ട്യൂഷൻ ക്ലാസിലെ പ്രണയം – 4 17

 

” എനിക്ക് കുടിക്കാൻ തോന്നണില്ല ”

 

” നീ കുടിക്കുന്നോ അതോ.. ”

 

” 🙁 എന്നാ നീ വാരിത്തരോ ”

 

” അതെന്താ നിനക്ക് കൈ ഇല്ലേ ”

 

” നീ വാരി തന്നാ ഞാൻ തിന്നാം 😌 ”

 

” അപ്പോ ഞാൻ വാരിത്തന്നാലേ നീ കുടിക്കൂ ”

 

” മ്മ്… 😌 ”

 

” എന്നാൽ നീക്ക് 🙂 ”

 

ഞാൻ അവൾക്ക് സ്പൂൺ കൊണ്ട് വറ്റ് വാരി കൊടുത്തു.

 

” ഇനി നീ കഴിക്ക് 🙂 ”

 

” ഞാൻ എന്തിനാ കഴിക്കുന്നേ . എനിക്ക് വയ്യായി ഒന്നും ഇല്ല 🤨 ”

 

” 🥹 ഒരു സ്പൂൺ പ്ലീസ് ”

 

” മ്മ:…. ”

 

അവളുടെ ആഗ്രഹം പോലെ ഞാൻ ഒരു സ്പൂൻ കഴിച്ചു

 

💭 അപർണ : അപ്പൊ ഞാൻ വായിലാക്കിയ സ്പൂൺ കൊണ്ട് അവൻ കഴിക്കും.😾 എന്നിട്ടാണോ അവൻ എന്റെ ചുണ്ടിൽ ഉമ്മവെക്കാഞ്ഞേ. 😡 ദുഷ്ടൻ 💭

 

” നീ എന്താടി ഇങ്ങനെ നോക്കണേ. നീ പറഞ്ഞിട്ടാലേ ഞാൻ കഴിച്ചേ, ! ഇനി സ്പൂൺ കഴുകി കൊണ്ടരണോ? ”

 

” ഞാൻ അങ്ങനെ പറഞ്ഞോ. എനിക്ക് ആ സ്പൂൺ തന്നെ മതി 🙂 ”

 

ഞാൻ അവൾക്ക് കഞ്ഞി വരി കൊടുത്തു. ഇടക്ക് അവള് നിർബന്ധിച്ചു എന്നേ കൊണ്ടും കഴിപ്പിച്ചു.

 

” മതിടാ.. തിന്നാൻ തോന്നുന്നില്ല മതി ”

 

” മതിയോ ”

 

” മ്മ്.. ”

 

” ഇത് എവിടെ വെക്കാ ”

 

” അത് അവിടെ വച്ചേക്ക് ”

 

” ഇവിടെയോ ”

 

” ഇന്നാ നീ അടുക്കളേൽ കൊണ്ടേ വച്ചേക്കു ”

 

” ഇന്നാ നീയും കൂടി വാ.. നിനക്ക് വായ കഴുകണ്ടേ ”

 

” ആ.. ”

 

” വാ നീക്ക് ”

 

അവള് നീച്ച് നിന്നതും കട്ടിലേക്ക് തന്നെ ഇരുന്നു

 

” എന്താടി നീച്ചു നടക്കാൻ പറ്റുന്നില്ലേ ”

 

” ഇല്ലടാ തലകറങ്ങീട്ട് നടക്കാൻ പറ്റിണില്ല ”

 

” നിന്റെ വായ കഴുകാൻ വാഷ് ഫേസ് വരെ പോണ്ടേ ”

 

” ഇനിപ്പോ എന്താ ചെയാ.. ”

 

” ഇന്നാ ഞാൻ നിന്നെ എടുത്ത് കൊണ്ടോട്ടെ 😌 ”

” 🥰😊 മ്മ്…. ”

 

” ഇന്നാ ഈ പത്രം പിടിക്ക്. എന്നിട്ട് അങ്ങനെ തന്നെ ഇരിക്ക് ”

 

ഞാൻ അവളെ കോരിഎടുത്തു. അവനെന്നെ പറ്റിപിടിച്ചിരുന്നു . എന്നിട്ട് അവള് എന്റെ കഴുത്തിലൂടെ കൈകൊണ്ട് ചുറ്റി പിടിച്ചിരുന്നു.

 

” ഹോ.. എന്ത് ചൂടാടി നിന്റെ ദേഹത്തു ”

 

” എന്നിട്ട് എനിക്ക് തോന്നിന്നില്ലല്ലോ ”

 

” അതെങ്ങെനാടി നിനക്ക് തോന്നാ. നിന്റെ മേലൊക്കെ ഒരു ക്ഷീണം പോലെ തോന്നുന്നില്ലേ ”

“മ്മ്.. ”

 

” നീ വീഴാതെ പിടിച്ചിരുന്നോ. ആ പത്രോം പിടിച്ചോ ”

 

” ഞാൻ പിടിച്ചോളാം നീ എന്നേ താഴെയിടാതിരുന്നാൽ മതി 😌 ”

 

” ഓ…ക്കെ പ്രിൻസ്സസ് 🫠 ”

 

” 🥹😍🥰 ”

 

ഞാൻ അവളെ എടുത്ത് മെല്ലേ നടന്നു കൊണ്ട് അടുക്കളയിലോട്ട് പോയി.

 

” അമലേ.. ”

 

” എന്നേ കാണാൻ പ്രിൻസസ്സ് നെ പോലെ ഉണ്ടോടാ.. 🙂 ”

 

” മറ്റുള്ളവരുടെ കണ്ണിൽ ഉണ്ടോന്ന് അറിഞ്ഞൂടാ!

പക്ഷെ എന്റെ കണ്ണിൽ നീ പ്രിൻസസ്സ് നെ പോലെയാ.. 🥰 ”

 

അവളെന്നെ ഒന്നൂടെ ചേർത്ത് പറ്റിപിടിച്ചു. അവളുടെ ശരീരത്തിലെ ചൂട് മുഴുവൻ എനിക്ക് അറിയാൻ തുടങ്ങി.

 

” എടി മോളെ ഗുളിക കഴിച്ച്ട്ട് കിടന്നോട്ട. നല്ല ചൂടുണ്ട്. ”

 

” മ്മ്… ”

 

” എടാ… എന്നേ ഭാരമുണ്ടോ ”

 

” ഹേയ്! അതിനുമാത്രം കനമൊന്നും ഇല്ല ”

 

” നിനക്കെന്നെ ശരിക്കും ഇഷ്ടാണോടാ ”

 

” അതെന്താ അങ്ങനെ ഒരു വർത്താനം! എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടം ആയോണ്ടാല്ലേ നിന്നെ ഞാൻ തറയിൽ വെക്കാതെ കൊണ്ടുപോകുന്നെ ”

 

അതു പറഞ്ഞപ്പോൾ അവളെന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഞാൻ തിരിച്ചു നോക്കിയതും

 

” എന്നേ നോക്കി നടക്കല്ലേ മുമ്പോട്ട് നോക്കി നടക്ക് ”

 

” ഇന്നാ നീയും മുമ്പോട്ട് നോക്ക് ”

 

” അതെങ്ങനെടാ.. എനിക്ക് ഒന്നെങ്കെ മുകളിക്ക് നോക്കാം അല്ലെങ്കെ നിന്നെ നോക്കാം. ”

 

” ഇന്നാ നീ മുകളിക്ക് നോക്കിക്കോ ”

 

” ഞാൻ മുകളിക്ക് തന്നെയാ നോക്കുന്നെ ”

 

നടന്നു നടന്നു ഞാൻ അടുക്കള വരെ എത്തിച്ചു. ഞാൻ അവളെ സ്ലെവിൽ ഇരുത്തി.

 

” നീ ഇവിടെ ഇരിക്കുലെ ”

Leave a Reply

Your email address will not be published. Required fields are marked *