വരും നീ കണ്ടോ രണ്ട് ദിവസം കഴിയുമ്പോൾ അവൻ തന്നെ എന്റെടുത്തേക്ക് വന്നോളും

ജാനി :ജെയ്സൺ ഒരു പാവമാ ജോ എല്ലാത്തിനും ഞാനാ കാരണം ഞാൻ അവനുമായി കൂടുതൽ അടുക്കാൻ പാടില്ലായിരുന്നു അവന് എന്നോടുള്ള ഇഷ്ടം അറിഞ്ഞിട്ടും ഞാൻ അവനെ അകറ്റി നിർത്തിയില്ല

ജോ :നിനക്ക് ജെയ്സനെ ഇഷ്ടമാണല്ലേ ജാനി

ജാനി ജോയെ കെട്ടിപിടിച്ചു കൂടുതൽ ഒച്ചത്തിൽ കരയാൻ തുടങ്ങി

“ജെയ്സൺ ഒരു കൊച്ചു കുട്ടിയെ പോലെയാ ഞാൻ കാരണം അവൻ ഒരുപാട് തകർന്നു പോയി എല്ലാത്തിനും കാരണക്കാരി ഞാനാ ഞാൻ മാത്രം നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം ജോ പക്ഷെ.. ”

ജോ പതുക്കെ തന്റെ കയ്യിലുണ്ടാരുന്ന റിംഗ് തിരികെ പോക്കറ്റിലേക്ക് തന്നെ വച്ചു

ജോ :കരയണ്ട ജാനി എനിക്ക് മനസ്സിലാകും എന്നെയോർത്ത് നീ വിഷമിക്കണ്ട നീ എനിക്കൊരു നല്ല ഫ്രണ്ട് മാത്രമാണ് ഇന്നലെ പെട്ടെന്ന് എന്തൊ അങ്ങനെ സംഭവവിച്ചു പോയതാണ് അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല അതുകൊണ്ട് കരയാതെ എത്രയും പെട്ടെന്ന് പഴയ ജാനി ആകാൻ നോക്ക്‌ ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ആ പഴയ ജാനിയുടെ ഫാൻ ആണെന്ന് അപ്പോൾ ശെരി ജാനി വേഗം ക്ലാസ്സിലേക്ക് ചെല്ലാൻ നോക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് നമുക്ക് എല്ലാം ശെരിയാക്കാമെന്നേ ഇത്രയും പറഞ്ഞു ജോ പടികെട്ടുകൾ ഇറങ്ങാൻ തുടങ്ങി അപ്പോഴേക്കും അവൻ അത്ര നേരവും അടക്കി വെച്ചിരുന്ന സങ്കടം കണ്ണീരായി പുറത്തേക്കു വന്നിരുന്നു ജോ പതിയെ തന്റെ പോക്കറ്റിൽ നിന്ന് റിംഗ് പുറത്തേക്കെടുത്ത് അതിലേക്ക്‌ നോക്കിയ ശേഷം അത് ദൂരേക്ക് വലിച്ചെറിഞ്ഞു ശേഷം നിറഞ്ഞോഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് കോളേജിനു പുറത്തേക്കു നടന്നു
ഇതേ സമയം ദേവ് ജെയ്സന്റെയും കിരണിന്റെയും അരികിൽ

ദേവ് :എന്താ ജൈസാ നിന്റെ ഉദ്ദേശം

ജെയ്സൺ :നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് അവനോടൊപ്പം പോയികൂടായിരുന്നോ

ദേവ് :എനിക്ക് നീയും അവനും ഒരുപോലെയാ നീ ഇന്നലെ കാണിച്ചതുണ്ടല്ലോ അത് അല്പം കൂടി പോയി അതുകൊണ്ട് തന്നെയാ നിനക്കിട്ടു ഒന്ന് പൊട്ടിച്ചതും

ജെയ്സൺ :നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോയേ ദേവ് ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നമാ അത് ഞങ്ങൾ തീർത്തുകൊള്ളാം നീ ഇടയിൽ കയറി ഉണ്ടാക്കേണ്ട

ദേവ് :നമുക്കിടയിൽ എപ്പോഴാടാ നിന്റെ പ്രശ്നം എന്റെ പ്രശ്നം എന്നിങ്ങനെയൊക്കെ വേർതിരിവുകൾ ഉണ്ടായത് നമ്മൾ എല്ലാ കാര്യങ്ങളും ഒന്നിച്ചല്ലേ ചെയ്തിരുന്നത്

ജെയ്സൺ :എന്നാൽ ഇനി മുതൽ അങ്ങനെ വേണ്ട നിനക്ക് നിന്റെ കാര്യം എനിക്ക് എന്റെ കാര്യം പിന്നെ ജോയെ സംരക്ഷിക്കാം എന്ന് നീ കരുതണ്ട ഞാൻ അവനെ വിടത്തില്ല

ദേവ് :നീ എന്ത് ഉണ്ടാക്കുമെന്നാടാ ഈ പറയുന്നേ അവനെ കൊല്ലുമോ എങ്കിൽ അതങ്ങ് ചെയ്യ് അതോടെ നിന്റെ പ്രശ്നമൊക്കെ അങ്ങ് തീരുമല്ലോ അല്ലേ

ജെയ്സൺ ഒന്നും മിണ്ടാതെ നിശബ്ദനായി തന്നെ നിന്നു

Leave a Reply

Your email address will not be published. Required fields are marked *