അവർ മറഞ്ഞപ്പോൾ കൈയിൽ ഇരുന്ന തോട്ടി മരത്തിൽ ചാരി വെച്ചിട്ടു ചുണ്ടിൽ ഒരു സിഗരറ്റ് വെച്ച് കത്തിച്ചു ദൂമം ഉള്ളിലേക്ക് എടുത്തു…
ഒരു മഹാ അഹങ്കാരി അല്ലായിരുന്നേൽ ഇവളെ ഞാൻ പുറകെ നടന്നു പ്രേമിക്കുവായിരുന്നു എന്ന് മനസ്സിൽ ഓർത്തു, ഞാൻ എന്തൊരു നോട്ടമാണ് നോക്കിയത്, ഒരു ആഭാഷനാണെന്നു ആ പെണ്ണ് ഓർത്തു കാണുമോ… അങ്ങനെയെങ്കിൽ ആരോടെങ്കിലും പറയുമോ, നാണംകെട്ടു ഇവിടുന്നു ഇറങ്ങി പോവേണ്ടി വരുമോ എന്നൊക്കെ ഓർത്തു ഞാൻ സിഗരറ്റ് വലിച്ചു തീർത്തു…
വന്ന വഴിയേ തന്നെ തിരിച്ചു കേറി പോകുമ്പോൾ ആണ് ഊട്ടുപുരയുടെ അടുത്ത് ഒരു ചെറിയ ടാങ്കിൽ വെള്ളവും അതിൽ കപ്പും കണ്ടത്, ഞാൻ വെള്ളം കോരി കൈകഴുകിയപ്പോൾ ഊട്ടുപുരയിൽ നിന്നും ആരുടെയെക്കൊയോ അടക്കി പിടിച്ചുള്ള സംസാരം കേട്ടു, ഞാൻ അതു കേൾക്കാൻ കാതോർത്തു…
“ഓപ്പോളു എങ്കിൽ രാജൻ ചേട്ടനെ കൊണ്ടു മുരളിയേട്ടനോട് ഒന്ന് ചോദിപ്പിക്കാൻ മേലാരുന്നോ…”
ശോഭന ചിറ്റയുടെ ശബ്ദമായിരുന്നു അത്…
“ആ ചെറുക്കൻ ഇങ്ങ് വന്നു കേറിയപ്പോൾ തന്നെ ഇതെങ്ങെനയാ അവതരിപ്പിക്കുന്നത് എന്നാണ് ഏട്ടൻ ചോദിക്കുന്നത് ശോഭേ..,”
മറുപടി നല്കുന്നത് സന്ധ്യ വല്യമ്മ ആണെന്ന് എന്നിക്കു മനസ്സിലായി… ചർച്ച എന്നെ കുറിച്ചാണെന്ന് അറിഞ്ഞപ്പോൾ ഞാൻ കപ്പ് തിരിച്ചിട്ടു ശ്രദ്ധിച്ചു നിന്നു…
“ചോദിക്കാൻ എന്തിനാ ഇത്ര മടി, അന്ന്യനൊന്നും അല്ലല്ലോ മുരളിയേട്ടൻ നമ്മുടെ കൂടെപിറപ്പലെ ഓപ്പോൾക്ക് ചോദിക്കാൻ മടിയാണേൽ ഓർത്തോ ഇവിടെ രണ്ടു അഴിഞ്ഞാട്ടകാരികൾ ഉണ്ടെന്നു അതിൽ ഏതിനെ എങ്കിലും ആ ചെറുക്കൻ കേറി പ്രേമിച്ചാൽ പിന്നെ പറയേണ്ടല്ലോ… അതുങ്ങളെ കാണാനും ദോഷം പറയില്ല, ലളിത പിന്നെ ഇവിടം ഭരിക്കും, നമ്മളെ അടിച്ചിറക്കും…”
ശോഭന ചിറ്റ ശബ്ദം താഴ്ത്തി പറഞ്ഞു…
“അടിച്ചിറക്കാൻ അവൾ വരട്ടെ ഇങ്ങു…‘”
സന്ധ്യ വല്യമ്മയുടെ ശബ്ദത്തിനു കനം വെച്ചു…
“മുരളിയേട്ടൻ ചെറുക്കൻ തിരിച്ചു വന്നത് കൊണ്ടു ഇനി എല്ലാം അവന്റെ പേരിലെ എഴുതിവെക്കു, അമ്മയുടെ ഭരണമെല്ലാം പേരിനു മാത്രമേയുള്ളൂ.. പുരയിടവും, വയലും തുടങ്ങി റൈസ് മില്ലുപോലും മുരളിയേട്ടന്റെ പേരിലാ ഓപ്പോൾക്ക് അറിയാലോ… അല്ലേൽ തന്നെ മുരളിയേട്ടന്നു ഒരു നൂറു അസുഖമുണ്ട് ഏട്ടനു എന്തേലും പറ്റിയാൽ പിന്നെ ഇതെല്ലാം ആ ചെറുക്കെന്റെ ആണെന്ന് ഓർത്തോ, അല്ലേലും രാജൻ ചേട്ടന്റെ അനിയന്റെ കുടുംബം അത്ര മോശം ഒന്നുമല്ലല്ലോ…“
ശോഭന ചിറ്റ ചോദിച്ചു…
”മോശമോ, കുരിയാട്ട് താറവാടെന്നു പറഞ്ഞാൽ അറിയാത്തവർ ആരാ ഉള്ളത്, അല്ലാതെ പിന്നെ തള്ള ചത്ത ചെറുക്കന് അറക്കൽ കൊട്ടാരത്തിനു ആലോചന വരുമെന്നാണോ…“
സന്ധ്യ വല്യമ്മ അത് പറഞ്ഞപ്പോൾ എന്റെ കാൽവെള്ള മുതൽ കോപം ജ്വലിച്ചു കയറി…
“ചെറുക്കാനാണ് അവന്റെ അമ്മ വീട്ടിലെ മുഴുവൻ സ്വത്തും കിട്ടിയത്, കൂട്ടാൻ പോയി വന്നപ്പോൾ ബാലൻ ചേട്ടൻ പറഞ്ഞത് ഈ തറവാട് വാങ്ങാനുള്ള പൈസ ഇപ്പോൾ തന്നെ അവന്റെ കീശയിൽ ഉണ്ടെന്നാണ്… അമ്മ വഴി അവതരിപ്പിച്ചു നോക്കാൻ മേല്ലായിരുന്നോ ഓപ്പോൾക്ക് ഈ കാര്യം ഒന്ന്, അമ്മ പറഞ്ഞാൽ പിന്നെ മുരളിയേട്ടൻ സമ്മതിക്കാതെ ഇരിക്കില്ല…“
ശോഭന ചിറ്റ ഓതി കൊടുത്തു…
”ഞാൻ ദീപനോട് മകളെയും കൂട്ടി ഇവിടെ വരെ ഒന്ന് വരാൻ പറഞ്ഞു എഴുതിയിട്ടുണ്ട്…“
വല്യമ്മ പറഞ്ഞു…
”വരുമ്പോൾ അമ്മക്കു കുറേ പഴങ്ങളും, വെറ്റിലയും എക്കെ കൊണ്ടു വരാൻ പറ…“
ചിറ്റ കൂട്ടി ചേർത്തു…
-ഠപ്പേ-….
എന്റെ പിന്നിൽ ആരോ തട്ടിയപ്പോൾ ഞാൻ ചാടി തിരിഞ്ഞു, എന്റെ ഹൃദയമിടുപ്പ് ഒരു നിമിഷം നിന്നു പോയതുപോലെ തോന്നി… എന്റെ മുന്നിലായി ഇരുപത്തഞ്ചു വയസ്സ് തോനിക്കുന്ന ഒരു ചെറുക്കൻ നിൽക്കുന്നു അയാളുടെ താടിയും മീശയും ഭംഗിയായി വെട്ടിയോതിക്കിയിരുന്നു, ചുരുണ്ട മുടിയിഴകൾ നെറ്റിയെ മറച്ചു നിൽക്കുന്നു… വെള്ളയിൽ കറുപ്പ് വരകലുള്ള കറ പിടിച്ചു മുഷിഞ്ഞ ഒരു ഷർട്ടും മടക്കി കുത്തിയ കൈയിലിയുമാണ് ആളുടെ വേഷം, വലത്തു കൈ ഒന്ന് കൈയിലിയിൽ തിരുമ്മി പൊടി കളഞ്ഞിട്ടാളെന്റെ നേരെ ചിരിച്ചുകൊണ്ടു കൈ നീട്ടി… ഞാൻ ഷേക്ക്‌ഹാൻഡ് കൊടുത്തപ്പോൾ അയാൾ ചോദിച്ചു,
