ജീവൻറ ജീവനായ പ്രണയം – 3

 

പടച്ചോനെ… എന്ത് പറഞ്ഞിട്ടും അവളുടെ മുഖം സങ്കടത്തിൽ നിന്നും ഒരു മാറ്റവും ഇല്ല…,,

 

സോറി … ഹംന ഇങ്ങനെ മിഴി നിറച്ചിരിക്കല്ലെ നീ. എനിക്കിത് സഹികൂല.. ഇപ്പൊ എന്താ വേണ്ടേ ഞാൻ റിനീഷയോട് മിണ്ടണം ഫ്രണ്ട് ആവണം അല്ലെ ,, ഒക്കെ സമ്മതിച്ചു ഒളോടും ഓളെ കാമുകനോടും എല്ലാം ഞാൻ കൂട്ടായിക്കോളാം …

 

മതി… ഈ വാക്ക് പാലിക്കണം .. ഇനി എന്റെ കണ്ണിൽ പാറി പോയ പൊടി ഒന്ന് ഊതി തരുമോ ?..അനു , അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു…

 

അപ്പൊ നീ കരഞ്ഞതല്ലെ കള്ളീ…,,

 

നീ മരിച്ചാലെ ഞാൻ കരയു സന്തോഷം കൊണ്ട്, അവളെന്റെ മുഖത്ത്‌ നോക്കി കൊണ്ട് പറഞ്ഞു ,,

 

എന്തെയ് ഞാൻ മരിക്കുന്നത് നിനക്ക് അത്രയ്ക്ക് സന്തോഷമാണോ ഹംന..

 

അന്നാദ്യമായി അവളെന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു . അനു ,

 

ഞാൻ മരിക്കാതെ നീ മരണപ്പെടില്ല അനു ,,

 

എന്റെ ആഴുസ്സ് കുറവാണെങ്കിലോ അന്നേരം നീ പറഞ്ഞ പോലെ നടക്കുമോ ?.. അവളുടെ ഉത്തരം എന്താന്ന് അറിയാൻ ഞാൻ ചോദിച്ചു .

 

എന്റെ റൂഹ് നിനക്ക് നൽകീട്ട് നിനക്ക് മുമ്പ് ഞാൻ പോവും അനു നീ ഇല്ലാത്ത ഭൂമി എനിക്ക് ആത്മാവ് ഇല്ലാത്ത ശരീരം പോലെ തന്നെയായിരിക്കും… എനിക്ക് മുമ്പ് നീ അങ്ങനെ ഞാൻ ചിന്തിക്കാറെ ഇല്ല അനു എനിക്കതിന് ഉള്ള മനക്കട്ടി ഇല്ല…,,

 

എന്റെ കൈ മുറുകി പിടിച്ച ഹംനയുടെ മൃതുവാർന്ന കൈക്ക് മുകളിൽ എന്റെ മറു കൈ അമർത്തി പിടിച്ച അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു ,,,എന്നെ എന്തിനാ ഇങ്ങനെ പ്രണയിക്കുന്നത് ഹംന. എനിക്ക് അറിയുന്നില്ലല്ലോ എവിടേക്കാ എന്നെയും കൊണ്ട് നീ പാറി പറക്കുന്നതെന്ന് ,,

 

നിന്റെ ഈ സ്നേഹം എനിക്ക് തന്നത് പുതിയ കുറെ നല്ല നിമിഷങ്ങളാണ് …

 

ഇത്തു പോയ നാളുകളിൽ ഞാൻ തളർന്ന് പോയപ്പോൾ വീട്ടിൽ പോവാൻ പോലും മനസ്സ് മടിച്ചപ്പോൾ ,

 

ജീവിതം പഠിക്കാനും അത് നേരിടാനും ജോലി എന്ന ലക്ഷ്യ ബോധം എന്നിൽ ഉണ്ടാക്കിയതും നീയല്ലെ ഹംന…

 

ഇല്ലായിരുന്നെങ്കിൽ ഇന്നും കുട്ടിക്കളിയുമായി അച്ചടക്കമില്ലാതെ കളിച്ചു നടക്കുമായിരുന്നു ഞാൻ..

 

എന്റെ ജീവനിൽ പ്രണയം നിറച്ച് അതിനെ സ്നേഹത്തിന്‍ വളമിട്ട് വളർത്തി വലുതാക്കി ഇവിടം വരെ എത്തിച്ചിരിക്കുന്നു നീ എന്നെ ,,,

 

അനൂ….. ഈ പറഞ്ഞ മാറ്റങ്ങൾ ഞാൻ ഇല്ലായിരുന്നെങ്കിലും ഉണ്ടാവുമായിരുന്നു അനുവിന്റെ ജീവിതത്തിൽ..,

 

എനിക്ക് തോന്നുന്നില്ല ഹംന നമ്മളെ പ്രണയിക്കാൻ ഒരാൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്, നമ്മൾ നമ്മളെ തന്നെ ശ്രേദ്ധിക്കുന്നത് ,

 

ചിലർ മേലേക്ക് മാത്രം ഭംഗി വരുത്തി വെക്കും.. ചിലർ അകവും പുറവും വൃത്തിയായി സൂക്ഷിക്കും ,,

 

ചിലർ ഇത് ശ്രേദ്ധിക്കില്ല അതിന് ഇതാ ഇത് പോലുള്ള സ്നേഹമുള്ള മൊഞ്ചത്തി പെണ്ണ് തന്നെ മുന്നിട്ടിറങ്ങണം…

 

എനിക്ക് സുഖിച്ചു പോരെ .. അതും പറഞ്ഞവൾ ചിരിച്ചു കൂടെ ഞാനും…

**********

അപ്പോഴാണ് ആ സംസാരത്തിന് തടയിട്ട് കൊണ്ട് പോലീസുകാരന്റെ ചോദ്യം..

 

എന്താ ഡാ നിനക്കൊന്നും ഭക്ഷണം വേണ്ടേ അതും ചോദിച്ചു കൊണ്ട് സെല്ലിന്റെ പൂട്ട് തുറന്നു ..,

 

അൻവറും രാഹുലും സെല്ലിൽ നിന്നും പുറത്തിറങ്ങി ,

 

ഉച്ചയായിട്ടും ആകാശം ഇരുണ്ടു തന്നെ നിന്നു അപ്പോഴും മഴത്തുള്ളി ഭൂമിയിൽ പതിഞ്ഞു കൊണ്ടിരുന്നു ,,,,,

 

എല്ലാവരും നിരന്നിരിക്കുന്ന വരാന്തയിൽ അൻവറും രാഹുലും കൈ കഴുകി ഇരുന്നു ,,

 

അൻവർ ശ്രേദ്ധിച്ചു തനിക്ക് വിളമ്പിയ ചോറും കറിയും പഴകിയതാണ് .. അടുത്തിരിക്കുന്നവരുടെ ഭക്ഷണം ഇന്നത്തേതും. രാഹുൽ അൻവറിന്റെ പ്ലെയ്റ്റിലേക്കും മുഖത്തേക്കും നോക്കി ,

 

എന്താ ഡാ… അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നത് വേണെങ്കിൽ തിന്നിട്ട് എണീറ്റ് പോടാ ,,, സൂപ്രണ്ട് രാഹുലിനോട് തട്ടി കയറി ..

 

അൻവറിന് ഭക്ഷണം തിന്നാൻ പോയിട്ട് ആ പ്ലെയ്റ്റിലേക്ക് കൈ വെക്കാൻ പോലും അറച്ചു അതിൽ നിന്നും പുളിച്ചമണവും വരുന്നുണ്ടായിരുന്നു ….,,

 

നിനക്കെന്താ ഡാ ഇനി ഫൈവ്സ്റ്റാർ ഫുഡ് ഇറക്കു മതി ചെയ്യണോ കുറെ നേരമായലോ ചോറും നോക്കി ഇരിക്കുന്നു ,, തിന്നെടാ അതും പറഞ്ഞു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ നെഞ്ചിലേക്ക് ചവിട്ടിയതും ഒന്നിച്ചായിരുന്നു ,,സാർ… എന്നെ ചവിട്ടാൻ ഉഴിഞ്ഞിട്ടതല്ലെ പക്ഷെ അന്നത്തിന് മുകളിൽ കാല് ഉയർത്തിയത് വേണ്ടായിരുന്നു സാർ ,,, അൻവർ പറഞ്ഞു

 

കേട്ടാൽ അറയ്ക്കുന്ന തെറിയോടെ സൂപ്രണ്ട് അൻവറിനെ വലിച്ചു മുറ്റത്തിട്ടു ,

 

പിന്നെ അരയിൽ ഇരുന്ന ബെൽറ്റ് ഊരി സൂപ്രണ്ട് അൻവറിനെ തലങ്ങും വിലങ്ങും തല്ലി ,,

 

ചില പൊലീസുകാർ ഈ സൂപ്രണ്ടിന് ഇവനോട് എന്താ ഇത്ര കലിയെന്ന് ചിന്തിക്കുമ്പോൾ ,

 

രാഹുൽ ഭക്ഷണം കഴിക്കാൻ പോലും മറന്ന് മുറ്റത്തു പിടയുന്ന അനുവിൽ ആയിരുന്നു ശ്രേദ്ധ,,

 

നിശ്ശബ്ദമായി പെയ്ത മഴ എപ്പോയോ ശക്തമായി പെയ്തു ഒരു ഇടിമിന്നൽ ആരവത്തോടെ .

 

ഇവനെ കൊണ്ട് പോയി ആ ഇരുട്ടറ സെല്ലിൽ കൊണ്ട് ഇടടോ ,, സൂപ്രണ്ടിന്റെ ഉത്തരവ് കേട്ട ഉടൻ പോലീസുക്കാർ അൻവറിനെ വലിച്ചിഴച്ച് ഇരുട്ടറയിലേക്ക് നടന്നു ,,,,

 

ശ്വാസം പോലും വിടാൻ മറന്ന് രാഹുൽ അത് നോക്കി ഇരുന്നു ,,, ഇരുൾ പടരുന്നത് തന്റെ ഉള്ളിലാണ് എന്ന് തോന്നി രാഹുലിന് …

 

ഭായ്.. ആ ഇരുട്ടറയിൽ തനിച്ച്‌…

 

ഒരു കാരണവും ഇല്ലാതെ ചവിട്ടിയപ്പോ എന്തിനാ. തന്നെ ചവിട്ടിയത് എന്നല്ലല്ലോ ഭായ് ചോദിച്ചത് ,,

 

ഭക്ഷണത്തിന് മുകളിൽ കാല് ഉയർത്തിയത് തെറ്റാണ് എന്നല്ലെ ,, അതിനല്ലെ അയാളിങ്ങനെ ക്രൂരമായി പെരുമാറിയത് ,,

 

എന്തായിരിക്കും സൂപ്രണ്ടിന് ഇത്രയും വൈരാഗ്യം ഭായിയോട് .. ഇനി ഈ സൂപ്രണ്ട് ഹംനയുടെ ബന്ധുവോ മറ്റോ ആണോ ??…അതിന് വഴി ഇല്ല സൂപ്രണ്ട് കൃസ്ത്യാനി ആണ് രാഹുൽ ഓർത്തു ….

 

ഭായി പറഞ്ഞ കഥ മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല ,,

 

കേട്ടെടുത്തോളം ഭായിക്ക് ഒരിക്കലും ഹംനയെ കൊല്ലാൻ പോയിട്ട് ഒന്ന് വേദനിപ്പിക്കാൻ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ..!

 

ദൈവമേ… ഒന്നെങ്കിൽ ഭായ് വലിയൊരു സത്യം മറച്ചു വെക്കുന്നു .. ഇല്ലെങ്കിൽ ഹംന എവിടെയോ ജീവിച്ചിരിപ്പുണ്ട് ..

 

ജീവനോടെ ഉണ്ടാവുമോ ??? എന്ത് കൊണ്ട് ജീവനോടെ ഉണ്ടായികൂടാ ?..

 

മൃതശരീരം കിട്ടിയിട്ടില്ല കൊന്നതിന് സാക്ഷികൾ ഇല്ല.. ആകെ ഉള്ളത് ഫ്ളാറ്റിലെ സിസി ടിവിയിൽ പതിഞ്ഞ പരിഭ്രമം നിറഞ്ഞ മുഖത്തോടെ ഹംനയെയും തോളിൽ ഇട്ട് കൊണ്ട് പോവുന്നതാണ് ..,,

 

ഭായിയുടെ കഥ മുഴുവൻ കേൾക്കാൻ പറ്റിയതും ഇല്ല.. തനിക്ക് ഇത്ര മാത്രം അവരെ പ്രണയം നെഞ്ചിൽ കൊള്ളുന്നുണ്ടെങ്കിൽ ,

Leave a Reply

Your email address will not be published. Required fields are marked *