തുളസിദളം – 3അടിപൊളി  

“കാവിലമ്മയാണേ സത്യം ഞാൻ എന്ത് വേണേലും സമ്മതിക്കാം എനിക്ക് എല്ലാത്തിലും വലുത് എന്റെ കണ്ണനാ…”

അവൾ പ്രതീക്ഷയോടെ ശില്പയെ നോക്കി…

ശില്പ കനത്തിൽ ഒന്ന് മൂളിയിട്ട് പുറത്തേക്ക് പോയി, വാതിക്കൽ എത്തി തിരിഞ്ഞു നോക്കി അവളുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഉണ്ടായിരുന്നു…

••❀••

അന്ന് രാത്രി അത്താഴത്തിന്റെ സമയത്ത് ടേബിളിൽ ഭക്ഷണം കൊണ്ട് വച്ചു തിരിഞ്ഞ വൃന്ദയേ രാജേന്ദ്രൻ വിളിച്ചു

“ഡീ.. പെണ്ണേ ആ ചെറുക്കന്റെ തുണികളും പുസ്തകങ്ങളും മറ്റും നാളെത്തന്നെ റെഡിയാക്കി വച്ചേക്കണം…അവനിനിമുതൽ ഇവിടെ നിന്ന് പഠിക്കണ്ട, ഇവിടെ നിന്നാൽ അവൻ വലിയ ഗുണ്ടയാവും, അതോണ്ട് അവനെ ബോർഡിങ്ങിൽ ആക്കാം…”

അതുകേട്ട് വൃന്ദയും അപ്പോൾ അവിടേക്ക് വന്ന നളിനിയും ഒന്ന് ഞെട്ടി,

“വലിയച്ഛാ…അവനിനി ഒരു പ്രശ്നവുമുണ്ടക്കില്ല, അവനെ ഇവിടുന്ന് പറഞ്ഞയക്കല്ലേ…”

വൃന്ദ വിതുമ്പിക്കൊണ്ട് പറഞ്ഞു.

“വേണ്ട…നീ ഞാൻപറഞ്ഞതങ്ങ് കേട്ടാ മതി കൂടുതൽ സംസാരോന്നുമേണ്ട…ഞാനെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്….”

രാജേന്ദ്രൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു…

“രാജേട്ടാ…. ഇനി അവനൊരു കുരുത്തക്കേടുമുണ്ടക്കില്ല, അതിനുംവേണ്ടി രാജേട്ടൻ അവനെ തല്ലിയില്ലേ…?അവനിവിടെ നിന്നോട്ടെ അവനെ ഞാൻ നോക്കിക്കൊള്ളാം….”

നളിനി പറഞ്ഞതിന് ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു രാജേന്ദ്രന്റെ ഭാഗത്തുനിന്നും.

“വലിയച്ഛാ…”

ദയനീയമായി വിതുമ്പലോടെ വൃന്ദ വിളിച്ചു, കണ്ണീരിനിടയിൽ ശബ്ദം വലുതായി പുറത്തേക്ക് വന്നില്ല, രാജേന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു, വൃന്ദ പ്രതീക്ഷയോടെ ഗൂഢമായ പുഞ്ചിരിയോടെ കഴിച്ചുകൊണ്ടിരുന്ന ശില്പയെ നോക്കി കണ്ണ് കൊണ്ട് ദയനീയമായി കെഞ്ചി…

ശില്പ അതൊന്നും ശ്രദ്ധിക്കാത്തത് പോലെ പാത്രത്തിൽ നോക്കി കഴിച്ചുകൊണ്ടിരുന്നു,

“രാജേട്ടാ…ദയവുചെയ്ത് ഞാൻ പറയുന്നത് കേക്ക്…കണ്ണൻ കൊച്ചു കുഞ്ഞല്ലേ…അവനിവിടെ നിന്നോട്ടെ….”

നളിനി അയാളുടെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,

“ഞാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, അതിൽ ഒരു മാറ്റൊമില്ല പറഞ്ഞേക്കാം…”

അയാൾ ദേഷ്യത്തോടെ പറഞ്ഞു,

ശില്പ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു

വൃന്ദ ദയനീയമായി എല്ലാരേം നോക്കി വിതുമ്പിക്കൊണ്ട് അടുക്കളയിലേക്ക് പോയി,

കുറച്ചുകഴിഞ്ഞു അടുക്കളത്തിണ്ണയിൽ കണ്ണനോടൊത്ത് ഇരിക്കുമ്പോൾ അവിടേക്ക് വന്ന ശില്പയെക്കണ്ട വൃന്ദ ചാടിഎണീറ്റ് അവളെ നോക്കി കൈകൂപ്പി

“ശിൽപേച്ചി പറയുന്നതെന്തും അനുസരിക്കാമെന്ന് പറഞ്ഞതല്ലേ ഞാൻ…ഞങ്ങളെ സഹായിക്കാൻ ആരുമില്ല…ശിൽപ്പേച്ചി സഹായിക്കണം…”

“നിന്റെം ഇവന്റേം കണ്ണീരു കാണാൻ എന്തിഷ്ടമാണെന്നോ എനിക്ക്…അപ്പൊ ഞാൻ നിന്നെ സഹായിക്കുമെന്ന് നെനക്ക് തോന്നുന്നുണ്ടോ…. “

ശില്പ കൈ മാറിൽ കെട്ടിനിന്നുകൊണ്ട് പറഞ്ഞു

“അങ്ങനെ പറയല്ലേ ശിൽപ്പേച്ചി ഞങ്ങളെ സഹായിക്കണം, ചേച്ചി പറയുന്നതെന്തും ഞാനനുസരിച്ചോളാം…കാവിലമ്മയാണേ സത്യം…. “

വൃന്ദ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു

“മ്…ഞാൻ പറഞ്ഞു നോക്കാം, പക്ഷേ അത് നിന്റെയീ പൂങ്കണ്ണീർ കണ്ടിട്ടല്ല, പക്ഷേ നീ വാക്കുതന്നതിലെന്തേലും മാറ്റംവാന്നാ…അറിയാലോ എന്നെ… പിന്നെ നീയിവനെ ജീവനോടെ കാണില്ല…”

അവസാന വാചകം ഒരു ഭീക്ഷണിയോടെ പറഞ്ഞവസാനിപ്പിച്ച് അവൾ പോയി

വാതിലിൽ മറഞ്ഞുനിന്ന് ഇതെല്ലാം കേട്ട നളിനി ശില്പ പോയതിന് ശേഷം ഒരുനിമിഷം വാതിലനടുത്തെത്തി അവരെ നോക്കി ഒന്ന് നെടുവീർപ്പെട്ടിട്ട് മുറിയിലേക്ക് പോയി…

••❀••

ശില്പ നേരെ പോയത് മുകളിൽ കോമൺ ബാൽക്കണിയിൽ നിന്നിരുന്ന രാജേന്ദ്രനടുത്തേക്കായിരുന്നു, തന്റടുത്തേക്ക് വരുന്ന ശില്പയെക്കണ്ട് അയാൾ ചിരിച്ചു

“എന്തായി മോളേ പ്ലാൻ വർക്ഔട്ട് ആയോ…?”

അതിന് മറുപടിയായി ശില്പ തള്ളവിരൽ ഉയർത്തിക്കാട്ടി,

“എന്താ നിന്റെ അടുത്ത പ്ലാൻ…?”

“അതൊക്കെയുണ്ട്…അച്ഛൻ കൂടെ നിന്നാ മതി ബാക്കി ഞാനേറ്റു…”

“മ്…”

രാജേന്ദ്രൻ അവളെ നോക്കി മൂളി…

ശില്പ ഫോണെടുത്ത് നന്ദന്റെ നമ്പർ ഡയൽ ചെയ്തു…നന്ദൻ കാൾ അറ്റൻഡ് ചെയ്തു…

“ഹലോ…നന്ദേട്ടാ ഇത് ഞാനാ ശില്പ…”

“ആഹ്… ശില്പ… പറ…”

“അത്…നന്ദേട്ടനോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു”

“അതിനെന്താ…പറഞ്ഞോ…”

“അല്ല നന്ദേട്ടാ നേരിട്ട് പറയാനുള്ളതാ, നന്ദേട്ടൻ നാളെ ഫ്രീയാണോ…”

“അതെ…”

“അപ്പൊ നാളെ ഒരു പത്തുമണിക്ക് ഞങ്ങളുടെ കോളേജിനടുത്തുള്ള മൈക്കിൾസ് കോഫീ ഷോപ്പിലേക്ക് വരോ…”

“എന്താ കാര്യം ശില്പ…”

“കാര്യം നേരിട്ട് പറയാനുള്ളതാ, നന്ദേട്ടൻ വരോ…”

“വരാം…”

“ഓക്കേ…ഗുഡ് നൈറ്റ് നന്ദേട്ടാ…”

അവൾ ഫോൺ വച്ചു…

അവളെത്തന്നെ നോക്കി നിന്ന രാജേന്ദ്രൻ പുഞ്ചിരിച്ചു

“ഇനിയെന്താ നിന്റെ പ്ലാൻ…?”

“അതൊക്കെയുണ്ട് അച്ഛൻ നോക്കിക്കോ…”

അതുംപറഞ്ഞു ശില്പ തിരികെ തന്റെ മുറിയിലേക്ക് നടന്നു…

••❀••

രാവിലെ പത്തുമണിയോടെ തന്നെ നന്ദൻ ശില്പ പറഞ്ഞ കോഫീ ഷോപ്പിലെത്തി, അപ്പോഴും ശില്പ എത്തിയിരുന്നില്ല, നന്ദൻ അതിന്റെ മൂലയിലുള്ള ടേബിളിൽ ചെന്നിരുന്നു, നല്ല തിരക്കുള്ള കോഫി ഷോപ്പണിത്…പത്തുമണിയോടെ തന്നെ ഏകദേശം ടേബിലെല്ലാം ഫില്ലായി, ഭൂരിഭാഗവും കോളേജ് കുട്ടികൾ, നന്ദൻ ചുറ്റും നോക്കിയിരുന്നു, അപ്പോഴേക്കും ശില്പ അവിടേക്ക് വന്നിരുന്നു…

“ഹായ് നന്ദേട്ടാ…വന്നിട്ടൊരുപാട് നേരായോ…”

“ഏയ്.. ഇല്ല ഇപ്പൊ വന്നേയുള്ളു… എന്താ ശില്പ വരാൻ പറഞ്ഞത്…???”

മുഖവരയില്ലാതെ നന്ദൻ ചോദിച്ചു,

“ഒന്ന് ക്ഷമിക്ക് മാഷേ…നന്ദേട്ടന് കോഫി പറയട്ടെ…?”

നന്ദൻ ഒന്നും മിണ്ടിയില്ല

“രണ്ട് കപ്പുച്ചീനോ…”

ഓർഡർ ചെയ്തിട്ട് ശില്പ നന്ദന് നേർക്ക് നോക്കി…

“നന്ദേട്ടാ…ഞാൻ വിളിപ്പിച്ചത് കുറച്ചു കാര്യങ്ങൾ പറയാനും നന്ദേട്ടന്റെ മറുപടിയും അഭിപ്രായങ്ങളും അറിയാനുംവേണ്ടിയാണ്…”

നന്ദൻ മിണ്ടാത്തെ അവൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടിരുന്നു…

“ഞാൻ പറയുന്നത് നന്ദേട്ടൻ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല…നന്ദേട്ടനെ എന്ന് മുതൽക്കാണ് കണ്ട് തുടങ്ങിയത് എന്നെനിക്കറിയില്ല, പക്ഷേ അന്നേ നന്ദേട്ടനോട് ഒരു കുഞ്ഞ് പ്രണയം എന്റെ മനസ്സിലുണ്ടായിരുന്നു…അത് നാൾക്ക് നാൾ വർധിച്ചു എന്റെ ഹൃദയം നിറഞ്ഞു ഇപ്പൊ എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു, ഇതൊന്നും നന്ദേട്ടനോട് പറയാതെ മനസ്സിൽ കുഴിച്ചിടണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു…പക്ഷെ കഴിയുന്നില്ല നന്ദേട്ടാ…”

ഇത് കേട്ട് അന്തംവിട്ടിരിക്കുന്ന നന്ദനെ നോക്കിക്കൊണ്ട് ശില്പ തുടർന്നു

“നന്ദേട്ടൻ വിഷമിക്കണ്ട ഉണ്ണിമോളേ നന്ദേട്ടൻ ഇഷ്ടപെടുന്നു എന്നറിഞ്ഞ ആ നിമിഷം മുതൽ ഞാൻ നന്ദേട്ടനെ ആ കണ്ണിൽ കണ്ടിട്ടില്ല, കാരണം ഉണ്ണിമോള് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ്, അവളുടെ സന്തോഷമാണ് എനിക്ക് എന്റെ സന്തോഷത്തേക്കാളും വലുത്, പക്ഷേ നന്ദേട്ടാ…അവളെക്കുറിച്ചൊന്നും അറിയിക്കാതെയാണ് എന്റെ വീട്ടുകാർ ഈ കല്യാണം നടത്തുന്നത്…”

Leave a Reply

Your email address will not be published. Required fields are marked *