തറവാട്ടിലെ നിധി – 2 46

ഉഷാമ്മ തലയുയർത്തി കൈകൊണ്ടു മുഖം തുടച്ചിട്ടു എഴുന്നേറ്റു നിന്നു, ഞാനും പുറകെ എഴുന്നേറ്റു, എന്റെ മുഖത്തു തലോടി

“മോൻ കിടന്നുറങ്ങിക്കോ…”

എന്ന് പറഞ്ഞവർ റൂമിൽ നിന്നും പോയി… എന്റെ ബനിയനിൽ പറ്റിയ ഉഷാമ്മയുടെ കണ്ണുനീരിൽ ഞാൻ ഒന്ന് കൈയോടിച്ചു, ഞാൻ കതകിനു കുറ്റിയിട്ട് ബനിയൻ ഊരി കളഞ്ഞ് ഉഷാമ്മയെ ഓർത്തൊരു വാണവിഷേപണവും നടത്തി കിടന്നുറങ്ങി…

പതിവിലും നേരെത്തെ കിടന്നുറങ്ങിയത് കൊണ്ടാവും ഞാൻ രാവിലെ തന്നെ ഉണർന്നു, ഇതുവരെ ഇവിടുത്തെ വാസത്തിന്റെ ദീർക്കം നിശ്ചയിക്കാൻ കഴിയാത്തതിനാൽ ഞാൻ ഇതുവരെ പെട്ടി തുറന്നു കുപ്പായമൊന്നും റൂമിൽ എടുത്തു വെച്ചില്ലായിരുന്നു ഇനി ഏതായാലും അതൊക്കെ പുറത്തെടുത്ത് അടുക്കി വെക്കാമെന്നു ഞാനോർത്തു… കട്ടിലിനു എതിരായി ഇരുന്ന തടി മേശയുടെ വലിപ്പുകൾ ഞാൻ വലിച്ചു തുറന്നപ്പോൾ അതിൽ രണ്ടു പുസ്തകങ്ങൾ കണ്ടു, ആദ്യം എടുത്തു നോക്കിയത് ഒരു പാട്ടു ഗ്രന്ഥമായിരുന്നു അതിനു അടുത്തതായി തവിട്ട് നിറമുള്ള കടലാസു ഉപയോഗിച്ചു വൃത്തിയായി പൊതിഞ്ഞ ഒരു ബുക്ക് ഞാൻ കയ്യിലെടുത്തു, അതിൽ ഒട്ടിച്ചുവെച്ച ശക്തിമാൻറെ പടമുള്ള നെയിം സ്ലിപ്പിൽ ‘മീര നാരായണൻ’ അതിനു അടിയിൽ ‘VI’ എന്നും കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു… അതൊരു കണക്കു പുസ്തകമാണെന്ന് അറിഞ്ഞപ്പോൾ ഒരല്പം നിരാശയും തോന്നി പക്ഷെ കൂടുതൽ നിരാശ അവളുടെ കൈഅക്ഷരം കണ്ടപ്പോൾ ആയിരുന്നു, അതുവരെ ഞാൻ വിചാരിച്ചതു എന്റെ വീടിനു അടുത്തു കൊച്ചിയിലുള്ള ഡോക്ടർ ജയിംസിനെകാൾ മോശമായി ആർക്കും മലയാളമെഴുതാൻ പറ്റില്ല എന്നാണ്… ബുക്കിന്റെ ഏറ്റവും ഒടുവിലത്തെ പേജിൽ അവൾ വരച്ച ഒരു ചിത്രം കണ്ടു… ഒരു ചെറിയ വീട് അതിനെ ചിറ്റില്ലം എന്ന് അടയാള പെടുത്തി വെച്ചിട്ടുണ്ട്, അതിന്റെ അടുത്തായി ഒരു വലിയ വീടും അതിന്റെ മുന്നിൽ ഒരു സ്ത്രീയും 2 പെൺകുട്ടികളും കൈ കോർത്തു നിൽക്കുന്നു, ആ വീടിനെ മീര ഭവനമെന്നു അടയാളപെടുത്തിയിട്ടുണ്ട്… ഇത് കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി, കുറേ വർഷം മുൻപ് വരച്ചതാണെങ്കിലും ഇത് തന്നെ ആയിരിക്കുമോ ഇപ്പോഴും അവളുടെ ആഗ്രഹമെന്നോർത്താണു ഞാൻ ചിരിച്ചതു…

ഞാൻ പോസ്റ്റ്‌ ഓഫീസ് വരെ ഒന്ന് പോകാൻ നിശ്ചയിച്ചു, കൊച്ചിയിലെ വീട് അടിച്ചുവാരാൻ ഒരു അംബിളി ചേച്ചി വരുമായിരുന്നു, മക്കളെ എല്ലാം കെട്ടിച്ചു വിട്ടിട്ടു ഒറ്റക്കു താമസിക്കുന്ന ചേച്ചി രണ്ടാഴ്ച്ച കൂടുമ്പോൾ വന്ന് വീട് അടിച്ചു വാരുന്നത് അമ്മ ഉള്ള കാലം മുതലേ പതിവാ… വീടിന്റെ താക്കോൽ വെച്ച സ്ഥലം പറഞ്ഞൊരു കത്തും, കുറച്ചു മാസത്തേക്ക് വീട് അടിച്ചു വാരുന്നതിനായി കൂലിയും ഒരു മണി ഓർഡറായി അയക്കണം… നല്ല വെയിലത്തു കൂടിയുള്ള നടത്തമായിരുന്നു പോസ്റ്റ്‌ ഓഫീസിലേക്ക്, പക്ഷെ തെങ്ങുംതൊപ്പും വാഴതൊപ്പും നെൽവയലും എല്ലാം കണ്ടു നടക്കാൻ നല്ല ഭംഗി തോന്നി… ദൂരെ എവിടെ നിന്നോ കേൾക്കുന്ന മയിലിന്റെ കരച്ചിലും കന്നുകാലികളുടെ അമർച്ചയും കൂട്ടായി വന്നു… പോസ്റ്റ്‌ ഓഫീസിൽ നിന്നും തിരിച്ചു തെങ്ങുംത്തോപ്പ് എത്തിയപ്പോളാണ് ആ യാത്രയുടെ ഭംഗി പൂർണതയിൽ എത്തിയത്, അവിടെ കുറച്ചു കുട്ടികളുടെ കൂടെ താഴ്ത്തി കെട്ടിയ ഒരു ഊഞ്ഞാലിൽ ഇരിക്കുന്ന മീര, കുട്ടികളിൽ അമ്മുവും ഉണ്ട്… മീരയുടെ വേഷം വെള്ള പാവാടയും, വെള്ള ബ്ലൗസ്സും കടുംപച്ച ഹാൽഫ്‌ സാരിയുമാണ്, തലയിൽ വെള്ള തുണികൊണ്ടുള്ള ഒരു ഹെയർ ബാൻടുമുണ്ട്…

“ഹനുമാൻ സ്വാമി വാനര പടയേം കൂട്ടി എങ്ങോട്ടാ…”

അവർക്കു അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു…

“ലങ്കക്കാണേ…ദഹിപ്പിക്കാൻ…”

തറവാട് ഇരിക്കുന്ന ദിശ ചൂണ്ടി കാണിച്ചവൾ പറഞ്ഞു… വിട്ടു കൊടുക്കാൻ ഞാനും തയാറായിരുന്നില്ല…

“പോവുന്ന വഴിയിൽ വെച്ചാവും അല്ലേ വാലിനു തീ ഇടുന്നത്…,”

നടക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു…

“അല്ലാ ഇവിടുന്നു തീ പിടിപ്പിച്ചിട്ടു പോവാനാ…”

എനിക്കു പുറക്കിൽ നിന്നും അവളുടെ ഉത്തരം വന്നു…

ഞാൻ വീടിന്റെ പടിയിൽ ഇരുന്ന കിണ്ടിയിൽ നിന്നും കാലുകൾ കഴുകികൊണ്ടിരുന്നപ്പോൾ ഉമ്മറത്ത് നിന്ന സന്ധ്യ വല്യമ്മ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *