ജീവിതമാകുന്ന നൗക – 4

വൈകിട്ട് ആറു മണിക്കാണ് TSM ഗ്രൂപ്പ് ബോർഡ് മീറ്റിങ്ങ്. വേറെ ആരുമില്ല 7 പേര് മാത്രം R.K മേനോനും രണ്ടാണ് മക്കളും അവരുടെ ഭാര്യമാരും പിന്നെ മേനോനൻ്റെ അനിയൻ അച്ചുത മേനോൻ.

മീര നടന്ന സംഭവങ്ങളെ കുറിച്ചു ഒരു സംഗ്രഹഃ റിപ്പോർട്ട് ബാക്കി ബോർഡ് മെമ്പേഴ്സിന് ആയി ഉണ്ടാക്കി. പിന്നെ ഓണ ദിവസം ക്യാന്റീനിൽ നടന്ന സംഭവത്തിൻ്റെയും തലേ ദിവസം എംബിഎ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെയും സി.സി.ടി.വി ഫുറ്റേജ് എടുക്കാൻ നോക്കിയപ്പോൾ ഡാറ്റാബേസിൽ നിന്ന് ആ രണ്ടു ദിവസത്തെയും മുഴുവൻ ഫുറ്റേജും ആരോ ഡിലീറ്റ് ചെയ്തിരിക്കുന്നു. തലേ ദിവസം രാത്രി തന്നെ അരുണിൻ്റെ നിർദേശം അനുസരിച്ചു തൃസൂൽ ടെക്ക്നിക്കൽ ടീം സംഭവം നടന്ന ദിവസങ്ങളിലെ സി സി ടി വി ഫുറ്റേജ് മുഴുവനായി നീക്കിയിരുന്നു. വിശ്വാസം വരാതെ അവർ ബാക്കപ്പ് ഡാറ്റ ബേസിലും തപ്പി. എന്നാൽ അവിടെയും ഇല്ല. ഒരു കോപ്പി ലെന മാഡത്തിൻ്റെ അടുത്ത് ഉണ്ട് പക്ഷേ മീറ്റിംഗിന് മുൻപ് അത് ലഭിക്കില്ല.

TSM ഗ്രൂപ്പ് മീറ്റിങ്ങ് തുടങ്ങിയതും മീര എല്ലാവരെയും കാര്യങ്ങൾ ധരിപ്പിച്ചു സംഭവ ദിവസത്തെ ദൃശ്യങ്ങൾ മുഴുവനായി ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് കേട്ടപ്പോൾ എല്ലാവരിലും ഒരു പരിഭ്രാന്തി ഉണ്ടായി. അർജ്ജു ചില്ലറക്കാരൻ അല്ലാ. അവൻ്റെ പിന്നിൽ ഏതോ വലിയ ശക്തി ഉണ്ടെന്ന് അവർ വിലയിരുത്തി.

“ഒരു കാരണവശാലും പിണക്കരുത് എന്നും നല്ല ബന്ധം സ്ഥാപിച്ചാൽ നമുക്ക് ഭാവിയിൽ ഉപകാരപ്പെടും എന്നും R .K മേനോൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ തന്നെ ഇൻകം റ്റേസ് റൈഡും കാരണം ആറു ഏഴു കോടിയുടെ നഷ്‌ടം ഉണ്ട്, മെഡിക്കൽ കോളേജിലോട്ട് എങ്ങാനുമാണ് വന്ന് കയറിയത് എങ്കിൽ അടിവേര് കോരിയത് പോലെ ആയേനെ അതവർക്ക് അറിയാൻ പാടില്ലാതെ അല്ല. ഇത് ഒരു വാണിംഗ് മാത്രമാണ്.”
R.K മേനോൻ്റെ ഈ വാക്കുകൾ കേട്ടപ്പോൾ മീര ഒന്ന് ഞെട്ടി. ഇനി എന്ധെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാം തൻ്റെ തലയിൽ ഇരിക്കും

കമ്പ്യൂട്ടർ സിസ്റ്റത്തിൻ്റെ എല്ലാം സെക്യൂരിറ്റി വർധിപ്പിക്കാനും അഡ്‌മിഷൻ നടത്തുമ്പോൾ വാങ്ങുന്ന തലവരി പണത്തിൻ്റെ കണക്കുകൾ ലാപ്‌ടോപിലോ കംപ്യൂട്ടറുകളിലോ സൂക്ഷിക്കരുത് എന്ന് കൂടി R.K മേനോൻ നിർദേശിച്ചു . എന്നാൽ ഇവരുടെ ഈ സംഭാഷണം പോലും തൃശൂൽ ടീം ലൈവ് ആയി കേൾക്കുന്നുണ്ട് എന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല

അന്ന രാവിലെ ഫോൺ ഓണാക്കിയതും അമൃതയുടെ കാൾ വന്നു “അപ്പച്ചിയുടെ പോലീസുകാർ അവനെ ശരിക്കും പെരുമാറിയോ?

നീ എന്താണ് ഈ പറയുന്നത് അതിന് ഞാൻ പോലീസിൽ പരാതിയൊന്നും കൊടുത്തിട്ടില്ലല്ലോ.

അവൾക്ക് കാര്യങ്ങൾ അറിയില്ല എന്ന് അമൃതക്ക് മനസിലായി

“ഡി ഇന്നലെ നീ ഇന്നലെ സിക്ക് റൂമിൽ പോയതിനു പിന്നാലെ അർജുനെ ക്ലാസ്സിൽ നിന്ന് അറസ്റ്റ് ചെയ്തതു. പിന്നെ ഇന്ന് രാവിലെ കോളേജ് ഡിസോർഡർലി കണ്ടക്ന്ടന് ന് അവനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപ്പച്ചി നിന്നോട് പറയാത്തതായിരിക്കും. നീ അപ്പച്ചിയുടെ അടുത്ത് ചോദിക്ക് അവനിട്ട് നല്ലത് കൊടുത്തോ എന്ന്”

ഇത് കേട്ടതും അന്ന ഫോൺ കട്ടാക്കി.

അന്ന അവളുടെ whatsapp തുറന്നു നോക്കിയപ്പോൾ സസ്പെന്ഷൻ നോട്ടീസിൻ്റെ ഫോട്ടോ അയച്ചിട്ടുണ്ട്.

“Arjun Dev is hereby suspended for next 10 days pending enquiry on charges of disorderly conduct and abusive behaviour. Suspension maybe reviewed after enquiry by Management”

സസ്പെന്ഷൻ ഓർഡർ കണ്ടതോടെ അവളുടെ വിഷമം അണ പൊട്ടി. റൂമിൽ ഇരുന്നു കുറേ നേരം കരഞ്ഞു.

രാത്രി തന്നെ പോലീസുകാർ അവനെ ഇടിച്ചു ചതച്ചിട്ടുണ്ടാകും അതിനായിരിക്കും അപ്പച്ചി തിരുവന്തപുരത്തേക്ക് മീറ്റിംഗിന് എന്ന് പറഞ്ഞു പോയത്.

അമ്മയുടെ സ്ഥാനത്ത് കണ്ട അപ്പച്ചിയോട് വരെ അവൾക്ക് ആദ്യമായി ദേഷ്യം തോന്നി. അവൾ സ്വയം ശപിച്ചു. കോഴ്‌സ് തന്നെ നിർത്തിയാലോ എന്ന് പോലും ആലോചിച്ചു. കോഴ്സ് നിർത്തിയാൽ അപ്പോൾ തന്നെ കല്യാണം നടക്കും എന്നതു കൊണ്ടതും നടക്കില്ല
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ അപ്പച്ചി റൂമിലേക്ക് കടന്നു വന്നു. ദേഷ്യം വന്നെങ്കിലും അവൾ ഒന്നും പ്രകടിപ്പിച്ചില്ല

“മോളെ അന്നേ, അപ്പച്ചി ഒരു കാര്യം പറയട്ടെ നാളെ മുതൽ നീ ക്ലാസ്സിൽ പോകണം. അവനെ മൈൻഡ് ചെയ്യാൻ നിൽക്കേണ്ട. മിടുക്കിയായി പഠിച്ചു കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ നോക്ക്.”

“അപ്പോൾ അവൻ്റെ സസ്പെന്ഷൻ ?”

“അത് മോളെ ഞാൻ അവനെ അറസ്റ്റ് ഒക്കെ ചെയ്തതാണ് പക്ഷേ അവനു മുകളിൽ നല്ല പിടി പാടുണ്ട്, കേസ് പോലും രജിസ്റ്റർ ചെയുന്നതിന് മുൻപ് അവൻ എങ്ങനെയോ ഊരി പൊന്നു അത് പോലെ തന്നെ മീര മാം അവനെ കോളേജിൽ നിന്ന് സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ വരെ ഇട്ടതാണ്. പക്ഷേ ഏതോ സെൻട്രൽ മിനിസ്റ്ററുടെ പ്രഷർ വന്നതോടെ അതും പിൻവലിക്കേണ്ടി വന്നു.”

അത് കേട്ടതും അന്നയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു, എങ്കിലും സ്റ്റീഫനും അപ്പച്ചിയും കാണാതെ അവൾ അത് ഉള്ളിലൊതുക്കി നിരാശയും സങ്കടവും മുഖത്തു വരുത്തി. അന്നയുടെ കണ്ണുകളിൽ പെട്ടന്നുണ്ടായ തിളക്കം അവളുടെ അപ്പച്ചി ഒരു മിന്നായം പോലെ കണ്ടു വെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല.

പിറ്റേ ദിവസം അതി രാവിലെ തന്നെ അവൾ ഹോസ്റ്റലിലേക്ക് പോയി. സസ്പെന്ഷൻ പിൻവലിച്ചു എന്നും പിൻവലിച്ചില്ല എന്നും രണ്ടു വാർത്തയുണ്ട്. അർജ്ജുനെ പോലീസുകാർ തല്ലിയോ എന്നൊക്കെ അവളോട് പലരും ചോദിച്ചു വന്നു. അവൾ ഒന്നിനുംഉത്തരം നൽകയില്ല

അന്ന ക്ലാസ്സിൽ എത്തിയപ്പോൾ അർജ്ജുൻ ഇരുന്ന് സീറ്റിലേക്ക് അവൻ വന്നിട്ടുണ്ടോ എന്ന് നോക്കി. അവൻ വന്നിട്ടില്ല. രാഹുലും എത്തിയിട്ടില്ല.

ആദ്യ ബ്രേക്കിന് തന്നെ മീര മാം ഓഫീസിലേക്ക് വിളിപ്പിച്ചു.

“മോളെ സുഖമാണോ ?”

“കുഴപ്പമില്ല മാം. പിന്നെ മോളെ അർജുൻൻ്റെ സസ്പെന്ഷൻ പിൻവലിക്കേണ്ടി വന്നു. മുകളിൽ നിന്ന് അത് പോലെ സമ്മർദ്ദമായിരുന്നു. “

“അപ്പച്ചി പറഞ്ഞായിരുന്നു”

“അർജ്ജുൻ വരുമ്പോൾ ഇനി പ്രശ്നത്തിനും പ്രോവാക്കേഷനും ഒന്നും പോകരുത് “.

“ഇല്ല മാം”

“പിന്നെ ഒരു കാര്യം കൂടി ഉണ്ട് മോളെ.” അവർ മടിച്ചു മടിച്ചു പറഞ്ഞു.

“ലെന മാഡം അന്നിവിടെ നടന്ന സംഭവത്തിൻ്റെ സിസിടിവി ഫുറ്റേജ് കൊണ്ടുപോയിരുന്നു. അതും ഉപയോഗിച്ചു ഒരു കാരണവശാലും കേസിനൊന്നും പോകരുത്. ഇപ്പോൾ തന്നെ അവനെ സസ്‌പെൻഡ് ചെയ്തത് വലിയ പ്രശ്നമായി അത് കൊണ്ട് മാത്രം പറഞ്ഞതാണ്. മോൾ മാഡത്തിനോട് ഒന്ന് പറയണം”
“ഇല്ല മാം അങ്ങനെ ഒന്നും ഉണ്ടാകില്ല. എനിക്ക് പരാതിയൊന്നുമില്ല”

പിന്നെ കൂടുതൽ സംസാരം ഉണ്ടായില്ല. അന്ന ക്ലാസ്സിലേക്ക് പോയി

ഹോസ്റ്റലിലെ ആണുങ്ങൾ എല്ലാവരും ഒറ്റകെട്ടായി അവളെ ബോയ്‌കോട്ട് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അവൾ വന്നതും എല്ലാവരും അവളെ അവജ്ഞയോടെ ആണ് നോക്കുന്നത്. കൂടെ ഉള്ള ഒരുത്തനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചവൾ, സസ്പെന്ഷൻ വാങ്ങി കൊടുത്തവൾ അങ്ങനെ നീളുന്നു അവൾക്കെതിരെ ഉള്ള കുറ്റപത്രം. ആണുങ്ങളുടെ ഇടയിൽ അവളുമായി ഏറ്റവും അധികം കമ്പനി ഉള്ള സുമേഷ് അടക്കം അവളെ മൈൻഡ് ചെയ്തില്ല. ഫിലിപ്പ് മാത്രം ഒന്ന് പുഞ്ചിരിച്ചു കാണിച്ചു, ലൈൻ വീണ്ടും വലിക്കാൻ ആണ് അവൻ്റെ ശ്രമം. പെണ്ണുങ്ങളിൽ തന്നെ അമൃതയും അനുപമയും മാത്രമേ അവളുടെ കൂടെ സംസാരിക്കുന്നുള്ള.

Leave a Reply

Your email address will not be published. Required fields are marked *