ജീവിതമാകുന്ന നൗക – 4

ലൈവ് സ്ട്രീം വഴി ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു തുടങ്ങിയതിനു ശേഷം രാഹുലിനും അങ്ങോട്ട് തിരിച്ചു പോയാൽ മതി എന്നായി വേറെ ഒന്നും കൊണ്ടല്ല മാറി നിന്നപ്പോൾ അവന് ജെന്നിയെ മിസ്സ് ചെയുന്നു എന്ന് മനസ്സിലായി.

അന്ന ചേച്ചിയുടെ മാറ്റങ്ങൾ സ്റ്റീഫൻ ശ്രദ്ധിച്ചു തുടങ്ങി. ചേച്ചി അകെ കോലം കെട്ടിരിക്കുന്നു. ക്ലാസ്സിൽ ആണുങ്ങളും കുറെ പെണ്ണുങ്ങളും അന്നത്തെ സംഭവത്തിനു ശേഷം ചേച്ചിയെ ബോയ്‌കോട്ട് ചെയുന്നുണ്ട് എന്നവൻ അറിഞ്ഞു, ക്ലാസ്സിലെ പ്രശ്നങ്ങൾ ഒന്നും അവനോട് ഒരു പ്രശനം ആയി അവൾ പറയുന്നില്ല പക്ഷേ അർജ്ജുനെ എങ്ങനെ എങ്കിലും കണ്ടു പിടിക്കാൻ സഹായിക്കണം എന്നാണ് ഇടയ്ക്കിടെ ആവിശ്യപെടുന്നത്. അത് എന്തിനാണ് എന്ന് അവന് മനസ്സിലായില്ല. എങ്കിലും ചേച്ചിയെ സഹായിക്കാം എന്നവൻ ഏറ്റു.

മിക്ക ആഴ്ച്ചകളിലും അർജ്ജുനും രാഹുലും ഹോസ്റ്റലിൽ നിന്ന് ബൈക്ക് എടുത്തു വീട്ടിൽ പോകുമെങ്കിലും എവിടെക്കാണ് പോകുന്നത് കൂട്ടുകാർക്ക് പോലും അറിയില്ല.

സോഷ്യൽ മീഡിയയിൽ ആണെങ്കിൽ രണ്ടു പേരുടെയും FB പ്രൊഫൈൽ ലോക്കഡ് ആണ്. ഗൂഗിൾ ഫോട്ടോ സെർച്ച് നോക്കാൻ ഇരുവരുടെയും ഒറ്റ ഫോട്ടോസ് പോലും ഇല്ല. മെൻസ് ഹോസ്റ്റലിലെ ബർത്തഡേ പാർട്ടികളുടെ ഫോട്ടോസുകളിൽ അത് അവരുടെ റൂം മേറ്റ്സിൻ്റെതിൽ പോലും അർജുൻ്റെയോ രാഹുലിൻ്റെയോ ഒറ്റ ഒരു ഫോട്ടോസ് പോലും ഇല്ല. ക്ലാസ്സിലെ ഓണാഘോഷത്തിൻ്റെ ഫോട്ടോകളിൽ അങ്ങനെ തന്നെ.

വേറെ എന്തു ചെയ്യണം എന്ന് ആലോചിച്ചപ്പോൾ ആണ് പെട്ടെന്ന് ജിമ്മി അവരെകുറിച്ച് അന്ന് വാർൺ ചെയ്തത് അന്നയുടെ മനസ്സിലേക്ക് ഓടി വന്നത്. ഉച്ചക്ക് തന്നെ എഞ്ചിനീയറിംഗ് ക്യാമ്പ്‌സിൽ ചെന്ന് സ്റ്റീഫനെയും കൂട്ടി ജിമ്മിയുടെ ക്ലാസ്സിലേക്ക് പോയി. അന്നയെ കണ്ടതും ജിമ്മി ഞെട്ടി പോയി. അത് പോലെ കോലം കെട്ടിരിക്കുന്നു

“അന്ന ചേച്ചിക്ക് ഇത് എന്തു പറ്റി അകെ വല്ലതിരിക്കുന്നെല്ലോ… ഈ കോലത്തിൽ ജോണി ചേട്ടൻ കണ്ടാൽ പിന്നെ കെട്ടില്ലാട്ടോ””
“എനിക്കൊരു കുഴപ്പവും ഇല്ലെടാ നീ അന്ന് അർജ്ജുവിനെ കുറിച്ച് എന്ധോ നേരിട്ട് കാണുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ അതിനെ പറ്റി ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്”

അർജു എന്ന പേര് കേട്ടതും ജിമ്മി പേടിച്ചു ചുറ്റും കണ്ണോടിച്ചു.

“ഒന്നുമില്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ” അവൻ ഒന്ന് ഉരുണ്ടു കളിച്ചു .

“നീ കാര്യം പറയാതെ ഞങ്ങൾ ഇവിടെന്നു പോകില്ല, അന്ന തറപ്പിച്ചു പറഞ്ഞു”

ഒടുവിൽ വേറെ വഴി ഇല്ലാതെ ജിമ്മി അന്നയോടും സ്റ്റീഫനോടും ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൂട്ടി കൊണ്ട് പോയി അവൻ അവർക്കെതിരെ ക്വോറ്റേഷൻ കൊടുത്തതും ആ ക്വോറ്റേഷൻ എടുത്തവരുടെ കൈയും കാലും ഒക്കെ ആരോ തല്ലി ഓടിച്ചതിനെ പറ്റി പറഞ്ഞു.

“നിങ്ങൾ ഇത് ആരോടും പറയരുത് പുറത്തറിഞ്ഞാൽ കൊന്ന് കളയും എന്നാണ് അവന്മാരുടെ അടുത്തു പറഞ്ഞിട്ടുള്ളത്. അതാണ് അന്ന് ഞാൻ ചേച്ചിയെ വിളിച്ചു വാർൺ ചെയ്യാൻ ശ്രമിച്ചത്. ഫോൺ വരെ ടാപ്പ് ചെയ്‌തേക്കാം എന്ന പേടി ഉള്ളത് കൊണ്ടാണ് ഞാൻ വ്യക്തമായി പറയാതിരുന്നത്.”

“നീ പേടിക്കാതെ ജിമ്മി, ഞാനും സ്റ്റീഫനും ഇതാരോടും പറയാൻ പോകുന്നില്ല”

“ചേച്ചിക്ക്‌ അവൻ്റെ കൈയിൽ നിന്ന് പണി കിട്ടിയതൊക്കെ ഞാൻ അറിഞ്ഞു. ലെന ആന്റി പോലീസിനെ വിട്ട് അറസ്റ്റ് ചെയ്തിട്ടും അവൻ പുഷ്പം പോലെ ഇറങ്ങി പോയി എന്നാണ് ഞാൻ അറിഞ്ഞത്. ഇനിയെങ്കിലും ചേച്ചി അവനുമായി മുട്ടാൻ നിൽക്കേണ്ട.”

അവൻ പേടിയോടെയാണ് അത് പറഞ്ഞത്. അതിന് മറുപടി കൊടുക്കാതെ അവൾ തിരിച്ചു MBA ക്യാമ്പസ്സിലേക്ക് പോയി.

“അവർ രണ്ടു പേരെ ചുറ്റി എന്ധോക്കെയോ രഹസ്യങ്ങൾ ഉണ്ട് അല്ലെങ്കിൽ അവർക്ക് ഇത്ര ഹോൾഡ് കാണില്ല. മോനെ അർജ്ജു നീയാണ് എൻ്റെ എംബിഎ സ്പെഷ്യലിസേഷൻ നിൻ്റെ രഹസ്യങ്ങളുടെ ചുരുള് ഞാൻ അഴിക്കും”

കുറെ നാളുകൾക്കു ശേഷം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

വൈകിട്ട് സ്റ്റീഫനെ കൊണ്ട് ലോക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു ഡയറി വാങ്ങിപ്പിച്ചു. അർജുവിനെ കുറിച്ചോ അന്വേഷണത്തെ കുറിച്ചോ ഒന്നും തന്നെ ഫോണിൽ സംസാരിക്കേണ്ട എന്ന് രണ്ട് പേരും തീരുമാനിച്ചുറപ്പിച്ചു.
ഹോസ്റ്റലിൽ ചെന്നതും അർജുവിനെ കുറിച്ചും രാഹുലിനെ കുറിച്ച് ഇത് വരെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതി. പിന്നെ കണ്ടു പിടിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരുടെ അടുത്തുന്നു എന്ധോക്കെ വിവരങ്ങൾ ചോദിച്ചറിയണം എന്നതിനെ കുറിച്ചും ഒരു ലിസ്റ്റ് എഴുതി. എന്നിട്ട് ഡയറി പൂട്ടി ഭദ്രമായി എടുത്തു വെച്ചു

അന്നയുടെ നിർദേശപ്രകാരം സ്റ്റീഫൻ കാക്കനാട് സ്റ്റേഷനിലെ SI പീതാംബരനെ കാണാൻ പോയി. സ്റ്റേഷനിൽ നിന്ന് ആരുടെ നിർദ്ദേശപ്രകാരമാണ് അർജുവിനെ വിട്ടയച്ചത് എന്നറിയാൻ ആണ് ചെന്നത്.

“ SI സർ നെ ഒന്ന് കാണണം”

“എന്താണ് കാര്യം വണ്ടിയുടെ ബുക്കും പേപ്പറും കാണിക്കാൻ ആണെങ്കിൽ അവിടെ കാണിച്ചാൽ മതി. “

“അതിനല്ല സർ വേറെ ഒരു കാര്യത്തിനാണ് “

“SI സർ എത്തിയിട്ടില്ല വെയിറ്റ് ചെയ്യേണ്ടി വരും”

സ്റ്റീഫൻ പുറത്തു വെയിറ്റ് ചെയ്‌തു നിന്നു. കുറച്ചു കഴിഞ്ഞ SI വന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ പുള്ളിയുടെ റൂമിലേക്ക് വിളിപ്പിച്ചു.

ആരാണ്? എന്തു വേണം?

“ഞാൻ സ്റ്റീഫൻ കുരിയൻ സിറ്റി പോലീസ് കമ്മീഷണറുടെ മരുമകൻ ആണ് “

“ഇരിക്ക് മോനെ” പുള്ളി വേഗം തന്നെ കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

”ഒരു ചായ പറയട്ടെ”

“വേണ്ട സർ ഞാൻ ഇപ്പോൾ കുടിച്ചതേയുള്ളു”

“അച്ഛന് സുഖമാണോ. എട്ട് വർഷം മുൻപ് ഞാൻ പാലാ സ്റ്റേഷനിൽ ജോലി നോക്കിയുട്ടുണ്ട്,

ആട്ടെ എന്തു സഹായം ആണ് വേണ്ടത് “

“സർ അന്ന് ഒരുത്തനെ കമ്മിഷണർ പറഞ്ഞിട്ട് TSM കോളേജിൽ നിന്ന് അറസ്റ്റ് ചെയ്തില്ലേ. ആര് വിളിച്ചു പറഞ്ഞിട്ടാണ് സർ റിലീസ് ആക്കിയത് എന്ന് അറിയാൻ ആണ് ഞാൻ വന്നത്. “

“അയ്യോ മോനെ അന്ന് അവനെ അറസ്റ്റ് ചെയ്‌തൊന്നുമില്ല. കസ്റ്റഡിയിൽ എടുത്തു കോളേജിൻ്റെ പുറത്തേക്കിറങ്ങിയതും രണ്ട് NIA ഉദ്യോഗസ്ഥർ വന്ന് അവനെ കൂട്ടികൊണ്ട് പോയി. മുകളിൽ നിന്ന് ഓർഡറും ഉണ്ടായിരുന്നു. അല്ല മോനേ എന്താണ് കാര്യം.”

NIA എന്നു കേട്ടപ്പോൾ സ്റ്റീഫൻ ഒന്ന് ഞെട്ടി.

“അത് സർ പുള്ളി മിസ്സിംഗ് ആണ്. അതിനു ശേഷം കോളേജിൽ വന്നിട്ടില്ല.”
അല്പസമയം ആലോചിച്ച ശേഷം SI തുടർന്നു

“അവൻ അവരുടെ കസ്റ്റഡിയിൽ തന്നെ ആയിരിക്കും. എങ്ങനെയുള്ളവരെയാണ് അവർ കസ്റ്റഡിയിൽ എടുക്കുക എന്നത് മോനറിയാമെല്ലോ. പിന്നെ പിറ്റേ ദിവസം തന്നെ സ്പെഷ്യൽ ബ്രാഞ്ചൽ നിന്ന് ആള് വന്നിരുന്നു ഇനി ആ സംഭവത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും വേണ്ടാ എന്നാണ് നിർദേശിച്ചിരിക്കുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് ഇനി അന്വേഷിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *