തറവാട്ടിലെ നിധി – 2 46

“എന്താണ് ശ്രീ മുഖത്തൊരു ചിരി…”

“ഒരോന്ന് ആലോചിച്ച് വെറുതെ..”

“മോനീ രാവിലെ എങ്ങോട്ടാ നടന്നു പോയെ..”

“ഞാൻ പോസ്റ്റ്‌ ഓഫീസിൽ വരെ ഒരാവിശ്യത്തിനു പോയതാ വല്യമ്മേ..”

“ആ സുധി ഇവിടെ വെല്ലോം ചുമ്മാ ഇരിപ്പുണ്ടാവും… മോൻ അവനെ കൂട്ടി വണ്ടിക്കു പോയാൽ മതിയാരുന്നെല്ലോ…”

“ഒന്നു നടക്കാമെന്നു വെച്ചു, വീട്ടിൽ തന്നെ ഇരിപ്പല്ലെ എപ്പോഴും…”

“മോനു വീട്ടിലിരുന്നു മടുത്തെങ്കിൽ ബാലന്റെ കൂടെ തെക്കേ പാടത്തു പോകാൻ മേലെ… അവിടെ കൊയ്ത്തു നടക്കുവാ… മോൻ ഇതുവരെ കണ്ടം കൊയ്യുന്നതൊന്നും കണ്ടിട്ടുണ്ടാവില്ലല്ലോ..”

“വേറെ ഒരു ദിവസം പോവാം വല്യമ്മേ…

ഞാൻ മറുപടിയും പറഞ്ഞു…

അന്ന് രാത്രി അത്താഴം കഴിഞ്ഞപ്പോൾ അച്ഛൻ എന്റെ റൂമിൽ വന്നു, ഞാൻ ഇതുവരെ അച്ഛനോട് മിണ്ടിയില്ലായിരുന്നു… എന്റെ അടുത്ത് എന്ത് പറഞ്ഞു സംസാരം തുടങ്ങണമെന്നു അച്ഛനുമറിയില്ലാരുന്നു, കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് അച്ഛൻ ചോദിച്ചു…

“മോനെ നിനക്കു വീട്ടിൽ തന്നെ ഇരിന്നു മടുക്കുന്നുണ്ടാവും അല്ലേ, റൈസ് മില്ലിലെ കാര്യങ്ങൾ നോക്കുന്നത് രാജനളിയനാണ് ഞാൻ അളിയനോട് പറയട്ടെ മോൻ ഇടയ്ക്കു സമയം കിട്ടുമ്പോൾ അവിടുത്തെ കാര്യങ്ങൾ നോക്കാൻ വന്നിരിക്കുമെന്നു…”

ഞാൻ തലയാട്ടി അതിനു അനുമതി കൊടുത്തു…

“വീട്ടിലെ കാർ ഇപ്പോൾ ഓടിക്കുന്നത് അളിയന്മാരും പിന്നെ സുധിയുമാണ്, മോൻ പറയുമ്പോൾ മില്ലിൽ കൊണ്ടുവരാനും കൊണ്ടുപോവാന്നും ഞാൻ സുധിയോട് പറയാം… മോനു ഞാൻ അധികം വൈകാതെ ഒരു വണ്ടി എടുത്തു തരാം, അതു വരെ ഇങ്ങനെ പോട്ടെ…“

എന്നും അച്ഛൻ കൂട്ടിചേർത്തു…

”ശെരി അച്ഛാ…“

എന്ന് ഞാൻ മറുപടി പറഞ്ഞു, എന്റെ തോളിൽ ഒന്ന് തട്ടി റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ അച്ഛനോട് ഞാൻ ചോദിച്ചു,

“അച്ഛനു എന്തെക്കെയോ അസുഖങ്ങൾ ഉണ്ടെന്നു ആരോ പറഞ്ഞു കെട്ടു, അതെന്താ…”

“അതൊന്നും സാരമില്ല, ഇപ്പോൾ മോൻ വന്നല്ലോ ഇനി അതൊക്കെ മാറിക്കോളും”

എന്ന് പറഞ്ഞ് ഒരു പുഞ്ചിരിയും തൂകി അച്ഛൻ ഇറങ്ങിപോയി… ഇപ്പോൾ ഞാൻ രാവും പകലും ചിന്തിച്ചുകൊണ്ടിരുന്നത് മീരയെ കുറിച്ചാണ്, ഇവിടെ വരാനിടയായതും മീരയെ കണ്ടതുമെല്ലാമൊരു നിമിത്തമാണോ, അല്ലേൽ വീണ്ടുമൊരു പ്രഹരം തരാൻ പ്രവഞ്ചം ചാട്ട വാർ എടുക്കുകയാണോ… ഈ തറവാട്ടിലെ പെണ്ണാണ് മീരയും, അവളെ പ്രേമിച്ചാൽ മൂഞ്ചുമെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു… കൂടി പോയാൽ ഒന്നോ രണ്ടോ വർഷത്തെ സഹവാസത്തിനു ശേഷം നാടു വിടണം, അതു രാജ്യത്തിനു പുറത്തേക്കു ആയാൽ അത്ര നന്ന്. അതിനിടയിൽ പ്രേമവും മണ്ണാം കട്ടയുമായി ഇവിടെ കൂടാനല്ലെന്റെ അമ്മ ഇതുവരെ എന്നെ പഠിപ്പിച്ചു വളർത്തിയത്. എന്നിരുന്നാലും ഇവിടെ നിന്നു പോകുമ്പോളാ മീര കൂടെ ഉണ്ടായിരുന്നെങ്കിൽ, മനസ്സൊന്നു കൊതിച്ചു.

അടുത്ത ദിവസം ഞാനുണർന്നതൊരു ബഹളം കേട്ടാണ്, അതിന്റെ ഉറവിടം തേടി ഞാൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു നടന്നു.

“അന്നം തരുന്ന തറവാട്ടിനെ തന്നെ കാർന്നു തിന്നണം നിനക്കു അല്ലേടി…”

സന്ധ്യ വല്യമ്മയുടെ ശബ്ദമാണെന്നു ഉറപ്പാണ്‌, പക്ഷെ ആരോടാണ് എന്നു മാത്രം വ്യക്തമല്ലാ…

വല്യമ്മ തുടർന്നു…

“നീ അല്ലാതെ ആരുമെന്റെ മുറിയിൽ കേറിയിട്ടില്ലാ, നീ എടുക്കാതെ പിന്നെന്റെ മാല തന്നെ നടന്നു പോയോ… ”

ഞാൻ കോവണി പടികളിൽ നിന്നും നോക്കിയപ്പോൾ വല്യമ്മയുടെ എതിരായി തല കുമ്പിട്ടു നിൽക്കുന്ന ലളിത ചേച്ചിയുടെ മുഖത്തു ഉത്ക്കൺഠയാരുന്നു. ലളിത ചേച്ചി കൈ ആട്ടി എടുത്തില്ലാ എന്നു കാണിച്ചു കൊണ്ടിരുന്നു.

“നിന്റെ അഭിനയമൊന്നും വേണ്ടാ, മര്യാദക്കു എന്റെ മാല തിരിച്ചു തന്നിലേൽ ഞാൻ പോലീസിനെ വിളിക്കും..”

സന്ധ്യ വല്യമ്മ നാലു കെട്ടിന്റെ പടിയിലേക്കു ഇരുന്നു പറഞ്ഞു.

“എന്റെ പൊന്നു സന്ധ്യേ… ഇവളാ എടുതത്തെന്നു നിനക്കു എന്താ ഇത്ര ഉറപ്പ്, ഇവിടെ അകംപണിക്കും പുറംപണിക്കുമായി കുറേ പണിക്കാരു ഉള്ളതല്ലേ…“

കഷണ്ടിയും നരയും കേറിയ ഒരു ഇരു നിറത്തിലുള്ള മധ്യവയസ്കനായ ആളു പറഞ്ഞു.

”നിങ്ങളു മിണ്ടെല്ല് മനുഷ്യ… ഇവളെ കാണുമ്പോൾ നിങ്ങളുടെ ഒരു ഇളക്കം എനിക്കു മനസ്സിലാവുന്നില്ലാ എന്നാണോ നിങ്ങളുടെ വിചാരം…“

Leave a Reply

Your email address will not be published. Required fields are marked *