തല്ലുമാല – 2 63അടിപൊളി 

” ഓഹോ അപ്പോൾ നിന്റെ ആളാണല്ലേ ഇവൻ.. കിളവൻ നടു പൊങ്ങാതെ കിടക്കുവല്ലേ.. പകരത്തിന് എടുത്തതായിരിക്കും ഇവനെ…. ”

” നീ അനാവശ്യം പറയരുത്.. നിന്റെ ഭാര്യയുടെ ചെറിയമ്മയാണ് ഞാൻ ”

” ഓഹ്.. അതെന്താ ചെറിയമ്മക്ക് കഴപ്പ് ഉണ്ടാകില്ലേ.. ”

പറഞ്ഞു തീരുന്നതിനു മുൻപേ മിന്നൽപോലെ മുറ്റത്തേക്ക് ഇറങ്ങിയ വിജയൻ ദേവരാജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ഔട്ട്‌ ഹൗസിന്റെ ചുമരിലേക്ക് അമർത്തി പ്പിടിച്ചു..

ദേവരാജൻ കാലുയർത്തി വിജയനെ തൊഴിക്കാൻ പല തവണ ശ്രമിച്ചു എങ്കിലും അവൻ ഒഴിഞ്ഞു മാറി..

തന്റെ കഴുത്തിലെ പിടി മുറുകുന്നത് അറിഞ്ഞു കൊണ്ടു ദേവരാജ് സുബ്രുവിനോട് പറഞ്ഞു..

” കൊടുക്കടാ ഇവന്റെ തലക്കിട്ട്.. ”

തന്റെ മുതലാളിയെ രക്ഷിക്കാൻ ജീപ്പിൽ നിന്നും ലീവറും എടുത്തുകൊണ്ട് പാഞ്ഞടുത്ത സുബ്രുവിന്റെ അടിനാവിയിൽ വിജയന്റെ കാൽ പാദം ശക്തിയിൽ വന്ന് അടിച്ചു..

ആ അടിക്കുന്ന ഒരു സെക്കണ്ട് നേരം ദേവരാജിനെ വിട്ടു തിരിഞ്ഞു നിന്നാണ് സുബ്രുവിനു കൊടുത്തത്…

പക്ഷേ തന്റെ കഴുത്തിലെ പിടി വിട്ടു എന്ന് മനസിലാകും മുൻപ് തന്നെ വീണ്ടും വിജയന്റെ കൈ പഴയപോലെ തന്റെ കഴുത്തിൽ അമർന്നതറിഞ്ഞ ദേവരാജ് അന്തം വിട്ടു…

വിജയാ വിട്ടേക്ക്.. പ്രമീളയുടെ ശബ്ദം കേട്ടപ്പോൾ വിജയൻ പിടുത്തം വിട്ട ശേഷം അവനോട് പറഞ്ഞു..

നിന്റ ചെറ്റത്തരം വിളിച്ചു പറയുന്ന നാക്ക് ഞാൻ പിഴുതെടുക്കും.. നാളെ രാവിലെ വണ്ടി ഇവിടെ എത്തിച്ചിരിക്കണം..

കണ്ണിൽ കത്തുന്ന പകയോടെ വിജയനെയും പ്രമീളയെയും നോക്കി കൊണ്ട് സുബ്രുവിനെയും പിടിച്ചെഴുനേൽപ്പിച്ചു കൊണ്ട് ദേവരാജ് ജീപ്പിൽ കയറി ഓടിച്ചു പോയി…

ദേവരാജിന്റെ പോക്ക് നോക്കിനിന്ന
പ്രമീള പറഞ്ഞു..

” വിജയാ..അവന്റെ പോക്ക് അത്ര പന്തിയല്ല.. അവൻ അവന്റെ ആളുകളെയും കൂട്ടി ഇനിയും വരും..”

” അവൻ വരട്ടെ ചേച്ചീ.. ഞാൻ നോക്കിക്കോളാം.. ഇവൻ വലിയ പുലിയാണന്നു കരുതുന്നത് കൊണ്ടുള്ള പ്രശ്നമാണ്.. തിരിഞ്ഞു നിന്ന് കൈ ഒന്ന് ഓങ്ങിയാൽ തീരുന്ന
ആണത്വമേ അവനൊള്ളു.. ”

വെളിയിൽ നടന്ന കാര്യങ്ങൾ റൂമിനുള്ളിൽ കിടക്കുന്ന ശേഖരനെ
സുമിത അറിയിക്കുന്നുണ്ടായിരുന്നു..

ചീറി വന്ന ദേവരാജ് വാലും മടക്കി പോയി എന്നറിഞ്ഞതോടെ ശേഖരൻ ഒരു കാര്യം ഉറപ്പിച്ചു…

വിജയൻ പോകാനല്ല ഇവിടെ നിൽക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.. അതോർത്ത് അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ തെളിഞ്ഞു..

ദേവരാജ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല.. പ്രമീളയുടെ മുൻപിൽ നാണം കെട്ടതാണ് അയാളെ ഏറ്റവും വിഷമിപ്പിച്ചത്..

അമ്മയ്ക്കും മക്കൾക്കും തന്നെ ഭയമായിരുന്നു.. ആ ഭയം വളർത്തിയെടുത്ത് അവരെ തന്റെ കാൽ കീഴിൽ ആക്കാമെന്നു കരുതി.. കിളവൻ ചാകുന്നതോടെ പ്രമീളയെ തന്റെ രഹസ്യ വെപ്പാട്ടി ആക്കുക..
പിന്നെ മക്കളെയും കൈകാര്യം ചെയ്യുക..

വിജയൻ ! അതാണ്‌ അവന്റെ പേര്..
അങ്ങിനെയല്ലേ പ്രമീള വിളിച്ചത്..
ഇവനെ എവിടുന്നു കിട്ടി അവൾക്ക്..
തന്റെ അമ്മായി അച്ഛന്റെ ബന്ധുക്കളിൽ ഒന്നും ഇങ്ങനെ ഒരുത്തനെപ്പറ്റി കേട്ടിട്ടില്ല..

ശേഖരൻ മുതലാളിയുടെ മുറിയിലേക്ക് കയറിചെന്ന വിജയനോട് അയാൾ പറഞ്ഞു..

” ദേവരാജിനെ ശരിക്കൊന്ന് പരിചയപ്പെട്ടു അല്ലേ.. ഇപ്പോൾ പ്രതികരിക്കാതെ പോയെങ്കിലും അവനെ സൂക്ഷിക്കണം.. അവന്റെ കൂടെ എന്തിനും മടിയില്ലാത്ത ചിലരുണ്ട്.. ”

അയാൾ പറയുന്നത് കേട്ട് ഒന്ന് ചിരിച്ച ശേഷം വിജയൻ ചോദിച്ചു..

” അങ്കിൾ ഈ മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയിട്ട് എത്ര ദിവസമായി..? ”

“രണ്ടു മൂന്നാഴ്ച മുൻപ് വീൽചെയറിൽ
ഈ വീട്ടിലൊക്കെ കറങ്ങി.. എന്നെ വീൽചെയറിൽ കയറ്റിയിരുത്താൻ
പ്രമീളക്ക് വലിയ ബുദ്ദിമുട്ടാണ്.. സുമിതയും കൂടി ചേർന്നാണ് അതിൽ കയറ്റി ഇരുത്തുന്നത്.. അവരുടെ ബുദ്ധി മുട്ട് ഓർത്ത്‌ ഞാൻ ഇപ്പോൾ വീൽ ചെയറിന്റെ കാര്യം പറയാറില്ല..”

പിന്നെ വിജയൻ ഒന്നും പറഞ്ഞില്ല.. അവൻ വീൽചെയർ കൊണ്ടുവന്ന് കട്ടിലിനോട് ചേർത്തിട്ട ശേഷം ഒരു കുഞ്ഞിനെ കോരിയെടുക്കുന്നപോലെ ശേഖരൻ മുതലാളിയെ എടുത്ത് വീൽ ചെയറിൽ ഇരുത്തി…

Updated: February 13, 2025 — 12:00 pm

Leave a Reply

Your email address will not be published. Required fields are marked *