തളിരിട്ട മോഹങ്ങൾ – 1 32അടിപൊളി  

എന്തിന്…?.

സാവിത്രിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..

ഉണ്ണിയെ കുറിച്ച് ഇങ്ങിനെയൊന്നും കരുതിയതേയല്ല..

ഇവനെന്താ ഭ്രാന്താണോ..?
എവിടേലും നടക്കുന്നതാണോ ഇത്..?.
ഇല്ല… ഇതൊരിക്കലും അംഗീകരിക്കാനാവില്ല..
ഇത് പോലെയുള്ള ഞരമ്പ് രോഗികൾ സമൂഹത്തിലെമ്പാടുമുണ്ട്..
അവരുടെയൊക്കെ ഇടയിൽ ഒരു പോറൽ പോലുമേൽക്കാതെ തലയുയർത്തിപ്പിടിച്ച് തന്നെയാണ് താനിത്രയും കാലം ജീവിച്ചത്..

ഇവനും അത് പോലൊരു ഞരമ്പ് രോഗി..
നിസാരമായി തള്ളിക്കളയാവുന്ന വിഷയമാണിത്..
ഈ ചെറിയ കാര്യത്തിനാണോ താൻ ബോധം കെട്ട് വീണ്ത്..?.
ഇത്ര മനസുറപ്പില്ലാത്തവളാണോ താൻ… ?.
ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീയല്ലേ താൻ..?.
കുറച്ച് കൂടി കരുത്ത് കാണിക്കണ്ടേ..?.

സാവിത്രി ഊർജ്ജം വീണ്ടെടുത്തു..
അവനെ നിലക്ക് നിർത്താൻ തനിക്കറിയാം..
ഇനി ഇമ്മാതിരി പണി ഇവൻ ചെയ്യരുത്..

ഒരിറക്ക് വെള്ളം കൂടി കുടിച്ച് അവൾ വീണ്ടും ചാരിയിരുന്നു..

അപ്പോഴാണ് വേറൊരു കാര്യമവൾ ചിന്തിച്ചത്..
മൂന്ന് വർഷമായി അവൻ തന്നെ മനസിൽ കൊണ്ട് നടക്കുന്നൂന്നാണ് പറഞ്ഞത്..
ഈ കാലത്തിനിടക്ക് ഒരിക്കൽ പോലും അവൻ തന്നോട് സംസാരിച്ചിട്ടില്ല.. താനവനോട് എന്തേലും ചോദിച്ചാ അതിന് മറുപടി പറയുമെന്നല്ലാതെ ഒരു വാക്ക് പോലും അവൻ മിണ്ടിയിട്ടില്ല..
അരുതാത്തൊരു നോട്ടം പോലും അവൻ നോക്കിയിട്ടില്ല.. ഒരു സ്പർശനം കൊണ്ട് പോലും തന്നെ കളങ്കപ്പെടുത്തിയിട്ടില്ല..

പിന്നെങ്ങിനെ അവൻ ഞരമ്പ് രോഗിയാവും..?..

അവൻ കാമുകനാണ്… മൂന്ന് വർഷം തന്റെ പ്രണയം കാമുകിയോട് പറയാൻ കഴിയാതെ വേദനിക്കുന്ന ഹൃദയവുമായി ജീവിച്ച യഥാർത്ത കാമുകൻ..
അവൾ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരു നോട്ടം കൊണ്ട് പോലും അവളെ ശല്യപ്പെടുത്താതിരുന്ന, പരിശുദ്ധ പ്രണയം മനസിൽ സൂക്ഷിച്ച കാമുകൻ.

നാൽപതോളം പെണ്ണ് കാണൽ നടത്തിയിട്ടും അതിലൊന്ന് പോലും അവനിഷ്ടപ്പെടാതിരുന്നത് എന്ത് കൊണ്ടാണ്..?.

ഇങ്ങിനെയും ഒരു കാമുകനുണ്ടാവുമോ..?.
കൃത്യമായി പറഞ്ഞാൽ അവനേക്കാൾ ഇരുപത്തിനാല് വയസ് കൂടുതലാണ് തനിക്ക്..
ആ തന്നെയാണവൻ..
ഒരു പക്ഷേ അവന്റെ അമ്മക്കും ഈ പ്രായമായിരിക്കും..

പക്ഷേ, തന്നോടവന് വെറും പ്രണയമല്ല..
തന്നെ വിവാഹം കഴിക്കാൻ വരെ അവന് താൽപര്യമുണ്ടെന്നാണ് അവൻ പറഞ്ഞത്..
ഈ ജന്മത്തിലല്ലെങ്കിൽ അടുത്തു ജന്മത്തിലെന്ന്…

സാവിത്രിക്ക് ചിരി വന്നു പോയി.. ഇവനെന്ത് പൊട്ടനാണ്… ?.
സുന്ദരികളും യുവതികളുമായ ഏതേലും പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ച് ജീവിക്കേണ്ടതിന് പകരം, ഒരിക്കലും സഫലമാത്ത പ്രണയവും കൊണ്ട് നടക്കുന്നു..

അവനെഴുതിയ വേറൊരു കാര്യം കൂടി സാവിത്രി ഓർത്തെടുത്തു..അതോർക്കുമ്പോൾ അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിരിഞ്ഞു..
ആദ്യം കണ്ടപ്പോ അവനേക്കാൾ പ്രായം കൂടുതലാണ് തനിക്കെന്ന് അവന് തോന്നിയില്ലത്രേ…

അത് ശരിയായിരിക്കാം..
മറ്റ് പലരും അത് പറഞ്ഞിട്ടുണ്ട്..
നാല് വയസ് വരെ തനിക്ക് മതിച്ചവരുണ്ട്..
പ്രസവിക്കാത്തതാവാം അതിനൊരു കാരണം..പിന്നെ കൃത്യമായ വ്യായാമവും യോഗയും..

ഇതിലെന്താണിനി താനൊരു തീരുമാനമെടുക്കുക എന്ന് സാവിത്രിക്ക് മനസിലായില്ല..
ഉണ്ണി നല്ലവനാണ്..
മൂന്ന് വർഷമായി താനറിയാതെ അവൻ തന്നെ പ്രണയിക്കുന്നു..
ആത്മാർത്ഥമായ, കളങ്കമില്ലാത്ത പ്രണയം..
അത് മുഖത്ത് നോക്കിപ്പറയാൻ അവന് ധൈര്യം വന്നില്ല..
ഒരിക്കലും തന്റെ ശരീരമല്ല അവൻ മോഹിച്ചത്..ആണെങ്കിൽ അത്തരത്തിൽ ഒരു നോട്ടമെങ്കിലും അവൻ നോക്കിയേനെ..
തുളച്ച് കയറുന്ന ഒരുപാട് നോട്ടം താൻ കണ്ടിട്ടുണ്ട്..
തിരക്കിൽ നീണ്ട് വരുന്ന കൈകൾ പലവട്ടം തന്റെ നിംനോന്നതങ്ങളിൽ തഴുകിപ്പോയിട്ടുണ്ട്..

എന്നാൽ ഉണ്ണി..
അവൻ മാന്യനാണെന്ന് പലവട്ടം
അവൻ തെളിയിച്ചിട്ടുണ്ട്..
അനുകൂല സാഹചര്യങ്ങൾ പോലും മുതലാക്കാൻ അവനറിയില്ല..

അവന്റെ ഭാഗത്ത് നിന്ന് സാവിത്രി ചിന്തിച്ച് നോക്കി..
പാവം.. മൂന്ന് വർഷമാണ് അവൻ വെറുതേ കളഞ്ഞത്..
ഹൃദയ വേദനയോടെയാണത്രേ ഈ മൂന്ന് വർഷവും അവൻ ജീവിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *