തറവാട്ടിലെ നിധി – 6 35അടിപൊളി 

ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു…

“ഞാൻ വന്ന് പെണ്ണ് ചോദിച്ചിട്ട് കെട്ടിച്ചു തന്നിലേൽ വേറെന്ത് ചെയ്യാനാ….”

“കുറച്ചു സമയം കിട്ടിയാൽ എങ്ങനെയേലും എല്ലാവരെയും കൊണ്ട് സമ്മതിപ്പിക്കാം…. ഇപ്പോളീ കല്യാണത്തിനു സുധി എടുത്തു ചാടല്ല്…”

കോപത്തിൽ മീര എന്തേലും പറയാൻ അവസരം കൊടുക്കാതെ ഞാൻ തന്നെ അവനോട് പറഞ്ഞു….

“ഇനി നിന്റെ വീട്ടുകാര് എന്റെ അടുത്തു അവളെ കൊണ്ട് വന്ന് കെട്ടാവോയെന്ന് ചോദിച്ചാലും ഞാൻ കേട്ടില്ല ശ്രീ ….. കരഞ്ഞുകൊണ്ടാ ഉമ്മറത്തു നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഉറപ്പിച്ചതാ…”

“നിനക്ക് നട്ടെല്ല് ഉണ്ടോടാ നാണം കെട്ടവനെ…. നിന്നെ ജീവന് തുല്യം പ്രേമിക്കുന്ന ഒരു പെണ്ണിനെ ഇങ്ങനെ ഒഴുവാക്കാൻ…”

മീര നിന്നു അലറി…

“നട്ടെല്ല് ഉള്ളത് കൊണ്ടു തന്നെയാടി ഇനി അവളെ ഞാൻ കെട്ടില്ലാ എന്ന് പറഞ്ഞത്… പിന്നെ ശ്രീ നീ ഇവളുടെ പുറക്കെ വെറുതെ നടക്കുവാ… അവസാനം നീ കരയും ഞാൻ പറഞ്ഞേക്കാം…”

അതും പറഞ്ഞ് സുധി വാതിൽ വലിച്ചടച്ചു… തിരിച്ചു നടക്കുമ്പോൾ മീര എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…. അവളോട് സംസാരിക്കാനുള്ള ധൈര്യമെനിക്ക് കിട്ടിയില്ലാ…

‘അവന് പോയാൽ പോട്ടെ…. എന്റെ ചേച്ചിക്ക് വേറെ നല്ല ചെറുക്കൻ കിട്ടും…. അലവലാതി…’

നടക്കുന്നതിന് ഇടയിൽ മീര ആരോടെന്നില്ലാതെ പറഞ്ഞു… അവിടേക്കു പോയപ്പോൾ പാലിച്ച അകലമൊന്നും തിരിച്ചു നടന്നപ്പോൾ കവലയിൽ വെച്ചവൾ പാലിച്ചില്ലാ… അവളുടെ മനസ്സിൽ മുഴുവനതിലും വലിയ കാര്യങ്ങളായിരുന്നു…

“എടി……. കുഞ്ഞിപെണ്ണേ….”

ഒരു കടയുടെ മുന്നിലിരുന്നു ബീഡി വലിക്കുന്ന അയ്യപ്പൻ മീരയെ കണ്ടപ്പോൾ ഉറക്കെ വിളിച്ചിട്ടു അടുത്തേക്കു നടന്നു വന്നു…

“മാരണം…“

അയാൾ വരുന്നത് കണ്ടപ്പോൾ മീര എനിക്കു കേൾക്കുവാൻ പറ്റുന്നത്ര ശബ്ദത്തിൽ പറഞ്ഞു..

”നീയെന്താടി ഇതുവഴി…“

അയാൾ അടുത്തു വന്ന് അവളെ ഒന്ന് കാലു തൊട്ട് തല വരെ നോക്കി പറഞ്ഞു…

”അതെന്താ… ഈ വഴി നടക്കാൻ പറ്റില്ലേ…“

”നീ ചൂടാവാതെടി കുഞ്ഞി പെണ്ണേ… നിന്നെയൊന്ന് കാണാൻ ഇരിക്കുവാരുന്നു… ഇതിപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി…“

ഞങ്ങൾക്ക് മുന്നിലായി കയറി നിന്ന് അയാൾ പറഞ്ഞു…

”എനിക്കു പോണം… ഇയാള് വഴി മാറിക്കെ…“

മീര ക്രാധത്തിൽ പറഞ്ഞു…

”മീനാക്ഷിയുടെ കാര്യത്തിൽ എനിക്കൊരു തീരുമാനമറിയണം…. നിന്റെ തന്തയോ ചത്തു പോയി… തള്ളക്കണേൽ ചെവിയും കേൾക്കില്ലാ… അപ്പോൾ പിന്നെ നിന്നോടല്ലേ പറയാൻ പറ്റു…“

”നാണമില്ലല്ലോ തനിക്ക്…. മോളുടെ പ്രായമുള്ള പെണ്ണിന്റെ പുറകെ നടക്കാൻ… മാറടോ…“

അയാളുടെ വശത്തുകൂടെ മുന്നിലോട്ട് നടക്കാൻ നോക്കിയ മീരയുടെ കൈയിലയാൾ കയറി പിടിച്ചു…

”വെറുതെ അല്ലെടി പെണ്ണേ…. നിന്റെ ചേച്ചിയെ കാണിച്ചു കൊതിപ്പിച്ചു ചത്തു പോയ നിന്റെ തന്തയീ അയ്യപ്പന്റെ കൈയിൽ നിന്നും കുറേ വാങ്ങി നക്കിയിട്ടുണ്ടെടി…“

”വിടെടാ അവളേ…“

ഞാൻ ഓടി ചെന്ന് അയ്യപ്പന്റെ കൈയിൽ പിടിച്ചു വലിച്ചു…

”എടാ കൊച്ചു മൈരേ…“

അയ്യപ്പൻ മീരയുടെ കൈയിൽ നിന്നും പിടുത്തം വിട്ട് എന്റെ ഷർട്ടിന്റെ കുത്തിൽ‌ ചുരുട്ടി പിടിച്ചു പൊക്കി… ഒരു നിമിഷമെന്റെ കാലുകൾ നിലത്തു നിന്നും ഉയർന്നെന്നു തോനുന്നു….

“വിടടോ അവനേ….”

മീര അയാളുടെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞു…

“എടാ പീറ ചെക്കാ…. പെണ്ണിന്റെ തൊലി വെളുപ്പ് കണ്ട് നീ അയ്യപ്പന്റെ അടുത്തു കൊണക്കാൻ വന്നാൽ വെട്ടി രണ്ട് തുണ്ടമാക്കി കളയും…”

അതും പറഞ്ഞ് അയ്യപ്പനെന്നെ പുറകിലേക്ക് പിടിച്ചു തള്ളി…. അയാളുടെ ഒരു കാൽ പാതമെന്റെ മുണ്ടിന്റെ തുമ്പിൽ ചവുട്ടി പിടിച്ചാണ് തള്ളിയത്… ഞാൻ നിലത്തേക്ക് മറിഞ്ഞു വീണപ്പോളെന്റെ മുണ്ട് പറിഞ്ഞു പോയിരുന്നു… നിലത്തു വീണപ്പോൾ ഷർട്ടും കീറി അവിടെ കിടന്ന കുഞ്ഞൻ കല്ലുകൾ കൊണ്ടെന്റെ പുറവും തുടയുമെല്ലാം മുറിഞ്ഞിരുന്നു… പക്ഷെയെന്റെ ശ്രെദ്ധ മൊത്തം ചുറ്റും കൂടിയ ആളുകൾക്കു മുന്നിൽ ഷഡി പുറത്തു ഞാൻ കിടക്കുന്നതോർത്തായിരുന്നു… നെരങ്ങി എഴുനേറ്റിരുന്നു ഞാനെന്റെ മുണ്ടിൽ പിടിച്ചു വലിച്ചു നോക്കി, പക്ഷെ അയാളതു ശക്തമായി ചവുട്ടി പിടിച്ചു വെച്ചിരുന്നു… മീര ശക്തമായി അയാളുടെ കാലിൽ ചവുട്ടിയപ്പോൾ ഞാനെന്റെ മുണ്ട് വലിച്ച് ഊരിയെടുത്തു… ചുറ്റും നോക്കി നിൽക്കുന്നവർ ചിരിക്കുകയാണോ… ഞാൻ പെട്ടന്നു തന്നെ മുണ്ട് ചുറ്റി ഉടുത്തു..

Leave a Reply

Your email address will not be published. Required fields are marked *