അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .
അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് , ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,
ഉപ്പ അപകടത്തിൽ പെട്ട് പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട് ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,
അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,
ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്….
ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,
അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,
പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ….
ഇയാളെന്താ പഠിത്തം നിർത്തിയത് ?.
പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട് ഫ്ലാറ്റിന് അടുതാണ് ,
അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..
ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .
അനിയത്തിമാർ ഒരാൾ മൂന്നാം ക്ലാസിലും മറ്റൊരാൾ ആറിലും ആണ് പഠിക്കുന്നത് ,
നേരം ഇരുട്ടി തുടങ്ങി അനുവിന് പോവണ്ടേ വിശേഷങ്ങൾ ഒരുപാട് ഉണ്ട് പറയാൻ ,, ഇപ്പൊ ഇത്രയും മതി , അതും പറഞ്ഞവൾ എണീറ്റുശരിയാണ് ഇനിയും വൈകിയാൽ വീടെത്താൻ വൈകും , ഞാനും അവളും കാന്റിനിൽ നിന്നും ഇറങ്ങി ,,,
ഇത്ര ദൂരെ നിന്നാണോ ഹംന എന്റെ വീട്ടിലേക്ക് വന്നത് ?..
എനിക്ക് ഭയങ്കര കൊതി തോന്നി അനുവിന്റെ ഉമ്മച്ചിയെയും ഇത്തുവിനെയും കാണാൻ ,,
അപ്പൊ എന്നെ കാണാൻ തോന്നിയില്ലെ ?. ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു ,,
അത്രയും നേരം ഇല്ലാതിരുന്ന ഒരു നാണം ആ മുഖത്ത് സായംസന്ധ്യയുടെ അസ്തമയ ചുവപ്പ് പോലെ ഹംനയുടെ കവിളിൽ ഞാൻ വ്യക്തമായി കണ്ടു ,, എന്നിലും മുഹബ്ബത്തിന്റെ ഗസൽ മീട്ടി ആരോ പാടും പോലെ തോന്നി അവളിലെ നാണത്തെ കുറിച്ച് ,,
റൂമില്‍ കയറി ഉമ്മയോട് വീണ്ടും വരാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി ,,
അവളെന്റെ പിന്നാലെ യാത്ര അയക്കാനായി പുറത്തു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു …
ഹംന പൊയ്ക്കോ ഇനിയും സ്റ്റെപ്പ് കയറി ഇറങ്ങേണ്ട കാല് കുഴയും…,
മൂന്ന് വർഷമായിട്ട് കുഴയാത്ത കാല് മൂന്നാം നിലയിൽ നിന്ന് കയറി ഇറങ്ങിയാൽ ഒന്നും കുഴയില്ല.. അവൾ പറഞ്ഞു ,
ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു
ഇനി പൊയ്ക്കോ ,
പോവാം … അനു പോയാക്കോ ,,
ബൈക്ക് സ്റ്റാർട്ട് ആക്കി ഞാൻ പറഞ്ഞു .. പോ പെണ്ണെ നീ നോക്കി നിൽക്കുമ്പോ എനിക്ക് പോവാൻ തോന്നുന്നില്ലഅവൾ തലയാട്ടി കൊണ്ട് ഹോസ്പ്പിറ്റലിന്‍ അകത്തേക്ക് തിരിഞ്ഞു നോക്കി കൊണ്ട് നടന്നു ,
************************** പിന്നീട് പ്രണയകാലമായിരുന്നു ഞങ്ങളുടേത് ആത്മാവിൽ കൊണ്ട് നടന്ന എന്റെ വീട്ടുകാർ അംഗീകരിച്ച പവിത്രമായ പ്രണയം …..
രണ്ടു വർഷം ഞങ്ങൾ ഒരേ മനസ്സോടെ ചിന്തിച്ചു സ്വപ്‌നങ്ങൾ നെയ്തു പ്ലസ് റ്റു കഴിഞ്ഞപ്പോൾ ഞാൻ എഞ്ചിനിയറിങ്ങിന് ചേരാൻ തീരുമാനിച്ചു …
ജോലി സമ്പാദിക്കണം വേഗം , എന്നിട്ട് ഹംനയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അതായിരുന്നു മനസ്സ് നിറയെ ..,,
ഹംനയുടെ ഇത്താന്റെ കല്യാണം ഒരിക്കൽ മുടങ്ങിയതാണ് , കല്യാണത്തിന് രണ്ടു ദിവസം മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ,
