” എന്നിട്ട്… ഞാൻ എന്താ പറഞ്ഞെ ”
” ഞാൻ ചിരിച്ചോണ്ട് നിക്കുന്നത് നിനക്ക് എപ്പോഴും കൊണ്ടോണ്ടിരിക്കാൻ തോന്നുന്നൂന്ന് “☺️
” പോടീ.. കള്ളം പറയല്ലേ. ശരിക്കും അങ്ങനെ.. ഞാൻ.. പറഞ്ഞോ ”
“സത്യം”
💭 ശ്ശേ.. നാണക്കേടായി 😣💭
” പോവാം ”
” ആ ”
ഞാൻ പിന്നെ ഒന്നിച്ചു മിണ്ടാതെ വണ്ടിയെടുത്ത പോയി. പോണ പൊക്കിൽ അവളെന്നെ തോണ്ടി.
” എടാ അമലേ.. ”
“മ്മ് എന്തെടി ”
” നീയെന്താ എന്നോട് ഒന്നും മിണ്ടാത്തെ. ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ ”
” അതോണ്ടൊന്നും അല്ലടി. ”
” സത്യായിട്ടും നീ പറഞ്ഞത് എന്നെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു ന്ന് തന്നെയാ ”
” ആ അത് സത്യം തന്നെയാ. നിന്റെ ആ ചിരിച്ചോണ്ടുള്ള മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ തന്നെയാ തോന്നിയത്! അത് ഞാൻ അറിയാതെ പറഞ്ഞു പോയി സോറി ”
” സോറി യോ എന്തിന് ”
” ചുമ്മാ കിടന്നോട്ടെ ”
” പിന്നെടി ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ ”
💭അപർണ : എന്റെ കൃഷ്ണാ… ഇവൻ എന്നോട് പറയാൻ പോണത് ‘ നിനക്ക് എന്നേ ഇഷ്ടാണോന്ന് ‘ ആവണേ!☺️ 💭
” പറയോ.. ”
“ഏ… ആ പറയാം…”
” നിനക്ക് സ്കൂളിൽ ആരോടെങ്കിലും പ്രേമം വല്ലോം ഉണ്ടോ. അകലെങ്കി നിന്നെ ആരെങ്കിലും പ്രേമിക്കുന്നുണ്ടോ? ”
💭 അപർണ : ഇതാണോ കാര്യം ഇവനൊന്നു വട്ടാക്കാം 💭
” മ്മ്…എനിക്കുണ്ട് പക്ഷെ അവനുണ്ടോന്ന് അറിയില്ല ”
😳
ഞാൻ പെട്ടന്ന് വണ്ടി രണ്ടു ബ്രേക്കും ഒരുമിച്ച് പിടിച്ചു നിർത്തി. നിർത്തിയതും അവളെന്റെ പുറത്ത് വന്നിടിച്ചു. എന്റെ ബാക്കിൽ ബാഗുണ്ടായത് കൊണ്ട് വന്നിടിച്ച സുഖം കിട്ടീല
” എടാ നീയെന്താടാ പെട്ടന്ന് വണ്ടി നിർത്തിയെ ”
” അത്…ഞാൻ.. ഒന്നുല്ല…. അല്ല ആരാ നീ സ്നേഹിക്കുന്ന കാമുകൻ. ”
” അത് ഞാൻ പറയില്ല ”
” അതെന്താ എന്നോട് പറയാത്തെ ”
” ഇല്ല ഞാൻ പറയില്ല ”
” ഓ… അപ്പൊ അങ്ങനെയാണ്ല്ലേ. സാരല്യ! ഇനി നീ പറയണ്ട! എന്നോട് ഒന്നും ഇനി മിണ്ടേം വേണ്ട..”
💭 കടുപ്പം കൂടിപ്പോയാ. കോറചേരം ഈ മൂഡിലങ് ഇരിക്കാം. അപ്പോ അവൾ താനേ പറഞ്ഞോളും 💭
ഞാൻ പിന്നെ ഒന്നും മിണ്ടാത്തെ വണ്ടിയെടുത്തു.
” എടാ…” “എടാ ” ” എടാ ”
💭 അപർണ : അയ്യോ അങ്ങനെ പറയണ്ടായിരുന്നു 😔 💭
” എടാ…. ”
” എന്താ….. 😡”
” സോറി… ഞാൻ നിന്നെ വട്ടാക്കാൻ വെറുതെ പറഞ്ഞതാ സോറി 🥺”
” 🥺 നിനക്ക് തോന്നുന്നുണ്ടോ എന്നെ ആരേലും പ്രേമിക്കോന്ന്. ഞാൻ അങ്ങോട്ട് പ്രേമിച്ചാലും തിരിച്ച് അവരെന്നെ പ്രേമിക്കോന്ന്. ഞാൻ നിന്നെ ചൂടാക്കാൻ വേണ്ടി പറഞ്ഞതാടാ 😥”
“മ്മ്….”
” 🥺അപ്പൊ നീ എന്നോട് ഇനി മിണ്ടില്ലല്ലേ. സ്കൂളിലോ ആരും എന്നോട് മിണ്ടില്ല. ആകെ മിണ്ടുന്നത് നീയായിരുന്നു ഇപ്പൊ നീയും!. വേണ്ട ആരും എന്നോട് മിണ്ടണ്ട “🥺😞
പിന്നെ അവളൊന്നും മിണ്ടിയില്ല. ഞാൻ മിററിലൂടെ അവളെ നോക്കിയപ്പോൾ റോഡിലേക്ക് നോക്കിയിരിക്കുന്നു.അവളുടെ കണ്ണിലേക്കു നോക്കിയപ്പോ ആകനെ കലങ്ങി ഒരു വകയായി.
💭 ശ്ശേ.. ഏത് നേരത്താണോ എനിക്ക് ഇത് ചോയിക്കാൻ തോന്നിയത്. ആ പൂറനെ പറഞ്ഞാമതി. 😑😑 💭
ഞാൻ പോയി പോയി ഞങ്ങടെ വീട്ടിലേക്കുള്ള വഴിയിലെത്തി. ഞാൻ മെല്ലെ വണ്ടി ചലിപ്പിച്ചു.
” നീ ഇവിടെ നിർത്തിക്കോ! ഞാൻ വീട്ടിലേക്ക് നടന്നു പൊയ്ക്കോളാം ”
” അതെങ്ങനെ നീ നടന്നുപോവാ. എന്നോട് എന്റെ അമ്മ നിന്നെ വീട്ടിലാക്കി കൊടുക്കണം എന്നാ പറഞ്ഞേക്കുന്നെ ”
” നിന്നോട് ഞാൻ മിണ്ടേത് ന്ന് പറഞ്ഞതല്ലേ ”
” അത് നല്ല കൂത്ത്.. നിന്നോട് ഞാൻ മിണ്ടേത് ന്ന് പറഞ്ഞപ്പോൾ നീ എന്തെക്കെയോ പറഞ്ഞല്ലോ . അപ്പൊ എനിക്ക് പറയണേന് എന്താ ”
“😐”
” എടി പൊട്ടി ഞാനും നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ചെയ്തതല്ലേ!സോറി 😊 ‘”
ഞാൻ സ്കൂട്ടർ ഒന്നും നിർത്തി
” സ്കൂൾത്തെ കാര്യം പോട്ടെ അത് നിന്റെ ഈ സ്വഭാവം കൊണ്ടാ…! ഞാൻ ഇനി മിണ്ടാണേൽ നീ നിന്റെ മുഖം ഒക്കെ അങ്ങ് തുടച്ച് കള അല്ലെങ്കിൽ ഞാൻ ഇനി ”
” വേണ്ട 🤧 ഞാൻ മുഖം തുടച്ചോളാം ”
” എന്നാ ഒന്ന് ചിരിച്ചേ… ”
🙂😊
” അപ്പൊ ഒക്കെ സെറ്റായില്ലേ ”
“മ്മ്”
” അപ്പൊ പോവാം ”
” മ്മ്.. പോവാം 🙂 ”
.
ഞാനവളുടെ വീടിന്റെ പടിക്കലെത്തിയതും
