ദിവ്യാനുരാഗം – 15 1അടിപൊളി  

 

” ഏയ് അങ്ങനോന്നൂല്ല്യ അങ്കിളേ… ”

ഞാൻ ഒരു ഇളിച്ച മുഖത്തോടെ മറുപടി പറഞ്ഞു…ഇനി ഭാവി അമ്മായിയച്ഛന് നല്ലൊരു ചിരി കൊടുത്തില്ലാന്ന് പരാതി വേണ്ടാ…

 

” എന്നാ ഞാൻ എറങ്ങട്ടെ… ”

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടുന്ന് എറങ്ങാൻ എന്നോണം യാത്ര പറഞ്ഞു…ബാക്കി അവിടെ പോയി അങ്ങേരുടെ മോളുടെ കയ്യീന്ന് വാങ്ങനുള്ളതാ…അതോടെ ഒരിക്കൽ കൂടി എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…

അങ്ങനെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് എത്തി വണ്ടിയും പാർക്ക് ചെയ്ത് മുകളിലേക്ക് കയറിയതും ചുമ്മാ ഞാനാ നഴ്സിംഗ് കണ്സൾട്ടന്സിയിലേക്ക് പാളി നോക്കി…നമ്മൂടെ തമ്പ്രാട്ടി കുട്ടിയെ ഒന്നു കാണലോ…പക്ഷെ നോ രക്ഷ കക്ഷിയെ കാണാനില്ല…അതോടെ ഇച്ചിരി നിരാശയോടെ ഞാൻ റൂമിലേക്ക് വച്ചുപിടിച്ചു…

 

” ഹാ കാമുകൻ എത്തിയല്ലോ നൂറായിസാ… ”

ഞാൻ റൂമിലേക്ക് കാലെടുത്ത് വെച്ചതും ശ്രീ എന്നെ നോക്കി പറഞ്ഞു…അപ്പൊ ഈ തെണ്ടികൾ എന്നെ കൊണ്ട് ഏതാണ്ടക്കയോ പറയുവായിരിക്കും…

 

” എന്താടാ ഞാൻ ഇല്ലാത്തേരം എന്നെ പറ്റി പുയിപ്പടിക്കുന്നത്… ”

ഞാൻ ശ്രീയുടെ അടുത്തായി ചെന്നിരുന്ന് കൊണ്ട് ചോദിച്ചു…

 

” അല്ല നിന്റെ ഇങ്ങോട്ട് വരാൻ ഉള്ള കൃത്യനിഷ്ഠതയെ പറ്റി പറഞ്ഞതാണേ…എല്ലാം വന്ന് കേറിയ കൊച്ചിന്റെ ഗുണം… ”

അതിന് അവൻ്റെ വായീന്ന് വീണ മറുപടി കേട്ടതും ഞാൻ ആ പന്നിയെ ചൂഴ്ന്നൊന്നു നോക്കി…

 

” അതല്ലേലും എല്ലാവരുടേം ജീവിതത്തിൽ ഒരു ലൈവ് ചെയിംജിങ്ക് മൂമൻ്റ് ഉണ്ടാവില്ലെ… ഇവൻ്റെ ജീവിതത്തിൽ ആ പെണ്ണായിരുന്നു… “

നന്ദുവായിരുന്നു ആ ഡയലോഗിൻ്റെ ഉടമ… കണ്ട ഊള റീൽസും കണ്ടെറങ്ങിക്കോളും മൈരൻ ബാക്കിയുള്ളവൻ്റെ നെഞ്ചത്ത് കൊട്ടാൻ…

 

” പഫാ… അവളോ ഞാൻ…എനിക്കാണ് ആ ക്രഡിക്റ്റ്…ഞാൻ ബൈക്കിന്റെ മണ്ടേന്ന് നിലത്ത് വീണ് മണ്ണ് ടെസ്റ്റ് ചെയ്തില്ലായിരുന്നേൽ ഇങ്ങനൊക്കെ നടക്കുവോ… ”

അതുല് വളരെ അഭിമാനത്തോടെ അത് പറഞ്ഞത് കേട്ടപ്പൊ ഞാൻ അന്തം വിട്ടു നിന്നു…അല്ലേ പിന്നെ നിങ്ങള് തന്നെ പറ ഇതിനൊക്കെ ഞാൻ തിരിച്ചെന്ത് മറുപടി പറയാനാ…അവന് ക്രെഡിറ്റ് വേണത്രേ…

 

” നിനക്ക് എൻ്റെ കല്ല്യാണത്തിന് രണ്ട് പപ്പടം തരാം പോരേ…ഇതികൂടുതൽ ഒന്നും ചോദിക്കരുത്… ”

ഞാൻ അവനെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു കൂട്ടത്തിൽ ആ വിശ്വരൂപത്തെ ഒന്ന് തൊഴുകയും ചെയ്തു..റെയറ് പീസാണേ…അതോടെ അവിടൊരു കൂട്ട ചിരിക്കുള്ള വകയായിരുന്നു പിന്നീട്… പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇത്തിരി നേരം തമാശകൾ പറഞ്ഞ് നേരം അങ്ങ് തള്ളിനീക്കി…ഒടുക്കം ഫുഡും കഴിച്ച് ശേഷം ആശാന്മാർ എല്ലാവരും കിടക്കാൻ എന്നോണം ബെഡുകളിൽ ചുരുണ്ടുകൂടി…

 

അങ്ങനെ ഒരുവിധം പിള്ളേരൊക്കെ ഉറങ്ങിയെന്ന് തോന്നിയപ്പോൾ ഞാൻ നമ്മുടെ കഥ നായികയെ ഒന്ന് ഫോണ് ചെയ്തു… കാമുകന്മാരുടെ ഒരു കഷ്ടപ്പാടേ….

 

” ഹലോ…ന്വാമിന് ദേവിയെ ഒന്ന് ദർശിച്ചാൽ കൊള്ളാമെന്നുണ്ട്…ഒന്ന് ഇത്രേടം വരെ വരുവോ… ”

അവൾ ഫോൺ എടുത്തതതും ഞാൻ ഡോറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…ആഹാ കൊള്ളാലോ എനിക്ക് ഈ അച്ചടി ഭാഷ നല്ല അസ്സലായി വഴങ്ങുന്നുണ്ടല്ലേ…ഇനി കഴിഞ്ഞ ജന്മത്തിൽ വല്ല തറവാട്ടിലും ആണോ ഈ ഉണ്ണി പിറന്നത്…ചിന്തകൾ അങ്ങോട്ട് കാട് കേറാൻ തുടങ്ങുമ്പോൾ ഒടുക്കം മനസ്സ് തെണ്ടി ഉള്ളിൽ നിന്ന് മിസ്റ്റർ ധരം നമ്മൾ കാര്യത്തിൽ നിന്നും വഴിമാറുന്നു എന്നോർമിപ്പിച്ചു…

 

” ഇല്ല… പറ്റില്ല…ഇയാളാരാ… ”

ഞാൻ പറഞ്ഞ് മുഴുവിപ്പിച്ചതും ലവളുടെ മറുപടി വന്നതോ ഞാൻ ആരാന്ന്…ആഹാ…എങ്ങനിരിക്കണ്…

 

” ആഹാ ഞാനോ ഞാന്നിൻ്റച്ഛൻ്റെ… ”

ലവളുടെ തന്തയ്ക്ക് ഇട്ട് രണ്ട് പറയാം എന്ന് കരുതിയതും ഡോറും തുറന്നപ്പൊ ദാണ്ടെ നിൽക്കുന്നു പെണ്ണ് മുന്നിൽ…ഇവളാര് മേഘസന്ദേശത്തിലെ റോസിയോ ആസ്ഥാനത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ…

 

” അച്ഛൻ്റെ…? എന്തേ നിർത്തി കളഞ്ഞേ… ബാക്കി കൂടെ പറാ… ”

പെണ്ണ് ഫോണും കട്ടാക്കി റൂമിൻ്റെ ഉള്ളിൽ കേറിയതും ഒരുമാതിരി എൽകെജി പിള്ളേരെ വിരട്ടുന്ന ടീച്ചർമാരുടെ ഭാവത്തിൽ കൈയ്യും കെട്ടി എന്നെ നോക്കി നിൽപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *