തുളസിദളം – 3അടിപൊളി  

ശില്പ പൊട്ടികരഞ്ഞുകൊണ്ട് നന്ദനോട് പറഞ്ഞു, നന്ദന് തിരികെ ഒന്നുമ്പപറയാൻ പറ്റുന്നുണ്ടായിരുന്നില്ല, അവൻ വൃന്ദയോടുള്ള ദേഷ്യത്തിൽ പല്ലുകടിച്ചുപൊട്ടിക്കുണ്ടായിരുന്നു, അതേസമയം നന്ദന് ശില്പയോട് സഹതാപം തോന്നുന്നുണ്ടായിരുന്നു,

“ശില്പ വിഷമിക്കണ്ട, എല്ലാത്തിനും വഴിയുണ്ടാക്കാം, നാളെ നേരം വെളുക്കട്ടെ, ശില്പയിപ്പോ വിഷമിക്കാതെ പോയി ഉറങ്ങിക്കോ…”

നന്ദൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു…

ശില്പ ഫോൺ ചെവിയിൽനിന്നെടുത്ത് തൊട്ടടുത്തുനിന്ന രാജേന്ദ്രനെ നോക്കി ഒന്ന് ചിരിച്ചു, മറുപടിയായി അയാളും അവളെനോക്കി ചിരിച്ചു,

“എന്താ മോളേ ഇതൊരു കരയ്ക്കടിയോ…??”

“പിന്നല്ലാതെ… കരയ്ക്കടിഞ്ഞില്ലേ ഞാനടുപ്പിക്കും… അച്ഛൻ ഞാൻപ്പറയുന്നപോലെ കൂടെ നിന്നുതന്നാ മതി…”

“അച്ഛൻ എന്തിനും കൂടെയുണ്ട്…”

അവൾ കണ്ണടച്ച് ഒരു ദീർഘ നിശ്വാസം വിട്ടു.

••❀••

പിറ്റേന്ന് രാവിലെ പുറത്തേക്ക് പോകാൻ നിന്ന നന്ദനെക്കണ്ട് ശ്യാമ അടുത്തേക്ക് വന്നു,

“നന്ദൂട്ടാ മോനെങ്ങോട്ടാ…???”

“ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാമ്മേ…”

അവൻ ഷിർട്ടിന്റെ കൈ ചുരുട്ടി വച്ചുകൊണ്ട് പറഞ്ഞു

“നീയൊന്നും കഴിക്കുന്നില്ലേ…??”

“ഇല്ലമ്മാ… ഞാൻ പൊറത്തൂന്ന് കഴിച്ചോളാം…ഇവിടുന്ന് കഴിക്കാൻ നിന്നാ താമസിക്കും…”

അവൻ പറഞ്ഞു, ശ്യാമ മിണ്ടിയില്ല,

നന്ദൻ കാർ സ്റ്റാർട്ട്‌ ചെയ്ത് ശ്യാമയെ നോക്കിചിരിച്ചിട്ട് പുറത്തേക്ക് പോയി…

പുറത്തിറങ്ങി നന്ദൻ ശില്പയെ വിളിച്ചു മൈക്കിൾസ് കോഫി ഷോപ്പിലേക്ക് വരാൻ പറഞ്ഞു.

നന്ദൻ പറഞ്ഞതനുസരിച്ചു ശില്പ കോഫി ഷോപ്പിലെത്തുമ്പോൾ നന്ദൻ മൊബൈലിൽ നോക്കിക്കൊണ്ട് അവിടിരിക്കുന്നുണ്ടായിരുന്ന, അവൾ മുഖത്ത് സങ്കടം വാരിപൂശി അവനടുത്തേക്ക് നടന്നു,

ശില്പ അവളടുത്തെത്തിയപ്പോൾ നന്ദൻ മുഖമുയർത്തി അവളെ നോക്കി,

“ആ… ശില്പ വാ ഇരിക്ക്…”

നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു,

ശില്പ സങ്കടം നിറഞ്ഞ മുഖത്തോടെ തലകുനിച്ചു കസേരയിലിരുന്നു,

നന്ദൻ അലിവോടെ അവളെ നോക്കി,

“ശില്പയ്ക്ക് കോഫി പറയട്ടെ…?”

നന്ദൻ ചോദിച്ചു

ശില്പ മറുപടിയൊന്നും പറഞ്ഞില്ല

നന്ദൻ രണ്ട് കോഫി ഓർഡർ ചെയ്തു

“എന്താ ശില്പ സംഭവിച്ചത്…???”

നന്ദൻ ചോദിച്ചു

അവൾ മുഖമുയർത്തി നന്ദനെ നോക്കി അപ്പോഴാണ് കവിളിൽ വിരൽപാട് നന്ദൻ കണ്ടത്, ചുണ്ട് പൊട്ടിയിട്ടുമുണ്ട്

നന്ദൻ വിഷമത്തോടെ അവളെ നോക്കി,

“നന്ദേട്ടനോട് ഞാൻ പറഞ്ഞതല്ലേ… ഇക്കാര്യം മറ്റാരും അറിയരുതെന്ന്… എന്നിട്ട് അവൾ പറഞ്ഞതുകേട്ട് അച്ഛനെന്നെ ഒരുപാട് തല്ലി, ഞാൻ കാരണം നന്ദനത്തൂന്നൊള്ള നല്ലൊരു ബന്ധം ഇല്ലാതായി എന്നും പറഞ്ഞു എന്നെ തല്ലി ചതച്ചു, എനിക്ക് അനങ്ങുമ്പോപോലും വേദന സഹിക്കാൻ വയ്യ, എന്നിട്ടും നന്ദേട്ടൻ വിളിച്ചോണ്ടാ ഞാം വന്നേ…”

അവൾ വേദന അഭിനയിച്ചുകൊണ്ട് നന്ദനോട് പറഞ്ഞു.

“നന്ദേട്ടനോട് എനിക്കത്രക്ക് ഇഷ്ടമുള്ളതുകൊണ്ടാ എല്ലാരൂടെ നന്ദേട്ടനെ ചതിക്കാൻ നോക്കുന്നതുകണ്ടൊണ്ട ഞാനെല്ലാക്കാര്യോം നന്ദേട്ടനോട് പറഞ്ഞത്…”

ശില്പ കണ്ണീർ പൊഴിച്ചു

നന്ദനവളോട് സഹതാപവും സ്നേഹവും തോന്നി, നന്ദൻ അവളുടെ കൈകൾ കൈക്കുള്ളിൽ ചേർത്തുപിടിച്ചു, അതുകണ്ട് ശില്പ ഉള്ളാലെ അട്ടഹസിച്ചു

“സോറി ശില്പ… ഞാൻ തന്റെ സ്നേഹം കാണാതെ പോയി, മനസ്സുനിറയെ അവളായിരുന്നു വൃന്ദ… അതിനിടയിൽ ആത്മാർത്ഥ സ്നേഹം കാണാൻ കഴിഞ്ഞില്ല…”

നന്ദൻ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു,

ശില്പ ഒന്ന് പുഞ്ചിരിച്ചു

“ഞാൻ തന്റെ അച്ഛനോട് സംസാരിക്കാൻ അച്ഛനോട് പറയാം…”

നന്ദൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

അതുകേട്ട് ശില്പക്കൊന്ന് ആർത്തു ചിരിക്കണമെന്ന് തോന്നി,

എങ്കിലും അവൾ നിസങ്കതയോടെ അവനെ നോക്കിയിരുന്നു,

കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി നന്ദൻ പോയതിനു ശേഷം ശില്പ കുടിലതയോടെ പുഞ്ചിരിച്ചു,

‘നന്ദാ… നീയീ ശില്പയെ കാണാൻ പോകുന്നേയുള്ളു, നിന്നെയെങ്ങനെ എന്റെ കാൽചുവട്ടിൽ തളച്ചിടാന്ന് ശില്പക്കറിയാം…’

ശില്പയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *