തളിരിട്ട മോഹങ്ങൾ – 1 32അടിപൊളി  

സാവിത്രി സെറ്റിയിലേക്കിരുന്ന് പുസ്തകത്തിന്റെ കവർ പൊട്ടിച്ചു.. പുതിയ പതിപ്പാണ്..

പൊട്ടിച്ച കവറ് ടീപോയിലേക്ക് വെച്ച്, പുസ്തകം മടിയിലേക്ക് വെച്ച് സാവിത്രി ആദ്യത്തെ പേജ് മറിച്ചു..

എ ഫോറിന്റെ രണ്ട് ഷീറ്റ്,നാലായി മടക്കി വെച്ചിരിക്കുന്നത് കണ്ട് അവളൊന്ന് അമ്പരന്നു..!

കവറ് പോലും പൊട്ടിച്ചിട്ടില്ലാത്ത ഈ പുസ്തകത്തിനകത്തെങ്ങിനെ ഈ പേപ്പറ് വന്നു..

അതെടുത്തവൾ പുസ്തകം മടക്കി ടീപോയിലേക്ക് വെച്ചു..

ആകാക്ഷയോടെയാണ് നാലായി മടക്കിയ പേപ്പർ അവൾ തുറന്ന് നോക്കിയത്..

നീല മഷി കൊണ്ട് പേപ്പറ് നിറച്ചും എഴുതിയിരിക്കുന്നു..
അവൾക്ക് ആകാംക്ഷയേറി..

“ എന്റെ പ്രിയപ്പെട്ട സാവിത്രി ടീച്ചറിന്….”

അവൾ ഞെട്ടിപ്പോയി… !
കവറ് പോലും പൊട്ടിക്കാത്ത ഈ പുസ്തകത്തിനകത്ത് തനിക്കൊരു കത്തോ… ?.
വിമൽ മാഷാണോ ഇതെഴുതിയത്… ?..

അതിലെ ആദ്യത്തെ സംബോധന തന്നെ അവളെ ഞെട്ടിച്ചിരുന്നു..
‘ എന്റെ പ്രിയപ്പെട്ട സാവിത്രി ടീച്ചറിന് ‘

അടുത്ത വരി കൂടി അവൾ വായിച്ചു.

“ഈ എഴുത്ത് വിമൽ മാഷ് എഴുതിയതാണെന്ന് ടീച്ചർ തെറ്റിദ്ധരിക്കരുത്… ഇത് ഞാനെഴുതിയതാണ്… ഉണ്ണി…
ഇനി താഴോട്ട് ടീച്ചറിന് പൂർണ മനസുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി… അല്ലേൽ കീറിക്കളയുകയോ, കത്തിക്കുകയോ ചെയ്യാം…”

ടീച്ചറിന് അൽഭുതമായി.. ഇതെന്താണ്..?.
തനിക്കെന്തിനാണ് ഉണ്ണി ഇങ്ങിനെ ഒരു എഴുത്തെഴുതിയത്..?.
അവനെന്തും തന്നോട് നേരിട്ട് പറയാലോ..

അവൾ കാല് രണ്ടും ടീപോയിലേക്ക് കയറ്റി വെച്ച് സെറ്റിയിലേക്ക് ചാരിയിരുന്നു..

എന്താണീ എഴുത്തിന്റെ ഉദ്ദേശ്യം..?.

ബാക്കി വായിക്കണോ എന്നവളൊന്ന് ആലോചിച്ചു..
ഏതായാലും വായിക്കാം..എന്താണെന്നറിയാലോ..
അടുത്ത വരി കൂടി അവൾ വായിച്ചു..

“ഞാൻ നമ്മുടെ സ്കൂളിൽ ജോലിക്ക് കയറിയത് ടീച്ചർ വിരമിക്കുന്നതിനും ഒരു വർഷം മുൻപാണെന്നറിയാലോ..?.
ഞാനാദ്യമായി ജോലിക്ക് കയറിയതും നമ്മുടെ സ്കൂളിലാണ്…
കുറേ പരിശ്രമിച്ച്, കുറേ ടെസ്റ്റെഴുതിയാണ് എനിക്കൊരു സർക്കാർ ജോലി കിട്ടിയത്.. സ്കൂളിൽ വന്ന ഞാൻ ആദ്യം കണ്ടതും,ആദ്യം പരിചയപ്പെട്ടതും സാവിത്രി ടീച്ചറിനെയാണ്…”

സാവിത്രിക്ക് ഒന്നും മനസിലായില്ല.. രണ്ട് വർഷമായി താൻ ജോലിയിൽ നിന്ന് വിരമിച്ചിട്ട്..അതിനും ഒരു വർഷം മുൻപാണ് ഉണ്ണി അവിടെ പ്യൂണായി ജോലിക്ക് കയറിയത്…
നല്ലൊരു ചെറുപ്പക്കാരൻ..താനുമായി നല്ല ബന്ധവും..
എന്തിനാണവൻ ഇങ്ങിനെ ഒരെഴുത്തെഴുതിയതെന്ന് ഇപ്പഴും അവൾക്ക് മനസിലായില്ല..

അടുത്ത വരി ചെറുതാണ്..അതും അവൾ വായിച്ചു..

“.ഇനി താഴോട്ട് വായിക്കാതെ ഇപ്പോ വേണമെങ്കിലും ടീച്ചർക്കിത് കീറിക്കളയാം…”

ഇവനെന്താണിങ്ങിനെ സസ്പെൻസിടുന്നത്… ?.
എന്ത് ഗൗരവമുള്ള കാര്യമാണ് അവന് തന്നോട് പറയാനുള്ളത്.. ?.
ഒരു വർഷത്തെ പരിചയമുണ്ട് തങ്ങൾ തമ്മിൽ..
അന്നൊന്നും പറയാത്ത എന്ത് കാര്യമാണ് അവന് പറയാനുള്ളത്… ?.

അവൾ ബാക്കി വായിക്കാൻ തന്നെ തീരുമാനിച്ചു..

“ മുപ്പത്തി ഒന്നാം വയസിലാണ് എനിക്ക് ജോലി കിട്ടിയത്… എനിക്കിപ്പോ മുപ്പത്തിനാല് വയസായി..ഒരു സർക്കാർ ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് നേരത്തേ ഞാൻ തീരുമാനിച്ചിരുന്നു… കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നാൽപതോളം പെണ്ണ് കാണൽ ഞാൻ നടത്തി… പല കാരണങ്ങളാൽ ഒന്നും നടന്നില്ല…”

പുറത്ത് ഛന്നംപിന്നം മഴ ചിണുങ്ങിത്തുടങ്ങിയത് ശ്രദ്ധിച്ച് ടീച്ചർ വീണ്ടും വായന തുടർന്നു..

“എനിക്കൊരമ്മ മാത്രമേ ഉള്ളൂ… അഛൻ നേരത്തേ മരിച്ചു… ഒരു പെങ്ങളുള്ളതിനെ കെട്ടിച്ച് വിട്ടു…
എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമമുണ്ട്… ഞാൻ ആത്മാർഥമായി ശ്രമിച്ചിട്ടും അത് നടക്കുന്നില്ല…”

സാവിത്രിക്കിപ്പഴും ഒന്നും മനസിലായില്ല..
തന്നോടവനിതെന്തിനാണ് പറയുന്നതെന്നും മനസിലാക്കാനായില്ല..

“ അവസാനം കണ്ട പെൺകുട്ടിയുമായി കല്യാണം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു…
പക്ഷേ, അതും ഒഴിഞ്ഞ് മാറിപ്പോയി…
നിസാര കാരണം പറഞ്ഞ് ഞാൻ തന്നെയാണത് ഒഴിവാക്കി വിട്ടത്…
ഇത് മാത്രമല്ല, ഞാൻ കണ്ട നാൽപത് പെൺകുട്ടികളേയും എനിക്കിഷ്ടപ്പെട്ടിരുന്നു… അവർക്കെന്നെയും…
എന്നിട്ടും അതിലൊന്ന് പോലും നടക്കാതിരുന്നതിന് കാരണവും ഞാനായിരുന്നു…
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അതെല്ലാം മുടക്കിയത് ഞാനായിരുന്നു… “

Leave a Reply

Your email address will not be published. Required fields are marked *