ജീവൻറ ജീവനായ പ്രണയം – 3

 

റൂമില്‍ കയറി ഉമ്മയോട് വീണ്ടും വരാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി ,,

 

അവളെന്റെ പിന്നാലെ യാത്ര അയക്കാനായി പുറത്തു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു …

 

ഹംന പൊയ്ക്കോ ഇനിയും സ്റ്റെപ്പ് കയറി ഇറങ്ങേണ്ട കാല് കുഴയും…,

 

മൂന്ന് വർഷമായിട്ട് കുഴയാത്ത കാല് മൂന്നാം നിലയിൽ നിന്ന് കയറി ഇറങ്ങിയാൽ ഒന്നും കുഴയില്ല.. അവൾ പറഞ്ഞു ,

 

ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു

 

ഇനി പൊയ്ക്കോ ,

 

പോവാം … അനു പോയാക്കോ ,,

 

ബൈക്ക് സ്റ്റാർട്ട് ആക്കി ഞാൻ പറഞ്ഞു .. പോ പെണ്ണെ നീ നോക്കി നിൽക്കുമ്പോ എനിക്ക് പോവാൻ തോന്നുന്നില്ലഅവൾ തലയാട്ടി കൊണ്ട് ഹോസ്പ്പിറ്റലിന്‍ അകത്തേക്ക് തിരിഞ്ഞു നോക്കി കൊണ്ട് നടന്നു ,

 

************************** പിന്നീട് പ്രണയകാലമായിരുന്നു ഞങ്ങളുടേത് ആത്മാവിൽ കൊണ്ട് നടന്ന എന്റെ വീട്ടുകാർ അംഗീകരിച്ച പവിത്രമായ പ്രണയം …..

 

രണ്ടു വർഷം ഞങ്ങൾ ഒരേ മനസ്സോടെ ചിന്തിച്ചു സ്വപ്‌നങ്ങൾ നെയ്തു പ്ലസ് റ്റു കഴിഞ്ഞപ്പോൾ ഞാൻ എഞ്ചിനിയറിങ്ങിന് ചേരാൻ തീരുമാനിച്ചു …

 

ജോലി സമ്പാദിക്കണം വേഗം , എന്നിട്ട് ഹംനയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അതായിരുന്നു മനസ്സ് നിറയെ ..,,

 

ഹംനയുടെ ഇത്താന്റെ കല്യാണം ഒരിക്കൽ മുടങ്ങിയതാണ് , കല്യാണത്തിന് രണ്ടു ദിവസം മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ,

 

പുറത്തു പോയ ഹംനയുടെ ബാപ്പന്റെ ബൈക്ക് ഒരു അജ്ഞാത വണ്ടി ഇടിച്ചു തെറുപ്പിച്ചത് ,,

 

ആരും സാക്ഷികൾ ഉണ്ടായില്ല , ചോരവർന്ന് ഉപ്പ റോഡിൽ തന്നെ ….

 

ആർഭാടം ഇല്ലാതെ നിക്കാഹ് മാത്രം ആയിട്ട് ലാളിതമായ് ചെയ്ത് അയക്കാം എന്നുള്ള മുതിർന്നവരെ തീരുമാനം ഹംനയുടെ ഉമ്മയും ശരി വെച്ചു….

 

ചെക്കൻ വീട്ടുകാർക്കും സമ്മതം എന്നാൽ പറഞ്ഞ വാക്ക് പോലെ സ്വർണ്ണത്തിലും സ്ത്രീധന പൈസയിലും ഒരു മാറ്റവും ഉണ്ടാവരുത് ,,

 

ബാങ്കിൽ പോയി ചോദിച്ചപ്പോള്‍, പൈസ ഹംനയുടെ ഉപ്പ എടുത്തു വരുമ്പോഴാണ് അപകടംഉണ്ടായത് ,,

 

അതാരോ മോഷ്ടിച്ചു എന്നുള്ള സത്യവും തിരിച്ചറിഞ്ഞതും അപ്പോഴാണ്,,

 

കേസൊക്കെ കൊടുത്തിട്ടും ഒരു തുമ്പും ഉണ്ടായില്ല.. അങ്ങനെ ആ കല്യാണം മുടങ്ങി ,,

അതോടെ ജീവിതത്തെ വെറുത്തു കൊണ്ട് ഇത്ത. എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും മിണ്ടാതെ അവരെ മാത്രം ലോകത്ത് ഒതുങ്ങി കൂടി .

 

അതോടെ ഹംന ആ സ്ഥാനത്തേക്ക് നിന്ന് തളർന്നു പോയ ഉമ്മാക്കും ഇത്തിരി ഇല്ലാത്ത അനുജത്തിമാർക്കും ഇത്താക്കും ഒരു തണലായി നിൽക്കാൻ ശ്രമിച്ചു . ചെറു പ്രായത്തിലെ ജീവിതം എന്തെന്ന് അറിഞ്ഞു അവൾ ,,

 

പിന്നെ എന്തിനാ ഭായ് നിങ്ങള് ആ പാവം പെൺ കുട്ടിയെ ?..

 

രാഹുൽ ചോദ്യം പൂർത്തിയാക്കാതെ അൻവറിനെ നോക്കി

 

ഞങ്ങൾക്കിടയിൽ പ്രണയം പൂവിട്ടു തണൽ മരം തീർക്കുമ്പോഴും , ഞങ്ങൾക്ക് ചുറ്റും കുറെ ജീവിതങ്ങൾ ഉണ്ടായിരുന്നു കാറ്റും കോളും നിറഞ്ഞ മാസങ്ങളും ദിവസങ്ങളും അതിൽ പെട്ട് ഞങ്ങളും ആടി ഉലഞ്ഞു ,

 

ആ ഉലച്ചൽ അവസാനിച്ചത് എന്റെ ഉള്ളിലെ പിശാച് ഉണർണപ്പോയാണ്

 

ആ നേരത്തെ അൻവറിന്റെ മുഖം കണ്ട് രാഹുലിന്റെ ഉള്ളം പോലും ഒന്ന് വിറച്ചു … അതിനിടയിൽ എന്റെ വലിയൊരു സപ്പോർട്ടും കൂട്ടുമായ ഇത്തൂ അളിയന്റെ അരികിലേക്ക് പറന്നു ,,

 

അന്ന് ഇത്തൂന്റെ മുറിയിൽ കിടന്നു ഞാൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു ..

 

എന്റെ ഒന്നാം വയസ്സിലാണ് ബാപ്പ മരിച്ചത് ,, ഒരു അസുഖവും ഇല്ലായിരുന്നു പെട്ടന്നുള്ള മരണം ഉമ്മാന്റെ സമ നില പോലും തെറ്റി .. അന്ന് മുതൽ ഇത്തു ആണ് എന്നെ നോക്കിയത് എന്റെ ഏതു ഫ്രണ്ടിനെക്കാളും വലുത് എനിക്ക് ഇത്തു ആയിരുന്നു…ഇത്തുവിന്റെ കല്യാണം എന്റെ പന്ത്രണ്ടാം വയസ്സിൽ ആയിരുന്നു.., ബാപ്പ മരണപ്പെട്ടിട്ടും ഉമ്മയുടെ സമനില തെറ്റിയിട്ടും എന്റെ ഇത്ത .. അച്ചടക്കത്തിലോ ദീനി കാര്യങ്ങളിലോ ഒരു വീഴ്ചയും ചെയ്തില്ല…,,

 

കല്യാണം കഴിഞ്ഞപ്പോ സുഖമില്ലാത്ത ഉമ്മയെയും എന്നെയും തനിച്ചാക്കി പോവാതെ അളിയനും ഞങ്ങൾക്കൊപ്പം താമസിച്ചു ,,

 

ഒരു ബാപ്പയുടെ സ്നേഹവും കരുതലും എനിക്ക് അളിയൻ തന്നു. മരുന്ന് തുടർന്ന് എടുത്തപ്പോൾ ഉമ്മയുടെ അസുഖത്തിന് കുറച്ചു മാറ്റം ഉണ്ടായി .

 

അളിയന്റെ ഫാമിലി ഒക്കെ ഗൾഫിലാണ് വർഷങ്ങളായിട്ട്

 

ഇപ്പൊ അളിയന്റെ ഉമ്മാക്ക് തീരെ വയ്യ അത്കൊണ്ട് ഇത്തുന് പോവാതിരിക്കാൻ പറ്റില്ലായിരുന്നു ,,

 

ഇത് വരെ സ്വന്തം വീട്ടിൽ നിൽക്കാൻ സമ്മതിച്ചത് അവരുടെ വലിയ മനസ്സായിരുന്നു …,,

 

ഹംനയെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാനും ഇത്തുവും ഹംന ജോലി ചെയ്യുന്ന കംബ്യുട്ടർ സെന്ററിൽ പോയി…

 

അവളും ഇത്തുവും കുറച്ചു നേരം മാറി നിന്ന് സംസാരിച്ചു എന്റെ ഇത്തൂന്റെ കണ്ണ് നിറഞ്ഞുവെങ്കിലും ഒരു വേദനയാർന്ന പുഞ്ചിരി ചുണ്ടിൽ സൂക്ഷിച്ചിരുന്നു…..

 

ഉമ്മച്ചിയുടെ അനുജത്തിയാണ് പിന്നെ വീട്ടിൽ ഞങ്ങൾക്ക് കൂട്ട് ഉണ്ടായത്..

 

റിനീഷയെ ഞാൻ മൈന്റ് ചെയ്യാറെ ഇല്ലായിരുന്നു അതറിഞ്ഞ ഹംന എന്നെ വഴക്ക് പറഞ്ഞു …,,

 

രണ്ട് വർഷം അനു ഇഷ്ട്ടപ്പെട്ട പെണ്ണല്ലെ അത് എന്നിട്ട് ഇപ്പൊ ഒരു ഫ്രണ്ടായി പോലും കാണാത്തത് ശരിയല്ല അനു ,,സ്നേഹം അറിയുന്നവർക്ക് ആരെയും ഒന്നിന്റെ പേരിലും വെറുക്കാൻ ആവില്ല എന്തിനാ അവളോട് പിണക്കം റിനിയെ മറ്റൊരാൾ പ്രണയിക്കുന്നത് കൊണ്ടാണോ ?..

 

ഞാൻ ഒന്നും മിണ്ടാതെ ഹംനയെ തുറിച്ചു നോക്കി. അവൾ ആരെ പ്രണയിച്ചാലും എനിക്കെന്താ എന്ന ഭാവത്തിൽ..

 

എന്താ മിഴിച്ചു നോക്കുന്നത് ?. എന്റെ ബുദ്ദൂസെ നിനക്ക് ഞാനില്ലെ ഇപ്പൊ അല്ലാതെ റിനിയെ പ്രണയിച്ചതിന്റെ പേരിൽ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയൊന്നും ഇല്ലല്ലോ ,,

 

നമ്മൾ ഒന്നിക്കാൻ വേണ്ടി നല്ലൊരു ഫ്രണ്ടിന്റെ സ്ഥാനത്തു നിന്ന് സഹായിച്ച റിനിയെ ഇനി അനു അവോയ്‌ഡ് ചെയ്യരുത് ,,,,,

 

എന്നിട്ട് നിനക്കെന്നെ അതും പറഞ്ഞ്‌ സംശയിക്കാനല്ലെ പെൺവർഗ്ഗം അവസാനം അങ്ങനെ വരൂ….

 

സത്യത്തിൽ ഞാൻ അങ്ങനെ പറയുമ്പോൾ എന്റെ ഉള്ളിൽ അവളെ ഒന്ന് ചൂടാക്കണം ആ മുഖം ചുവന്നു വരുന്നത് എനിക്ക് കാണണം അതായിരുന്നു മനസ്സിൽ ,,

 

അനു നമ്മൾ പരസ്പ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു ഇന്ന് വരെ ഞാൻ റിനിയുടെ പേരിൽ തമാശയ്ക്ക് പോലും അനുവിനെ കളിയാക്കിയിട്ടുണ്ടോ , അതിന്റെ പേരും പറഞ്ഞ്‌ അനുവിനെ വേദനിപ്പിച്ചിട്ടുണ്ടോ ,,,,

എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞു ഞാനാണെങ്കിൽ ആകെ വല്ലാതായി ,

 

അയ്യേ കണ്ടോ ഇതാ പറയുന്നത് പെണ്ണുങ്ങൾക്ക് ഈ കണ്ണീര് മാത്രമേ അറിയൂ എന്ന് ,, ഞാനൊന്ന് തമാശ പറഞ്ഞപ്പോയേക്കും ആ സുറുമ ഒക്കെ കലക്കി….,

Leave a Reply

Your email address will not be published. Required fields are marked *