“പേടിക്കേണ്ട……”
എന്റെ മുന്നിലായി നിന്ന പെൺകുട്ടി പറഞ്ഞു…. അതെ ഒരു പെൺകുട്ടി… മുട്ടിൽ നിൽകുമ്പോൾ നിലത്തു വരെ നീണ്ടു കിടക്കുന്ന ഇടതിങ്ങിയ മുടിയിഴകൾ നനഞ്ഞു ഉണക്കാനിട്ട തോർത്തു പോലെ പിരിഞ്ഞു കിടക്കുന്നു… ഇരു നിറത്തിലുള്ള മുഖത്തു കൂടെ വെള്ള തൊള്ളികൾ ഊർന്നിറങ്ങുന്നു… കണ്ണുകൾക്ക് നടുവിലായി കണ്മഷി കൊണ്ടൊരു പൊട്ടും,
ചുണ്ടിനു താഴെ കണ്മഷി കൊണ്ടു മൂന്ന് ചെറിയ പൊട്ടുകളും…. സാരി പോലെ ചുറ്റിയ ചെളി പിടിച്ച ഒറ്റ തുണി നനഞ്ഞു കുതിർന്നിരിക്കുന്നു… ബ്ലൗസ് ഇടാത്ത മാറിടം നനഞ്ഞു തുണിക്കുള്ളിലൂടെ അതിന്റെ ആകൃതി പ്രദർശിപ്പിച്ചു നിന്നു… അരയിലായി ഒരു ചരട് കെട്ടി വെച്ചിരിക്കുന്നു, പുറകിലൂടെ സാരിയുടെ തുമ്പിനേ ശരീരത്തിനോട് ചേർത്തു കെട്ടിയ ആ നൂലിന്റെ ബലത്തിലാണ് ഇവളുടെ വടിവൊത്ത ശരീരത്തിൽ ഒറ്റ തുണി കിടക്കുന്നത്… ഇന്നത്തെ കാലത്തും ഇങ്ങനെ വഷത്രം ധരിക്കുന്ന പെൺകുട്ടിയോ…
“നദിയിൽ കിടന്നാണോ ഉറങ്ങുന്നേ…”
അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു നിന്ന് കൈകൾ കൂട്ടി തട്ടി പൊടി കളഞ്ഞു ചോദിച്ചു….
“ആരാ…”
ഞാൻ തിരക്കിയപ്പോൾ അവൾ ചിരിച്ചു… എന്റെ തൊട്ടു മുന്നിലായി അവളുടെ കാലുകൾ കാണാം… തുണിയുടെ ഇറക്കം മുട്ടിനു തൊട്ടു താഴെ വരെ മാത്രം… നനഞ്ഞ തുണി അവളുടെ കാലുകളിൽ ഒട്ടി കിടക്കുന്നു…
“എന്താ ശ്രീഹരി… പെണ്ണുങ്ങളെ ആദ്യമായി കാണുന്നത് പോലൊരു നോട്ടം…”
“എന്റെ പേരെങ്ങനെ….”
“കേട്ടു…. ഗ്രാമത്തിൽ പറഞ്ഞു കേട്ടു…”
“ഞാനെങ്ങനെ… വെള്ളത്തിൽ…”
“അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ… ശ്രീഹരി എങ്ങനെ വെള്ളത്തിൽ വീണു എന്ന്…. ഞാൻ നോക്കുമ്പോൾ ശ്രീഹരി വെള്ളത്തിൽ കിടന്ന് കൈയും കാലുമിട്ട് അടിക്കുന്നു… ഞാൻ ചാടി പിടിച്ചു കേറ്റി…”
“ആരാ….”
“ഇവിടുത്തെ ഗ്രാമത്തിൽ ഉള്ളൊരു പെണ്ണാണെ…. ഇഷ്ടമുള്ളവർ യാമിയെന്ന് വിളിക്കും…”
“എനിക്കു പോണം…. അന്വഷിക്കും തറവാട്ടിൽ….”
“ശ്രീഹരി എന്തിനാ ഇവിടെ വന്നത്…”
“മയിൽപീലി പെറുക്കാൻ…”
“എന്നിട്ടു മയിൽപീലി എവിടെ…”
“അത്… വെള്ളത്തിൽ പോയി…”
“ദേ…. ഇവിടെ മയിൽപീലി കിടപ്പുണ്ടല്ലോ…”
അവൾ പെട്ടന്നു തന്നെ ഞങ്ങൾക്ക് അരികിൽ നിന്നും ഒരു കെട്ട് മയിൽപീലി എടുത്തു നീട്ടി… ഇത് ഞാൻ തപ്പിയപ്പോൾ കിട്ടിയില്ലലോ… ഇതെവുടുന്നാ ഇത്രയും എണ്ണം… അവൾ നീട്ടിയ മയിൽപീലി കെട്ട് ഞാൻ കൈയിൽ വാങ്ങി… നദിയുടെ തീരത്തുകൂടെ അവൾ തിരിഞ്ഞു നടന്നു… നനഞ്ഞ കുപ്പായത്തിലൂടെ വിരിഞ്ഞ നിതംബതിന്റെ ചലനം ഞാൻ നോക്കിയിരുന്നു… തലയുടെ വശത്തു ഞാൻ കൈ ഓടിച്ചു നോക്കിയപ്പോളൊരു നീറ്റൽ തോന്നി…
കൈ തിരിച്ചെടുത്തു നോക്കിയപ്പോൾ അതിൽ രക്തം പെറ്റിയിരിക്കുന്നു… എന്തോ തലയിൽ തട്ടി എന്നത് ഉറപ്പാണ്, പക്ഷെ എന്ത്… നദിയുടെ അരികിലായി മരങ്ങൾ ഒന്നുമില്ലാ… ഇനി ആരെങ്കിലും അടിച്ചത് ആവുമോ… ആര്… എന്നോടർക്കാ കൊല്ലാൻ ശ്രെമിക്കാൻ മാത്രം വെറുപ്പ്.. ഇനി രാജൻ വല്യച്ഛൻ… ഞാൻ കണക്കു നോക്കി കള്ളതരങ്ങൾ പിടിക്കുമെന്ന് ഭയന്ന്… അല്ലേൽ ബാലൻ കൊച്ചച്ചൻ…
ഞാൻ ഇല്ലാത്തയാൽ തറവാടും സ്വത്തും വീണ്ടും അവർക്കു കിട്ടുമെന്നോർത്തു… അല്ലേൽ ഇനി അയ്യപ്പൻ… കവലയിൽ വെച്ച് സൂക്ഷിച്ചു നോക്കിയതിന്… പക്ഷെ ഇതൊക്കെ ഒരു കാരണമാണോ… ഏതായാലും ഒന്ന് സൂക്ഷിക്കണമെന്ന് ഞാൻ ഉറപ്പിച്ചു… കുറച്ചു നേരം അവിടെയിരുന്നു ഷീണം മാറ്റി, വസ്ത്രമൊക്കെ ഉണങ്ങിയിട്ടാണ് ഞാൻ തറവാട്ടിലേക്കു തിരിക്കാൻ തുടങ്ങിയത്… ഞാൻ തറവാട്ടിലോട്ട് നടക്കുന്ന വഴിയിൽ വെച്ചു തന്നെ എനിക്കു എതിരെ നടന്നു വരുന്ന മീരയെ കണ്ടു…. അവളുടെ മുഖത്ത് നല്ല രോഷം വ്യക്തമായിരുന്നു…
“എവിടെ പോയി കിടക്കുവാരുന്നു…”
ചോദിച്ചു കൊണ്ടവളെന്റെ അടുത്തേക്കു ചീറി പാഞ്ഞു വന്നു…
“ഞാൻ മയിൽപീലി പെറുക്കാൻ പോയതാ…”
അവൾക്കു നേരെ ഞാൻ കൈയിലിരുന്ന മയിൽപീലികൾ നീട്ടി കൊടുത്തു പറഞ്ഞു…
“മയിൽപീലി…. മൈ… എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ല്… എല്ലാരും ഒരു മണികൂറായി തപ്പി നടക്കുവാ…”
അവളുടെ കൈയിൽ ഞാൻ കൊടുത്ത മയിൽപീലി അരികിലേക്കു വലിച്ചെറിഞ്ഞുകൊണ്ടവൾ പറഞ്ഞു…
