“അവരെ അറിയിച്ചോളു പക്ഷേ പെട്ടന്ന് തന്നെ വേണം ഞങ്ങൾ എന്തായാലും ആളെ കസ്റ്റഡിയിൽ എടുക്കും”
SI വേഗം തന്നെ അർജൻറ്റ് വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്തു. പക്ഷേ ആ മെസ്സേജ് സിറ്റി പോലീസ് കമ്മിഷണറുടെ അടുത്തു എത്തിയില്ല. വയർലെസ്സ് റൂമിലേക്ക് ADGP നേരിട്ട് പറഞ്ഞതനുസരിച്ചു അപ്പോൾ തന്നെ NIA കസ്റ്റഡിയിലേക്ക് കൈമാറാൻ നിർദേശം ലഭിച്ചു. അർജുനനെ അവർക്ക് കൈമാറിയിട്ട് നീട്ടി പിടിച്ചൊരു സല്യൂട്ട് കൊടുത്തിട്ട് അവർ സ്റ്റേഷനിലേക്ക് പോയി.
തങ്ങൾ കസ്റ്റഡിയിൽ എടുത്തത് പയ്യൻ ഇനി വല്ല തീവ്രവാദി യും ആണോ എന്ന സംശയത്തിൽ ആയി അവർ, അല്ലാതെ NIA വരാൻ ഒരു ചാൻസും ഇല്ല.
NIA ID കാർഡുമായി വന്നത് കോബ്ര ടീം അംഗങ്ങളായ ഹരിയും ഋഷിയും ആയിരുന്നു. അർജുനനെ മോചിപ്പിച്ചതായി അരുണിന് മെസ്സേജ് പാസ്സ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയാതെ അവർ അവനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ട് പോയി ആക്കി. അവിടെ എത്തിയതും ജീവ അർജുനനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ കോളേജിൽ പോകേണ്ട എന്ന് നിർദേശിച്ചു.
സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ അതായത് അന്നയുടെ അപ്പച്ചി കോളേജിൽ എത്തിയതും ഡയറക്ടർ മാം അവരെ അന്ന കിടക്കുന്ന സിക്ക് റൂമിലേക്ക് ആനയിച്ചു. അന്ന അവിടെ കണ്ണടച്ചു കിടക്കുകയാണ്. അർജ്ജുവിനെ പോലീസകാർ വന്ന് കൊണ്ട് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ് എന്ന് കരുതി അപ്പച്ചി വിളിക്കാൻ നിന്നില്ല.
“മീര എന്താണ് ശരിക്കും സംഭവിച്ചത്.”
ഡയറക്ടർ ഉടനെ തന്നെ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ cctv വീഡിയോ ലെനയെ കാണിച്ചു. എന്നിട്ട് സ്വയം രക്ഷാർത്ഥം അർജുനനെ കുറച്ചു കൂടുതൽ കുറ്റം പറഞ്ഞു. അന്നയുടെ ചെയ്തികൾ മനഃപൂർവം മറച്ചു പിടിച്ചു, അതോടെ ലെന പോൾ IPS ൻ്റെ ദേഷ്യം കൂടി
“എനിക്ക് അവൻ്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടണം അവൻ്റെ parents ആരാണ് എന്താണ് ചെയുന്നത് എന്നൊക്കെ.”
“മാഡം അർജ്ജുൻ ദേവ് എന്നാണ് പേര് parents ഒക്കെ US ൽ ആണ് പിന്നെ ലോക്കൽ ഗാർഡിയൻ ex മിലിറ്ററി ആണ് പുള്ളി തന്നെ ശരി അല്ല.”
“അപ്പൊ ഡോളറിൻ്റെ ഹുങ്ക ആയിരിക്കും അത് ഞങ്ങൾ പോലീസുകാർ തീർത്തുകൊള്ളാം”
“അവനെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാൽ ഉടനെ ഡിസ്മിസ്സ് ചെയ്തേക്കാം.”
“അന്നയുടെ പേര് ഒന്നിലും പുറത്തു വരരുത് കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ് “
“അത് ഞാൻ നോക്കിക്കോളാം മാഡം.”
അവർ ഉടനെ തന്നെ അർജുനനെ നല്ല പോലെ കൈകാര്യം ചെയ്യാനായി SI യെ ഫോണിൽ വിളിച്ചു
പീതാംബരാ, നിങ്ങൾ കോളേജിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ നല്ല പോലെ ഒന്ന് പെരുമാറിയേരേ.
“അയ്യോ അപ്പോൾ മാഡം അറിഞ്ഞില്ലേ അവിടന്ന് ഇറങ്ങിയതും NIA ക്കാർ അവനെ കസ്റ്റഡിയിൽ എടുത്തു. മാഡത്തിൻ്റെ ഓഫീസിൽ നിന്ന് ഞങ്ങൾ പെർമിഷൻ വാങ്ങിയതാണെല്ലോ “
ഒരു നിമിഷം ലെന IPS ഒന്ന് അമ്പരുന്നു പോയി. തനിക്ക് NIA കസ്റ്റഡിയെ കുറിച് സന്ദേശം ഒന്നും ലഭിച്ചില്ലല്ലോ.
“ഞാൻ ഇവിടെ കോളേജിൽ എത്തിയിരുന്നു അന്നേരമാകും മെസ്സേജ് വന്നത്”
വേഗം തന്നെ എന്താണ് സംഭവിച്ചത് എന്നറിയാൻ പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. സംഭവം ശരി ആണ്. ഇൻറ്റെലജൻസ് ADGP ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരം ആണ് അവനെ NIA കാർക്ക് അവനെ കൈമാറിയിരിക്കുന്നത്.
ഇനി അവൻ വല്ല തീവ്രവാദി ആയിരുന്നോ? ഒരു പക്ഷേ NIA നിരീക്ഷണത്തിൽ ആയിരുന്നിരിക്കാം. അതായിരിക്കും ഇൻറ്റർസെപ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.
“എന്താ മാഡം എന്ധെങ്കിലും പ്രശനം?” ഡയറക്ടർ മീര അവരോട് ചോദിച്ചു.
“ഏയ് ഒന്നുമില്ല ഞാൻ അവനെതിരെ എന്തു കേസ് ചാർജ്ജ് ചെയ്യണം എന്നാലോചിക്കുകയായിരുന്നു.”
യഥാർത്ഥ സംഭവം മറച്ചു വെച്ച് കൊണ്ട് അവർ പറഞ്ഞു.
പിന്നെ സമയം പാഴാക്കാതെ അന്നയെ വിളിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പോലീസ് ഡ്രൈവർ ഉള്ളതു കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല. അന്ന എന്ധോ പറയാൻ വന്നതും ഇപ്പോൾ വേണ്ട പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു.
