ട്യൂഷൻ ക്ലാസിലെ പ്രണയം – 2 20അടിപൊളി  

” അയ്യോ ”

” എന്തെ ”

” നിന്റെ ഡ്രെസ്സ് ”

” ആ.. അത് ഞാൻ രാവിലെ വന്ന് എടുത്തോണ്ട് ”

” അതെന്താ ഇപ്പൊ പോയി എടുത്താൽ, നമുക്ക് അത് എടുട്ടിട്ടു വരാം.. ”

” മ്മ്.. ”

ഞാൻ നേരെ എന്റെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി ഞാനും അവളും ഇറങ്ങി.

” വാ… ”

” വേണ്ട ഞാൻ ഇവിടെ നിന്നോളം ”

” നിനക്ക് ഒറ്റക്ക് നിക്കാൻ പേടി ഇല്ലെങ്കി ഇവിടെ നിന്നോ ഞാൻ എടുത്തിട്ട് വരാം.. ”

” 👀 പോവല്ലേ ഞാനുണ്ട് ”

” അതെല്ലേ പറഞ്ഞെ ”

” അതോണ്ടല്ല എനിക്ക് പൈസ കൊടുകാണ്ട് ”

“ഓ….. ആ.. കൊടുത്തോ ”

ഞാൻ കേറിയതും അമ്മ അവിടേണ്ടായിരുന്നു.

” അമ്മേ അച്ഛൻ വന്നില്ലേ. ”

” ഇല്ല നേരം വൈകും ”

അമ്മ : അല്ല മോളെന്താ വന്നേ

അപർണ : അത് ഞാൻ അടിച്ച ടോപ്പ് എടുക്കാൻ വന്നതാ..

അമ്മ : അപ്പൊ ഇവൻ എടുത്തില്ലായിരുന്നോ.

അപർണ : അവൻ എടുക്കാൻ വിട്ടുപോയതാ.

അമ്മ : മ്മ്..അവനോട് ഞാൻ പറഞ്ഞതാ മറക്കാതെ കൊണ്ടോവാൻ. അല്ല.. മോളെ മോഖമെന്താ ഇങ്ങനെ ഇരിക്കുന്നെ

അപർണ : ഏ… അതോ ഒരു ചെറിയ തലവേദന കാരണം ഒരു ക്ഷീണം പോലെ.. അതാവും.! എന്നാ ആന്റി പൈസ..

അമ്മ : അത് മോൾ വച്ചോ..

അപർണ : 🙂

മുകളിൽ —–

💭പണ്ടാരം അത് എടുത്ത് അലമാര യിൽ വച്ചേക്കുന്നു. അവളെങ്ങാനും കേറി വന്നാൽ 💭

“ഹൂ…..”

ഞാൻ താഴെ പോയ്‌

” എന്നാ നിന്റെ ടോപ്പ് ”

” ശരി ആന്റി ഞാൻ പോയെ ”

” ആ നോക്കി പോണേ ”

ഞാൻ അവളെയും കൂട്ടി അവളുടെ വീട്ടിൽ ലേക്ക് പോയ്‌

” ന്നാ ശരിടാ… നാളെ കാണാം ”

” അപർണെ.. നിന്റെ അക്കൗണ്ടൻസിന്റെ നോട്ട് താ.. ”

” ആ.. ഇപ്പൊ കൊണ്ടരെ ”

” ഇന്നാ നോട്ട് ”

ഞാൻ ആ നോട്ടും വാങ്ങി വണ്ടീൽ കേറി വീട്ടിലെത്തി. റൂമിൽ കേറീട്ട് ഓളെ ബുക്ക്‌ തുറന്നു നോക്കി.

💭 ഹോ എന്താ വൃത്തി. ഒരു കുത്തിവരെ പോലുമില്ലല്ലോ. അല്ലേലും പെമ്പിള്ളാരെ നോട്ട് ബുക്ക്‌ ഇങ്ങനെ തന്നെ ആണല്ലോ.💭

ഞാൻ പേജോക്കെ ഒന്ന് മറച്ചു. ലാസ്റ്റ് പേജും ഒന്നും നോക്കിയപ്പോൾ അവിടെ എന്തോ എഴുതിയിരിക്കുന്നത് കണ്ടു

💭 ഇത് മറ്റേ സ്ടെൻസിൽ ലെറ്റർസ് അല്ലെ.. ഇതെന്താ എഴുതിയിരിക്കുന്നെ….💭

തുടരും….

നിങ്ങളുടെ അഭിപ്രായം ഇതിലെ കമെന്റിലൂടെയും ലൈക്കിലൂടെയും അറീക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *