തളിരിട്ട മോഹങ്ങൾ – 1 32അടിപൊളി  

സാവിത്രി നടുങ്ങിപ്പോയി… !
എന്തൊക്കെയാണീ എഴുതിയിരിക്കുന്നത്… ?.
സ്വന്തം കല്യാണം മുടക്കുകയോ… ?.
അതും ഒന്നും രണ്ടുമല്ല…നാൽപതെണ്ണം… !

ഇവനെന്ത് മനുഷ്യനാണ്..?.
സൈക്കോ ആണോ ഇവൻ… ?.
പക്ഷേ, തനിക്കങ്ങിനെ തോന്നിയിട്ടേ ഇല്ല….

“ഞാനെന്ത് മനുഷ്യനാണ് എന്നായിരിക്കും ടീച്ചറിപ്പോ ചിന്തിക്കുന്നത്… എനിക്ക് വട്ടുണ്ടോന്ന് പോലും ഇപ്പോൾ ടീച്ചർ ചിന്തിക്കുന്നുണ്ടാവും…
ഇല്ല… ഞാൻ നൂറ് ശതമാനം നോർമലാണ്… ബി എ വരെ പഠിച്ച, ഒരദ്ധ്യാപകനാകാൻ ആഗ്രഹിച്ചവനാണ് ഞാൻ…
കിട്ടിയത് പ്യൂണിന്റെ ജോലിയും… അതിലൊന്നും എനിക്ക് സങ്കടമില്ല…
ഇനിയും ഇത് കീറിക്കളയാൻ ടീച്ചർക്ക് സമയമുണ്ട്…”

ഇതെന്തിനാണിവൻ ഇടക്കിടെ എഴുതുന്നതെന്ന് സാവിത്രി അൽഭുതപ്പെട്ടു..

ഇനിയെന്തായാലും കാര്യമറിയണം.. എന്തിനാണ് തന്നോടിത് പറയുന്നത് എന്നറിയണം..

“ഞാൻ പറഞ്ഞല്ലോ, പെണ്ണ് കാണാൻ പോയ എല്ലാ പെൺകുട്ടികളും നല്ല കുട്ടികളായിരുന്നു… അതിൽ സർക്കാർ ജോലി ഉള്ളവർ വരെ ഉണ്ടായിരുന്നു….
പക്ഷേ, അവരെയാരെയും ജീവിത പങ്കാളിയാക്കാൻ എനിക്കാവില്ലായിരുന്നു… കാരണം ഞാൻ വേറൊരു പെൺകുട്ടിക്ക് വാക്ക്കൊടുത്തിരുന്നു….”

സാവിത്രി ആശ്വാസത്തോടെയൊന്ന് നിശ്വസിച്ചു..
അപ്പോൾ അതാണ് കാര്യം.. അവനൊരു പെൺകുട്ടിയുമായി പ്രേമത്തിലാണ്..അവന്റെ വീട്ടുകാരോ,അവളുടെ വീട്ടുകാരോ സമ്മതിച്ചിട്ടുണ്ടാവില്ല..
അവരെ ഒന്നിക്കാൻ തന്റെ സഹായം വേണ്ടി വരും..

ഇതിലിപ്പോ താനെന്ത് ചെയ്യാനാണ് ..?.
രണ്ട് വർഷമായി ഉണ്ണിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല..
പിന്നെ ഈ കാര്യം തന്നോട് പറയാൻ എന്താണ് കാര്യം…?.
അവൾക്കിപ്പഴും അവന്റെ ഉള്ളിലുള്ളത് വ്യക്തമായില്ല..

“ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും, ഞാനെന്തിനാണ് ഇതൊക്കെ ടീച്ചറോട് പറയുന്നതെന്ന്… അതിന് കാരണമുണ്ട്… ഇത് കീറിക്കളയാൻ ടീച്ചറിനിയും സമയവുമുണ്ട്…”

ദേ പിന്നേം…
അടിമുടി ദുരൂഹതയാണല്ലോന്ന് സാവിത്രിക്ക് തോന്നി..
പുറത്ത് മഴ ശക്തി പ്രാപിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു…

പക്ഷേ,അവനിത് തന്നോട് നേരിട്ട് പറഞ്ഞൂടേ,..?.
അല്ലേൽ ഫോണിൽ പറയാലോ…
ഇനി എഴുത്താണെങ്കിൽ നേരിട്ട് തന്റെ കയ്യിൽ തരാലോ…

ഇതതൊന്നുമല്ല…
ഈ എഴുത്ത് അവൻ തന്നതിൽ പോലും ദുരൂഹതയുണ്ട്…
അതിനി അറിഞ്ഞേ തീരൂ…

“സത്യത്തിൽ വിമൽമാഷ് എന്നോട് പറഞ്ഞതൊന്നുമല്ല…
സ്റ്റാഫ് റൂമിൽ വെച്ച് പറയുന്നത് കേട്ടു, ഈ ബുക്ക് ടീച്ചർക്കൊന്ന് എത്തിക്കണമല്ലോന്ന്…
അപ്പോ എനിക്ക് തോന്നിയൊരു ബുദ്ധിയാണിത്…
എനിക്കിവിടെ ആരെയും കാണാനില്ല… ഇത് ടീച്ചർക്ക് തരാനായി മാത്രം വന്നതാണ്… ടീച്ചറെ കാണാനായി മാത്രം…”

സാവിത്രിക്ക് ചെറുതായി കിതക്കാൻ തുടങ്ങി..
കള്ളത്തരം പറഞ്ഞാണ് അവനിവിടെ വന്നത്..
എന്തിന്… ?..

“ ഞാൻ കള്ളത്തരം കാണിച്ചും, പറഞ്ഞും എന്തിനാണിത് ചെയ്തതെന്ന് ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും… എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു… ടീച്ചർക്കിത് തരാൻ ഇതല്ലാതെ വേറെ മാർഗമില്ലായിരുന്നു…”

വരാനിരിക്കുന്ന അപകടത്തിന്റെ
സൂചനയുമായി പുറത്തെവിടെയോ നായ്ക്കൾ ഓരിയിടുന്നതിന്റെ ഭീതിദമായ ശബ്ദം കർണപുടങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത് പേടിയോടെ സാവിത്രി കേട്ടു..
മാത്രമല്ല, താനെന്താണോ മനസിൽ ചിന്തിക്കുന്നത് അതാണവൻ അടുത്ത വരിയായി എഴുതുന്നത്…

“ ഞാനൊരാൾക്ക് വാക്ക് കൊടുത്ത കാര്യം പറഞ്ഞല്ലോ… ?.
അവളെ കല്യാണം കഴിക്കാനാണ് എനിക്കാഗ്രഹം…
പക്ഷേ, അതിലൊരു പ്രശ്നമുണ്ട്… വലിയൊരു പ്രശ്നം…
ആ പ്രശ്നം ടീച്ചർ വിചാരിച്ചാൽ മാത്രമേ തീരൂ… ടീച്ചർക്ക് മാത്രമേ ഈ പ്രശ്നത്തിൽ എന്നെ സഹായിക്കാനാവൂ…”

സാവിത്രിക്ക് വീണ്ടും ആശ്വാസമായി..
താൻ പേടിച്ചതൊന്നുമല്ല..
തന്റെ സഹായമാണ് അവന് വേണ്ടത്.. ചിലപ്പോ പൈസയാവാനും മതി.. എങ്കിലും രണ്ട് വർഷമായി യാതൊരു ബന്ധവുമില്ലാത്ത തന്നോടിത് പറഞ്ഞതിൽ അവൾക്ക് അസ്വാഭികത തോന്നി..

“ഞാനവളോട് എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്… പലവട്ടം പറഞ്ഞിട്ടുണ്ട്… കാണുമ്പോഴെല്ലാം പറഞ്ഞിട്ടുണ്ട്…
പക്ഷേ,, പക്ഷേ…
അവളത് കേട്ടില്ല… എന്റെ ഇഷ്ടം ഇത് വരെ അവളറിഞ്ഞില്ല…
അവളെന്നല്ല,ആരുമറിഞ്ഞില്ല… ആരും..
കാരണം, ഞാൻ പറഞ്ഞതെല്ലാം എന്റെ ഹൃദയം കൊണ്ടായിരുന്നു… അവളെ കാണുമ്പോഴെല്ലാം എന്റെ ഹൃദയം ആർത്തലറിപ്പറയും…
പക്ഷേ, അത് കേൾക്കാൻ അവളുടെ ഹൃദയം അത്ര വിശാലമല്ലായിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *