തില്ലാന – 1 23അടിപൊളി 

അതോടു കൂടി ശരണ്യയ്ക്ക് എത്രയും പെട്ടെന്ന് തിരികെ പോയാൽ മതിയെന്നായിരുന്നു…

പക്ഷേ, ഊണും വൈകുന്നേരത്തെ ചായയും കൂടി കഴിഞ്ഞിട്ടാണ് ടീച്ചറും മേനോനും അവരെ യാത്രയാക്കിയത്…

തിരികെ കാറിലിരിക്കുമ്പോൾ ശരണ്യ മൗനിയായത് ജയ ശ്രദ്ധിച്ചു.

“” എന്തുപറ്റിയെടീ നിനക്ക്… ….?””

ജയ അവളെ ഒന്നു തോണ്ടി……

“” ഒരു തലവേദന പോലെ… …. “

ശരണ്യ കള്ളം പറഞ്ഞൊഴിഞ്ഞു…

തിരികെ വള്ളത്തോൾ നഗറിലെ വീട്ടിലെത്തിയതും ജയയോട് അനുവാദം ചോദിച്ച് മുരളി ക്രിക്കറ്റ് കളിക്കാൻ പോയി…

ശരണ്യയെ ഉറങ്ങാൻ വിട്ട് ജയ തന്റെ ജോലികളിലേക്കു കടന്നു…

ശരണ്യ ഉറങ്ങുകയായിരുന്നില്ല , ജയയോട് സംസാരിക്കുവാൻ ഉള്ളതെല്ലാം മനസ്സിൽ പാകപ്പെടുത്തുകയായിരുന്നു…

മുരളി കളി കഴിഞ്ഞു വന്നതും വീട് വീണ്ടും ഉണർന്നു…

“” കൃഷ്ണൻ പോയി കിടന്നോ… ഞങ്ങളു കുറച്ചു നേരം സംസാരിച്ചിരിക്കട്ടെ… “

അത്താഴം കഴിഞ്ഞതും ജയ മുരളിയോടായി പറഞ്ഞു…

“” ഗുഡ്… ഞാനൊരു വെബ് സീരീസ് കണ്ടു തീർക്കാൻ നോക്കട്ടെ…””

മുരളി ഫോണുമായി അവന്റെ മുറിയിലേക്ക് സന്തോഷത്തോടെ പോയി…

ജോലികൾ ഒക്കെ ഒതുക്കി, ശരണ്യയും ജയയും മുകളിലേക്ക് വന്നു…

മുകളിലെ നിലയിലെ സിറ്റൗട്ടിൽ ആയിരുന്നു ഇരുവരും..

പറയുവാനും കേൾക്കുവാനും ഒരുപാട് ഉണ്ടെങ്കിലും ഇരുവരും കുറച്ചു നേരം മൗനത്തിലായിരുന്നു…

“” നീയെന്താ ഒന്നും പറയാത്തത്… ?””

ഒരു ദീർഘനിശ്വാസത്തോടെ ഒടുവിൽ ജയ ചോദിച്ചു……

“” ഒന്നുമില്ലെടാ… ഞാൻ നമ്മുടെ പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു… “

ശരണ്യ പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റു..

“” വിഷമിക്കാനോ സങ്കടപ്പെടാനോ ആണെങ്കിൽ നീ ഒന്നും പറയണമെന്നില്ല… നീ കുറച്ചു ദിവസം എൻജോയ് ചെയ്യാൻ വന്നതല്ലേ… ?””

ജയ അവളുടെ തോളിൽ കൈ ചുറ്റി…

“” അങ്ങനെയൊന്നുമില്ല മഞ്ജൂസേ………. “

ചിരിയുടെ ഒരാവരണമെടുത്തിട്ട് ശരണ്യ തിരിഞ്ഞു…

“” എൻജോയ് ചെയ്യാൻ വന്നതൊന്നുമല്ല ഞാൻ… അച്ഛനും അമ്മയും മരിച്ചു…… അവരുടെ പേരിൽ കുറച്ചു സ്വത്തുവകകളുണ്ട്…… അത് പാർട്ടീഷ്യൻ ചെയ്യണമെങ്കിൽ ഞാനും കൂടെ കൂടിയേ തീരൂ…””

“” അപ്പോൾ അതാണ് വരവിന്റെ ഉദ്ദേശ്യം……?””

“” പിന്നെ നിന്നെയും കാണണമെന്നുണ്ടായിരുന്നു… സനൽ മരിച്ച ശേഷം ഒരു തവണയാണ് നാട്ടിൽ വന്നത്… അവന്റെ അച്ഛനേയും അമ്മയേയും ഒന്നു കാണണം… അവർക്കും സുഖമില്ലാതിരിക്കുകയാണെന്ന് അറിയാൻ കഴിഞ്ഞു… …. “

കോളേജിൽ തന്റെ കൂടെ ഉണ്ടായിരുന്ന വായാടി ശരണ്യ തന്നെയാണോ സംസാരിക്കുന്നത് എന്ന് ജയ ഒരു നിമിഷം അത്ഭുതപ്പെട്ടു……

ശരണ്യയുടെ ഭർത്താവ് സനൽ അമേരിക്കയിൽ തന്നെ ഒരു ആക്സിഡന്റിൽ മരണപ്പെടുകയായിരുന്നു…

അവർക്കു കുട്ടികൾ ആയിട്ടില്ലായിരുന്നു…

അയാളുടെ വിഡോ എന്ന രീതിയിലാണ് പിന്നീട് കമ്പനി അവൾക്ക് ജോലി പെർമെനന്റാക്കി നൽകിയത്……

ഇൻഷുറൻസ് ക്ലെയിം നല്ലൊരു തുക ഉണ്ടായിരുന്നു….

അതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് ഇത്രയും കാലം നാട്ടിലേക്ക് വരാതിരുന്നത് എന്ന് മുൻപ് ശരണ്യ പറഞ്ഞത് ജയ ഓർത്തു…

“” നിനക്ക് ഓർമ്മയുണ്ടോ മഞ്ജൂസേ… നമ്മൾ പണ്ട് പറഞ്ഞ ഒരു കാര്യം……….?””

“” നീ കാര്യം പറ……….?”.

“” ഓരോ ഫൂളിഷ്നെസ്സ്………. “

ചിരിച്ചു കൊണ്ട് ശരണ്യ തുടർന്നു…

“” നമ്മളുടെ കുട്ടികളെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്ന കാര്യമൊക്കെ……….””

ജയയും ചിരിച്ചു…

“” നീ വാക്കു പാലിച്ചു……”

ശരണ്യ പറഞ്ഞു വരുന്നത് എങ്ങോട്ടാണെന്ന് ജയയ്ക്ക് മനസ്സിലായിത്തുടങ്ങി…

“” അതൊക്കെ അന്നത്തെ പ്രായത്തിന്റെയല്ലേടീ… നീ വാ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം… “

ജയ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി…

ജയയുടെ മുറിയിലേക്കാണ് ഇരുവരും പോയത്……

മേശയിൽ കുറച്ചു പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നത് ശരണ്യ കണ്ടു…

“” അത്രയ്ക്ക് ഫ്രണ്ട്ഷിപ്പ് ഉണ്ടായിട്ടാണല്ലോ നീ ഞാൻ നാലഞ്ചു കത്തയച്ചിട്ടും ഒരു മറുപടി പോലും തരാതിരുന്നത്…””

ജയ പരിഭവത്തോടെ പറഞ്ഞു……

“” അതിനൊക്കെ കാരണമുണ്ടായിരുന്നെടീ……….””

പിൻ തിരിഞ്ഞു നോക്കാതെ ടേബിളിനു മുകളിലുള്ള പുസ്തകങ്ങൾ മറിച്ചു നോക്കുന്നതിനിടയിൽ ശരണ്യ പറഞ്ഞു……

Updated: April 2, 2025 — 2:24 pm

Leave a Reply

Your email address will not be published. Required fields are marked *