അയാൾ അമ്പലത്തിന്റെ പടിവാതിലിനു മുന്നിലായി വെള്ള കുപ്പായവും മുണ്ടും ഉടുത്തു നിരയായി നിൽക്കുന്നവരെ നോക്കി എന്നോട് പറഞ്ഞു…
‘എന്താ അവര് ചൊക്കനോട് പറഞ്ഞത്…’
ഞാൻ കുതിര പുറത്ത് ഇരുന്ന് തന്നെ തിരക്കി…
‘അത് തമ്പ്രാ…. ഇവിടെ വന്നുമിനി ദേവിയെ കാണേണ്ട… അടിയങ്ങള് തൊഴണത് ദേവിക്ക് ഇഷ്ടമാവുന്നില്ലാ എന്നാ തമ്പ്രാ പറഞ്ഞേ…“
’എന്ന് ഇവരോട് ദേവി വന്ന് പറഞ്ഞുവോ…‘
ഞാൻ അവരെ നോക്കി ചോദിച്ചപ്പോൾ അമ്പലത്തിന് അകത്തു നിന്നും പൂ നൂലൊക്കെ ഇട്ട് ഒരു മുണ്ട് മാത്രം ഉടുത്ത കൊടവയരുള്ള നമ്പൂതിരി പുറത്തേക്ക് ഇറങ്ങി വന്നു… പടിവാതിൽ മറഞ്ഞു നിന്നവർ അയാൾക്ക് വഴി മാറി കൊടുത്തു…
‘ഉണ്ണീ…. പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞതാ… കാര്യം അമ്മ തമ്പുരാട്ടിയോട് ബോധിപിച്ചപ്പോൾ പറഞ്ഞു ഇനി ഇവറ്റകളെ അമ്പലത്തിന്റെ പുറത്ത് നിന്നു തൊഴാനും അനുവദിക്കേണ്ട എന്ന്…. രാവിലെ ഇതുങ്ങളു വന്ന് പടിവാതിലിനു മുന്നിൽ നിൽപ്പല്ലേ… ദേവി കണ്ണ് തുറന്ന് പടിവാതിലിലോട്ടു നോക്കുമ്പോളെന്നും കാണുന്നത് ഈ അശ്രീകരങ്ങളെ… പിന്നെ നാട് എങ്ങനെ നന്നാവാനാണ്…‘
നമ്പൂതിരിയെന്റെ അടുക്കലേക്ക് വന്ന് പറഞ്ഞു…
’നാട് ഇത്ര നന്നായത് മതി… അമ്മയോട് ഞാൻ പറഞ്ഞുകൊള്ളാം…. ഇവര് പണ്ടത്തേതു പോലെ തന്നെ പുറത്ത് നിന്ന് തൊഴുത് പൊക്കോട്ടെ…‘
അതും പറഞ്ഞ് ഞാൻ മുന്നിൽ മാറി നിന്ന കിളവനെ നോക്കി… അയാൾക്കു പുറകിലായി ഒരു പെൺകുട്ടി… അത് യാമിയാണ്… പക്ഷെ അവൾക്കു പ്രായം കുറഞ്ഞത് പോലെ… മെലിഞ്ഞു ചെറിയ മാറിടവും കുഞ്ഞു കണ്ണുകളുമായി നിൽക്കുന്ന ഈ പെണ്ണ് യാമിയുടെ കുട്ടികാലം പോലെ തോന്നി… ഞാൻ നോക്കിയപ്പോൾ അവൾ കണ്ണുകൾ നിലത്തേക്ക് താഴ്ത്തി…
“ശ്രീ…. ശ്രീ…. എന്ത് പെറ്റി ശ്രീ…. കണ്ണ് തുറക്ക് ശ്രീ…”
മീരയുടെ ശബ്ദമെന്റെ കാതുകളെ തുളച്ചു തലച്ചോറിലേക്ക് വന്നപ്പോളാണ് ഞാൻ കണ്ണ് പകുതി തുറന്നത്…. ചുറ്റും കുറേ ആളുകൾ നിൽക്കുന്നു… എന്റെ മുന്നിലായി മീര മുട്ടിൽ നിൽക്കുന്നു… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വരുന്നുണ്ട്… ഇവൾക്കിത് എന്തു പെറ്റി…
“എന്റെ പൊന്ന് ശ്രീയല്ലേ…. കണ്ണ് തുറക്ക്…”
എന്നെ കുലുക്കി വിളിച്ചു കൊണ്ട് മീര പറഞ്ഞു…. പൊന്ന് ശ്രീയോ… കുറച്ച് മുൻപ് എന്നെ അടിച്ച് ഉറക്കിയിട്ട് പൊന്ന് ശ്രീ പോലും… അഹങ്കാരി… ഞാൻ കണ്ണു തുറന്ന് എഴുനേറ്റ് ഇരുന്നപ്പോൾ മീര പുറകോട്ട് മാറി.. ചുറ്റും നിന്ന ആളുകൾ പോയപ്പോൾ ഞാൻ എഴുനേറ്റ് അവളുടെ പുറകെ നടക്കാൻ തുടങ്ങി…
“മീര…”
“എന്നാ…”
“സോറി… ഞാൻ അറിയാതെ…”
“പോക്കിറിതരം കാണിച്ചിട്ട് ബാക്കി ഉള്ളവരെ പേടിപ്പിക്കുകയും ചെയ്തു…”
“അപ്പോൾ എന്തോ…. എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല…. അതുകൊണ്ടാ…”
“നിയന്ത്രിക്കാൻ പറ്റിയില്ല പോലും…. അയ്യേ… എന്ത് വിശ്വസിച്ച ഇയാളുടെ കൂടെ എവിടെയേലും വരുന്നത്… അഭാഷൻ…”
“സോറി…. ഇനി ഇങ്ങനെ ഉണ്ടാവില്ലാ…”
“എങ്കിൽ തനിക്കു കൊള്ളാം…”
അവൾ തിരിഞ്ഞു നിന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒലിക്കുന്നത് കണ്ടിട്ടാവും അവളുടെ മുഖത്ത് ഒരു മമത കാണാൻ പറ്റി…. എങ്കിലും ഞാൻ ബോധം കെട്ട് കിടന്നപ്പോൾ അവൾ കരഞ്ഞല്ലോ…. ഓ… ഇനി എന്നെ കൊന്നതിനു പോലീസ് പിടിക്കുമെന്ന് ഓർത്താവും….
വീട്ടിൽ ചെന്ന ഉടനെ ഞാൻ ആർക്കും മുഖം കൊടുക്കാതെ മുറിയിൽ പോയി കിടന്നു… മുഖത്തെ പാട് കണ്ട് ആരേലും കാര്യം ചോദിച്ചാൽ മീര എല്ലാവരോടും സത്ത്യം പറഞ്ഞാലോ എന്ന് നല്ല പേടി ഉണ്ടാരുന്നു… ഏത് നേരത്താണോ അങ്ങനെ ചെയ്യാൻ തോന്നിയത്… അവൾ ആരോടേലും പറഞ്ഞാൽ എന്തൊരു നാണക്കേടാ… ഷേ….
അന്ന് വൈകിട്ട് ഭക്ഷണം കഴിച്ചികൊണ്ടിരുന്നപ്പോൾ അച്ഛമ്മ അച്ഛന്റെ കാര്യമെടുത്തിട്ടു…
“എന്റെ മുരളി ഇപ്പോൾ എവിടെയാണോ…. അവൻ എന്തേലും കഴിക്കുന്നുണ്ടാവോ…. അവനെ ഇവിടുന്ന് ആരും അന്ന്വസ്സിച്ചു പോലും പോവുന്നില്ലല്ലോ…”
“പോലീസിൽ പറഞ്ഞിട്ടില്ലേ അമ്മേ…. അവര് തിരക്കുന്നുണ്ട്…”
രാജൻ വല്യച്ഛൻ ആഹാരത്തിൽ തന്നെ ശ്രെദ്ധ കേന്ദ്രികരിച്ചു പറഞ്ഞു….
