ദിവ്യാനുരാഗം – 15അടിപൊളി  

 

” അളിയാ പറഞ്ഞത് ഓർമ്മയുണ്ടല്ലോ കട്ടയ്ക്ക് സംശയം വരാത്ത രീതിയിൽ എൻ്റെ കുട്ടൻ പെർഫോം ചെയ്യ്തോളണം… “

കംപനിക്കുള്ളിലേക്ക് കയറുമ്പോൾ ഞാൻ നന്ദുവെ നോക്കി അവസാനമായി ഒന്നുകൂടെ ഓർമിപ്പിച്ചു… അതിനവൻ എന്നെ നോക്കി ഇരുത്തിയൊന്ന് മൂളി…അത് കണ്ട് എനിക്ക് ചെറുതായി ചിരി വന്നു…

 

” ഹലോ ഹൗ കാൻ ഐ ഹെൽപ്പ് യൂ… ”

റിസപ്ഷനിൽ എത്തിയതും ഒരു പെണ്ണ്കൊച്ച് ഞങ്ങളോട് ചോദിച്ചു…

 

” രാജ് കുമാർ സാറെ ഒന്ന് മീറ്റ് ചെയ്യാൻ വന്നതായിരുന്നു…ക്യാൻ വീ മീറ്റ് ഹിം നൗ… ”

അവളുടെ ചോദ്യത്തിന് ഞാൻ തന്നെ ആയിരുന്നു മറുപടി നൽകിയത്…

 

” വെയിറ്റ് എ സെക്കൻ്റ്… ”

അവൾ ഞങ്ങടെ ആവശ്യം കേട്ടതും അകത്ത് ആ മൈരനെ വിളിച്ച് സമ്മതം വാങ്ങുന്നത് കേട്ടു…

 

” യെസ്സ്…അങ്ങോട്ടാണ് സാറിൻ്റെ ക്യാമ്പിൻ…പ്ലീസ് കം… ”

ഒടുവിൽ ഫോണിൽ കൂടെ അവൻ സമ്മതം അറിയിച്ചതും പെണ്ണ് ചിരിയോടെ ഞങ്ങൾക്ക് മറുപടി തന്ന ശേഷം മുന്നിൽ നടന്നു…അതോടെ ഞാനും നന്ദുവും അവൾക്ക് പിന്നാലെ നടന്നു…ഒടുക്കം ഞങ്ങളെ ക്യാമ്പിൻ്റെ മുന്നിൽ എത്തിച്ചതും അവൾ തിരികെ റിസപ്ഷനിലേക്ക് നടന്നു…അതോടെ ഞാൻ നന്ദുവിനോട് കയറാൻ പറഞ്ഞു…

 

” മെ ഐ കമിൻ സാർ… ”

നന്ദു ഡോറ് തുറക്കുന്നതിനോടൊപ്പം ചോദിച്ചു…അതിന് ഉള്ളിൽ നിന്നും യെസ്സ് എന്ന് മറുപടി കിട്ടിയതും അവൻ ഉള്ളിലേക്ക് കയറി പിന്നാലെ ഞാനും…അതോടെ കാണേണ്ട ആളെ എൻ്റെ കണ്ണ് മുന്നിൽ കിട്ടി…കോട്ടും സ്യൂട്ടും ധരിച്ച അത്യാവശ്യം പൊക്കവും അതിനൊത്ത ശരീരവുമുള്ള ഏതാണ്ട് നമ്മുടെ അച്ഛൻ്റെ ഒക്കെ പ്രായമുള്ള ഒരു മധ്യവയസ്കൻ…അയാൾക്ക് മുന്നിൽ ഒരു ബോർഡിൽ M D : Rajkumar എന്ന് എഴുതിയ ചെറിയ നെയിം ബോർഡും ഉണ്ട്….അപ്പൊ ഇതാണ് ആ തന്തയില്ലാത്തവൻ….

 

” വരൂ ഇരിക്കൂ… ”

ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി അയാൾ ഇരിപ്പിടം ചൂണ്ടിക്കാട്ടി പറഞ്ഞു…അതോടെ അയാൾക്ക് മുന്നിലായി ഞങ്ങളിരിന്നു…

 

” സാർ എൻ്റെ പേര് നന്ദു…ഞാൻ ഒരു Bsc Computer Science ഗ്രാജുവേറ്റ് ആണ്…ഇതെന്റെ ഫ്രണ്ട് അർജ്ജുൻ…ഞാനിവിടെ ജോലിക്ക് വല്ല വേക്കൻസിയും ഉണ്ടോ എന്ന് അറിയാൻ വന്നതാണ്… “

നന്ദു ഉടൻ തന്നെ ക്യാരക്ടറിലേക്ക് കടന്നതും ഞാൻ അവൻ്റെ കള്ളം പറയാനുള്ള കഴിവിൽ അഭിമാനിച്ചു…ഉഫ് സ്മാർട്ട് ബോയ്…

 

” ഹോ അതായിരുന്നോ…ഒക്കെ..തനിക്ക് വർക്കിംഗ് എക്സ്പീരിയൻസ്സുണ്ടോ… ”

വന്ന ആവശ്യം പറഞ്ഞതും അയാളും ഓഫിഷ്യലായി സംസാരിക്കാൻ തുടങ്ങി…

 

” ഇല്ല സാർ ഇതുവരെ ജോബിൽ പ്രവേശിച്ചിട്ടില്ല… ”

നന്ദു ഉടൻ തന്നെ അതിന് മറുപടി നൽകുകയും ചെയ്തു…പക്ഷെ ഈ സമയം മുഴുവനും ഞാൻ മുന്നിലിരിക്കുന്ന തന്തയിലാത്തവനെ തന്നെ നോക്കി നിൽക്കുവാർന്നു…ഒരെണ്ണം ഇപ്പോഴേ കൊടുക്കാൻ കൈ തരിക്കുന്നുണ്ടെങ്കിലും ചുമ്മാ ആരേം അടിക്കരുതല്ലോ ഒരു കാരണം വേണ്ടേ…

 

” ഓ സോറി ഞങ്ങൾ അങ്ങനെ ഫ്രഷേർസിനെ എടുക്കാറില്ല… എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉള്ളവരയേ അപ്പോയിൻ്റ് ചെയ്യുകയുള്ളൂ… ”

പിന്നേ ഇവനാര് സുക്കർബർഗോ… ഫേസ്ബുക്ക് കംപനി ആന്നാ അവൻ്റെ വിചാരം… എക്സ്പീരിയൻസ് ഉള്ളവനയെ അവൻ ഊമ്പത്തുള്ളു…

 

” സാർ അപ്പൊ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടേലേ ചാൻസ് ഉള്ളൂ അല്ലേ… ”

കാര്യം നാടകം ആണേലും നന്ദു കുട്ടൻ നന്നായി ചെയ്യുന്നുണ്ട്..ഇനി ഈ നാറി ഇത് പോലെ വല്ല ഇൻ്റർവ്യൂസിനും നമ്മളോട് പറയാതെ പോകുന്നുണ്ടാവുമോ…

 

” അതെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മസ്റ്റാണ് അതുണ്ടെങ്കിൽ വ്യാകൻസി വന്നാൽ ഫിൽ ചെയ്യും… ”

അയാള് ഇത്തവണ പറയുമ്പോൾ ഒന്ന് ചിരിക്കാനും മറന്നില്ല…

 

” ഓകെ സാർ അത് അറിയാൻ വേണ്ടി വന്നതായിരുന്നു…. ”

നന്ദു ഒടുക്കം നാടകത്തിന് തിര ശീല ഇടാൻ എന്നോണം പറഞ്ഞു…വന്ന ഉദ്ദേശം ഏതായാലും നടന്നല്ലോ…

 

” ഓ ആയിക്കോട്ടെ…അല്ല നിങ്ങളുടെ വീട് എവിടെയാ… ”

ഇവനാര് വില്ലേജ് തഹസീൽദാറോ വീട് ഇരിക്കുന്ന സ്ഥലം ചോദിച്ചറിയാൻ…

 

” തലശ്ശേരിക്ക് അടുത്താ സാർ… ”

നന്ദു തന്നെ അതിന് മറുപടിയും കൊടുത്തു…

 

” ഓ ഗുഡ്…അല്ല ഇയാളും ഇതിന് വേണ്ടി വന്നതാണോ… ”

ഇത്തവണ ആദ്യമായി അയാളുടെ ചോദ്യം എൻ്റെ നേർക്ക് വന്നു…

 

” ഹേയ് അല്ല ഞാനിവന് കൂട്ട് വന്നതാ… “

ഞാൻ ഉള്ളിലുള്ളതൊക്കെ അവിടെ വെച്ച് നല്ല ഒരു ചിരിയും മുഖത്ത് ഫിറ്റാക്കി ഞാൻ മറുപടി പറഞ്ഞു…

 

” ഓ നിങ്ങളെന്ത് ചെയ്യുന്നു…ഐ മീൻ ജൊബ് എന്തേലും ചെയ്യുന്നുണ്ടോന്ന്… ”

അയാളുടെ അടുത്തെ ചോദ്യം എത്തിയതും ഈ മൈരനെന്താ വല്ല കരിയർ ഗൈഡൻസും നടത്തുന്നുണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചു പോയി…

 

” ഞാനൊരു അക്കാദമിയിൽ ഫുഡ്ബോൾ കോച്ചാ…സാർ… ”

ഞാൻ അയാളെ നോക്കി നേരത്തെ പോലൊരു ആർട്ടിഫിഷ്യൽ ചിരിയും വരുത്തി ഒരു കള്ള മറുപടി നൽകി…

 

” ഹോ.. ഗുഡ്… ”

 

” യെസ്സ്…ചിലപ്പൊ പിള്ളാരെ വെച്ച് കളിക്കും.. വേണ്ടി വന്നാ ഡയറക്റ്റ് കളത്തിലും ഇറങ്ങും…അപ്പൊ വരട്ടെ സാർ… “

ഇത്തവണ പറഞ്ഞ വാക്കുകൾ ഇത്തിരി കനത്തിലാണ് ഞാൻ പറഞ്ഞത്… അതോടൊപ്പം ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും ചെയ്യ്തു…അത് കണ്ടതും നന്ദുവും എനിക്ക് പിന്നാലെ എഴുന്നേറ്റു…

 

” അപ്പൊ താങ്ക്യൂ സാർ…കണ്ടതിൽ സന്തോഷം… ”

ഇത്തവണ നന്ദുവാണ് സംസാരിച്ചത്…

 

” യൂ ആർ വെൽകം… ”

അതിന് അയാളുടെ മറുപടി വന്നതും ഒരിക്കൽ കൂടെ അവനെ ഉള്ളിൽ ഉള്ള കാര്യങ്ങൾ മറച്ച് വെച്ച് കഴുകൻ്റെ കണ്ണുകളിലുള്ള തിളക്കത്തോടെ നോക്കി ചിരിച്ച ശേഷം ഞാനും നന്ദുവും പുറത്തിറങ്ങി…

 

” പോരേ…കണ്ട് ബോധിച്ചല്ലോ… ”

കംപനിക്ക് വെളിയിൽ ഇറങ്ങിയതും നന്ദു എന്നോട് പറഞ്ഞു

 

” പിന്നേ വെടിപ്പായി ആ മൊതലിനെ ഒന്ന് കണ്ടല്ലോ…സപർശനേ പാപം ദർശനേ പുണ്യം എന്നാണല്ലോ ഉണ്ണീ… ”

ഞാൻ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞ ശേഷം വണ്ടിയിൽ കയറി…

 

” അത് ശരിയാ… തൽക്കാലം ആ ലൈനാ നല്ലത്…സമയം ആകട്ടെ അവന് നമ്മുക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാം…നീ വണ്ടി എടുക്കളിയാ… ”

ബൈക്കിൻ്റെ പുറകിലേക്ക് കയറിയ ശേഷം നന്ദുവും ഒരു ചിരിയോടെ മറുപടി പറഞ്ഞു…അതോടെ ഞങ്ങൾ രണ്ടും അവിടുന്ന് കോളേജിലേക്ക് തിരിച്ചു….

 

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *