ബംഗ്ലാവിന്റെ വരാന്തയും കടത്തി വീൽചെയർ മുറ്റത്തേക്ക് ഇറക്കിയപ്പോഴാണ് പ്രമീള അത് കാണുന്നത്..
വളരെ നാളുകൾക്കു ശേഷം പുറത്തെ വായു ശ്വസിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം തന്റെ ഭർത്താവിന്റെ മുഖത്ത് അവൾ കണ്ടു..
വീൽ ചെയറിന്റെ ഹാൻഡിലിൽ പിടിച്ചു പുറകിൽ നിന്നും തള്ളുന്ന വിജയനോട് ആഹ്ലാദത്തോടെ എന്തൊക്കെയോ അയാൾ സംസാരിക്കുന്നുണ്ട്…
മുറ്റത്ത് വളർന്നു നിൽക്കുന്ന ഇലഞ്ഞി മരത്തിലും മാവിലും ശേഖരൻ തഴുകി.. പൂത്തു നിൽക്കുന്ന ചെമ്പകം മൂന്ന് വർഷം കൊണ്ട് വളരെയധികം വളർന്നല്ലോയെന്ന് അയാൾ ഓർത്തു..
ഷെഡ്‌ഡിൽ കിടക്കുന്ന ടോപ്‌ലെസ് ജീപ്പിലേക്ക് നോക്കി അയാൾ പറഞ്ഞു..
“ഞാൻ ഇവിടെയൊക്കെ കറങ്ങിയിരുന്നത് ഈ ജീപ്പിലാണ്.. ഇപ്പോൾ ഉപയോഗിക്കാതെ കിടക്കാൻ തുടങ്ങിയിട്ട് കുറേ നാളായി.. ബാറ്ററി യൊക്കെ പോയിക്കാണും. ഇതിന്റെ താക്കോൽ ദേവരാജ് കൊണ്ടുപോയി
എന്ന് പ്രമീള പറയുന്നത് കേട്ടു…”
“ജീപ്പ് ഞാൻ ശരിയാക്കിക്കൊള്ളാം അങ്കിൾ.. എനിക്ക് ഇവിടെ ഒരു വണ്ടിയുടെ ആവശ്യമുണ്ട്..”
ഒരു മെക്കാനിക്കിനെ വിളിച്ചു കൊണ്ടു വന്ന് രണ്ടു ദിവസത്തിനുള്ളിൽ ജീപ്പ് നന്നാക്കിയെടുത്തു..
വിജയന്റെ ഓരോ പ്രവർത്തിയും ശേഖരന് അവനിലുള്ള വിശ്വാസം വർധിപ്പിച്ചു.. വണ്ടി നന്നാക്കിയ അന്ന് തന്നെ ശേഖരനെ വണ്ടിയിൽ എടുത്തിരുത്തി എസ്റ്റേറ്റ് മുഴുവൻ വിജയൻ കറങ്ങി…
ഇനിയൊരിക്കലും കാണില്ലന്ന് കരുതിയ മുതലാളി ജീപ്പിൽ ഇരിക്കുന്നത് കണ്ട് തൊഴിലാളികൾ അത്ഭുതപ്പെട്ടു…
എസ്റ്റേറ്റിന്റെ ഓഫീസിൽ ശേഖരനെ എടുത്തു കൊണ്ടുപോയി മുതലാളിയുടെ കസേരയിൽ ഇരുത്തി..
മൂന്ന് വർഷമായി ദേവരാജ് ഇരിക്കുന്ന കസേരയിൽ ശേഖരനെ കണ്ട് പുതിയ ജോലിക്കാർ അന്തം വിട്ടു..ഇതാണ് യഥാർത്ഥ മുതലാളി എന്ന് പഴയ ജോലിക്കാരിൽ നിന്നും അവർ അറിഞ്ഞു…
എല്ലാ മാസത്തെയും അക്കൗണ്ട് വിജയനെ കാണിച്ചു ബോധ്യ പെടുത്തണം എന്ന് അക്കൗണ്ടന്റ്റിനോട് ശേഖരൻ ഉത്തരവിട്ടു..
ശേഖരന്റെ എല്ലാ നീക്കങ്ങളും ദേവരാജ് അറിയുന്നുണ്ടായിരുന്നു..
ചെക്കുകൾ സൈൻ ചെയ്യാനുള്ള അധികാരം ഇപ്പോഴും ശേഖരന്റെ കൈയിൽ ആണെന്നത് അവനെ വല്ലാതെ വിഷമിപ്പിച്ചു…
ഇതുവരെ തന്റെ ആവശ്യത്തിനുള്ള പണം ശേഖരനെ ഭീക്ഷണിപ്പെടുത്തിയാണ് അവൻ നേടിയിരുന്നത്.. മക്കളെയും ഭാര്യയെയും ഉപദ്രവിക്കുമോ എന്ന ഭയംകൊണ്ട് ശേഖരൻ അവൻ പറയുന്ന തുകയുടെ ചെക്കുകൾ ഒപ്പിട്ട് കൊടുത്തിരുന്നു..
ഇപ്പോൾ ഭീക്ഷണിയുമായി ബംഗ്ലാവിൽ ചെന്നാൽ വിവരം അറിയുമെന്ന് ദേവരാജിന് അറിയാം.. അതുകൊണ്ട് അവൻ പമ്മിയിരുന്നു ഒരു അവസരത്തിനായി…
ദേവരാജിന്റെ ഭാര്യ സുനന്ദ എസ്റ്റേറ്റിലെ കാര്യങ്ങൾ കുറച്ചൊക്കെ അറിയുന്നുണ്ടായിരുന്നു.. അച്ഛനെ ദ്രോഹിക്കണമെന്ന് അവൾക്ക് ചിന്ത ഇല്ലങ്കിലും അച്ഛന്റെ സ്വത്തുക്കൾ രണ്ടാം ഭാര്യക്കും മക്കൾക്കും കൂടി പങ്കുവെയ്ക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല.. സ്വത്തിനോട് വല്ലാത്തൊരു ആർത്തി അവൾക്കുണ്ടായിരുന്നു..
അതുകൊണ്ട് തന്നെ ദേവരാജിന്റെ പ്രവർത്തികൾ അറിഞ്ഞിട്ടും അവൾ കണ്ണടച്ചു…
ഒരു ദിവസം കാളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന സുനന്ദ മുൻപിൽ നിൽക്കുന്ന അപരിചിതനോട് ആരാണ് എന്തുവേണം എന്ന് ചോദിച്ചു…
” ഞാൻ വിജയൻ.. ഈ കിടക്കുന്ന കാർ കൊണ്ടുപോകാൻ വന്നതാണ്.. വണ്ടിയുടെ ചാവി എടുത്തു തരണം.. ”
” ഓഹോ താനോന്നോ അവൻ.. പുതിയ രക്ഷകൻ.. നിന്നെ ഒന്ന് കാണാനിരിക്കുകയായിരുന്നു ഞാൻ.. ”
” ആണോ എന്നാൽ നമുക്ക് വിശദമായി തന്നെ പ്രിചയപ്പെട്ടേക്കാം..”
എന്ന് പറഞ്ഞു കൊണ്ട് വിജയൻ സുനന്ദ തുറന്നു പിടിച്ചിരുന്ന വാതിൽ പാളിയിൽ തള്ളിക്കൊണ്ട് അകത്തേക്ക് കയറി..
അവൻ അകത്തേക്ക് കയറുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന സുനന്ദ ദേഷ്യം കൊണ്ടു വിറച്ചു..
ഉറങ്ങടാ പട്ടീ വെളിയിൽ.. അവൾ ആക്രോശിച്ചു…
വിജയൻ അത് കാര്യമാക്കാതെ വാതിൽ അടച്ചു കുറ്റിയിട്ടത് കണ്ട് അവളുടെ മനസിൽ ഭയം തോന്നി…
നീ എന്തിനാണ് പെണ്ണേ ഇങ്ങനെ ചൂടാകുന്നത്.. നീയല്ലേ പറഞ്ഞത് എന്നെ കാണാനും പരിചയപ്പെടാനും
ഇരിക്കുകയായിരുന്നു എന്ന്..
