ജീവിതമാകുന്ന നൗക – 4

അഹങ്കാരത്തിൻ്റെ കുമളക്കുള്ളിൽ ആയിരുന്നു താൻ എന്ന് അന്നക്ക് മനസ്സിലായി എല്ലാം മാറ്റി എടുക്കണം അവനിൽ നിന്ന് തന്നെ തുടങ്ങണം അവൾ തീരുമാനിച്ചു ഉറപ്പിച്ചു.

രണ്ടാമത്തെ ദിവസവും അവരെ കാണാതായപ്പോൾ പോലീസിൻ്റെ തല്ലു നല്ല പോലെ കിട്ടിയത് കൊണ്ട് അർജജൂനെയും കൊണ്ട് രാഹുൽ തിരുമ്മിക്കാൻ പോയിരിക്കുകയാണ് എന്നൊരു കിംവദന്തി ആരോ പറഞ്ഞു പരത്തി. അതിൽ സത്യമില്ല എന്ന് അന്നക്ക് വിളിച്ചു പറയണം എന്നുണ്ട് പക്ഷേ അവൾ ആരോടും ഒന്നും മിണ്ടിയില്ല.

അർജ്ജുനും രാഹുലും ക്ലാസ്സിൽ വന്നിട്ട് ഇപ്പോൾ ഒരാഴ്ച്ച കഴിഞ്ഞു. ക്ലാസ്സിൽ ആർക്കും തന്നെ അവരെ കുറിച്ചു വിവരവുമില്ല. രണ്ടു പേരെയും ഫോണിൽ വരെ കിട്ടുന്നില്ല. ക്‌ളാസ്സിലെ ബോയ്സ് അവളോടുള്ള അവഗണന തുടർന്ന്. താൻ ചെയ്‌തതിൻ്റെ ശിക്ഷയായി മറ്റുള്ളവരുടെ അവഗണന അനുഭവിക്കണം എന്ന് നിശ്ചയിച്ച അന്ന അവളിലേക്ക്‌ മാത്രമായി ഒതുങ്ങി. അവളുടെ സ്മാർട്നെസ്സ് ഒക്കെ എവിടെയോ പോയി മറഞ്ഞു, പണ്ട് ഡ്രസ്സിങ്ങിൽ ഒക്കെ ശ്രദ്ധ കൊടുത്തിരുന്ന അന്നയെ ഇപ്പോൾ ക്ലാസ്സിൽ ഉണ്ടോ എന്ന് പോലും തപ്പി നോക്കേണ്ട അവസ്ഥയായി. അവസാന നിരയുടെ മുലയിലെ ഒരു സീറ്റിലേക്ക് അവൾ ഒറ്റയ്ക്ക് മാറി ഇരുന്നു. ഭക്ഷണം ഒന്നും ശരിക്കു കഴിക്കാത്തതിനാൽ ശാരീരികമായും അവൾ ക്ഷീണിച്ചു തുടങ്ങി അമൃതക്കും അനുപമയ്ക്കും വരെ അന്നക്ക് എന്തു പറ്റി എന്ന് മനസിലാക്കാൻ പറ്റാതെ ആയി.
ക്ലാസ്സിൽ ഒരു പുതിയ സ്റ്റുഡൻ്റെ കൂടി ജോയിൻ ചെയ്തു കീർത്തന നായർ, ഡയറക്ടർ മീര നായരുടെ ചേച്ചിയുടെ മോൾ. അന്നയുടെ അത്ര സുന്ദരി അല്ലെങ്കിലും കാണാൻ നല്ല ഐശ്വര്യം ഒക്കെ ഉള്ള മുഖം. ഒരു ശാലീന സുന്ദരി. അന്ന സ്വയം പിൻവലിഞ്ഞതോടെ അവളായി ക്ലാസിലെ സ്റ്റാർ. ക്ലാസ്സിൽ അന്നയുടെ പഴയ സീറ്റിലാണ് ഇരിക്കുന്നത്. സുമേഷും ടോണിയും അടക്കം ആണുങ്ങളിൽ പലരും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ശ്രമത്തിലാണ്. ദീപുവിനെ കീർത്തനയെയോട് വളരെ ഇഷ്ടം തോന്നി. എങ്കിലും അവൻ അത് രമേഷിനെ മാത്രമേ അറിയിച്ചുള്ളു. പെണ്ണുപിടിയൻ എന്ന ചീത്ത പേര് അന്ന് അന്ന ചാർത്തി തന്നിട്ടുണ്ടല്ലോ. ഒരു പ്രശ്‍നം മാത്രമേ ഉള്ളു മീര മാമിൻ്റെ മരുമകൾ എന്ന റിസ്ക്. മാത്രമല്ല കീർത്തന മീര മാമിൻ്റെ കൂടെ തന്നെയാണ് താമസം.

അതേ സമയം അർജ്ജുൻ എന്താണ് തിരിച്ചു വരാത്തത് എന്നായിരുന്നു അന്നയുടെ ചിന്ത. ഇനി കോഴ്‌സ് നിർത്തി പോയിക്കാണുമോ? പക്ഷേ മീര മാമിൻ്റെ വാക്കുകൾ സൂചിപ്പിച്ചത് അവൻ വരും എന്നാണല്ലോ, അർജ്ജുൻ തിരിച്ചു വരണം എന്ന് മാത്രമായി അവളുടെ പ്രാർഥന.

അർജ്ജുവും രാഹുലും ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ അടിച്ചു പൊളിക്കുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു പോകാനായിരുന്നു ആദ്യ പ്ലാൻ. പക്ഷേ ജേക്കബ് അച്ചായൻ വിടാൻ റെഡി അല്ലാ. അതിനു വേറെ കാരണം കൂടി ഉണ്ട്. ആരെങ്കിലും വഴി നടന്ന കാര്യങ്ങൾ അന്നയുടെ അപ്പൻ MLA കുര്യൻ്റെ ചെവിയിൽ എങ്ങാനും എത്തി സംഭവം കൈ വിട്ടു പോകുമോ എന്ന റിസ്ക് കാരണമാണ് ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിലേക്ക് ഇരുവരെയും മാറ്റിയത്.

ക്ലാസ്സ് മിസ്സാകുന്നു എന്ന് പറഞ്ഞപ്പോൾ അതിന് വേണ്ട സംവിധാനം ഉണ്ടാക്കാം എന്നായി അച്ചായൻ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻ്റെ ഇ-മെയിൽലേക്ക് ജീവ രണ്ടു ലിങ്ക് അയച്ചു തന്നു ഒപ്പം ഒരു ലോഗിൻ ഐഡിയും പാസ്സ്‌വേർഡും. ആദ്യത്തെ ലിങ്ക് ഞങ്ങളുടെ ക്ലാസ്സ് റൂമിലെ ഏറ്റവും പിൻഭാഗത്തെ ഒരു CCTV വീഡിയോയുടെ ലൈവ് സ്ട്രീം ലിങ്ക് ആണ് ഒപ്പം ഓഡിയോയും ഉണ്ട്. സാദാരണ CCTV വീഡിയോക്കാൾ നല്ല ക്ലാരിറ്റി ഉള്ള HD ക്വാളിറ്റി വീഡിയോ. ക്ലാസ് റൂമിൽ ഉള്ള സ്റ്റാൻഡേർഡ് CCTV മാറ്റി ക്വാളിറ്റി ഉള്ള വേറെ ഒന്ന് വെച്ച് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ശബ്ദത്തിനിനായി മുൻഭാഗത്തു എവിടെയോ ലിസ്‌റ്റനിങ് ഡിവൈസ് അല്ലെങ്കിൽ ബഗ്ഗിങ് ഡിവൈസ് വെച്ചിട്ടുണ്ട്. ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഒക്കെ നല്ല വ്യക്തമായി കേൾക്കാം
രണ്ടാമത്തെ ലിങ്ക് കോളേജിലെ ഓരോ പീരിഡിലും സ്റ്റൂഡൻറ്റ്സ് ലോഗിൻ ചെയുന്ന സ്മാർട്ട് ക്ലാസ്സിൻ്റെ പോർട്ടലും അതിൻ്റെ അഡ്മിൻ ലോഗിനും പാസ്സ്‌വേർഡും ആണ്. അതു വെച്ച് ഏതു ക്ലാസ്സിൻ്റെ നോട്ടസും ടീച്ചർ മാരുടെ പവർ പോയിൻ്റെ സ്ലൈഡ്സ് അടക്കം എല്ലാം എപ്പോൾ വേണെമെങ്കിലും ആക്സെസ് ചെയ്യാം. ചുരിക്കി പറഞ്ഞാൽ ഇൻറർനെറ്റ് ഉള്ള എവിടന്ന് വേണേലും ക്ലാസ്സ് അറ്റൻഡ് ചെയ്യാം.

“എങ്ങനെയുണ്ട് പിള്ളേരേ സംഭവം ഞാൻ ജീവയോട് പറഞ്ഞു സെറ്റ് ആക്കിയതാണ്. “

“അച്ചായോ സൂപ്പർ” രാഹുൽ പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തതത്. കാരണം എനിക്ക് കോളേജിൽ പോകണം എന്നായിരുന്നു

അത് ജേക്കബ് അച്ചായന് മനസ്സിലായി.

ഞങ്ങൾ രണ്ടു പേരും ഓൺലൈൻ ആയി ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ തുടങ്ങി. അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത് അന്നയെ അവളുടെ സീറ്റിൽ കാണാൻ ഇല്ല. പുതിയ ഒരു കുട്ടിയാണ് അവിടെ ഇപ്പോൾ ഇരിക്കുന്നത്. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവൾ ഏറ്റവും പിൻ നിരയിൽ ആണ് ഇപ്പോൾ ഇരിക്കുന്നത് എനിക്ക് മനസ്സിലായി. ബാക്കിൽ നിന്നുള്ള സി.സി.ടി.വി ആയതിനാൽ പോകുന്നതും വരുന്നതും മാത്രമാണ് കാണാൻ പറ്റുക. ക്ഏറ്റവും ബാക്ക് നിരയിൽ ഇരിക്കുന്നവരെ കാണാൻ സാധിക്കില്ല

ദിവസവും അകെ രണ്ടു പ്രാവിശ്യം മാത്രമാണ് ഇപ്പോൾ അവളെ കാണുന്നുള്ളൂ ഒന്ന് രാവിലെ ക്ലാസ്സിലേക്ക് വരുമ്പോളും ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞു വരുമ്പോളും. സാദാരണ ക്ലാസ്സിൽ തുള്ളി തുള്ളി നടക്കുന്ന അന്നയുടെ സ്വാഭാവം വെച് ക്ലാസ്സിൽ മുഴുവൻ അവൾ നിറഞ്ഞു നിൽക്കേണ്ടതാണ്. പക്ഷേ അവൾക്ക് എന്ധോ പറ്റിയിരിക്കുന്നു. ഒരു പ്രാവിശ്യം പോലും അവൾ ആരോടും സംസാരിക്കുന്നത് കണ്ടില്ല. തലയും കുനിച്ചാണ് വരുന്നതും പോകുന്നതും. സ്മാർട്ടായി നടന്നിരുന്ന അവൾ ഇപ്പോൾ അകെ കോലം കെട്ടിരിക്കുന്നു.

ഇനി ഞാൻ കാരണമാണോ അവൾ ഇങ്ങനെ മാറിയത്? അന്ന് അവളുടെ സമ്മതം ഇല്ലാതെ അവളെ ചേർത്ത് പിടിച്ചു ചുംബിക്കാൻ പോകുന്ന പോലെ പേടിപ്പിച്ചു അവൾക്കിട്ട് ഒരു പണി കൊടുത്തത് അന്ന് അന്ന തളർന്നു താഴെ വീണു കടന്നത് അർജുൻ ഓർത്തു. വേണ്ടായിരുന്നു എൻ്റെ ഭാഗത്തിൽ നിന്ന് അരുതാത്തത് ഉണ്ടായി. ഒരു പെണ്ണിനെ പരസ്യമായി അങ്ങനെ കെട്ടി പിടിക്കാൻ പാടില്ലായിരുന്നു. ആ സംഭവം എല്ലാവരും അറിഞ്ഞതിലൂടെ അവൾ എന്തായാലും അപമാനിത ആയിട്ടുണ്ടാകും. ഇനി ഉറപ്പിച്ച കല്യാണം ഈ കാരണത്താൽ തെറ്റി പോയി കാണുമോ. ഇനി അതായിരിക്കുമോ അവളിൽ ഇങ്ങനെ ഒരു മാറ്റത്തിനു കാരണം. അന്ന് അവളെ കെട്ടി പിടിച്ചതിൽ അവന് പശ്ചാത്താപം തോന്നി
കുറച്ചു നാളത്തേക്ക് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു വെക്കണം എന്നാണ് ജീവയുടെ സ്ട്രിക്ട ഓർഡർ. രണ്ട് പേരുടയും ഫോണുകൾ ജേക്കബ് അച്ചായൻ്റെ കസ്റ്റഡിയിൽ ആണ്. അത് കൊണ്ട് ഹോസ്റ്റലിൽ ഫ്രണ്ട്സിനെ വിളിച്ചു വിവരങ്ങൾ അറിയാനും വഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *