ജീവിതമാകുന്ന നൗക – 4 Like

“അന്ന അവൻ എന്താണ് ചെയ്തത് എന്ന് പറ മോളെ”

സിക്ക് റൂമിൽ ചെന്നതും മാം അന്നയോട് പല പ്രാവിശ്യം ചോദിച്ചു. എന്നാൽ അന്ന മരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു. ഒറ്റ ചുംബനത്തിലൂടെ അവന് തന്നെ എല്ലാവരുടെയും മുൻപിൽ പരസ്യമായി അപമാനിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മൊത്തം കോളേജിൻ്റെ മുന്നിൽ വെച്ച് പരസ്യമായി അവൻ്റെ മുണ്ടഴിച്ചു അപമാനിച്ചിട്ടുകൂടി. തൻ്റെ ഭാഗത്താണ് തെറ്റ് എന്ന് അവൾക്ക് ബോദ്യപെട്ടു. കുറ്റ ബോധം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റീഫൻ പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.

അന്നയുടെ ഭാഗത്തു നിന്ന് പ്രതീകരണം ഇല്ലെന്നു കണ്ടതും മാം ഓഫീസ് റൂമിൽ പോയി സി.സി.ടി.വി ഫുറ്റേജ് പരിശോദിച്ചു. അത് കണ്ടതും അവർക്കു അർജുനോടുള്ള ദേഷ്യം കൂടി.

ഉടനെ തന്നെ അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മീഷണർ ലെനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ എന്തു ആക്ഷൻ എടുത്താലും കോളേജിൻ്റെ പേര് മോശമാകാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയും. ഉടനെ തന്നെ കാക്കനാട് പോലീസ് സ്റ്റേഷനിലേക്ക് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മെസ്സേജ് പാസ്സായി. അർജുനെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ.

അതേ സമയം അരുൺ സർ സ്റ്റാഫ് റൂമിൽ നിന്ന് സംഭവിച്ചത് ഒക്കെ അറിഞ്ഞു. പുള്ളി ഉടനെ തന്നെ ഋഷിയെയും ഹരിയെയും വിളിച്ചു ഒരു ഹോട്ട ഇക്സ്റ്റ്റാക്ഷൻ വേണ്ടി വരും എന്ന് പറഞ്ഞു. വേണ്ട നിർദേശങ്ങളും കൊടുത്തു. എന്നിട്ട് വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്‌തു.

ഡയറക്ടർ മാം പെട്ടന്ന് തന്നെ കോളേജ് ഡിസ്‌സിപ്ലിനറി കമ്മിറ്റി മീറ്റിങ്ങ് വിളിച്ചു കൂട്ടി അർജുനനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോളേക്കും കാക്കനാട് പോലീസ് സ്റ്റേഷനിൽ നിന്ന് SI യും 3 പോലീസ് കാരും എംബിഎ ക്യാപ്‌സിൽ എത്തി ചേർന്നു. ഡയറക്ടർ മാഡം തന്നെ അവരെ എംബിഎ ക്ലാസ്സ് റൂമിലേക്ക് ആനയിച്ചു കൊണ്ട് പോയി. വാതിൽക്കൽ പോലീസിനെ കണ്ടതും അർജ്ജുൻ സ്വയം ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റു അവരുടെ അടുത്തേക്ക് നടന്നു ചെന്നു.
പോകുന്ന വഴി രാഹുലിനോട് പറഞ്ഞു

“ജേക്കബ് അച്ചായനെയും ജീവയെയും ഒന്ന് വിളിച്ചു പറഞ്ഞേരെ. “

“അച്ചായൻ്റെ അടുത്ത് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട് പുള്ളി എത്രെയും വേഗം എത്തി ചേരാം എന്ന് പറഞ്ഞിട്ടുണ്ട്. ജീവയെ വിളിച്ചിട്ടു കിട്ടിയില്ല, ഇനിയും ട്രൈ ചെയ്യാം”

അർജ്ജുൻ ക്ലാസ്സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയതും SI യുടെ വക കമൻ്റെ.

“അപ്പോൾ ഇവൻ ആണ് അല്ലേ ആൾ.”

പോലീസ്കാർ എത്തിയതോടെ ഡയറക്ടർ തള്ള വീണ്ടും ഷോ ഇറക്കി തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ ചീത്ത. ഇവളൊക്കെയാണോ കുല സ്ത്രീ ഞാൻ മനസ്സിൽ കരുതി

ഇവൻ്റെ കാര്യം ഞങ്ങൾ ഏറ്റു. പിന്നെ മാഡം ഒരു സ്റ്റേറ്റ്മെൻ്റെ തരേണ്ടി വരും. അതിനായി SHO യെ ഇങ്ങോട്ട് അയക്കാം”

പിന്നെ കമ്മിഷണർ മാഡം ഉടനെ തന്നെ ഇങ്ങോട്ട് എത്തും.

പോലീസ് ജീപ്പിൽ കയറുന്നതിൻ്റെ മുൻപ് അവർ അർജ്ജുനെ വിലങ്ങു വെച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു എന്ന് സിറ്റി കമ്മീഷണറുടെ ഓഫീസിലേക്ക് വൈറൽസ് മെസ്സേജും അയച്ചു.

“കയറട വണ്ടിയിൽ അങ്ങോട്ട് ചെല്ലട്ടെ നിന്നെ ഞങ്ങൾ ശരിയാക്കുന്നുണ്ട് “

പോലീസ് ജീപ്പ് MBA ക്യാമ്പസിൻ്റെ ഗേറ്റ് കടന്ന് കുറച്ചു മുൻപോട്ടു പോയതും ഒരു ഇന്നോവ കാർ വന്ന് വട്ടം നിർത്തി. അതിൽ നിന്ന് രണ്ടു പേർ ചാടി ഇറങ്ങി. പ്രതിയെ മോചിപ്പിക്കാനുള്ള ആക്രമണം ആണെന്ന് കരുതി പോലീസ് കാരും ചാടി ഇറങ്ങി,

അതിൽ ഒരാൾ NIA ഐഡൻറ്റിറ്റി കാർഡ് എടുത്തു SI യെ കാണിച്ചു “നിങ്ങൾ കസ്റ്റഡിയിൽ എടുത്ത ആളെ ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണ്?”

ഒരു നിമിഷം പതറിയെങ്കിലും SI ചോദിച്ചു “ഏതു കേസിലാണ് സർ?”

“അത് നിങ്ങൾ അറിയേണ്ട കാര്യം ഇല്ല”

“സർ ഇത് സിറ്റി പോലീസ് കമ്മീഷണർക്ക് താത്പര്യം ഉള്ള കേസ് ആണ് അത് കൊണ്ട് മാഡത്തിനോട് ഒന്ന് ചോദിച്ചോട്ടെ. “

Leave a Reply

Your email address will not be published. Required fields are marked *