തളിരിട്ട മോഹങ്ങൾ – 1 32അടിപൊളി  

ദൂരെ… ചക്രവാളസീമകൾക്കപ്പുറത്ത് വെളുത്ത പൊട്ട് പോലെ എന്തോ ഒന്ന്.. അതടുത്ത് വരികയാണ്…
അതെ… അത് തന്റെ രക്ഷനാണ്…
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷിക്കാനാണവൻ വരുന്നത്..

അത് കൂടുതൽ അടുത്തെത്തി…
അതൊരു കുതിരയാണ്… ഒരു വെള്ളക്കുതിര…
അതിന്റെ പുറത്ത് ഒരാളിരിക്കുന്നുണ്ട്.. ഒരു യോദ്ധാവ്…
മിന്നലിന്റെ വേഗതയിലാണവന്റെ വരവ്..
അടുത്തെത്തിയതും, ആ യോദ്ധാവ്, കുതിരപ്പുറത്തിരുന്ന് തന്നെ,നിലത്ത് നിൽക്കുന്ന തന്നെ കോരിയെടുത്തു..
പിന്നെ തന്നെ മടിയിലിരുത്തി ചക്രവാളങ്ങൾക്കപ്പുറത്തേക്ക് കുതിരയെ പറത്തി…

വീശിയടിക്കുന്ന കാറ്റിൽ തുറന്നിട്ട ജനൽ പാളി ശക്തിയിൽ വന്നടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി..
ആ ശബ്ദം കേട്ട് സാവിത്രി ഞെട്ടിയുണർന്നു…

എവിടെ… ?.
എവിടെയാണ് താൻ… ?..
തീ കാറ്റടിക്കുന്ന ആ മരുഭൂമിയെവിടെ..?.
തന്നെ വാരിയെടുത്ത് പറന്ന ആ വെള്ളക്കുതിരയെവിടെ… ?..
ആ കരുത്തനായ യോദ്ധാവെവിടെ..?..

വീണ്ടുമൊരിക്കൽ കൂടി ജനൽ പാളി അടയുന്ന ശബ്ദം കേട്ട് സാവിത്രി ബോധമണ്ഡലത്തിലേക്ക് തിരിച്ച് വന്നു..
അവൾ പതിയെ എണീറ്റിരിന്നു… കാൽപാദം മുതൽ തലയോട്ടി വരെ അടിമുടി വിറക്കുകയാണ്..തന്നെ താങ്ങാൻ ഒരാളില്ലെങ്കിൽ വീണ് പോകുമെന്ന് അവൾക്ക് തോന്നി..

വീഴുകയും ചെയ്തു..
കാലുകൾ നീട്ടി വെച്ച് അവൾ സെറ്റിയിൽ നിവർന്ന് കിടന്നു..
താനീ കിടത്തത്തിൽ മരിച്ച് പോകുമോന്ന് പോലും അവൾക്ക് തോന്നി..
പേടി കൊണ്ട് കണ്ണ് തുറക്കാൻ പോലുമവൾക്കായില്ല..
കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസമെടുക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവൾ സെറ്റിയിൽ മർലന്ന് കിടന്നു..

അവളുടെ മനസിലൊന്നുമില്ലായിരുന്നു.. നൂറ് നൂറ് വർണച്ചിത്രങ്ങൾ തെളിഞ്ഞ് നിൽക്കുന്ന മസനകം തീർത്തും ശൂന്യമായിരുന്നു..
ബുദ്ധിയുറക്കാത്ത കൊച്ചു കുഞ്ഞിനെപ്പോലെ ഒന്നുമവൾക്ക് ഓർത്തെടുക്കാനായില്ല..

കുറേനേരം ആ കിടപ്പവൾ കിടന്നു.,
ശൂന്യമായ മനസുമായി,.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ഒരു മിന്നലും, കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരിടിയും..
വിറച്ച് പോയ സാവിത്രി ചാടിയെണീറ്റു..

പുറത്ത് മഴ തകർക്കുകയാണ്..
പതിയെപ്പതിയെ അവൾ ബോധത്തിലേക്ക് തിരിച്ച് വന്നു..
അൽപം വെളളം കുടിക്കണം.. തൊണ്ട വരണ്ട് പൊട്ടുകയാണ്..
സെറ്റിയിൽ നിന്ന് എണീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല..
എങ്കിലുംഒരുവിധം എഴുന്നേറ്റ് നിന്നു..
നടക്കുമ്പോൾ കാലുകൾ വേച്ച് പോവുകയാണ്..
ഫ്രിഡ്ജിനടുത്ത് വരെ ഒരു വിധം നടന്നെത്തി..
തണുത്ത വെള്ളം ഒരു കുപ്പി മുഴുവൻ ഒറ്റയടിക്ക് കുടിച്ച് തീർത്തു..
പരവേശമടങ്ങുന്നില്ല..
ഒരു കുപ്പി കൂടിയെടുത്ത് നിലത്തുറക്കാത്ത കാലുകളോടെ അവൾ നടന്ന് സെറ്റിയിൽ വന്നിരുന്നു..

എന്തൊക്കെയാണിപ്പോ നടന്നത്..?… ഒരിറക്ക് വെള്ളം കൂടി കുടിച്ച് കുപ്പി ടീപ്പോയിൻമേൽ വെച്ച് അവൾ സെറ്റിയിൽ ചാരിയിരുന്നു..

നടന്ന കാര്യങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു..

ഉണ്ണി വന്നത് തൊട്ടുള്ള കാര്യങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയി.. അവനെഴുതിയ എഴുത്ത് വായിച്ചത് അവൾക്കോർമ വന്നു..
അതിലെ ഓരോ വരികളും അവൾ മനസിൽ വായിച്ചു..

‘ആ പെണ്ണ് ടീച്ചറാണ്…
എന്റെ സാവിത്രി ടീച്ചർ… ‘

അവസാനം വായിച്ച ആ വരി..
അതാണ്..അതാണ് തന്നെ തളർത്തിയത്..
അതാണ് തന്നെ തകർത്തത്..
ആ വരിയാണ് തന്നെ അടിമുടി ഉലച്ച് കളഞ്ഞത്..

എന്താണവൻ എഴുതിയത്..?..
എന്താണ് താൻ വായിച്ചത്…?.

എന്നാലും ഉണ്ണി…
സാവിത്രിക്കിപ്പഴും വിശ്വസിക്കാനായില്ല..

അവൻ തന്നെ… ?..
മൂന്ന് വർഷക്കാലം…
എന്റീശ്വരാ…
എന്തൊക്കെയാണിത്..

അവനേക്കാൾ എത്രയോ പ്രായം കൂടിയ തന്നെ അവൻ പ്രയണയിച്ചിരുന്നെന്നോ… ?.
അതും മൂന്ന് വർഷം..?.
താനറിയാതെ…?

ആദ്യ കാഴ്ചയിൽ തന്നെ അവന് പ്രണയം തോന്നിയെന്ന്..
അവന് തന്നെ കല്യാണം കഴിക്കാൻ പോലും ആഗ്രഹമുണ്ടായിരുന്നെന്ന്..

ഈശ്വരാ…. മൂന്ന് വർഷത്തിനിടെ നാൽപതോളം വിവാഹം അവൻ സ്വയം മുടക്കിയത് തനിക്ക് വേണ്ടിയായിരുന്നോ..?.

Leave a Reply

Your email address will not be published. Required fields are marked *