” ആ.. ഇപ്പൊ വേണോ ”
” വേണ്ട ഞാൻ വാങ്ങിക്കൊള്ളാം. ആ തള്ള അടുത്തദിവസം വരുമ്പോ നോട്ട് ഫുള്ളക്കി സബ്‌മിറ്റ് ചെയ്യണന്ന് 😏 ”
എനിക്കും അവൾക്കും ഒരേ ടീച്ചർ തന്നെയാ എടുക്കുന്നത്. അതോണ്ട് കൊഴപ്പല്ല. ഇതിനു മുമ്പും ഞാൻ നോട്ട് എങ്ങനെയാ ഫുള്ളാക്കീന്നേ. പിന്നെ രണ്ട് ക്ലാസിനും ഒരേ ലെവലിലല്ല ചാപ്റ്റർ പോകുന്നത് എന്ന് മാത്രം.!
ഞാൻ നടന്നുകൊണ്ടിരിക്കെ അടുത്തുള്ള കടയിൽ കയറി രണ്ട് സിപ്പപ്പ് വാങ്ങി.
ഞാൻ ഒന്ന് അവൾക്ക് നേരെ നീട്ടി
” ഇന്നടി ”
” എനിക്കണോ ഇത് ”
” പിന്നെ വേറാരെങ്കിലും ഉണ്ടോ ഇവിടെ ഇന്നാ ”
” താങ്ക്സ്.😊. നീ എനിക്ക് ആദ്യായിട്ട ഒരു സാനം വാങ്ങിത്തരുന്നേ ”
” ഇത് ആ അശ്വിൻ ഉള്ളതായിരുന്നു അവൻ പോയി അതാ നിനക്ക് തന്നെ”
” അപ്പൊ അവനുള്ളപ്പോ നീ എനിക്ക് വാങ്ങിതരോ.. ”
” അതിന് അവനുള്ളപ്പോ നീ ഉണ്ടാവില്ലല്ലോ. നീ ഇന്ന് രാവിലെ അതുവരെ എന്റെ കൂടെ നടന്നിട്ട് അവൻ വന്നതോണ്ടല്ലേ നീ പോയത് ”
” അത്.. ഞാൻ….”
“വേണ്ട വേണ്ട കള്ളം ആലോചിക്കണ്ട. വാ പോവാ ”
“എടീ നീ ഇങ്ങനെ ആരുടെ കൂടെയും കൂട്ടുകൂടിയും ഒന്നിച്ചും നടക്കല്ലില്ലല്ലോ”
“അതിന് ആരും എന്റോപ്പം ഫ്രണ്ട്ഷിപ്പ് ന് വരില്ല. പിന്നെ ഞാനെന്തെയാന🫤”
” അതെന്താ നിന്നോട് ആരും കൂട്ടുകൂടാത്തത്. ”
” അറീല ഞാൻ ഏത് നേരം ബുക്കും തുറന്നെച്ച് നോക്കിയിരിക്കുന്നോണ്ടാവും. എന്നോട് മിണ്ടാത്തോരോട് ഞാനും മിണ്ടൂല..😒”
” അപ്പൊ നീ എന്റെ അടുതെന്താ ഇങ്ങനെ. ഞാനും നിന്നോട് അങ്ങനെ മിണ്ടല്ലോന്നില്ലല്ലോ ”
” അത്.. നിന്നെ എനിക്ക് പണ്ടേനിന്നെ അറിയുന്നല്ലേ. അതുമല്ല നമ്മൾ അടുത്തടുത്തല്ലേ താമസിക്കുന്നത് ”
💭 അപ്പോ ഈ കാരണം കൊണ്ടാണോ ഇവൾ എന്നോട് ഇത്ര അടുപ്പം കാണിക്കുന്നത് 🫤💭
” എടാ നമ്മൾ ആകെ അഞ്ചു കൊല്ലമല്ലേ ഒരുമിച്ച് സ്കൂളിൽ പോയത്. പിന്നെ ഇന്നാല്ലേ ഒരുമിച്ച് സ്കൂളിൽ പോവേം വരേം ചെയ്തെ..🥲”
” ഏ… അഞ്ചു കൊല്ലോ. 🤔”
💭 അഞ്ചല്ലല്ലോ ഏഴല്ലേ. ഇവള്ളൊപ്പം ഞാൻ UP (5th to 7th) കഴിയുന്ന വരെ പോയതാണല്ലോ 💭
“ആ… 🙂”
” അഞ്ചോ അപ്പൊ ബാക്കി രണ്ട് കൊല്ലോ ”
” അപ്പൊ അതൊക്കെ നിനക്ക് ഓർമണ്ടല്ലേ 😊☺️”
💭 ഇവള്ളെന്തിനാ ഇങ്ങനെ ചിരിക്കണേ. പാണ്ടാരം നോട്ടം മാറ്റാനും തോന്നുന്നില്ല. ഇവളെ നിനക്കുഴിലോന്ന് തൊട്ടാലോ 🫠💭
” എടാ…. ഞാൻ വിചാരിച്ചു നീയൊക്കെ ആ കാലം മറന്നെന്ന് ”
” പിന്നെ അതൊക്കെ ഞാൻ മറന്നിട്ടൊന്നില്ല. നമ്മൾ UP കഴിയും വരെ ഒന്നിച്ചാ പോയീന്നെ. ഹൈ സ്കൂൾ (8th to 10th) എത്തിയപ്പോ നിന്നു. ”
” ശരിയാ ഹൈസ്കൂൾ എത്യപ്പോ നീ നിന്റെ കൂട്ടുകാരോപ്പം പോയിത്തുടങ്ങി. ”
” നിന്നെ നിന്റെ കസിൻ ചേച്ചീടൊപ്പല്ലേ പോയീന്നെ 🫤 ”
“മ്മ്…”
” അപ്പൊ നിനക്ക് എന്റെ കൂടെ വരായിരുന്നെങ്കിൽ നിന്റെ ഈ സ്വഭാവം മറുവായിരുന്നു. ”
അപർണ – 💭 നീ അവരോടപ്പം പോയൊണ്ടാ ഞാൻ വരാഞ്ഞേ. നീ ഒറ്റക്ക് പോവായിന്നെങ്കിൽ ഞാൻ നിന്റൊപ്പം തന്നെ സ്കൂളിൽ പത്തു വരെയും ദാ.. ഈ പ്ലസ് ടു വരെയും വന്നേനെ 🫤😔 💭
അവളെന്തോ ആലോചിച്ചു നിക്കായിരുന്നു. ഞാൻ അവളുടെ ബാഗിൽ പിടിച്ചു കുലുക്കി.
” നീ നടന്ന്കൊണ്ടാന്നോ സ്വപ്നം കാണുന്നെ ”
” ഞാൻ സ്വപ്നം കണ്ടതോന്നല്ല. അച്ഛൻ ആ സമയത്താ പുതിയ സ്കൂട്ടർ വാങ്ങിയേ. ”
” അന്നാണോ വാങ്ങിയേ ഒൻപതിൽ പഠിക്കുമ്പോഴല്ലേ ”
അപർണ 💭 ഇവനിതെന്ത് ഓർമയാ 😐 💭
” ഏ… ആ… അതെന്നെ അച്ഛൻ പുതിയ വണ്ടി വാങ്ങിയത് ഓർക്കായിരുന്നു ”
ഞാൻ : 🤨….
” എടാ വാ വേഗം പോവാ അഞ്ചര ആവാനായി. എനിക്ക് നിന്റെ വീട്ടീന്ന് ഡ്രെസ്സ് എടുക്കൂം വേണം
Skip…. ⏩……..
നടന്നങ്ങനെ എന്റെ വീട്ടിന്റെ വഴിയിലേക്ക് കേറിയതും
” നീ എങ്ങോട്ടാ നിന്റെ വീട് അവിടല്ലേ ”
“എടാ എന്റെ ടോപ്പ് അടിക്കാൻ കൊടുത്തില്ലെന്നാ.. അത് വാങ്ങാൻ ”
” എടി പൊട്ടി.. അത് ഞാൻ വരുമ്പോ കൊണ്ടന്നാ പോരെ ”
” നീ കൊണ്ടുവരോ 🙂”
” ഹാ… നിനക്കിനി നടന്ന് കളിക്കാൻ പൂതിണ്ടങ്ങേ പോരെ ”
” വേണ്ട… നീ കൊണ്ടന്നാ മതി. മറക്കല്ലേ എനിക്ക് നാളെ ഇടാനുള്ളതാ…. ”
” ആ ശരി ഞാൻ കുളിച്ചിട്ട് അങ്ങട് വരാ…. ”
