ജീവിതമാകുന്ന നൗക – 4

“അത്‌ കുഴപ്പമില്ല സർ ഞാൻ ചുമ്മാ ഒന്നറിയാൻ വേണ്ടി മാത്രം വന്നതാണ്. സർ അപ്പച്ചിയുടെ അടുത്ത് ഞാൻ വന്നു കാര്യം പറയേണ്ട.”

“മോൻ്റെ ചേച്ചിയുമായി അല്ലേ അവൻ പ്രശ്‍നം ഉണ്ടാക്കിയത് ? “

“അതെ. എന്നാൽ ഞാൻ ഇറങ്ങട്ടെ. ഇപ്പോൾ തന്നെ ക്ലാസ്സ് മിസ്സായി കാണും.”

കൂടുതൽ സംസാരിക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അവിടെന്ന് ഇറങ്ങി. ഉച്ചക്ക് അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിക്കണം. കാര്യങ്ങൾ അറിഞ്ഞപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അപ്പച്ചി അന്ന് നടന്നത് മുഴുവനായി തന്നോട് പറഞ്ഞിട്ടില്ല. അപ്പച്ചിയും എന്ധോക്കെയോ തന്നിൽ നിന്നൊളിപ്പിക്കുന്നുണ്ട്

അർജ്ജുനും രാഹുലും കോളേജിൽ പോയിട്ട് ഇപ്പോൾ മൂന്ന് ആഴ്ച്ചയായി. എങ്ങനെ അച്ചായനെ ഒഴുവാക്കി റെഗുലർ ക്ലാസ്സിന് പോകും എന്നാലോച്ചിരിന്നപ്പോൾ ആണ് സെക്കൻഡ് ഇൻ്റെർണൽ എക്സാം തുടങ്ങുന്ന കാര്യം അറിഞ്ഞത്. എന്തായാലും പോയെ പറ്റു. പോരാത്തതിന് കുറെ അസൈൻമൻറ്റ്സ് സബ്മിറ്റ് ചെയ്യാൻ ഉണ്ട്. ഗ്രൂപ്പ് പ്രെസൻറ്റേഷൻസ് മാർക്ക് ഒക്കെ ഗോവിന്ദയാണ്. ജേക്കബ് അച്ചായൻ്റെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചു സമ്മതവും വാങ്ങി

തിരിച്ചു ചെല്ലുമ്പോൾ തന്നെ ഡയറക്ടർ മീര കുല സ്ത്രീയെ കുറച്ചു പാഠങ്ങൾ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അവരുടെ അമിതാധിക്കാരം പ്രയോഗത്തിനും ജാഡക്കും അതേ നാണയത്തിൽ ഒരു തിരിച്ചടി. അതിന് വേണ്ടി കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആദ്യം താമസം ഹോസ്റ്റലിൽ നിന്ന് ഫ്ലാറ്റിലേക്ക് മാറുക. കുറെ ദിവസമായിട്ട് ഷേവ് ചെയ്യാത്തത് കൊണ്ട് താടി അത്യാവശ്യം നന്നായി വളർന്നിട്ടുണ്ട്, ഒരു വില്ലൻ ലുക്ക് ഒക്കെ വന്നിട്ടുണ്ട്. താടിയും വെച് കോളേജിൽ പോകാനാണ് എൻ്റെ രണ്ടാമത്തെ തീരുമാനം. ഒരുപക്ഷേ TSM എം.ബി.എ കോളേജിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കാരണം ഒരു ദിവസത്തെ ഒരു ദിവസത്തെ വളർച്ചയുള്ള കുറ്റി രോമം ഉണ്ടെങ്കിൽ പോലും ക്ലാസ്സിൽ കയറ്റാതെ തിരിച്ചു പറഞ്ഞു വിടാൻ സെക്യൂരിറ്റിയെ വരെ വെച്ചിട്ടുണ്ട് പക്ഷെ ആ പരിപാടിക്ക് രാഹുൽ ഇല്ല. ജെന്നിയെ വളക്കാനുള്ള ത് കൊണ്ട് മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ട് റിസ്ക്‌ എടുക്കാൻ അവൻ റെഡി അല്ല. നിരാശ കാമുകൻ ആയാൽ അന്നേരം താടി വെക്കാം എന്നാണ് അവൻ്റെ തീരുമാനം. മൂന്നാമത്തെ തീരുമാനം ഡ്രെസ്സ് ആണ്. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് ഞാൻ ക്ലാസ്സിൽ ചെല്ലും. അതായത് എപ്പോഴും ഫോർമൽ ഡ്രസ്സ് ഇടാൻ ഉദ്ദേശിക്കുന്നില്ല.
രാഹുൽ ജേക്കബ് അച്ചായനെ സോപ്പിട്ടു പുള്ളിയുടെ റാങ്ഗലർ റുബികോൺ കുറച്ചു നാളേക്ക് ഉപയോഗിക്കാൻ സമ്മതിപ്പിച്ചിട്ടുണ്ട്. ജെന്നിയുടെ മുൻപിൽ കുറച്ചു സ്റ്റൈൽ ഒക്കെ കാണിക്കണമെല്ലോ.

തിങ്കളാഴ്ച്ച മുതൽ 2nd ഇൻ്റെർനൽ എക്സാം തുടങ്ങുകയാണ്. എന്തായാലും അന്ന് അർജ്ജുൻ വരുമെന്ന് അന്നയുടെ മനസ്സു പറഞ്ഞു. അവൾക്ക് വളരെയധികം സന്തോഷം തോന്നി. അവൾ ചെറു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി നിന്നു. ഒരു നിമിഷം അവളുടെ കോലം കണ്ട് അവൾ തന്നെ ഞെട്ടി. എല്ലാവരും പരീക്ഷക്ക് തല കുത്തിയിരുന്ന് പഠിക്കുന്ന സമയത്തു അവൾ സുന്ദരി അകാനായി ബ്യൂട്ടി പാർലറിലേക്ക് ഓടി. തിരിച്ചു വന്നിട്ട് അവൾക്കു പഠിക്കാനൊന്നും പറ്റുന്നില്ല. മനസ്സ് എവിടെയൊക്കയോ പറന്നു നടക്കുകയാണ്.

പിറ്റേ ദിവസം കുളിച്ചു പഴയതിലും സ്മാർട്ട് ആയി ഡ്രസ്സ് ഒക്കെ ഇട്ട് ക്ലാസ്സിലേക്ക്. അമൃതയും അനുപമയും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിയെങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്, വീണ്ടും സ്മാർട്ട് ആയി വന്ന അവളെ എല്ലാവരും നോക്കി നിന്നു. ഇനി ഇവളുടെ പിറന്നാൾ വല്ലതും ആണോ എന്നായി ചിലരുടെ സംശയം. അന്ന പതിവ് പോലെ ഏറ്ററ്വും ബാക്ക് നിരയിൽ മൂലയിൽ പോയിരുന്നു. ക്ലാസ്സിൽ എല്ലാവരും പരീക്ഷക്കുള്ള അവസാന മിനിറ്റു പഠിത്തത്തിൽ ആണ്. എന്നാൽ അന്നയുടെ കണ്ണുകൾ അവനെ പ്രതീക്ഷിച്ചു ക്ലാസ്സ് റൂമിന്ൻ്റെ വാതിലിൽ തന്നെയാണ്. സമയം പോകും തോറും അവളുടെ മുഖം വാടി തുടങ്ങി. ബെൽ അടിച്ചതോടെ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു. ഇന്നും അവൻ വന്നിട്ടില്ല.

അതേ സമയം അർജ്ജുനും രാഹുലും കോളേജിൽ എത്തി. ജേക്കബ് അച്ചായൻ്റെ ജീപ്പ് റാങ്ഗലറിൽ സ്റ്റൈൽ ആയിട്ടാണ് എൻട്രി. പക്ഷേ ബെൽ അടിച്ചതിനാൽ ആ മാസ്സ് എൻട്രി കാണാൻ ഏതാനും സെക്യൂരിറ്റിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു രാഹുൽ ഫോർമൽ വേഷത്തിൽ ആണ് എന്നാൽ അർജ്ജുൻ ജീൻസും സ്പോർസ് ഷൂ ഒക്കെ ഇട്ട് കാഷവൽ വെയറിൽ ആണ്. എത്താൻ 5 മിനിറ്റ് ലേറ്റ് ആയിരിക്കുന്നു. എന്നാലും കുഴപ്പമില്ല.

താടി കണ്ടതും സെക്യൂരിറ്റി തടഞ്ഞു തിരിച്ചു പോകാൻ ആവശ്യപ്പെട്ടു.

“ഞാൻ മീര മാമിനെ കാണാൻ വന്നതാണ്.”
അർജ്ജുൻ ആധികാരിതയോടെ പറഞ്ഞു.

രാഹുൽ നേരെ ക്ലാസ്സിലേക്ക് പോയി. അർജ്ജുൻ ഡയറക്ടരുടെ ഓഫീസിലേക്കും.

അവരെ കാണാൻ അർജ്ജുൻ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് ഓഫീസ് അറ്റൻഡർ മീര മാമിനെ അറിയിച്ചു . അവന് VIP സ്വീകരണം നൽകാൻ റൂമിൽ നിന്നിറങ്ങിയ മീര അവൻ്റെ മാറ്റം കണ്ട് ഞെട്ടി. അവൻ്റെ രൂപവും ഭാവവും കണ്ടപ്പോൾ അവരുടെ ഉള്ളിൽ ചെറിയ ഒരു പേടി തോന്നി, എങ്കിലും പുറത്തു കാണിച്ചില്ല.

” വാ അകത്തേക്കിരിക്കാം. മാം അവനോട് പറഞ്ഞു”

“ഞാൻ ഇരിക്കുന്നില്ല, പരീക്ഷ എഴുതാൻ വന്നതാണ്.”

“അതിനെന്താ അർജ്ജുൻ വേഗം പോയി എഴുതിക്കോ”

“അതിനു മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ഇനി അങ്ങോട്ട് ഡ്രസ്സ് കോഡ് പാലിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്ധെങ്കിലും എതിർപ്പുണ്ടോ ?”

അവരുടെ കണ്ണുകളിൽ നോക്കിയാണ് അർജ്ജുൻ ഇത് പറഞ്ഞത്.

ഒന്നാലോചിച്ച ശേഷം കുഴപ്പമില്ല എന്ന രീതിയിൽ തലയാട്ടി.

പിന്നെ എനിക്കും രാഹുലിനും ഇത്രയും ദിവസത്തെ അറ്റെൻഡൻസ് പ്രശ്‍നമാക്കരുത്.

“ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം “

ഇത്രയും പറഞ്ഞിട്ട് അവൻ ക്ലാസ്സിലേക്ക് പോയി.

മീര ഞെട്ടി അവരുടെ സീറ്റിൽ തളർന്നിരുന്നു ഇരുന്ന് വെള്ളം കുടിച്ചു. ആദ്യമായിട്ടാണ് അവർ ഒരു വിദ്യാർഥിയുടെ മുൻപിൽ പേടിയോടെ നിന്നത്. വേഗം അവരുടെ ഭർത്താവിനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു.

“നീ ഒന്നും പറയാൻ നിൽക്കേണ്ട, കണ്ടതായും ഭാവിക്കേണ്ട അന്നത്തെ സസ്പെന്ഷൻ കാരണം incometax കാർ നമ്മുടെ 4 കോടി രൂപയാണ് റെയ്‌ഡ്‌ ചെയ്‌തു കൊണ്ട് പോയത്. ഫൈൻ വേറെയും. അച്ഛനും ചേട്ടനും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല” മീര മാമിനെ അവരുടെ ഭർത്താവ് ഉപദേശിച്ചു.

പരീക്ഷ എഴുതാതെ ഉത്തര കടലാസ്സിൽ എന്ധോക്കയോ കുത്തി വരച്ചിരുന്ന അന്ന എല്ലാവരുടെയും മുറുമുറുപ്പ് കേട്ട് തല ഉയർത്തി നോക്കി. ക്ലാസ്സിലേക്ക് കടന്നു വരുന്ന രാഹുലിനെയാണ് കണ്ടത്. പക്ഷേ കൂടെ അർജ്ജുൻ ഇല്ല. അവൾക്ക് വീണ്ടും നിരാശയായി. ബീനാ മിസ്സ് ചോദ്യ പേപ്പറും ഉത്തര കടലാസ്സും കൊടുത്തിട്ട് അവനോട് പരീക്ഷ എഴുതിക്കൊള്ളാൻ പറഞ്ഞു. അവൻ കൂട്ടുകാരെ നോക്കി പുഞ്ചിരിച്ചിട്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിൽ പോയിരുന്നു .
അന്ന വീണ്ടും വാതിലിലേക്ക് തന്നെ നോക്കിയിരുന്നു. അർജ്ജുൻ എന്താണ് വരാത്തത് എന്നാലോചിച്ചു ഇരിക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കൊണ്ട് അൽപ്പ സമയം കഴിഞ്ഞു ക്ലാസ്സിലേക്ക് കടന്നു വന്ന അർജ്ജുവിനെ അന്ന ആദ്യം കണ്ടില്ല. അർജ്ജുൻ്റെ രൂപം വേഷവും ഭാവവും കണ്ട് ബീന മിസ്സടക്കം അന്ധാളിച്ചി നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *