ദിവ്യാനുരാഗം – 3 Like

അതും പറഞ്ഞ് ശ്രദ്ധ ചിരിക്കാൻ തുടങ്ങി… ഞാനും ഒപ്പം കൂടി…

” അല്ല നേരത്തെ കണ്ടില്ലല്ലോ ഇയാളെ… ”

ചിരിക്കുന്നതിനോടൊപ്പം ഞാൻ ശ്രദ്ധയോട് ചോദിച്ചു

” ഒരു പേഷ്യന്റിനെ നോക്കാൻ പോയതായിരുന്നു പക്ഷെ സംഭവങ്ങളൊക്കെ ഞാൻ അറിഞ്ഞു… ”

പുറത്ത് നിന്ന് ഉള്ളിലേക്ക് ദിവ്യയെ ഒന്ന് പാളിനോക്കിയ ശേഷം ശ്രദ്ധ എന്നോടതും പറഞ്ഞു ചിരിക്കാൻ തുടങ്ങി…

” അതിനെ പറ്റി ഓർമ്മിപ്പിക്കല്ലേ…. എനിക്ക് എന്നെ തന്നെ രണ്ടടി അടിക്കാൻ തോന്നും… ”

ഞാൻ ചമ്മിയ മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് ശ്രദ്ധയോട് പറഞ്ഞു. അപ്പോഴേക്കും ദിവ്യ ഇഞ്ചക്ഷനും വെച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു…

” നിന്ന് കിന്നരിക്കാണ്ട് വാടീ….. ”

എന്നോട് സംസാരിച്ചിരുന്ന ശ്രദ്ധയുടെ കൈവലിച്ച് നടന്നുകൊണ്ട് ദിവ്യ പറഞ്ഞു… പിന്നെ കാണാം എന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് ശ്രദ്ധ അവൾക്കൊപ്പം നടന്നു…അതോടെ ഞാനും റൂമിലേക്ക് കയറി…

” ഡാ അവള് നിന്നോടുള്ള കലിപ്പ് എന്നെ കുത്തിക്കോണ്ടാണ് തീർക്കുന്നത്… “
റൂമിൽ കേറിയ എന്നെ നോക്കി അതു പറഞ്ഞു…അതിന് അവനെ നോക്കി ഞാനൊന്ന് ഇളിച്ചു കാട്ടി.

പിന്നെയും സമയം ഒരുപാട് ഞങ്ങൾ ഒരോന്ന് പറഞ്ഞ് തള്ളിനീക്കി… അതിനിടയിൽ എച്ച് ഓ ഡി അനീഷ് സാറേ വിളിച്ച് കാര്യം തിരക്കി വേറൊന്നുമല്ല അറ്റൻഡൻസ് കുറവുള്ളത് കൊണ്ട് ക്ലാസ്സിൽ വരാൻ പറയാനാണ് പുള്ളി വിളിച്ചത്…

” ഡാ എനിക്ക് ഉറക്കം വരുന്നു ഞാൻ ഉറങ്ങാൻ പോവ്വാ… ”

കിടക്കയിൽ കേറി കിടന്നു കൊണ്ട് നന്ദു പറഞ്ഞു… അത് കേൾക്കേണ്ട താമസം ബാക്കി രണ്ടും കയറി കിടക്കയിലേക്ക് ഇടംപിടിച്ചു…

” ഡാ നീ കിടക്കുന്നില്ലേ… ”

മൊബൈലിൽ കുത്തി കളിച്ചുകൊണ്ടിരിക്കുന്ന എന്നെ നോക്കി അതു ചോദിച്ചു

” ഇല്ല മോനെ…കളിയുണ്ട്… നീ കിടന്നോ… ”

ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

” ഓ എന്നാ പിന്നെ ഗുഡ് നൈറ്റ്… ”

അതും പറഞ്ഞ് അവനും കിടന്നു… എനിക്ക് പിന്നെ നമ്മുടെ ബാഴ്സയുടെ കളിയുണ്ട്… നാളെ കോളേജ് ഉണ്ടെന്നും ഇവിടെ ഉറക്കം ശരിയാവില്ലെന്നുമൊക്കെ അറിയാം… പക്ഷെ എന്നാലും കളി കണ്ടേ കിടക്കു അതാണ് എനിക്ക് ബാഴ്സ… പിന്നെ ഒരുപാട് സമയം പുറത്തൊക്കെ ഇറങ്ങി വരാന്തയിലൂടെ ഫോണിൽ കുത്തി കളിച്ചു വേറൊന്നുമല്ല ഫാൻസ് ഗ്രൂപ്പിൽ തന്നെ കളിക്ക് മുന്നെയുള്ള ചർച്ച…

നേഴ്സിങ് കൺസൾട്ടൻസിയിൽ ശ്രദ്ധയും ദിവ്യയും ഉണ്ടായിരുന്നു
തൊട്ടടുത്താണെങ്കിലും ഞാൻ മൈൻഡ് ആകാൻ പോയില്ല… അവരെന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്… ഞാൻ ഏതെങ്കിലും പെണ്ണിനെ താരാട്ടുപാടി ഉറക്കുക ആയിരിക്കുമെന്ന് വിചാരിച്ചു കാണും….പക്ഷെ ഞാൻ പാവം ഗ്രൂപ്പിൽ തിരക്കിട്ട ചർച്ചയിലായിരുന്നു…

പിന്നെ

സത്യം പറഞ്ഞാൽ ഞങ്ങളുടെ റൂമിൻ്റെ നേരെ മുന്നിലാണ് നേഴ്സിങ് കൺസൾട്ടൻസി

… റൂമിൽ നിന്ന് ഒന്നുറക്കെ ഒന്നും വേണ്ട ന്യൂട്രൽ ആയി സംസാരിച്ചാൽ തന്നെ അവിടെ നിന്ന് അവർക്ക് കേൾക്കാം…

കുറച്ചുനേരം വരാന്തയിലൂടെ ഉള്ള ചർച്ചയ്ക്കുശേഷം ഏതാണ്ട് ഒന്നരയായപ്പോൾ ഞാൻ റൂമിൽ കയറി ടിവി വെച്ചു കളി കണ്ടുതുടങ്ങി… കളിയുടെ ആവേശത്തിൽ ചില സമയത്ത് ഞാൻ ഇച്ചിരി സൗണ്ട് ഒക്കെ ഉണ്ടാക്കിയിരുന്നു… അതല്ലേലും അങ്ങനെയാ കളികാണുനേരം ഞാൻ പിന്നെ വെറും അതിൽ മാത്രമാണ് സ്ഥലകാലബോധം ഉണ്ടാവില്ല…

” ഡോ… ”

റൂമിൻ്റെ വാതില് തുറന്ന് ദിവ്യ എന്നെ നോക്കി വിളിച്ചു

” എന്നതാ പറാ… ”

കളിയിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് അവളെ ഒന്ന് പാളി നോക്കി ഞാൻ ചോദിച്ചു

” ടിവിയുടെ വോളിയം കുറച്ചേ…ഇത് ഹോസ്റ്റൽ അല്ല… ”

അവൾ സ്വരം താഴ്ത്തി എന്നെ നോക്കി പറഞ്ഞു… പക്ഷേ കളിയിൽ മുഴുകിയിരുന്ന ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല…

” അതേ…തന്നോടാ പറഞ്ഞേ… ബാക്കി റൂമിലുള്ളവർകൊക്കെ ഉറങ്ങണം… ”

ഞാൻ ശ്രദ്ധിക്കാത്തത് കണ്ട് വീണ്ടും കനത്തിൽ അവളെന്നോട് പറഞ്ഞു
” അതിന് ഞാൻ എന്തോ വേണം… അവർക്കൊക്കെ താരാട്ടുപാടി കൊടുക്കണോ…??”

ടീവിയിൽ നിന്ന് കണ്ണെടുത്തുകൊണ്ട് ഞാൻ അവളെ നോക്കി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *