തറവാട്ടിലെ നിധി – 8 23അടിപൊളി 

അല്ലേൽ ഓട്ടോ ഡ്രൈവർക്കും ബെൻസ് കാറോ എന്നതാവും… ഏതായാലും കുഴപ്പമില്ല… മീര എന്റെ കൂടയല്ലേ വരുന്നത്… അത് തന്നെയൊരു കുളിരാ…

കുറച്ചു ദൂരം ചെന്നപ്പോൾ അമ്പലമെത്തി… അകത്തു കയറി തൊഴുത് ഇറങ്ങിയപ്പോൾ ആണ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നത്… കിട്ടിയ പ്രെസ്സാദാവുമായി അരികിലേക്ക് അവൾ വന്ന് ചന്ദനമെന്റെ നെറ്റിയിൽ ചാർത്തി തന്നു… അതിന്റെ പൊടി കണ്ണിലേക്ക് വീഴാതെയിരിക്കാൻ കണ്ണിന് മുകളിലായി കൈ വെച്ചവൾ എന്റെ നെറ്റിയിൽ ഊതി…

നീട്ടി എഴുതിയ കണ്ണുകളും, പുരുക്കങ്ങൾക്ക് ഇടയിലായി തൊട്ട ചെറിയ വെള്ള പൊട്ടും, ഊതാൻ വായു എടുത്തപ്പോൾ മറഞ്ഞിട് ഊതി കഴിഞ്ഞപ്പോൾ വീണ്ടും ദൃശ്യമായ നുണകുഴികളും, റോസാ പൂ നിറമുള്ള ചുണ്ടുമെല്ലാം കൂടെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം വേറേതോ ലോകത്തായി പോയി….

ഒരു യന്ത്രം പോലെ എന്റെ മുഖം മുന്നോട്ട് ചലിച്ചു… എന്റെ ചുണ്ടുകൾ നേരെ പോയി അവളുടെ മൂക്കിന്റെ മുകളിൽ പതിഞ്ഞു… ഞെട്ടി പുറകോട്ടു ചാടിയ അവളുടെ കൈയിൽ നിന്നും പ്രെസ്സാധമൊക്കെ നിലത്തു വീണു… എന്താ നടന്നതെന്ന് അറിയാതെ ഞങ്ങൾ രണ്ടുപേരും അല്പനേരം ഞെട്ടി നിന്നു… നിർവികാരയായി നിന്ന അവളുടെ മുഖം ഇരുണ്ടു… കണ്ണുകൾ നനഞ്ഞു…

-ഠപ്പേ-

അവളുടെ അടി വരുന്നത് ഞാൻ സ്ലോ മോഷൻ എന്നപോലെ കണ്ടു… ഒഴിഞ്ഞു മാറാനോ, തടയാനോ തോന്നിയില്ലാ… എന്തൊരു ചെറ്റതരമാണ് ഞാൻ കാണിച്ചത്… മോശമായി പോയി…. ഇനിയിപ്പോൾ എന്താവും സംഭവിക്കുക എന്നോർത്ത് തല പെരുത്തു… ആളുകൾ ആരേലും അറിഞ്ഞാലോ…

തറവാട്ടിൽ അറിഞ്ഞാലോ… എല്ലാവരുടെയും മുൻപ്പിൽ ശ്രീഹരി ഒരു ആഭാസൻ ആവും… അമ്മയേം പെങ്ങളെയും തിരിച്ചറിയാത്തവൻ… അവളുടെ കൈ പതിഞ്ഞപ്പോൾ മുഖത്തൊരു നീറ്റൽ… പക്ഷെ അതിന്റെ നൂറിരട്ടി നീറ്റിൽ മനസ്സിലായിരുന്നു… കണ്ടു നിന്ന കുറച്ച് ആളുകളിൽ നിന്നുമൊരാൾ ഓടി ഞങ്ങൾക്ക് അടുത്തേക്കു വന്നു…

“എന്താ മോളെ…. ഇവൻ എന്താ ചെയ്തേ…”

അയാൾ എന്റെ തോളിൽ പിടിച്ചു തിരിക്കുമ്പോൾ മീരയോട് തിരക്കി…

“ഒന്നുമില്ല…”

എന്നെ തന്നെ രൂക്ഷമായി നോക്കികൊണ്ട് മീനാക്ഷി അയാൾക്ക് മറുപടി നൽകി…

“അവനാ മോളെ ഉമ്മ വെച്ചിട്ടാ…”

പുറകിലായി നിന്നൊരു സ്ത്രീ പറഞ്ഞു…

“രണ്ടെണ്ണം കിട്ടിയാലേ ഇവനോക്കെ മര്യാദക്ക് നടക്കു… അമ്പലത്തിലാ അവന്റെ കഴപ്പ്….”

ആദ്യം വന്ന് എന്നെ പിടിച്ചയാൾ അടിക്കാൻ കൈ പൊക്കി പറഞ്ഞു…

“ചേട്ടൻ വിട്… ഇത് എന്തായീ കാണിക്കുന്നേ…”

അയാളെ തടഞ്ഞു മീര പറഞ്ഞു…

“മോൾക്ക് ഇവനെ അറിയാമോ…”

അയാൾ മീരയോട് വീണ്ടും ചോദിച്ചു…

“എനിക്കറിയാം… ചേട്ടൻ ഇതിൽ ഇടപെടേണ്ട…”

മീര അതും പറഞ്ഞ് എന്നെ അയാളുടെ അടുത്ത് നിന്നും വലിച്ചു പുറകോട്ട് മാറ്റി…

“ഇവർ ഒരുമിച്ചാ അമ്പലത്തിൽ വന്നെ…”

അടുത്തായി നിന്ന സ്ത്രീ പറഞ്ഞപ്പോൾ എന്റെ അടുത്ത് നിന്ന ആൾ തിരിഞ്ഞു പിറുപിറുതുകൊണ്ടു പോയി.. എന്റെ തല താണ് തന്നെ ഇരിക്കുവായിരുന്നു.. കൈയും കാലും വിറയ്ക്കാൻ തുടങ്ങി…

തല കറങ്ങുന്നു… കണ്ണിൽ ഇരുട്ട് കയറി… കാലുകൾ കൊഴഞ്ഞു ഞാൻ പുറകിലേക്ക് മറിഞ്ഞു… ഞാൻ വീഴാതെയിരിക്കാൻ മീര വട്ടം പിടിച്ചെങ്കിലും വീഴ്ച്ചയുടെ ആഘാതം കുറക്കുവാൻ മാത്രമേ അവൾക്കു പറ്റിയൊള്ളു…

ഞാനാ കറുത്ത കുതിരയുടെ മുകളിൽ തന്നെ ഇരുന്ന് എവിടേക്കോ പോകുകയാണ്…. പക്ഷെ സ്വപ്നത്തിൽ സ്ഥിരമുള്ള ഞാനല്ല… താടിയും മീശയുമില്ലാ… മാംസപേശികൾക്കും വലുപ്പം വന്നിട്ടില്ലാ… കഴിഞ്ഞ സ്വപ്നത്തിലെ പോലെ കുതിരയുമായി വെപ്രാളത്തിൽ പായുകയല്ല…

ഞാൻ ചിരിച്ചുകൊണ്ട് പതിയെ ആണ് അതിനെ ചലിപ്പിക്കുന്നത്… ദൂരെ അമ്പലം കാണാം… ഈ അമ്പലം തന്നെ… പക്ഷെ കുറേ കൂടെ ചെറുതാണ്.. അതിന്റെ മുന്നിലായി ഒരു കൂട്ടം ആളുകൾ നിൽക്കുന്നു… ഞാൻ അടുത്തേക്ക് ചെന്നപ്പോൾ സംസാരം കേൾക്കാം… അതിലൊരു കിളവൻ എന്റെ അടുത്തേക്ക് ഓടി വന്ന് തോളിൽ കിടന്ന തോർത്തെടുത്തു കൈയിൽ പിടിച്ചു തല കുമ്പിട്ടു…

‘ഇറയി തമ്പ്രാനെ…. അടിയങ്ങൾ പണ്ട് തുടങ്ങി ഇവിടെ വന്ന് തൊഴുത് പോണതല്ലേ… അമ്പലത്തിന്റെ പടി കെട്ട് ഒരിക്കലും താണ്ടാറില്ലല്ലോ… ഈ പരിസരത്ത് നിന്ന് ദേവിയെ തലമുറകളായി കണ്ടു വണങ്ങുന്നോരാ… ഇപ്പോളീ തമ്പ്രാക്കന്മാര് പറേണത്..’

Leave a Reply

Your email address will not be published. Required fields are marked *