“വാതിൽ തുറക്കടാ ഏട്ടര മണി ആവാനായട ചെക്കാ…”
💭 ഏ….. ഇട്ടരെ 😳 💭
ഞാൻ ഫോണിൽ സമയം നോക്കിയപ്പോൾ 7.05 ആവുന്നുള്ളു.
💭ച്ചെ.. ഈ തള്ളെനെകൊണ്ട് ഉള്ള ഉറക്കോം പോയി 🥱💭
ഞാൻ കാട്ടിലേന്ന് നീചിട്ട് ഫോൺ ചാർജിലിട്ട് വാതിൽ തുറന്ന് ഹാളിലേക്ക് പോയി. ഹാളിലെത്തി ഒന്ന് കിച്ചണിലേക്ക് പോയി അമ്മയോട്
” നിങ്ങടെ വീട്ടിലും വീട്ടിലെ ആൾക്കാര്ക്കൊക്കെ ഒന്നര മണിക്കൂർ മുന്നിലാണോ സമയം പൊണേ ”
😡”നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ വീട്ടാരേ പറ്റി പറയെത്.ന്ന് . ”
“😶”
ഞാൻ അവിടെന്ന് മെല്ലെ പോയി
” ആദ്യം തന്തക്കായിരുന്നു. ഇപ്പൊ മോനും തുടങ്ങി.” 😡
” അത് ഇങ്ങള് കള്ളം പറഞ്ഞു നീപ്പിച്ചിട്ടല്ലേ ”
” നിന്നെ ഒക്കെ നീപ്പിക്കണങേ ഇതൊക്കെ ചെയ്താലേ കാര്യൊള്ളു….”
” ഓ……”
” പോയി കുളിക്കാൻ നോക്കടാ ചെക്കാ….”
💭ഇന്നിപ്പോ വെള്ളി.. നാളേം മറ്റന്നാളും ക്‌ളാസില്ലല്ലോ അപ്പൊ ശനീം ഞായറും കിടന്നുറങ്ങാ 💭
ഞാൻ ബാത്റൂമിൽ പോയി കുളീം തേവാരങ്ങളും കഴിഞ്ഞു മുറീൽ പോയി യൂണിഫോം ഇട്ട് പുറത്തിറങ്ങി.
” അമ്മെ… ചായ… ”
Skip…⏩…അങ്ങനെ ചായകുടി കഴിഞ്ഞ് ബേഗും തൂക്കി പുറത്തിറങ്ങിയതും മുന്നിൽ അവൾ.
” നീ എന്താടി ഇവിടെ ”
അപർണ ഒരു പൊതിയുമായി എന്റെ മുന്നിൽ
“അത് ഞാൻ നിന്റെ അമ്മേനെ കാണാൻ വന്നതാ.”
” എന്തിന് ”
“ഈ ഡ്രെസ്സ് ഒന്ന് ഷേപ്പ് ആക്കാനാ”
” ഇപ്പളോ”
“അത്…”
” ന്നാ അകത്തുണ്ട് അമ്മ പോയി കൊടുത്തോ ”
അതും പറഞ്ഞു ഞാൻ മുറ്റത്തേക്കിറങ്ങിയതും.
” നീ പോവല്ലേ ഞാനൂണ്ട് ”🙂
” അതിന് നീ എന്നും ഒറ്റക്കായിരുന്നല്ലേ പോക്ക്. അതുമല്ല നിന്റെ ഡ്രെസ്സിന്റെ അളവെടുക്കുന്നവരെ ഞാൻ നിന്നെ കാത്തുനിക്കെ.”
“അതിന് അളവെടുക്കാനൊന്നുല്ല. ജെസ്റ്റ് ഒന്നു ഷേപ്പ് ആക്കാൻ പറയാനൊള്ളൂ ”
” അതിന്റെ അളവൊക്കെ പറഞ്ഞു സാവധാനം പോരെ ”
” പോവല്ലെടോ.. ഞാനും ആ സ്കൂളിൽലേക്ക് തന്നെയല്ലേ” 🥺😢
” ആയ്…. അതിന് നീ അതിനാടി പെണ്ണെ നീ. അയ്ന് മാത്രം ഞാനൊന്നും.
യ്…. എന്നാ നീ വേഗം അത്കൊടുത്തിട്ട് വാ…”
അപ്പോത്തിന് അമ്മ പൂമുകത്തേക്ക് (സിറ്റ് ഔട്ട് ) വന്നു
” എന്താണ് രണ്ടും കൂടി ഇവിടെ. അല്ല നീ എന്തിനാ മോളെ വന്നേ ”
” അത് ആന്റി എന്റെ ടോപ്പ് ഒന്നു ഷേപ്പ് ആക്കാൻ വന്നതാ.”
” ഇന്നാ… 🙂 ”
. ” അതിനെന്തിനാ മോളെ നീ സ്കൂളിൽ പോണ നേരത്ത് വന്നേ നിന്റെ അമ്മേടെ കൈയിൽ കൊടുത്താ പോരായിരുന്നോ. ”
” ഞാൻ അത് അമ്മയോട് പറഞ്ഞതാ. അപ്പൊ അമ്മയാ പറഞ്ഞെ. എന്നോട് പോണ പോക്കിൽ കൊടുത്തിട്ട് അമൽന്റൊപ്പം സ്കൂളി പൊയ്ക്കോന്ന്. ”
” ഓ…! അല്ല ഇതിൽ ഞാൻ എന്താ ചെയെണ്ടേ ”
” ആ അതിന്റെ കൈയും അരഭാഗം വരുന്നോടത്തും ഒന്ന് ഷേയ്പ്പ് ആക്കിയാമതി. ”
” ആ.. ആന്റി എന്റെ വേറൊരു ടോപ്പ് എവിടില്ലേ അതിന്റെ അളവിലങ്ങട്ട് ചെയ്തോ. ”
” മ്മ്… ”
” എന്നാ.. ഞങ്ങള് പോട്ടെ ആന്റി ”
” ശരി മോളെ നേരം വൈകണ്ട പൊയ്ക്കോ ”
👋🖐️👋🖐️
ഞങ്ങള് രണ്ടാളും കൂടി സ്കൂളിലേക്ക് നടന്നു.
“കഴിഞ്ഞോ ”
” എന്ത് ”
” അല്ല നിങ്ങള് രണ്ടാളും കൂടിള്ള ചർച്ച ”
” ചർച്ചെ എന്ത് ചർച്ച ”
” ഇപ്പൊ ഇവിടെ നടന്നത് തന്നെ ”
” 😤😏 ”
” എന്തെ നിന്റെ മൂക്കിൽ എന്തെങ്കിലും പോയോ 😄 ”
” അതെന്താ നീ അങ്ങനെ പറഞ്ഞെ”
” അല്ല നീ നേരെത്തെ വല്ലാത്തൊരു ശ്വാസം വിട്ടപ്പോ പറഞ്ഞതാ 😁”
” പോടാ.. 😌 ”
” ഒന്ന് വേഗം നടന്നൂടെടി പെണ്ണെ…”
” ഞാൻ നടക്കല്ലാതെ പിന്നെ ഇരിക്കാ…”
” എടീ പെണ്ണെ തർക്കുത്തരം എന്റെ നേരെ വേണ്ടാട്ടാ… ”
” ഓ….🤗😆🤭”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ
💭ഹോ ഇവൾ ചിരിക്കുന്ന കാണാൻ എന്ത് രസാ…😍. അല്ല ഇവൾക്ക് നൊണക്കുഴിയും ഉണ്ടായിരുന്നോ🫠💭
” നീ എന്തിനാ ടി പെണ്ണെ വെറുതെ ഇങ്ങനെ ചിരിക്കുന്നേ ”
” മ്മ് മ്മ്… അല്ല നീ എന്തിനാ എപ്പോഴും എന്നെ പെണ്ണെ പെണ്ണെന്ന് വിളിക്കുന്നെ.”
” അപ്പോ നീ പെണ്ണല്ലേ 😂”
“🫡അല്ല “😤
” അല്ലെ.. അപ്പോ നീ ട്രാൻസ്ജെന്റർ ആണോ.. 😂”
” 😳😫 പോടാ പട്ടി, തെണ്ടി.. ”
അവളെന്റെ കൈയിൽ (ക്കൈ മുട്ടിലെയും തോളിലെയും നടുവിലെ ഭാഗത്ത്) പിച്ചി
” ആാാ…… 😖😣”
” ഇനി എന്നെ അങ്ങനെ പറയോ..”
