സ്നേഹക്ക് മീരയെ കാൾ 3 വയസ് കൂടുതൽ ആണ്. സ്നേഹ ഒരു ഡിവോർസി ആണ്. കൂടെ വേണ്ടവരെയും ബോസ് മാരെയും ഒക്കെ കൈയിൽ എടുക്കേണ്ടത് എങ്ങനെ എന്ന് അവൾക്ക് നന്നായി അറിയാം.അതുകൊണ്ട് തന്നെ സിദ്ധാർഥ് സ്നേഹ ആയി ചിലപ്പോ സംസാരിക്കുമ്പോ മീരക്ക് പിടിക്കാറില്ല. അവനെ സംശയം ഉണ്ടായിട്ടല്ല,
പക്ഷെ സ്നേഹ ആയതുകൊണ്ട് ഉള്ള ഒരു ബുദ്ധിമുട്ട്. അതുകൊണ്ട് തന്നെ അവൻ അത് ഓർത്തു സ്നേഹ യെ കൂടെ കൂട്ടിയപ്പോ. പക്ഷെ അവൾ ആണല്ലോ event എക്സിക്യൂട്ട് ചെയ്യുന്നത്, അത്കൊണ്ട് സ്നേഹ ആയിട്ട് കോർഡിനേറ്റു ചെയ്യാതിരിക്കാനും പറ്റില്ല.
കാര്യങ്ങൾ കുഴപ്പമില്ലാതെ പോവുന്നു എന്ന് മനസിലാക്കിയ സിദ്ധാർഥ് ഓഫീസിൽ ലേക്ക് തിരിച് പോന്നു. സ്നേഹ ഹോട്ടൽ ൽ തന്നെ നിന്നു, അവളുടെ റെസ്‌പോസിബിലിറ്റി ആണ് പ്രോഗ്രാം.
തിരിച്ചു ഓഫീസിൽ വന്നപ്പോ മീര സീറ്റ് ഇൽ ഉണ്ട്. ഒരു നോട്ടം നോക്കി അവൾ രൂക്ഷമായി. അവനു ഒന്നും മനസിലായില്ല.
കുറച്ചു കഴിഞ്ഞു ഒരു ഗാപ് കിട്ടിയപ്പോ മീര അവൻ്റെ അടുത്തെത്തി.
മീര: ഡാ,
സിദ്ധാർഥ്: ഹ്മ്മ് പറ ഡീ.
മീര: അവളേം കാർ ൽ കയറ്റി എന്തിനാ പോയത്?
അവനു കാര്യം മനസിലായി, എന്നാലും മനസിലാവാത്തപോലെ ചോദിച്ചു.
“ആരെ?”
മീര: പൊട്ടൻ കളിക്കല്ലേ,
സിദ്ധാർഥ്: എൻ്റെ പോന്നു മോളെ അവൾ അല്ലെ ഈ പ്രോഗ്രാം ൻ്റെ ഇൻ ചാർജ്. നീ ഇങ്ങനെ വാശി പിടിക്കല്ലേ.
മീര: അവൾ അവളുടെ വണ്ടി യിൽ വന്നോളുമായിരുന്നല്ലോ. നിൻ്റെ കാർ ൽ കയറ്റി കൊണ്ട് പോവണോ?
സിദ്ധാർഥ്: നിനക്കു എന്താ എന്നെ വിശ്വാസം ഇല്ല അല്ലെ?
മീര: ഡാ എനിക്ക് അവളെ ഇഷ്ടമല്ല എന്ന് നിനക്കു അറിയാല്ലോ, വൃത്തികെട്ട സാധനം ആണ്.
സിദ്ധാർഥ്: നീ പോയി നിൻ്റെ ജോലി ചെയ്യ്. നീ പേടിക്കേണ്ട ഒന്നും.
മീര: പോടാ
അതും പറഞ്ഞു അവൾ പോയി.
അവൾ ഒരു നോർമൽ കുർത്തി ആണ് ഇട്ടിരുന്നത്. പ്രോഗ്രാം തുടങ്ങുമ്പോ ചേഞ്ച് ചെയ്യാം എന്ന് ആണ് അവൾക്ക് പ്ലാൻ എന്ന് അവനു മനസിലായി. എന്തായാലും അത് നന്നായി എന്ന് തോന്നി അവനു.
അവൻ്റെ ബോസ്സ് ഇടക്ക് ഇടക്ക് അവനെ ക്യാബിൻ ലേക്ക് വിളിപ്പിക്കുന്നുണ്ട്, ഓരോരോ കാര്യങ്ങൾ തിരക്കാൻ. പുള്ളി പ്രോഗ്രാം നു ഉള്ള പ്രേസേന്റ്റേഷൻ്റെ അവസാന മിനുക്ക് പണിയിൽ ആണ്.
കമ്പനി ടെ പ്രസിഡന്റ് വരുന്നും ഉണ്ട്, ഉച്ച കഴിഞ്ഞു ആള് എത്തും. സിദ്ധാർഥ് ബുദ്ധിപരമായി അങ്ങേരെ ഓഫീസിലേക്ക് കയറ്റാതെ നേരെ ഹോട്ടൽ ലേക്ക് പ്ലാൻ ചെയ്തു. അല്ലെങ്കിൽ അവനു പണി ആകും എന്ന് അവനു അറിയാം. അത് അവൻ ബോസ്സ് നോട് പറഞ്ഞു. വിനീത് എന്നാണ് അവൻ്റെ ബോസ്സ് ൻ്റെ പേര്. സിദ്ധാർഥ് വിനീത് ആയിട്ട് നല്ല അടുപ്പവും ആണ്. അതുകൊണ്ട് ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എടുക്കാൻ അവനു ഫ്രീഡം ഉണ്ട്.
വിനീത് ഒരു ഹാൻഡ്‌സം വ്യക്തി ആണ്. എല്ലാർക്കും താല്പര്യം ഉള്ള ആള്. ജനറൽ മാനേജർ ആണ് കമ്പനി ടെ. ആള് സ്ത്രീ വിഷയത്തിൽ തല്പരൻ ആണ് എന്ന് കേട്ടിട്ടുണ്ട് സിദ്ധാർഥ്, പക്ഷെ ഓഫീസിൽ എക്സ്ട്രാ ഡീസന്റ് ആണ്. ഒഫീഷ്യൽ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ആള് അനുവദിക്കത്തും ഇല്ല. സ്നേഹ ഇടക്ക് പോയി ഒലിപ്പിക്കുന്നത് കാണാം, പക്ഷെ പണി എടുത്തില്ലെങ്കിൽ തെറിക്ക് ഒരു കുറവും കിട്ടില്ല, അത് ആർക്ക് ആയാലും, സിദ്ധാർഥ് നു പോലും കിട്ടിയിട്ടുണ്ട്, അത്രക് അടുപ്പവും സീനിയോറിറ്റി ഉം ഉണ്ടായിട്ട് പോലും. പക്ഷെ അവനെ വല്യ കാര്യം ആണ്.
ഈ തിരക്ക് കാരണം പിന്നെ അവനു മീരയെ ശ്രദ്ധിക്കാൻ പറ്റിയില്ല. ഉച്ചക്ക് ശേഷം അവളോട് പറഞ്ഞിട്ട് അവൻ ഒന്ന് കൂടി ഹോട്ടൽ പോയി. സ്നേഹ അവിടെ ഉണ്ട്, എല്ലാം ഒക്കെ ആണ് ഒരു കുഴപ്പവും ഇല്ല, ടൈം ഇൽ തന്നെ തുടങ്ങാൻ സെറ്റ് ആണ് എല്ലാം എന്ന് ഉറപ്പാക്കി. സ്നേഹക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തിട്ട് തിരിച്ചു പോരാൻ തുടങ്ങുമ്പോ മീര ടെ കോൾ.
സിദ്ധാർഥ്: പറ
മീര: അവളുടെ അടുത്തു ആണോ?
സിദ്ധാർഥ്: ആര് സ്നേഹ ടെയോ?
മീര: വേറെ ആരാ അവിടെ?
സിദ്ധാർഥ്: പറ ഡീ, ഞാൻ ഇറങ്ങി, പാർക്കിംഗ് ലേക്ക് നടക്കുവാ.
മീര: ഹ്മ്മ്… ഓക്കേ…
