ജീവിതമാകുന്ന നൗക – 4

ഏതു നിമിഷവും ആ ദുഷ്ടൻ തന്നെ ചുംബിച്ചെക്കാം അവൾ ഒന്നുകൂടി മുഴുവൻ ശക്തിയുമെടുത്തു കുതറി നോക്കി. അവളെ ചുറ്റി പിടിച്ച ബലിഷ്ഠമായ കൈകൾ ഒന്നുകൂടി മുറുകുക മാത്രമാണ് ചെയ്‌തത്. അതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ മുഖം കാണാതിരിക്കാനോ അതോ അവളുടെ കണ്ണീർ അവൻ കാണാതിരിക്കാനോ എന്നറിയില്ല അന്ന അവളുടെ കണ്ണുകൾ ഇറുകി അടച്ചു അവളുടെ വിധിക്കായി കാത്തു നിന്ന്.

ഏതാനും നിമിഷങ്ങൾ കടന്നു പോയി പക്ഷേ അർജ്ജുൻ അപ്പോളും അവളെ ചുംബിച്ചില്ല. അവൾ കണ്ണുകൾ മെല്ലെ തുറന്നു നോക്കി. അവൻ മുഖം കുറച്ചു കൂടി പിന്നിലോട്ട് മാറ്റിയിട്ടുണ്ട്. അവൻ്റെ മുഖത്തു ഇപ്പോളും ആ ചിരി ഉണ്ട്

” എടീ ഒരാളുടെ മാനം കളയാൻ നിന്നെ പോലെ ഉള്ള ചെറ്റ അല്ല ഞാൻ. അന്ന് നീ കാണിച്ചതിൻ്റെ പകരം ചോദിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല. ഇന്ന് ഇവിടെ നിന്നെ ചുംബിച്ചാൽ നീ എത്ര കൊമ്പത്തെ പെണ്ണാണ് എന്ന് പറഞ്ഞാലും നിൻ്റെ മാനം കപ്പല് കയറും. പക്ഷേ ഞാൻ അത് ചെയ്യില്ല. കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ട്. പിന്നെ ഇന്ന് രാവിലെയും നിൻ്റെ അനിയൻ വന്ന് എൻ്റെ കാല് പിടിച്ചു നിനക്ക് വേണ്ടി അപേക്ഷിച്ചു. ഇനിയെങ്കിലും എന്നോട് യുദ്ധത്തിന് വരരുത് ”

ഇത്രയും പറഞ്ഞിട്ട് അർജ്ജുൻ അവളെ പിടി വിട്ടതും അന്ന താഴേക്ക് വീണു. അർജ്ജുൻ തിരിച്ചു അവൻ്റെ സീറ്റിലേക്ക് നടന്നു നീങ്ങി. എണീക്കാൻ പോലും ശക്തിയില്ലാതെ അന്ന കുറച്ചു നേരം താഴെ തന്നെ കിടന്നു. ക്ലാസ്സിൽ എല്ലാവരും അടക്കം പറച്ചിൽ ആണ്. അമൃതയും അനുപമയും ഓടി ചെന്ന് അന്നയെ പിടിച്ചെഴുന്നേല്പിച്ചു മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ട് വന്നു ഇരുത്തി. അമൃത നടന്ന കാര്യങ്ങൾ പറയാൻ ഡയറക്ടറുടെ റൂമിലേക്ക് ഓടി. മീര മാമിൻ്റെ അടുത്തു അന്നയെ അർജുൻ കയറി പിടിച്ചു എന്നറിയിച്ചു. ഉടനെ അവർ രണ്ടു മിസ്സുമാരെയും കൂട്ടികൊണ്ട് കൊണ്ട് ക്ലാസ്സിലേക്ക് ചെന്നു എന്നിട്ട് അന്നയെ മിസ്സുമാരെ കൂട്ടി സിക്ക് റൂമിലേക്ക് കൂട്ടികൊണ്ട് പോയി.
ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ അവർ എന്നെ എന്തോക്കയോ ചീത്ത വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് റൂമിനു മുൻപിലേക്ക് കോളേജ് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയെ വിളിച്ചു വരുത്തി ഞാൻ പുറത്തേക്കിറങ്ങാതെ ഇരിക്കാനുള്ള കാവൽ ആണ്. ബെല്ല് അടിച്ചെങ്കിലും പഠിപ്പിക്കാനായി ക്ലാസ്സിലേക്ക് ആരും വന്നില്ല

“അന്ന അവൻ എന്താണ് ചെയ്തത് എന്ന് പറ മോളെ”

സിക്ക് റൂമിൽ ചെന്നതും മാം അന്നയോട് പല പ്രാവിശ്യം ചോദിച്ചു. എന്നാൽ അന്ന മരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു. ഒറ്റ ചുംബനത്തിലൂടെ അവന് തന്നെ എല്ലാവരുടെയും മുൻപിൽ പരസ്യമായി അപമാനിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മൊത്തം കോളേജിൻ്റെ മുന്നിൽ വെച്ച് പരസ്യമായി അവൻ്റെ മുണ്ടഴിച്ചു അപമാനിച്ചിട്ടുകൂടി. തൻ്റെ ഭാഗത്താണ് തെറ്റ് എന്ന് അവൾക്ക് ബോദ്യപെട്ടു. കുറ്റ ബോധം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റീഫൻ പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.

അന്നയുടെ ഭാഗത്തു നിന്ന് പ്രതീകരണം ഇല്ലെന്നു കണ്ടതും മാം ഓഫീസ് റൂമിൽ പോയി സി.സി.ടി.വി ഫുറ്റേജ് പരിശോദിച്ചു. അത് കണ്ടതും അവർക്കു അർജുനോടുള്ള ദേഷ്യം കൂടി.

ഉടനെ തന്നെ അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മീഷണർ ലെനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ എന്തു ആക്ഷൻ എടുത്താലും കോളേജിൻ്റെ പേര് മോശമാകാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയും. ഉടനെ തന്നെ കാക്കനാട് പോലീസ് സ്റ്റേഷനിലേക്ക് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മെസ്സേജ് പാസ്സായി. അർജുനെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ.

അതേ സമയം അരുൺ സർ സ്റ്റാഫ് റൂമിൽ നിന്ന് സംഭവിച്ചത് ഒക്കെ അറിഞ്ഞു. പുള്ളി ഉടനെ തന്നെ ഋഷിയെയും ഹരിയെയും വിളിച്ചു ഒരു ഹോട്ട ഇക്സ്റ്റ്റാക്ഷൻ വേണ്ടി വരും എന്ന് പറഞ്ഞു. വേണ്ട നിർദേശങ്ങളും കൊടുത്തു. എന്നിട്ട് വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്‌തു.

ഡയറക്ടർ മാം പെട്ടന്ന് തന്നെ കോളേജ് ഡിസ്‌സിപ്ലിനറി കമ്മിറ്റി മീറ്റിങ്ങ് വിളിച്ചു കൂട്ടി അർജുനനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോളേക്കും കാക്കനാട് പോലീസ് സ്റ്റേഷനിൽ നിന്ന് SI യും 3 പോലീസ് കാരും എംബിഎ ക്യാപ്‌സിൽ എത്തി ചേർന്നു. ഡയറക്ടർ മാഡം തന്നെ അവരെ എംബിഎ ക്ലാസ്സ് റൂമിലേക്ക് ആനയിച്ചു കൊണ്ട് പോയി. വാതിൽക്കൽ പോലീസിനെ കണ്ടതും അർജ്ജുൻ സ്വയം ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റു അവരുടെ അടുത്തേക്ക് നടന്നു ചെന്നു.
പോകുന്ന വഴി രാഹുലിനോട് പറഞ്ഞു

“ജേക്കബ് അച്ചായനെയും ജീവയെയും ഒന്ന് വിളിച്ചു പറഞ്ഞേരെ. “

“അച്ചായൻ്റെ അടുത്ത് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട് പുള്ളി എത്രെയും വേഗം എത്തി ചേരാം എന്ന് പറഞ്ഞിട്ടുണ്ട്. ജീവയെ വിളിച്ചിട്ടു കിട്ടിയില്ല, ഇനിയും ട്രൈ ചെയ്യാം”

അർജ്ജുൻ ക്ലാസ്സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയതും SI യുടെ വക കമൻ്റെ.

“അപ്പോൾ ഇവൻ ആണ് അല്ലേ ആൾ.”

പോലീസ്കാർ എത്തിയതോടെ ഡയറക്ടർ തള്ള വീണ്ടും ഷോ ഇറക്കി തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ ചീത്ത. ഇവളൊക്കെയാണോ കുല സ്ത്രീ ഞാൻ മനസ്സിൽ കരുതി

ഇവൻ്റെ കാര്യം ഞങ്ങൾ ഏറ്റു. പിന്നെ മാഡം ഒരു സ്റ്റേറ്റ്മെൻ്റെ തരേണ്ടി വരും. അതിനായി SHO യെ ഇങ്ങോട്ട് അയക്കാം”

പിന്നെ കമ്മിഷണർ മാഡം ഉടനെ തന്നെ ഇങ്ങോട്ട് എത്തും.

പോലീസ് ജീപ്പിൽ കയറുന്നതിൻ്റെ മുൻപ് അവർ അർജ്ജുനെ വിലങ്ങു വെച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു എന്ന് സിറ്റി കമ്മീഷണറുടെ ഓഫീസിലേക്ക് വൈറൽസ് മെസ്സേജും അയച്ചു.

“കയറട വണ്ടിയിൽ അങ്ങോട്ട് ചെല്ലട്ടെ നിന്നെ ഞങ്ങൾ ശരിയാക്കുന്നുണ്ട് “

പോലീസ് ജീപ്പ് MBA ക്യാമ്പസിൻ്റെ ഗേറ്റ് കടന്ന് കുറച്ചു മുൻപോട്ടു പോയതും ഒരു ഇന്നോവ കാർ വന്ന് വട്ടം നിർത്തി. അതിൽ നിന്ന് രണ്ടു പേർ ചാടി ഇറങ്ങി. പ്രതിയെ മോചിപ്പിക്കാനുള്ള ആക്രമണം ആണെന്ന് കരുതി പോലീസ് കാരും ചാടി ഇറങ്ങി,

അതിൽ ഒരാൾ NIA ഐഡൻറ്റിറ്റി കാർഡ് എടുത്തു SI യെ കാണിച്ചു “നിങ്ങൾ കസ്റ്റഡിയിൽ എടുത്ത ആളെ ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണ്?”

ഒരു നിമിഷം പതറിയെങ്കിലും SI ചോദിച്ചു “ഏതു കേസിലാണ് സർ?”

“അത് നിങ്ങൾ അറിയേണ്ട കാര്യം ഇല്ല”

“സർ ഇത് സിറ്റി പോലീസ് കമ്മീഷണർക്ക് താത്പര്യം ഉള്ള കേസ് ആണ് അത് കൊണ്ട് മാഡത്തിനോട് ഒന്ന് ചോദിച്ചോട്ടെ. “

“അവരെ അറിയിച്ചോളു പക്ഷേ പെട്ടന്ന് തന്നെ വേണം ഞങ്ങൾ എന്തായാലും ആളെ കസ്റ്റഡിയിൽ എടുക്കും”

SI വേഗം തന്നെ അർജൻറ്റ് വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്തു. പക്ഷേ ആ മെസ്സേജ് സിറ്റി പോലീസ് കമ്മിഷണറുടെ അടുത്തു എത്തിയില്ല. വയർലെസ്സ് റൂമിലേക്ക് ADGP നേരിട്ട് പറഞ്ഞതനുസരിച്ചു അപ്പോൾ തന്നെ NIA കസ്റ്റഡിയിലേക്ക് കൈമാറാൻ നിർദേശം ലഭിച്ചു. അർജുനനെ അവർക്ക് കൈമാറിയിട്ട് നീട്ടി പിടിച്ചൊരു സല്യൂട്ട് കൊടുത്തിട്ട് അവർ സ്റ്റേഷനിലേക്ക് പോയി.
തങ്ങൾ കസ്റ്റഡിയിൽ എടുത്തത് പയ്യൻ ഇനി വല്ല തീവ്രവാദി യും ആണോ എന്ന സംശയത്തിൽ ആയി അവർ, അല്ലാതെ NIA വരാൻ ഒരു ചാൻസും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *