ജീവിത സൗഭാഗ്യം – 21 6അടിപൊളി  

സിദ്ധു: പാവം.

ശില്പ: നീ നോക്കിക്കോ മോനെ. ഇത് നിനക്ക് ഉള്ള വട്ടു ആണ്.

സിദ്ധു: പോടീ…

ശില്പ: നീ എപ്പോ വരും?

സിദ്ധു: ഞാൻ വരാം, താമസിയാതെ.

ശില്പ: ഹ… നീ വാ… ഞാൻ അവളോട് പറയുന്നില്ല, എന്നെ തെറി വിളിച്ചിട്ട് പോയതല്ലേ, ഞാൻ ഒന്ന് ചൊറിയട്ടെ അവളെ.

സിദ്ധു: ഏയ്… ആ പാവത്തിനെ വിട്.

ശില്പ: അങ്ങനെ ഞാൻ വിടില്ല, നീ ഇപ്പൊ അവൾക്ക് വരുന്നുണ്ടന്നു പറഞ്ഞു മെസ്സേജ് ഇടരുത്, ഒന്ന് കൊരങ് കളിപ്പിക്കട്ടെ അവളെ.

സിദ്ധു: വിട് ഡീ.

ശില്പ: അങ്ങനെ ഇപ്പൊ വിടുന്നില്ല. നീ അവളോട് പറയരുത്, പറഞ്ഞാൽ തെണ്ടീ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം.

സിദ്ധു: നീ എന്താന്നു വച്ചാൽ ചെയ്യൂ.

ശില്പ: ഞാൻ ചെല്ലട്ടെ… നീ വാ വേഗം.

സിദ്ധു: ഓക്കേ ഡീ.

ശില്പ ജോ ടെ അടുത്തേക്ക് ചെന്നു.

ശില്പ: ഡീ…

ജോ: എന്താ?

ശില്പ: നീ എന്താ ഒരു ചൊറിഞ്ഞ മൂഡ്?

ജോ: നിനക്ക് ഇപ്പൊ എന്താ വേണ്ടേ?

ശില്പ: നിനക്കു എന്താ പറ്റിയെ?

ജോ: എനിക്ക് ഒന്നും പറ്റിയില്ല, സിദ്ധു വന്നില്ലെങ്കിൽ നമ്മൾ വേറെ ആരെ കണ്ടു പിടിക്കും?

ശില്പ: അതിനു അവൻ വരില്ല എന്ന് പറഞ്ഞില്ലല്ലോ.

ജോ: ഓ… സിദ്ധു ൻ്റെ ഹൃദയം മാഡത്തിൻ്റെ കൈയിൽ ആണല്ലോ, ഞാൻ ഓർത്തില്ല സോറി.

ശില്പ: ആസ് ഹോൾ… ഞാൻ അതിനു ഇപ്പൊ എന്താ പറഞ്ഞത്?

ജോ: നീ അറിയാത്തതൊന്നും കാണില്ലല്ലോ അവനു.

ശില്പ: ഇല്ല, അതിനു ഇപ്പൊ എന്താ?

ജോ: അതിനിപ്പോ ———- നീ ഒന്ന് പോയെ, എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്.

ശില്പ: ഡീ പട്ടി, നിൻ്റെ മനസ്സിൽ എന്താണ്? നീ കാര്യം പറ.

ജോ: എൻ്റെ മനസ്സിൽ എന്ത് ഉണ്ടാവാൻ? സിദ്ധു നു ഒന്ന് വന്നാൽ എന്താ ഇവിടെ വരെ? ഇത്രക്ക് ഉണ്ടോ തിരക്ക്?

ശില്പ: അവൻ അവൻ്റെ കാര്യങ്ങൾ കഴിഞ്ഞിട്ട് അല്ലെ വരൂ.

ജോ: ഹാ, നീ കൂടുതൽ ന്യായീകരിക്കുവൊന്നും വേണ്ട അവനെ. അവനു നമ്മൾ വല്യ ഇമ്പോർട്ടന്റ് ഒന്നും അല്ല.

ശില്പ: നമ്മൾ അല്ല, നീ. ഞാൻ ഇമ്പോർട്ടന്റ് ആണ്.

ജോ: എങ്കിൽ പോയി കൂടെ കിടക്ക് അവൻ്റെ. വേറാർക്കും friends ഇല്ലാത്തത് പോലെ.

ശില്പ: (ഹഹഹ…. ഉറക്കെ ചിരിച്ചു കൊണ്ട്) ഡീ… ഫക്കിങ് ആസ് ഹോൾ, എനിക്ക് ചാട്ടം മനസ്സിലാവുന്നുണ്ട്.

ജോ: എന്ത്?

ശില്പ: പെണ്ണിന് പതിവില്ലാത്ത ദേഷ്യം ആണല്ലോ സിദ്ധു ൻ്റെ കാര്യത്തിൽ.

ജോ: പോടീ…. just shut your ass hole. ഓക്കേ…

ശില്പ വീണ്ടും ഉറക്കെ ചിരിച്ചു.

ജോ: ഒരുമാതിരി നാറിയ ചിരി ചിരികല്ല് കെട്ടോ നീ.

ജോ അത് പറഞ്ഞു തീരുന്നതിനു മുന്നേ സിദ്ധു ഡോർ തുറന്നു അകത്തു കയറി അവരുടെ ക്യാബിൻ്റെ.

ജോ അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു. അവൾ പറഞ്ഞത് അവൻ കേട്ട് എന്ന് അവൾക്ക് മനസിലായി.

സിദ്ധു: അയ്യയ്യേ… പെണ്ണുങ്ങൾ തനിയെ ആയാൽ, കമ്പ്ലീറ്റ് wrong words ആണല്ലോ.

ശില്പ: ഇതൊക്കെ എന്ത്, നീ ഇനി പലതും കാണാനും കേൾക്കാനും കിടക്കുന്നതല്ലേ ഉള്ളു…

അതും പറഞ്ഞു ശില്പ ഓടി വന്നു അവനെ കെട്ടിപിടിച്ചു.

“ഡാ… എൻ്റെ ചക്കരെ… നീ ഭയങ്കര പാവം ആണെന്ന് ഇവൾ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയിരുന്നു. ആ പഴയ എൻ്റെ ചോട്ടാ ഗുണ്ടാ ആയ സിദ്ധു നെ എങ്ങനെ കാണാൻ പറ്റും എന്ന് ഓർത്തു. അപ്പോളാണ് ഇവളുടെ കേട്ടോയോൻ്റെ കട ലെ സംഭവം വന്നത്. നീ എൻ്റെ പഴയ സിദ്ധു തന്നെയാ ഡാ”

അതും പറഞ്ഞു അവൾ അവൻ്റെ കവിളിൽ ചുംബിച്ചു.

“mmmuaahhh…. ഹഹഹഹ…..”

ജോ യുടെ കണ്ണുകളിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ചമ്മലും സന്തോഷവും പെട്ടന്ന് ദേഷ്യത്തിലേക്ക് മാറി അത് കണ്ടപ്പോൾ. ശില്പ യും സിദ്ധു ഉം അത് ശ്രദ്ധിച്ചു.

ശില്പ: ഇതാ നില്കുന്നു, നിന്നെ കാണാഞ്ഞിട്ട് ഒരാൾ ഇവിടെ… രാവിലെ മുതലേ ഏതോ കട്ടുറുമ്പ് കടിച്ചത് പോലെ ആണ്.

സിദ്ധു: അത് വന്നു കയറിയപ്പോൾ തന്നെ എനിക്ക് മനസിലായി കട്ടുറുമ്പ് കടിച്ച മൂഡ് ആണെന്ന്.

ശില്പ: ഇത് കട്ടുറുമ്പ് കടിച്ചത് ആണോ അതോ വല്ല മുള്ളും കൊണ്ടതാണോ എന്ന് ആണ് എനിക്ക് സംശയം.

സിദ്ധു: എന്താ ജോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?

ജോ: അവൾക്ക് വേറെ പണി ഒന്നും ഇല്ലാഞ്ഞിട്ട്.

ശില്പ: എങ്ങനെ? സിദ്ധു നെ കണ്ടില്ല സിദ്ധു നെ കണ്ടില്ല, സിദ്ധു അവോയ്ഡ് ചെയ്യുന്നു എന്നും പറഞ്ഞു ആയിരുന്നല്ലോ.

Leave a Reply

Your email address will not be published. Required fields are marked *