ജീവൻറ ജീവനായ പ്രണയം – 3

 

അന്ന് ചെറിയ മുഖമെനു ഇപ്പൊ കുറച്ചു കൂടെ വലുതായി മീശയൊക്കെ വരുന്നുണ്ട് മോന് ,, ഉമ്മ വലിയ കാര്യം പോലെ പറഞ്ഞു…

 

എനിക്ക് ശരിക്കും ചമ്മല് വന്നു. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു , ഉമ്മ എന്താ ഇപ്പോ ഇവിടെ എന്താ അസുഖം

 

അത് …..

 

അപ്പോഴാണ് ഡോർ തുറന്ന് മരുന്നിനൊക്കെ സ്വർണ്ണത്തേക്കാളും വിലയാണ് എന്നും പറഞ്ഞു കൊണ്ടവൾ കയറി വന്നത്..

 

ഞാൻ അവളെ നോക്കി ..

 

കറുപ്പിൽ ചുവപ്പ് ഇടകലർന്ന ചൂരിദാറിൽ അവളൊരു നിലാവ് പോലെ തോന്നിച്ചു .

 

മരുന്ന് ആ കുഞ്ഞു മേശയിൽ വെച്ചിട്ട് ഉമ്മയ്ക്ക് നേരെ തിരിഞ്ഞു എന്തോ പറയാൻ തുടങ്ങുമ്പോഴാണ് .

 

ഉമ്മയ്ക്ക് അരികിൽ കസേരയിൽ ഇരിക്കുന്ന എന്നിലേക്ക് അവളുടെ സുറുമകണ്ണുകൾ പതിഞ്ഞത് ,,,

 

അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല എന്ന് . അത് ഓർത്തപ്പോൾ ഒരു വിജയ ഭാവത്തോടെ ഞാൻ അവളെ തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു….

 

ഇതെന്റെ മോളാണ് ഹംന ഞാൻ പറഞ്ഞിട്ടില്ലെ മോന്റെ സ്കൂളില് പഠിച്ചിരുന്ന …

ഞാൻ അപ്പോഴും അവളെ നോക്കി തലയനക്കി..

 

അവൾ എന്നെ തന്നെ നോക്കി ഷൊക്കേറ്റത് പോലെ നിൽക്കുക ആയിരുന്നു.. ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

 

ആ കണ്ണീരിൽ സ്നേഹത്തിന് ആഴം തിരിച്ചറിയുക ആയിരുന്നു ഞാൻ ,

 

ഹംന അവളെ സ്നേഹത്തിൽ പിന്നൊരു സംശയവും എന്റെ മനസ്സിൽ അവശേഷിച്ചില്ല ……

 

ഹംന നിറഞ്ഞു. വന്ന കണ്ണുകൾ ഒഴുകി തുടങ്ങും മുമ്പ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി …

 

ഞാൻ കസേരയിൽ നിന്നും എണീച്ചു ഉമ്മയെ നോക്കി

 

ഉമ്മ കണ്ണടച്ച് കിടക്കുക ആയിരുന്നു അനിയത്തി ഒരു ബാലമാസിക വായനയിൽ ആയിരുന്നു….

 

ഞാനും ഹംനയ്ക്ക് പിന്നാലെ പുറത്തേക്ക് ഇറങ്ങി .. പ്രണയത്തിന്റെ പുതുതാളുകൾ വരികളായ് കോർത്ത് കൊണ്ട് ആശുപത്രിയുടെ ഇടനാഴിയുടെ ഒരറ്റത്ത് നിൽക്കുന്ന ഹംനയ്ക്ക് പിന്നിൽ പോയി ഞാനും നിന്നു…

 

ആ നിമിഷം ഞങ്ങളുടെ ഹൃദയമിടിപ്പ് പരസ്പ്പരം ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു..

 

ആരാദ്യം തുടങ്ങും എന്നറിയാതെ രാഹുലും കാതോർത്തിരുന്നു അൻവറിന്റെ ജീവിതം മാറ്റി മറിച്ച ആ പ്രണയ നിമിഷങ്ങറിയാൻ…. ആണായ ഞാൻ സംസാരത്തിന് തുടക്കമിടുന്നതാണ് അതിന്റെ ഒരു ശരി എന്ന് എനിക്ക് തോന്നി …,,

 

ഗേൾസ് ഫസ്റ്റ് എന്നുള്ള പിൻ വലിവ് ഞാൻ മാറ്റി വെച്ചു..

 

ഹംന… അനു…പരസ്പ്പരം ഞങ്ങൾ ഒന്നിച്ചാണ് പേരു വിളിച്ചത് ,,

 

ആരാദ്യം മിണ്ടി എന്ന് ചോദിച്ചാൽ .. ഞങ്ങൾ രണ്ടു പേരും മിണ്ടി.

 

നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?. ഞാൻ ചോദിച്ചു ..

 

അതെന്താ ഹോസ്പ്പിറ്റൽ അത്രയ്ക്ക് ഇഷ്ട്ടക്കേടാണോ ?. ഹംന എന്നോട് ചോദിച്ചു,,

 

അവളെ അക്ഷരങ്ങളെ പോലെ … അവളെ അഴക് പോലെ…

 

അവളുടെ ശബ്ദ്ദവും മനോഹരമായിരുന്നു ….

 

അല്ല ഇതിലൂടെ ആൾക്കാർ പോവുകയും വരികയും ചെയ്യുന്നോണ്ട് സംസാരിക്കാൻ ഒരു പ്രൈവസി കിട്ടുന്നില്ല ,, അതുകൊണ്ടാണ് .

 

എന്നാ ഞാനൊന്ന് ഉമ്മയോട് പറഞ്ഞിട്ട് വരാം . ഇല്ലെങ്കിൽ എവിടെ പോയന്ന് ഉമ്മാക്ക് ആധിയാവും … അതും പറഞ്ഞു കൊണ്ട് ഹംന നടന്നു ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.

 

മൊഞ്ചത്തി പെണ്ണല്ലേ ഞാൻ എന്നെ കാണാതായ ഉമ്മ ടെൻഷൻ ആവില്ലെ , അതും പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു,,

 

എനിക്ക് അവളിലെ സ്നേഹവും കുട്ടിത്തവും ഒക്കെ ഇഷ്ടമായി ,

***********************

 

എന്താ അനു ഒന്നും മിണ്ടാത്തെ ഇവിടെയും പ്രൈവസി ഇല്ലെ ?.. ഇനി വേറെ എവിടെ എങ്കിലും പോവാണോ ?.

 

ഹോസ്പ്പിറ്റൽ കാന്റിനിൽ വന്നിരുന്നിട്ട് കുറച്ചു നേരമായി എന്താ പറയേണ്ടത് എന്ന് പിടി കിട്ടാതെ ഇരിക്കുകയാണ് , ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശരിയല്ല എന്നോർത്തു കൊണ്ട് ഹംനയോട് ഞാൻ ചോദിച്ചു …

 

ഹംന എന്താ പഠിത്തം നിർത്തിയത് ?…

 

ഇത് ചോദിക്കാൻ ആണോ അനു ഇത്രെയും നേരം മിണ്ടാതിരുന്നത് ?..

 

അല്ലെന്ന് എനിക്കറിയാം ഇത് പോലെ അനുവിന് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടെന്ന്,,,

 

അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .

 

അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് , ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,

 

ഉപ്പ അപകടത്തിൽ പെട്ട് പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട് ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,

 

അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,

 

ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്….

 

ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,

 

അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,

 

പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ….

 

ഇയാളെന്താ പഠിത്തം നിർത്തിയത് ?.

 

പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട് ഫ്ലാറ്റിന് അടുതാണ് ,

 

അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..

 

ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .

 

അനിയത്തിമാർ ഒരാൾ മൂന്നാം ക്ലാസിലും മറ്റൊരാൾ ആറിലും ആണ് പഠിക്കുന്നത് ,

 

നേരം ഇരുട്ടി തുടങ്ങി അനുവിന് പോവണ്ടേ വിശേഷങ്ങൾ ഒരുപാട് ഉണ്ട് പറയാൻ ,, ഇപ്പൊ ഇത്രയും മതി , അതും പറഞ്ഞവൾ എണീറ്റുശരിയാണ് ഇനിയും വൈകിയാൽ വീടെത്താൻ വൈകും , ഞാനും അവളും കാന്റിനിൽ നിന്നും ഇറങ്ങി ,,,

 

ഇത്ര ദൂരെ നിന്നാണോ ഹംന എന്റെ വീട്ടിലേക്ക് വന്നത് ?..

 

എനിക്ക് ഭയങ്കര കൊതി തോന്നി അനുവിന്റെ ഉമ്മച്ചിയെയും ഇത്തുവിനെയും കാണാൻ ,,

 

അപ്പൊ എന്നെ കാണാൻ തോന്നിയില്ലെ ?. ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു ,,

 

അത്രയും നേരം ഇല്ലാതിരുന്ന ഒരു നാണം ആ മുഖത്ത് സായംസന്ധ്യയുടെ അസ്തമയ ചുവപ്പ് പോലെ ഹംനയുടെ കവിളിൽ ഞാൻ വ്യക്തമായി കണ്ടു ,, എന്നിലും മുഹബ്ബത്തിന്റെ ഗസൽ മീട്ടി ആരോ പാടും പോലെ തോന്നി അവളിലെ നാണത്തെ കുറിച്ച് ,,

Leave a Reply

Your email address will not be published. Required fields are marked *